Wednesday, November 30, 2022

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം


തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയുംപ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായിഒാര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്. 

(പരിശുദ്ധ ഖുര്‍ആന്‍)


ആമുഖം

സര്‍വ്വസ്തുതിയും ജഗനിയന്താവും പരിപാലകനുമായഅല്ലാഹുവിന്ന്, അവനെ വാഴ്ത്തുകയും, അവനോട് മാത്രം സഹായം തേടുകയും ചെയ്യുന്നു. അവനോട് മാത്രം പശ്ചാത്തപിക്കുകയും എല്ലാ വിധ മാനസിക ദൂഷ്യങ്ങളില്‍ നിന്നും അവനോട് രക്ഷതേടുകയും ചെയ്യുന്നു. അവന്‍ സാര്‍ഗ്ഗത്തിലാക്കിയവരെ പിഴപ്പിക്കാനാര്‍ക്കും സാധ്യമല്ല അവന്‍ പിഴവിലാക്കിയവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കാനും ആരുമില്ല.

അല്ലാഹു അവനല്ലാതെ ആരാധനക്കര്‍ഹനായി ആരുമില്ലെന്നും മുഹമ്മദ് നബി(സ) അല്ലാഹുവിന്‍െറ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹു അദ്ദേഹത്തിനും കുടുംബത്തിനും ബന്ധുമിത്രാദികള്‍ക്കും അവന്‍െറ കരുണാ കടാക്ഷങ്ങള്‍ ചൊരിഞ്ഞ് അനുഗ്രഹിക്കുമാറാകട്ടെ (ആമീന്‍).

നബിചരിത്രം സരളമായി പ്രതിപാദിക്കുന്ന ഒരു ലഘു കൃതിയാണ്. സര്‍വ്വാംഗീകൃതമായ ചരിത്ര ഗ്രന്ഥങ്ങളാണ് ഇതിന്‍െറ രചനക്കായിഅവലംബിച്ചിട്ടുള്ളത്. ഇതോടൊപ്പം പ്രവാചകപത്നിമാര്‍,നബി(സ)യുടെ സന്താനങ്ങള്‍, സ്വര്‍ഗ്ഗം കൊണ്ട് സുവിശേഷമറിയിക്കപ്പെട്ടപത്ത് പേരുടെ ചെറുവിവരണം എന്നിവക്ക് പുറമെ നബി(സ)യോട് നമുക്കുള്ള കടപ്പാടുകള്‍ എന്നിവയും ഹ്രസ്വമെങ്കിലും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

നവാഗതരായ മുസ്ലിം സഹോദരങ്ങള്‍ക്ക് പ്രവാചകചരിത്രം മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ഒരു കൃതിയുടെകുറവ് ജാലിയാത്തുകളില്‍ നിന്നും പുറത്തിറക്കപ്പെട്ട പുസ്തകങ്ങള്‍ക്കിടയില്‍ അനുഭവപ്പെട്ടതാണ് ഇങ്ങിനെ ഒരുചരിത്ര രചനക്ക് എന്നെ പ്രേരിപ്പിച്ചത്. അല്ലാഹുവിന്‍െറ അനുഗ്രഹത്താല്‍ അത് ഏറെക്കുറെ പൂര്‍ത്തിയാക്കി വായനക്കാരായ നിങ്ങളുടെ കരങ്ങളിലേക്ക് ഏല്‍പ്പിക്കുകയാണ്. തികച്ചും കുറ്റമറ്റതാണ് എന്ന് അവകാശപ്പെടുന്നില്ല. വിലയിരുത്തേണ്ടത് നിങ്ങളാണ്.തെറ്റുകള്‍ മനുഷ്യസഹജമാണല്ലൊ കാണുന്നവര്‍ ഗുണകാംക്ഷാ മനസ്സോടെ ചൂണ്ടിക്കാണിക്കണമെന്ന് ഉണര്‍ത്തുന്നു.

ശൈഖ് മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ്(റ) യുടെ മുഖ്തസ്വറു സീറത്തുര്‍റസൂല്‍, സീറതു ഇബ്നു ഹിഷാം,സ്വഫിയ്യുര്‍ റഹ്മാന്‍ മുബാറക്പൂരിയുടെ റഹീഖുല്‍ മഖ്തൂം. മുഹമ്മദ് അബൂശഹ്ബയുടെ സീറത്തുന്നബവിയ്യഎന്നീ പ്രസിദ്ധ ചരിത്രഗ്രന്ഥങ്ങളാണ് പ്രധാനമായും ഇതിന് അവലംബമാക്കിയിട്ടുള്ളത്.

പ്രവാചകന്‍ (സ) യെ സ്നേഹിക്കുകയും അദ്ദേഹത്തിന്‍െറ ചര്യകള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യാന്‍ഇൗ കൃതി പ്രചോദനമായിത്തീരട്ടെ എന്ന് ആശിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

 അല്ലാഹുവേ, ഇതൊരു സല്‍കര്‍മ്മമായി ഞങ്ങളില്‍ നിന്ന് സ്വീകരിക്കേണമേ. ഇതില്‍ സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവര്‍ക്കും മതിയായ പ്രതിഫലം നല്‍കുകയും ചെയ്യേണമേ (ആമീന്‍).

അബ്ദുല്‍ലത്തീഫ് സുല്ലമി മാറഞ്ചേരി


Tuesday, November 29, 2022

കുടുംബവും പിതാമഹന്‍മാരും

 കുടുംബവും പിതാമഹന്‍മാരും

സുഉദി അറേബ്യയിലെ ഹിജാസ് പ്രവിശ്യയില്‍ പെട്ടമക്കയിലെ പ്രമുഖ ഗോത്രമായിരുന്ന ഖുറൈശി ഗോത്രത്തിലെ ഉന്നതമായ ഹാഷിം കുടുംബമാണ് പ്രവാചകന്‍(സ)യുടെ കുടുംബ പാരമ്പര്യം.

അദ്ദേഹത്തിന്‍െറ പ്രപിതാക്കള്‍ താഴെ പറയുംപ്രകാരമാണെന്നാണ്ചരിത്രകാരന്‍മാര്‍രേഖപ്പെടുത്തുന്നത്. അബ്ദുല്ല, അബ്ദുല്‍ മുത്തലിബ്, ഹാശിം, അബ്ദുമനാഫ്, ഖുസ്വയ്യ്, കിലാബ്, മുര്‍റത്ത്, കഅബ്, ലുഅയ്യ്, ഗാലിബ്,ഫിഹ്റ്, മാലിക്, നുള്വറ്, കിനാന, ഖുസൈമ, മുദ്രിക,ഇല്‍യാസ്, മുള്വറ്, നിസാര്‍, മുഅദ്ദ്, അദ്നാന്‍ . 

ഇത്രയുംപറയപ്പെട്ട പരമ്പര ഇമാം ബുഖാരി തന്‍െറ സ്വഹീഹില്‍രേഖപ്പെടുത്തിയതാണ്. (ഫത്ഹുല്‍ ബാരി )

അദ്നാന്‍ ഇബ്റാഹീം(അ)യുടെ മകന്‍ ഇസ്മാഇൗല്‍ (അ) യുടെ സന്തതികളില്‍ പെട്ട വ്യക്തിയുമാണ്. ഇത്രയും ചരിത്രകാരാരാല്‍ ഏകാഭിപ്രായമുള്ളതാണ്. എന്നാല്‍ ആദം(അ) വരെ ചെന്നെത്തുന്ന പരമ്പരകളും ഇബ്നു ഇസ്ഹാഖിനെ പോലുള്ള ചരിത്രകാരാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മാതാവ് ഖുറൈശിയില്‍ പെട്ട ആമിനയും അവരുടെ പരമ്പരയും താഴെ പറയും പ്രകാരം പിതാവിൻ്റെ പരമ്പരയില്‍ തന്നെ ചെന്നെത്തുന്നതാണിത് 

ആമിന അവരുടെ പിതൃ പരമ്പര വഹബ്, അബ്ദുമനാഫ്,സുഹ്റ, കിലാബ്, മുര്‍റത്ത്, കഅബ്, ലുഅയ്യ് . . . . . . .

പിതാവ് നബി(സ)യുടെ ജനനത്തിന് രണ്ട് മാസം മുമ്പ്തന്നെ മരണപ്പെട്ടിരുന്നു എന്നതാണ് ചരിത്രരേഖകളിലെ പ്രബലമായ അഭിപ്രായം.

പിതൃവ്യാര്‍ ഹാരിഥ്, സുബൈര്‍, ഹംസ, അബ്ബാസ്, അബൂലഹബ്, അബൂത്വാലിബ് എന്നിവരാണ്. ഇവരില്‍ ഹംസ, അബ്ബാസ് എന്നിവര്‍ മാത്രമാണ്ഇസ്ലാം ഉള്‍ക്കൊണ്ടവര്‍.

അമ്മായിമാര്‍ (പിതൃ സഹോദരിമാര്‍) സ്വഫിയ്യ ഇവര്‍ മുസ്ലിമാവുകയും ഹിജ്റ പോവുകയും ചെയ്തിട്ടുള്ള മഹതിയാണ്, മറ്റൊരാള്‍ അര്‍വ എന്നവരുമാണ്.

Monday, November 28, 2022

ജനനം

 ജനനം

ക്രിസ്താബ്ദം  ഏപ്രില്‍20ന്, റബീഉല്‍ അവ്വലില്‍ ഒരു തിങ്കളാഴ്ചയായിരുന്നു ലോകാനുഗ്രഹിയായ ആ പുണ്യ നബിയുടെ (സ) ജനനം. അത് റബീഉല്‍ അവ്വലിലെ ഏത് തിയ്യതിയിലായിരുന്നു എന്ന കാര്യത്തില്‍ ചരിത്രകാരാര്‍ ഏകാഭിപ്രായക്കാരല്ല.

റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണെന്ന് പ്രചരിക്കപ്പെട്ടിട്ടുണ്ടള്ളങ്കിലും രണ്ട്, എട്ട്, പത്ത്,പതിനേഴ്, ഇരുപത്തിരണ്ട് എന്നിങ്ങനെ വ്യത്യസ്ത തീയതികളാണെന്ന അഭിപ്രായമുള്ളവരുമുണ്ട് എന്ന് ഇബ്നുകഥീര്‍ (റ) തന്‍െറ പ്രസിദ്ധ ചരിത്ര ഗ്രന്ഥമായ അല്‍ ബിദായ വന്നിഹായല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒമ്പതിനാണെന്ന അഭിപ്രായം വേറെയുമുണ്ട്

ഒരു പക്ഷേ ഇത് അല്ലാഹുവിനന്റെ മുന്‍കൂട്ടിയുള്ള ഒരുതീരുമാനമാകാം ജദിനത്തിനന്റെ പേരില്‍ പില്‍ക്കാലത്ത് ഒരു ദുരാചാരം ഉടലെടുക്കാതിരിക്കാനായിരിക്കും എന്ന് മത ബോധമുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുവുണ്ടാകയില്ല. (കൂടുതല്‍ അല്ലാഹുവിനറിയാം).

നബി(സ) യുടെ ജനനം നടന്നത്, യമനിലെ ചക്രവര്‍ത്തിയായിരുന്ന അബ്രഹത്ത് ഒരു കൂട്ടം ആനകള്‍ അടങ്ങിയ സൈന്യവുമായി കഅബാലയം പൊളിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട സംഭവം നടന്ന അതേ വര്‍ഷമായിരുന്നു പ്രസ്തുത സംഭവം അനുസ്മരിച്ചുകൊണ്ട് ചരിത്രകാരാര്‍ ആ വര്‍ഷത്തിന് ആനക്കലഹ വര്‍ഷം (ആമുല്‍ ഫീല്‍) എന്നാണ് പറഞ്ഞു വന്നിരുന്നത്.

(ഇവിടെ സൂചിപ്പിക്കപ്പെട്ട കഅബ പൊളിക്കാന്‍ ശ്രമം നടത്തിയവരെ അല്ലാഹു പ രാജയപ്പെടുത്തിയ സംഭവം വിശുദ്ധഖുര്‍ആനില്‍ ാം അദ്ധ്യായമായ സൂറത്തുല്‍ ഫീലില്‍ വിവരിക്കുന്നുണ്ട്).


Sunday, November 27, 2022

ശൈശവം

 ശൈശവം

ജനനത്തിന് മുമ്പ് തന്നെ പിതാവ് മരണപ്പെട്ട് അനാഥനായി പിറന്ന കുഞ്ഞിൻ്റെ സംരക്ഷണം പിതാമഹനായ അബ്ദുല്‍ മുത്തലിബ് ആയിരുന്നു ഏറ്റെടുത്തത്. പുത്രന്‍ അബ്ദുല്ലയുടെ വേര്‍പാടില്‍ ദുഖിതനായിരുന്ന അബ്ദുല്‍ മുത്തലിബ് കുഞ്ഞിനെ അതിരറ്റ ലാളനയില്‍ വളര്‍ത്തു കയും മുഹമ്മദ് എന്ന് പേരിടുകയും ചെയ്തു.

നബി(സ)യെ സംരക്ഷിക്കുവാനും താരാട്ട് പാടി മുലയൂട്ടുവാനും മാതാവായ ആമിനക്ക് പുറമെ മറ്റ് പലര്‍ക്കുംഭാഗ്യം കിട്ടിയിട്ടുണ്ട്. അവരില്‍ പെട്ടവരാണ് പിതാവില്‍ നിന്നും അനന്തരമായി ലഭിച്ച ഉമ്മു ഐമന്‍ (അവരുടെ യഥാര്‍ത്ഥ പേര്‍ ബറക എന്നാണ്) എന്ന അടിമ സ്ത്രീയും, തൻ്റെ പിതൃവ്യനായ അബൂലഹബിൻ്റെ അടിമയായിരുന്ന ഥുവൈബയും.  ഇക്കാര്യം ബുഖാരിയും, ഇബ്നുകഥീര്‍ അല്‍ബിദായ വന്നിഹായയിലും രേഖപ്പെടുത്തിയിട്ടുണ്ട്

പ്രകൃതി രമണീയമായ ഗ്രാമാന്തരീക്ഷത്തിലെ പരിശുദ്ധതയില്‍ വളരുവാനും അതോടൊപ്പം കലര്‍പ്പില്ലാത്ത ശുദ്ധമായ അറബി ഭാഷ സ്വായത്തമാക്കു വാനും വേണ്ടി കുഞ്ഞുങ്ങളെ ഗ്രാമീണസ്ത്രീകളെ ഏല്‍പ്പിക്കല്‍ അക്കാലഘട്ടത്തില്‍ പതിവായിരുന്നു. പ്രസ്തുത നാട്ടുനടപ്പ് അനുസരിച്ച് ബനൂസഅദ് ഗോത്രത്തിലെ സ്ത്രീകള്‍ കുട്ടികളെ ഏറ്റെടുക്കാനായി മക്കയിലെത്തുകയും സമ്പന്നരുടെ വീടുകളില്‍ നിന്നും കുട്ടികളെ ഏറ്റെടുത്ത് തിരിച്ചുപോവുകയും ചെയ്തു. 

പലരും അബ്ദുല്‍ മുത്തലിബിൻ്റെ വീട്ടിലെത്തിയിരുന്നെങ്കിലും അവിടുത്തെ ദരിദ്രാവസ്ഥ മനസ്സിലാക്കി അനാഥനായ കുട്ടിയെ ഏറ്റെടുക്കാതെ മടങ്ങിപ്പോവുകയാണുണ്ടയത്. എന്നാല്‍ കുട്ടികളെ ഏറ്റെടുക്കാനായി വീട്ടില്‍ നിന്നും ഇറങ്ങിത്തിരിച്ചിരുന്ന ഹലീമ എന്ന സ്ത്രീ മറ്റു കുട്ടികളെയൊന്നും ലഭിക്കാത്തത് കാരണം ദരിദ്രനും യത്തീമുമായ മുഹമ്മദിനെ തന്നെ ഏറ്റെടുത്തു. ഇതാകട്ടെ അവരില്‍ ഏറ്റവുംകൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിക്കുവാനും മറ്റു കൂട്ടുകാരികളെല്ലാം അസൂയപ്പെടുന്ന വിധത്തിലുള്ള ഒരവസ്ഥയിലേക്ക് അവരെ എത്തിക്കുകയും ചെയ്തു. 

പതിവനുസരിച്ച്മുലകുടി പ്രായം കഴിഞ്ഞ് കുട്ടിയെ മാതാവിനെ തിരിച്ചേല്‍പ്പിക്കുവാനായി കൊണ്ട് ചെന്നെങ്കിലും തങ്ങളുടെ അതീവ താല്‍പ്പര്യമനുസരിച്ച് മാതാവിൻ്റെ സമ്മത പ്രകാരം കുറച്ചുകാലം കൂടി, തങ്ങള്‍ക്ക് നഷ്ടപ്പെടുമെന്നു കരുതിയ ആ കാലം അവര്‍ക്ക് തിരിച്ചു കിട്ടിയ സന്തോഷത്തോടെ അവര്‍ കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് മടങ്ങിപ്പോന്നു.

ഈ കാലഘട്ടത്തില്‍ മുലകുടിയിലുള്ള തൻ്റെ സഹോദരങ്ങളുമൊത്ത് ആടുകളെ മേക്കാന്‍ പോകുക പ്രവാചകൻ്റെപതിവായിരുന്നു. അങ്ങിനെ ഒരിക്കല്‍ ആടുകളെ മേക്കുന്നതിനിടയില്‍, വെളുത്ത വസ്ത്രം ധരിച്ച്, മനുഷ്യരൂപത്തില്‍ ജിബ്രീല്‍ എന്ന മാലാഖ നബിയുടെ അടുക്കല്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തെ പിടിച്ചു മലര്‍ത്തിക്കിടത്തി.

ശേഷം അവിടുത്തെ നഞ്ച് പിളര്‍ത്തി, ഹൃദയം പുറത്തെടുത്ത് അതില്‍ നിന്നും പൈശാചികം എന്ന് പറഞ്ഞ്  ഒരുരക്ത പിണ്‍ഢം എടുത്ത് കളഞ്ഞ് ശേഷം ഹൃദയം ഒരു സ്വര്‍ണ്ണത്തളികയില്‍ വെച്ച് സംസം വെള്ളംകൊണ്ട്  കഴുകിയ ശേഷം തല്‍സ്ഥാനത്ത് വെച്ച് പൂര്‍വ്വാവസ്ഥയിലേക്ക് മാറ്റുകയും ചെയ്തു. (മുസ്ലിം ) 

ഈ സംഭവംകൂട്ടുകാരായി തന്നോടൊപ്പമുണ്ടായിരുന്ന കുട്ടികളേയും, അവര്‍ പറഞ്ഞതനുസരിച്ച് ഹലീമയേയും ഭയപ്പെടുത്തി. താമസിയാതെ കുട്ടിയെ മാതാവിനെതന്നെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു അന്ന് അദ്ദേഹത്തിന് ആറ്വയസ്സായിരുന്നു പ്രായം.


Saturday, November 26, 2022

മാതാവിൻ്റെ വിയോഗം

 മാതാവിൻ്റെ വിയോഗം

കുട്ടിയെ ഏറ്റുവാങ്ങി അധികം താമസിയാതെ കുട്ടിയേയും കൊണ്ട് ഭര്‍ത്താവിൻ്റെ ഖബര്‍ സന്ദര്‍ശിക്കുന്നതിനായി അടിമയായിരുന്ന ഉമ്മു എമന്‍ ഒന്നിച്ച് മദീനയിലേക്ക് പോയി.

ഒരു മാസക്കാലം അവിടെ കഴിച്ചു കൂട്ടി. ശേഷം മക്കയിലേക്കുള്ള മടക്കയാത്രയില്‍ അബവാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ മാതാവായ ആമിന രോഗി യാവുകയുംഅവിടെ വെച്ചുതന്നെ മരണപ്പെടുകയും ചെയ്തു.

പിന്നീട് പിതാവും മാതാവും നഷ്ടപ്പെട്ട കുട്ടിയുടെ സംരക്ഷണം പരിപൂര്‍ണ്ണമായും അബ്ദുല്‍ മുത്തലിബില്‍ വന്നു ചേര്‍ന്നു. പക്ഷേ അധിക കാലം അദ്ദേഹത്തിനുംഅതിന് അവസരം ലഭിച്ചില്ല. 

പ്രവാചകന്‍(സ)ക്ക് എട്ട് വയസ്സും ഏതാനും മാസങ്ങളും പ്രായമായ സമയത്ത് വാത്സല്യ നിധിയായിരുന്ന പിതാമഹനുംകുഞ്ഞിനെ വിട്ടുപിരിഞ്ഞു. പിതാമഹനായിരുന്ന അബ്ദുല്‍ മുത്തലിബ് തൻ്റെമരണത്തിന് മുമ്പ്തന്നെ വസിയ്യത്ത് ചെയ്തതനുസരിച്ച്പിന്നീട് പ്രവാചകൻ്റെ സംരക്ഷണചുമതല ഏറ്റെടുത്തത്പിതൃവ്യനായിരുന്ന അബൂത്വാലിബ് ആയിരുന്നു.

Friday, November 25, 2022

പിതൃവ്യൻ്റെ ലാളനയില്‍

 പിതൃവ്യൻ്റെ ലാളനയില്‍

ധനികനല്ലെങ്കിലും തൻ്റെ സഹോദര പുത്രനെ പ്രയാസങ്ങളറിയിക്കാതെ എല്ലാ നിലക്കുമുള്ള സഹായങ്ങളും പരിഗണനകളും നല്‍കി അബൂത്വാലിബ് സംരക്ഷിച്ചു പോന്നു. എന്നാല്‍ പ്രവാചകന്‍(സ)യാകട്ടെ തനിക്കാവുന്ന കാര്യങ്ങളിലെല്ലാം പിതൃവ്യനെ സഹായിച്ചു പോന്നു.

ബനൂ സഅദ് ഗോത്രത്തിലെ ഹലീമാ ബീവിയോടൊത്തുള്ള കാലത്ത് തന്നെ ആടുകളെ മേക്കാന്‍ പരിചയിച്ച പ്രവാചകന്‍ അബൂത്വാലിബിൻ്റെറ ആടുകളെ മേക്കല്‍ പതിവാക്കി. സ്വയം അദ്ധ്വാനത്തിലൂടെയുള്ള ജീവിതത്തിൻ്റെ മഹത്വം പ്രവാചകന്‍ അന്നുതന്നെ മനസ്സിലാക്കിയിരുന്നു, എന്നു വേണം കരുതാന്‍. പ്രവാചകന്‍മാരെല്ലാം സ്വന്തം അദ്ധ്വാനത്തിലൂടെ ജീവിതം നയിച്ചവരായിരുന്നു എന്നും സ്വന്തം അദ്ധ്വാനത്തിലൂടെ കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ ഉത്തമമായ ഭക്ഷണം ഒരാളും കഴിച്ചിട്ടില്ലെന്നും പ്രവാചകന്‍ വ്യക്തമാക്കിയത് ഹദീസു ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്.

ആടുകളെ മേച്ചിരുന്നവരെയല്ലാതെ അല്ലാഹു നബിയായി നിയോഗിച്ചിട്ടില്ല എന്നും ഞാന്‍ മക്കക്കാര്‍ക്ക് ഏതാനും നാണയത്തുട്ടുകള്‍ക്ക് ആടുകളെ മേച്ചിരുന്ന വ്യക്തിയായിരുന്നു(ബുഖാരി) എന്ന് നബി(സ) പിന്നീട് വ്യക്തമാക്കിയതും ഹദീസുകളില്‍ കാണാവുന്നതാണ്.

Thursday, November 24, 2022

ക്രിസ്തീയ പാതിരിയുടെ കൂടിക്കാഴ്ച

 ക്രിസ്തീയ പാതിരിയുടെ കൂടിക്കാഴ്ച

ആടുകളെ മേക്കുന്നതില്‍ മാത്രം തൻ്റെ സഹോദര പുത്രന്‍ പ്രാവീണ്യം നേടിയാല്‍ പോര, എന്ന് മനസ്സിലാക്കി അബൂതാലിബ് കച്ചവടാവശ്യാര്‍ത്ഥമുള്ള തൻ്റെ  ശാം യാത്രയില്‍ പ്രവാചകനേയും കൊണ്ട് പോക്കൻകാന്‍ തീര്‍ച്ചപ്പെടുത്തുകയും, രണ്ട്പെരും കൂടി യാത്രാസംഘത്തോടൊപ്പം പുറപ്പെടുകയും ചെയ്തു. 

വഴിമദ്ധേ്യ ബുസ്വ്റ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ വിശ്രമിക്കാനായി അവര്‍അവിടെ താവളമടിച്ചു. അന്നേരം അവിടെയുണ്ടായിരുന്ന ബുഹൈറ എന്ന് അറിയപ്പെട്ടിരുന്ന ജര്‍ജീസ് എന്ന് പേരുള്ള ക്രിസ്തീയ പാതിരി യാത്രാസംഘത്തിലുണ്ടായിരുന്ന പ്രവാചകനെ തിരിച്ചറിയുകയും അവരെ മാന്യമായി സല്‍ക്കരിക്കുകയും ചെയ്തു. പതിവിനു വിപരീതമായി കച്ചവട സംഘക്കാര്‍ക്ക് അനുഭവപ്പെട്ട സല്‍ക്കാരത്തില്‍ൻഅവര്‍ അല്‍ഭുതപ്പെടുകയും കാരണം തിരക്കുകയും ചെയ്തപ്പോള്‍ പുരോഹിതന്‍ പ്രവാചക(സ)യുടെ കൈപിടിച്ച് ഇപ്രകാരം പറഞ്ഞു തീര്‍ച്ചയായും ഈ കുട്ടി ലോകത്തിന് നേതാവായിത്തീരും ഇദ്ദേഹം ലോകാനുഗ്രഹിയായി നിയോഗിക്കപ്പെടാന്‍ പോകുന്ന പ്രവാചകനുള്ള എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ വ്യക്തിയായി ഞാന്‍ കാണുന്നു. 

ഞങ്ങളുടെ വേദഗ്രന്ഥത്തില്‍ സൂചിപ്പിക്കപ്പെട്ട പ്രവാചകമുദ്രപോലും ഞാന്‍ഇദ്ദേഹത്തില്‍ കാണുന്നുണ്ട്. അത്കൊണ്ട് യഹൂദ ഭൂരിപക്ഷ പ്രദേശമായ ശാമിലേക്ക് ഇദ്ദേഹത്തെകൊണ്ട് പോകാതിരിക്കുക ഇത്രയും കേട്ടപ്പോള്‍ ശാമിലേക്ക് പ്രവാചകനെ കൊണ്ട് പോകാതിരിക്കലാണ് ഉത്തമമെന്ന് മനസ്സിലാക്കിയ അബൂത്വാലിബ് അദ്ദേഹത്തെ മക്കയിലേക്ക് തന്നെ മടക്കി അയച്ചു. അന്ന് പ്രവാചകന് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം.

Wednesday, November 23, 2022

വ്യാപാര രംഗത്തേക്ക്

വ്യാപാര രംഗത്തേക്ക്

പ്രവാചകന്‍(സ) ബാല്യത്തില്‍ ആടുകളെ മേച്ചായിരുന്നു കഴിഞ്ഞുകൂടിയത് എങ്കില്‍ കച്ചവടരംഗത്ത് ആയിരുന്നു തൻ്റെ  യുവത്വം കഴിച്ചുകൂട്ടിയത്. 

അക്കാലത്തെ പ്രമുഖ കച്ചവടക്കാരിയായിരുന്ന ഖുവൈലിദിൻ്റെ  മകള്‍ ഖദീജ(റ) പ്രവാചകൻ്റെ  സത്യസന്ധതയും സ്വഭാവ മഹിമയും കേട്ടറിഞ്ഞ് പ്രവാചകനെ തൻ്റെ  വ്യാപാര രംഗത്തേക്ക് ക്ഷണിച്ചു. നല്ല തുക കൂലിയായി വാഗ്ദാനം ചെയ്യുകയും ചെയ്തു. സാമ്പത്തിക പരാധീനതകളാല്‍ പ്രയാസപ്പെട്ടിരുന്ന അബൂത്വാലിബിനും ഇത് ആശ്വാസമായി.

അങ്ങിനെ പ്രവാചകന്‍ അബൂത്വാലിബിൻ്റെ സമ്മതപ്രകാരം ഖദീജയുടെ കച്ചവടച്ചരക്കുമായി തൻ്റെഇരുപത്തഞ്ച്വ യസ്സിനോടടുത്ത സയമയത്ത് സിറിയയിലേക്ക് യാത്ര ചെയ്തു.

കൂടെ സഹായത്തിനായി ഖദീജ(റ)യുടെ ഭൃത്യനായിരുന്ന മൈസറയുമുണ്ടായിരുന്നു. മുഹമ്മദ് (സ)യെ തൻ്റെ കച്ചവടത്തിൻ്റെ നേതൃത്വം ഏല്‍പ്പിച്ചതിന് ശേഷമുണ്ടായ പുരോഗതിയിലും നേട്ടങ്ങളിലുമെല്ലാം ഖദീജ(റ) അങ്ങേയറ്റം സന്തുഷ്ടയായിത്തീര്‍ന്നു. അതോടൊപ്പം തൻ്റെ ഭൃത്യനായിരുന്ന മൈസറയില്‍ നിന്നും കേട്ടറിഞ്ഞ പ്രവാചകൻ്റെ സ്വഭാവമഹിമയും

സത്യസന്ധതയും വിശ്വസ്തതയും യാത്രാ വിവരണവുമെല്ലാം അവരില്‍ അളക്കാനാകാത്ത സ്നേഹവും വിസ്മയവുമുണ്ടാക്കി. ഇതെല്ലാം അവരുടെ മനസ്സില്‍ ഒരു പുതിയ ചിന്തക്ക് തിരികൊളുത്തുകയും മുഹമ്മദ് എന്ന ഈ ഖു റൈശി യുവാവിനെ തനിക്ക്  ഭര്‍ത്താവായി ലഭിച്ചെങ്കിലെന്ന് ആശിക്കുകയും ചെയ്തു.

Tuesday, November 22, 2022

വിവാഹം

വിവാഹം

ഖദീജ(റ) തന്നിലുദിച്ച ആഗ്രഹം തൻ്റെ തോഴിയായ നുഫൈസയെ അറിയിക്കുകയും, പ്രവാചകൻ്റെ താല്‍പ്പര്യം അറിയുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

ഇക്കാര്യത്തെ സംബന്ധിച്ച് നുഫൈസ പ്രവാചകനോട്സംസാരിച്ചപ്പോള്‍, താന്‍ അതിനുള്ള സാമ്പത്തിക ശേഷിയുള്ള വ്യക്തിയല്ലെന്നും, തന്നയുമല്ല പ്രമുഖരും സമ്പന്നരുമായ പലരും വിവാഹാഭ്യാര്‍ത്ഥന നടത്തി അതെല്ലാം നിരസിച്ചിട്ടുള്ള ഖദീജ(റ)യുമായി അതെങ്ങനെ തനിക്ക് സാധ്യമാകും എന്ന് മാത്രമായിരുന്നു പ്രവാചകൻ്റെ അന്നേരത്തെ മറുപടി.

 ഇക്കാര്യം നുഫൈസ ഖദീജ(റ)യെ അറിയിച്ചപ്പോള്‍ താങ്കളുടെ കുടുംബമഹിമ,വിശ്വസ്തത,സല്‍സ്വഭാവം, സത്യസന്ധത എന്നിവയിലാണ് താന്‍ താല്‍പ്പര്യം കാണുന്നത്. അതിനാല്‍തന്നെ മറ്റൊന്നും തനിക്ക് പ്രശ്നമല്ലെന്ന കാര്യംഅദ്ദേഹത്തിനെ അറിയിക്കുകയും ചെയ്തു.

മുഹമ്മദ്(സ)യുടെ സമ്മതം അറിഞ്ഞ ഖദീജ(റ) ഇക്കാര്യം തൻ്റെ പിതൃവ്യനായ അംറുബ്നു അസദിനെ അറി

യിക്കുകയും അദ്ദേഹം നബി(സ)യുടെ പിതൃവ്യനായ അബൂത്വാലിബിനോട് ഒൗപചാരികമായി അറിയിക്കുകയും വിവാഹാനേ്വഷണം നടത്തുകയും ചെയ്തു. അബൂത്വാലിബ് തൻ്റെ സഹോദരപുത്രന് കൈവന്ന ഈ ഭാഗ്യത്തില്‍ സന്തോഷിക്കുകയും ഇരുകുടുംബത്തിന്‍േറയും സന്തോഷ സാന്നിദ്ധ്യത്തില്‍ പ്രവാചകന്‍(സ) തൻ്റെറ ഇരുപത്തഞ്ചാമത്തെ വയസ്സില്‍ഖദീജ(റ)യെ വിവാഹം കഴിക്കുകയും ചെയ്തു.

നേരത്തെ രണ്ട് തവണ വിവാഹിതയായെങ്കിലും ഭര്‍ത്താക്കള്‍ മരണപ്പെട്ട് വിധവയായി കഴിയുകയായിരുന്ന ഖദീജ(റ)ക്ക് അന്ന് നാല്‍പ്പത് വയസ്സായിരുന്നു പ്രായം. ഖദീജ(റ)യുമായി നടന്ന വിവാഹത്തിന് പ്രവാചകന്‍ ഒട്ടകമായിരുന്നു മഹ്റായി നല്‍കിയത് എന്നും അബൂത്വാലിബ് ആയിരുന്നു വിവാഹ ഖുത്വുബ നിര്‍വ്വഹിച്ചത് എന്നും ചരിത്രത്തില്‍ കാണാവുന്നതാണ്.

നബി(സ)യുടെ ഒന്നാമത്തെ വിവാഹമായിരുന്നു അത്. ഇരുപത്തഞ്ച് വര്‍ഷത്തെ അവരുടെ ദാമ്പത്യജീവിതം സംതൃപ്തി നിറഞ്ഞതും മാതൃകാപരവുമായിരുന്നു. ഖദീജ(റ) യില്‍ കാസിം, അബ്ദുല്ലഎന്നീ രണ്ട്ആണ്‍മക്കളും സൈനബ, റുഖിയ്യ, ഉമ്മുകുല്‍ഥൂം, ഫാത്വിമ എന്നീ നാല് പെണ്‍മക്കളും ജനിച്ചു.

 അറുപത്തഞ്ചാം വയസ്സില്‍ ഖദീജ(റ) മരണപ്പെടുന്നത് വരെ നബി(സ) മറ്റാരേയും വിവാഹം കഴിച്ചിട്ടില്ല.

Monday, November 21, 2022

അല്‍ അമീന്‍ (വിശ്വസ്തന്‍)

അല്‍ അമീന്‍ (വിശ്വസ്തന്‍)

നബി(സ) അക്കാലത്ത് നടപ്പുണ്ടായിരുന്ന എല്ലാ നിലക്കുമുള്ള ജീവിതക്രമങ്ങളില്‍ നിന്നും വ്യത്യസ്തമായി, മഹത്തായ സ്വഭാവ ഗുണങ്ങളുടെ ഉടമയായിട്ടായിരുന്നു തൻ്റെജീവിതം നയിച്ചിരുന്നത്. അത്കൊണ്ട് തന്നെ എല്ലാവരുടേയും സ്നേഹാദരവുകളും പ്രശംസകളും പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 

അക്കാലത്ത് തൻ്റെ സമപ്രായക്കാരായ യുവാക്കളിലും ചെറുപ്പക്കാരിലും കാണപ്പെട്ടിരുന്ന വൃത്തികേടുകളിലോ മറ്റ് ചീത്ത നടപടിക്രമങ്ങളിലോ ഒന്നും അദ്ദേഹം ഇടപെട്ടിരുന്നില്ല. എന്ന്മാത്രമല്ല അതിനോട് വെറുപ്പും അറപ്പുമുള്ള മനസ്സുമായിട്ടായിരുന്നു അദ്ദേഹം ജീവിച്ചുപോന്നത്.

ചെറുപ്പം മുതല്‍ക്ക് തന്നെ താന്‍ അറിയുകയോ, പ്രതീക്ഷിക്കുകയോ ചെയ്യാതെത്തന്നെ അല്ലാഹു അദ്ദേഹത്തെ ഒരു പ്രതേ്യക ലക്ഷ്യത്തിന്ന് ഒരുക്കിക്കൊഞ്ചബ്ല് വന്നിരുന്നു എന്ന് വേണം കരുതാന്‍. ഇക്കാര്യത്തെ ബലപ്പെടുത്തുന്ന ഒരു സംഭവം 

ഇമാം ബുഖാരി തൻ്റെസ്വഹീഹില്‍ ഉദ്ധരിക്കുന്നത്കാണുക ജാബിര്‍(റ)ല്‍ നിന്ന് നിവേദനം, കഅബ പുനര്‍ നിര്‍മ്മാണം നടക്കുന്ന സമയം നബി(സ)യും അബ്ബാസ്(റ)വും കൂടി കല്ലുകള്‍ എടുത്ത് കൊണ്ട്പോകുവാന്‍ സഹായിക്കുകയുണ്ടായി. അന്നേരം അബ്ബാസ്(റ), നബി(സ) കുട്ടിയായിരുന്നതിനാല്‍ തൻ്റെ ഉടുതുണി അഴിച്ച് ചുമലില്‍ വെച്ചാല്‍ വേദനിക്കുകയില്ല എന്ന് പറയുകയും, നബി (സ) അത് അനുസരിക്കുകയും ചെയ്തു. പക്ഷേ പെട്ടന്ന് നബി(സ) ബോധം നഷ്ടപ്പെട്ടവനായി നിലത്ത് വീഴുകയും തൻ്റെ കണ്ണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി് എന്റെ തുണീ ... എന്റെ തുണീ .. എന്ന് പറയുകയും അങ്ങിനെ മറ്റുള്ളവര്‍ അദ്ദേഹത്തെ തുണിയുടുപ്പിക്കുകയുംചെയ്തു. 

ഇത് പോലെ വേറെയും സംഭവങ്ങള്‍ കാണാന്‍ സാധിക്കും. മേല്‍ പറയപ്പെട്ട നിലക്കുള്ള സ്വഭാവ മാഹാത്മ്യവും വിശ്വസ്തതയും കാരണത്താല്‍ ഏവര്‍ക്കും പ്രിയങ്കരനും കണ്ണിലുണ്ണിയുമായി അദ്ദേഹം വളരുകയും എല്ലാവരും അദ്ദേഹത്തെ അല്‍ അമീന്‍ (വിശ്വസ്തന്‍) എന്ന് വിശേഷിപ്പിക്കുകയും ആ പേരില്‍ അദ്ദേഹം അറിയപ്പെടുകയുംചെയ്തു. 

തര്‍ക്കത്തിന് പരിഹാരം കാണുന്നു നബി(സ)ക്ക് മുപ്പത്തഞ്ച് വയസ്സ് പ്രായമായ സമയത്ത്, അതിശകതമായ നിലക്കുണ്ടായ വെള്ളപ്പൊക്കവും മറ്റും കാരണത്താല്‍ കഅബാലയത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ഖുറൈശികള്‍ അത് പുതുക്കിപ്പണിയാന്‍ തീരുമാനിക്കുകയും ചെയ്തു. 

വലീദ്ബ്നുമുഗീറയുടെ നേതൃത്വത്തില്‍ കഅബ പുതുക്കിപ്പണിയുന്ന ജോലി ആരംഭിച്ചു. നാട്ടുപ്രമാണിമാരും ഗോത്രത്തലവാരും പ്രസ്തുത പുണ്യകര്‍മ്മത്തില്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്തു. വേശ്യാവൃത്തി പലിശ തുടങ്ങിയ തെറ്റായ മാര്‍ഗ്ഗത്തിലൂടെയുള്ള സമ്പാദ്യങ്ങള്‍ ഒരു കാരണവശാലും പ്രസ്തുത കര്‍മ്മത്തിന്ന് ഉപയോഗിക്കുയില്ല മറിച്ച് വിശിഷ്ഠ മാര്‍ഗ്ഗത്തിലൂടെയുള്ള വരുമാനം മാത്രമേ കഅബാ നിര്‍മ്മാണത്തിന് ഉപയോഗിക്കൂ എന്ന അന്നത്തെ അവരുടെ തീരുമാനം എടുത്ത് പറയേണ്ടതും കഅബയുടെ നേരെ അവരുടെ മനസ്സിലുണ്ടായിരുന്ന പവിത്രതയും ആദരവും എത്രമാത്രമുണ്ടായിരുന്നു എന്ന്വിളിച്ചോതുന്നതുമായിരുന്നു പ്രസ്തുത സംഭവം.

എന്നാല്‍ പ്രസ്തുത കര്‍മ്മം നടക്കുന്നതിനിടയിലുണ്ടായ ഒരു സംഭവം പ്രതേ്യകം ശ്രദ്ധേയമാണ്. എല്ലാ ഗോത്രങ്ങളും തങ്ങളുടേതായ പങ്ക് നിര്‍വ്വഹിച്ചിരുന്നു എന്നത് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലൊ. അത്കൊണ്ട് തന്നെ കഅബയുടെ ആരംഭം മുതല്‍ക്ക് തന്നെ കഅബയുടെ ഒരു മൂലയില്‍ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായ ഒരു കറുത്ത കല്ലു. ഹജറുല്‍ അസ്വദ് (കറുത്തകല്ല്) എന്നാണ് അതിന് പറഞ്ഞുവരുന്നത്. 

മനുഷ്യന്, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന് ഭൂമിയില്‍ സ്ഥാപിക്കപ്പെട്ടആദ്യ മന്ദിരം അതിൻ്റെ തുടക്കം മുതല്‍ ഏകദൈവാരാധനക്ക് സാക്ഷ്യം വഹിച്ച ഒരു കല്ല്അതിൻ്റെനിലനില്‍പ്പ് കാലമത്രയും സംരക്ഷിക്കപ്പെടുക എന്നത് അല്ലാഹുവിൻ്റെ ഒരു തീരുമാനമാകാം. ചരിത്രപരമായി അതിന് പ്രാധാന്യവും

പ്രതേ്യകതയുമുണ്ട് എന്നത് നിഷേധിക്കാനാകാത്ത ഒരു വസ്തുതയാണ് എന്നതില്‍ തര്‍ക്കമില്ല പ്രവാചകന്‍ (സ) കഅബ പ്രദക്ഷിണ സമയം ആരംഭം കുറിക്കാനുള്ള അടയാളമായി അത് നിശ്ചയിക്കുകയും ചെയ്തു. അതിനെ ചുംബിക്കുകയോ തൊട്ടുമുത്തുകയോ അതിനും കഴിയാത്ത പക്ഷം കൈ കൊണ്ട് അതിനുനേരെ ആംഗ്യം കാണിക്കുകയോ ചെയ്തുകൊണ്ടയിരിക്കണം തവാഫ് (പ്രദക്ഷിണം) ആരംഭിക്കേണ്ടത്. അതില്‍ കവിഞ്ഞ പ്രതേ്യകതയോ ദിവ്യത്തമോ അതിന് സങ്കല്‍പ്പിച്ചു കൂടാത്തതുമാണ്.

മഹാനായ  ഖലീഫ ഉമര്‍(റ) ഒരിക്കല്‍ കഅബപ്രദക്ഷിണം ചെയ്യുന്ന സമയം ഹജറുല്‍ അസ്വദ് ചുംബിച്ചുകൊണ്ട്പറഞ്ഞ വാക്കുകള്‍ നാം പ്രതേ്യകം മനസ്സിലാക്കിയിരിക്കേണ്ടതാണ്.കല്ലേ,നീ ഒരു കല്ല് മാത്രമാണ് എന്ന് എനിക്ക് അറിയാം.നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്തു തരാനോ ഉപദ്രവത്തില്‍ നിന്ന് എന്നെരക്ഷപ്പെടുത്താനോ കഴിയുകയില്ല. നബി(സ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനൊരിക്കലും നിന്നെ ചുംബിക്കുമായിരുന്നില്ല (ബുഖാരി).

കഅബയുടെ പുനര്‍ നിര്‍മ്മാണ സമയത്ത് ഹജറുല്‍ അസ്വദ് വെക്കേണ്ട സ്ഥാനം എത്തിയപ്പോള്‍ പ്രസ്തുത കര്‍മ്മം ആര് നിര്‍വ്വഹിക്കണമെന്ന കാര്യത്തില്‍ അവര്‍ അഭിപ്രായ വ്യത്യാസത്തിലാവുകയും ഒാരോരുത്തരും തങ്ങള്‍ക്ക് അത് നിര്‍വ്വഹിക്കണമെന്ന് വാദിക്കുകയും ചെയ്തു. അവസാനം തര്‍ക്കപരിഹാരത്തിനായി അവര്‍ കണ്ടത്തിയ മാര്‍ഗ്ഗം ഇനി ആദ്യം കഅബയുടെ അടുത്തേക്ക്ക ടന്നുവരുന്ന വ്യക്തിയാരാണോ അദ്ദേഹത്തിൻ്റെ  തീരുമാനത്തിന് വിടാം എന്നതായിരുന്നു.

അങ്ങിനെ അവരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയില്‍ പ്രവാചകന്‍(സ)ആയിരുന്നു അങ്ങോട്ട് കടന്നുവന്നത് അവരെല്ലാ വരും വിളിച്ചു പറഞ്ഞു അതാവരുന്നു അല്‍ അമീന്‍, ഞങ്ങള്‍ അദ്ദേഹത്തിൻ്റെ തീരുമാനം അംഗീകരിക്കുന്നതാണ്

അവര്‍ പ്രവാചകനെ വിഷയം ധരിപ്പിച്ചു. അദ്ദേഹം ഒരു തുണി കൊണ്ട്വരാന്‍ പറഞ്ഞു. അങ്ങിനെ അത് വിരിച്ചു അതിലേക്ക് തൻ്റെ കൈകൊണ്ട് ഹജറുല്‍ അസ്വദ് എടുത്ത് വെച്ച ശേഷം എല്ലാ ഗോത്രത്തലവാരോടും അതിൻ്റെ  ഒാരോ ഭാഗം പിടിച്ച് പൊക്കാന്‍ ആവശ്യപ്പെടുകയും കല്ല് വെക്കേണ്ടതായ സ്ഥാനത്തെത്തിയപ്പോള്‍ പ്രവാചകന്‍(സ) തന്നെ കല്ല് യഥാസ്ഥാനത്ത്സ്ഥാപിക്കുകയും ചെയ്തു. അങ്ങിനെ എല്ലാവരുടേയും പരിപൂര്‍ണ്ണ സംതൃപ്തിയോടുകൂടി, സംഘട്ടനത്തിൻ്റെവക്കിനോളം എത്തിയിരുന്ന പ്രശ്നം പ്രവാചകന്‍ (സ)സമംഗളമായി പരിഹരിച്ചു.

Saturday, November 19, 2022

പ്രവാചകത്വത്തിൻ്റെ തുടക്കം

നബി(صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ)ക്ക് പ്രായം നാല്‍പ്പത് വയസ്സോടടുത്തപ്പോള്‍ അദ്ദേഹം ചില സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങുകയും നേരം പുലരുമ്പോള്‍ അവയത്രയും പകല്‍വെളിച്ചം പോലെ പുലരുന്നതായും അനുഭവപ്പെട്ടുകൊണ്ടിരുന്നു.

അതോടൊപ്പം മക്കയില്‍ അക്കാലത്ത് നിലനിന്നിരുന്ന വിഗ്രഹാരാധന, മദ്യപാനം, ചൂതാട്ടം പലിശ തുടങ്ങിയ ജനദ്രോഹപരവും നീചവുമായ കാര്യങ്ങളോട് അങ്ങേയറ്റം അമര്‍ഷം തോന്നുകയും അതില്‍നിന്നും അത്തരം ദുര്‍വൃത്തികളില്‍  ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവരില്‍ നിന്നും അകന്ന് ഏകനായി ജീവിക്കാനുള്ള താല്‍പ്പര്യം ജനിക്കുകയും അതിനായി മക്കയില്‍ ഏതാനും കിലോമീറ്റര്‍ മാത്രം ദൂരമുള്ളജബല്‍ നൂര്‍ എന്ന പര്‍വ്വതമുകളിലെ ഹിറാ ഗുഹ അദ്ദേഹം കണ്ടേത്തുകയും ചെയ്തു.

ആഴ്ചകളും മാസങ്ങളും അവിടെ കഴിച്ചുകൂട്ടല്‍ അദ്ദേഹത്തിൻ്റെ പതിവായിത്തീര്‍ന്നു. ഇത്രയും കാലത്തേക്ക് വേണ്ടഭക്ഷണസാധനങ്ങള്‍ നേരത്തെ തന്നെ തൻ്റെ ജീവിതപങ്കാളിയായ ഖദീജ(റ) തയ്യാറാക്കിക്കൊടുക്കും.

ചിലപ്പോള്‍ തിരിച്ചുവരുന്ന ദിവസം വൈകുമ്പോള്‍ അവര്‍ ഭക്ഷണം അങ്ങോട്ട്എത്തിച്ചുകൊടുക്കുകയും പതിവാക്കിയിരുന്നു.

അങ്ങിനെ ഒരുനാള്‍ തൻ്റെ  ഏകാന്തതയെ ഭേദിച്ചുകൊണ്ട് ഗുഹാമുഖത്ത് ഒരാള്‍ പ്രത്യക്ഷപ്പെട്ടു. അപ്രതീക്ഷിതമായ ഈ സംഭവത്തില്‍ ഭയവിഹ്വലനായി നിന്ന അദ്ദേഹത്തോട് വന്നയാള്‍ ഇഖ്റഅ് (നീ വായിക്കുക) എന്ന് പറഞ്ഞു അതുകേട്ട് എഴുത്തും വായനയും എന്തെന്ന് അറിയാത്ത പ്രവാചകന്‍ മാ അന ബിഖാരിഇന്‍(എനിക്ക് വായിക്കാനറിഞ്ഞുകൂട) എന്ന് മറുപടി പറഞ്ഞു. അന്നേരം, വന്നയാള്‍ അദ്ദേഹത്തെ ശക്തിയായി തന്നിലേക്ക് ചേര്‍ത്ത്പിടിച്ചു വിട്ടശേഷം വീണ്ടും ആദ്യ ചോദ്യവും മറുപടിയും ആവര്‍ത്തിച്ചു.

മൂന്നാം തവണ ആഗതന്‍ വിശുദ്ധ ഖുര്‍ആനിലെ 96 മത്തെ  അദ്ധ്യായത്തിൻ്റെ ആദ്യഭാഗത്തുള്ള വചനങ്ങള്‍ അദ്ദേഹത്തിന് ഓതിക്കൊടുത്തു ഇഖ്റഅ് ബിസ്മി റബ്ബികല്ലദീ ഖലഖ്, ഖലഖല്‍ ഇന്‍സാന മിന്‍ അലഖ്, ഇഖ്റഅ് വറബ്ബുകല്‍ അക്റം, അല്ലദീ അല്ലമ ബില്‍ ഖലമി അല്ലമല്‍ ഇന്‍സാന മാലം യഅ്ലം. 

സൃഷ്ടിച്ചവനായ നിൻ്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചി രിക്കുന്നു. നീ വായിക്കുക, നിൻ്റെ രക്ഷിതാവ് പേനകൊണ്ട്  പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. അവന്‍ മനുഷ്യന് അറിയാത്തത് പഠിപ്പിച്ചിരിക്കുന്നു.

ഇതായിരുന്നു പ്രവാചകൻ്റെ നുബുവ്വത്തിന്റെ (പ്രവാചകത്വത്തിൻ്റെ) തുടക്കം. 

ക്രിസ്താബ്ദം 610 ആഗസ്ത് മാസം10ന് തിങ്കളാഴ്ച, റമദാന്‍ 17 ന് ആയിരുന്നു ഇതെന്നാണ് ചരിത്ര രേഖകളില്‍ നിന്നും മനസ്സിലാകുന്ന പ്രബലമായ അഭിപ്രായം.

പ്രസ്തുത വചനങ്ങള്‍ ഓതിക്കൊടുത്ത് ആഗതന്‍ അപ്രത്യക്ഷമായി അസാധാരണമായുണ്ടയ ഈ അനുഭവം പ്രവാചകനെ പേടിപ്പെടുത്തുകയും പരിഭ്രാന്തനായി നേരെ വീട്ടിലേക്ക് ചെന്ന് ഖദീജ(റ)യോട് എനിക്ക് പുതച്ച് തരൂ എന്ന് പറയുകയും ഖദീജ(റ) അദ്ദേഹത്തെ പുതപ്പിട്ട് മൂടി ഇപ്രകാരം സമാധാനിപ്പിക്കുകയും ചെയ്തു. 

ഇല്ല, അല്ലാഹു ഒരിക്കലും അങ്ങയെ നിന്ദിക്കുകയില്ല. താങ്കള്‍ കുടും ബബന്ധം ചേര്‍ക്കുന്നു, മറ്റുള്ളവരുടെ ഭാരങ്ങള്‍ ഏറ്റെടുക്കുന്നു, ഇല്ലാത്തവന് സമ്പാദിച്ചു കൊടുക്കുന്നു, അതിഥിയെ മാനിക്കുന്നു, വിപത്തുകളില്‍ സഹായം നല്‍കുന്നു ശേഷം ഭയമെല്ലാം നീങ്ങിയപ്പോള്‍ സംഭവിച്ച കാര്യങ്ങളെല്ലാം ഖദീജ(റ) ചോദിച്ചറിയുകയും നബി(സ) വിവരിച്ചുകൊടുക്കുകയും ചെയ്തു. 

അന്നേരം ഇക്കാര്യത്തിൻ്റെ  പൊരുളെന്തെന്ന് അറിയാനായി ഖദീജ(റ)യുടെ പിതൃവ്യ പുത്രനും വേദ പണ്‍ഢിതനുമായിരുന്ന വറഖത്തുബ്നു നൗഫല്‍ എന്ന വ്യക്തിയുടെ അടുത്തേക്ക് ഖദീജ(റ) നബി(സ)യേയും കൊണ്ട് പോകുകയും സംഭവങ്ങള്‍ വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. അന്നേരം അദ്ദേഹം നബി(സ)യെ സമാശ്വസിപ്പിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു. നിശ്ചയം മൂസയുടെ അടുക്കല്‍ വന്ന മാലാഖയാണ് താങ്കളുടെ അടുക്കല്‍ വന്നത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. താങ്കള്‍ ഭയപ്പെടേണ്ടതില്ല, സന്തോഷിക്കൂ.  നിങ്ങള്‍ ഈ സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്.

ശേഷം അദ്ദേഹം ഇതുംകൂടി ചേര്‍ത്ത് പറഞ്ഞു നിങ്ങളെ ഈ നാട്ടില്‍നിന്നും സമൂഹം ആട്ടിപ്പുറത്താക്കുന്ന സമയം ഞാന്‍ ഉണ്ടാകുമെങ്കില്‍, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ടാ നിങ്ങളുടെ കൂടെയുണ്ടായിരിക്കും. ഇത്രയും പറഞ്ഞുകേട്ടപ്പോള്‍ നബി(സ) അല്‍ഭുതത്തോടെ ചോദിച്ചു. 

ഈ  ജനത എന്നെ ആട്ടിപ്പുറത്താക്കുമെന്നോ  അദ്ദേഹം പറഞ്ഞു മുമ്പുകഴിഞ്ഞുപോയ എല്ലാ പ്രവാചകാരുടേയും അവസ്ഥ അപ്രകാരമായിരുന്നു.

Friday, November 18, 2022

പ്രബോധനത്തിന്റെ തുടക്കം

 പ്രബോധനത്തിന്റെ തുടക്കം

നബി(സ)ക്ക് തൻ്റെയടുക്കല്‍ വന്നത് അല്ലാഹുവില്‍ നിന്നുള്ള മലക്ക് ആയിരുന്നു എന്ന് ബോധ്യപ്പെടുകയും അങ്ങിനെ തന്നിലേല്‍പ്പിക്കപ്പെട്ടഉത്തരവാദിത്വത്തെ സംബന്ധിച്ച് ബോധവാനാവുകയും ചെയ്തു.

അതോടെഹിറാ ഗുഹയില്‍ കണ്ട ആ മാലാഖ പ്രത്യക്ഷപ്പെട്ടിരുന്നു വെങ്കില്‍ എന്ന് ആഗ്രഹിച്ചു. പക്ഷേ കുറച്ച് കാലത്തേക്ക് പിന്നീട് വഹ്യ് (ദിവ്യസന്ദേശം) ഒന്നും ലഭിക്കുയുണ്ടായില്ല. നബിക്കതില്‍ ദുഖവും പ്രയാസവുമുണ്ടായി.

അന്നേരം പ്രവാചകര്‍ക്ക് വഹ്യ് എത്തിച്ചുകൊടുക്കുന്ന മലക്ക് ജിബ്രീല്‍ നബിയുടെ അടുത്ത് പ്രത്യക്ഷപ്പെടുകയും ഖുര്‍ആനിലെ 74 ാം അദ്ധ്യായമായ സൂറത്തുല്‍ മുദ്ദഥ്ഥിറിലെ ആദ്യഭാഗങ്ങള്‍ ഒാതിക്കേള്‍പ്പിക്കുകയും ചെയ്തു.

അതനുസരിച്ച് പ്രവാചകന്‍ തൻ്റെ ഏറ്റവും അടുത്ത ആളുകളോട് പ്രബോധനം ആരംഭിച്ചു.

ഭാര്യ ഖദീജ(റ)ക്ക് ശേഷം നബിയില്‍ വിശ്വസിച്ചവര്‍ കുട്ടികളില്‍ നിന്ന് പിതൃവ്യപുത്രനായ അലി(റ)വും, കുടുംബക്കാരല്ലാത്തവരില്‍ നിന്ന് തൻ്റെ സുഹൃത്തായിരുന്ന അബൂബക്കര്‍(റ)വുംഅടിമകളുടെകൂട്ടത്തില്‍ നിന്ന് സൈദ്(റ)വും ആയിരുന്നു.

 ഏകദേശം മൂന്ന് വര്‍ഷത്തോളം അടുത്തവരോടും കുടുംബക്കാരോടുമായി പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. അതിന് ശേഷം തൻ്റെ ഉത്തരവാദിത്വം പരസ്യമാക്കണമെന്ന അല്ലാഹുവിൻ്റെ കല്‍പ്പനയുമായി അതിൻ്റെ അടിസ്ഥാനത്തില്‍ പ്രബോധനം പരസ്യപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു.

Thursday, November 17, 2022

പരസ്യപ്രേബോധനം

പരസ്യ പ്രബോധനം

നിൻ്റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീത് നല്‍കുക എന്ന, സൂറത്ത് ശുഅറാഇലെ 214 ാം വചനം അവതരിച്ചപ്പോള്‍ നബി(സ) സ്വഫാ കുന്നിൻ്റെ മുകളില്‍ കയറി നിന്നുകൊണ്ട് തൻ്റെ കുടുംബക്കാരെയെല്ലാം വിളിച്ചു വരുത്തുകയും അവര്‍ ഒാരോ ഗോത്രങ്ങളേയും, ഫിഹ്ര്‍ സന്തതികളേ, അദിയ്യ് സന്തതികളേ, ഖുറൈശി സമൂഹമേ എന്നിങ്ങനെ ഒാരോരുത്തരേയും പേരെടുത്ത് വിളിച്ച് അവരോടായി ഇപ്രകാരം പറഞ്ഞു. ഖുറൈശീ സമൂഹമേ നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തുക, അല്ലയോ കഅബിൻ്റെ സന്തതികളേ നിങ്ങള്‍ നിങ്ങളുടെ ശരീരത്തെ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തുക, അല്ലയോ പ്രവാചകൻ്റെ മകളായ ഫാത്വിമാ നിൻ്റെ ശരീരത്തെ നീ നരകത്തില്‍ നിന്നും രക്ഷപ്പെടുത്തുക. നിശ്ചയം അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് വെണ്ടി യാതൊന്നും ചെയ്യാന്‍ കഴിയുകയില്ല. ശേഷം അവരോട് എല്ലാവരോടുമായി ചോദിച്ചു ഇതാ ഈ പര്‍വ്വതത്തിനു പുറകിലായി ഒരു വലിയ കുതിരപ്പട നിങ്ങളെ അക്രമിക്കാനായി വന്നിരിക്കുന്നു എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ  അവര്‍ എല്ലാവരും ഏകസ്വരത്തില്‍ ഇങ്ങിനെ പറഞ്ഞു തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിക്കും. 

കാരണം ഞങ്ങള്‍ക്ക് സത്യമല്ലാതെ നിന്നില്‍ നിന്നും പരിചയമില്ല. അന്നേരം പ്രവാചകന്‍(സ) പറഞ്ഞു ഞാന്‍ അല്ലാഹുവിങ്കല്‍ നിന്നും നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ്, ഒരു വലിയ ശിക്ഷയെ സംബന്ധിച്ച് ഞാനിതാ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ പോവുകയാണ്.

 ഉടനെത്തന്നെ പ്രവാചകൻ്റെ പിതൃവ്യന്‍ കൂടിയായ അബൂ ലഹബ് ഇപ്രകാരം ആക്രോശിച്ചു തബ്ബന്‍ ലക് അലിഹാദാ ജമഅ്തനാ  (എടാ, നിനക്ക് നാശം ഇതിനാണോ നീ ഞങ്ങളെ വിളിച്ചു ചേര്‍ത്തത്).

അത് ഒരു പൊട്ടിത്തെറിയുടെ തുടക്കമായിരുന്നു. എന്നാല്‍ അല്ലാഹു അതേ ശൈലിയില്‍ തന്നെ അതിന് തിരിച്ചടിനല്‍കി തബ്ബത് യദാ അബീലഹബിന്‍ വ തബ്ബ് .... (അബൂലഹബിൻ്റെ ഇരു കൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു) എന്ന് തുടങ്ങുന്ന വിശുദ്ധ ഖുര്‍ആനിലെ 111 ാം അദ്ധ്യായമായ സൂറത്ത്ലഹബിൻ്റെ അവതരണം പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടുകൊണ്ട്ള്ളായിരുന്നു.

എന്നാല്‍ പ്രവാചകന്‍(സ)തന്നിലേല്‍പ്പിക്കപ്പെട്ട ദൗത്യവു മായി മുന്നോട്ട് പോകുകതന്നെ ചെയ്തു.

വിഗ്രഹാരാധന യുടെ പൊള്ളത്തരങ്ങളെ സംബന്ധിച്ച് പരസ്യമായി അവ രെ ബോധവല്‍ക്കരിച്ച് സംസാരിക്കാന്‍ തുടങ്ങി. അതോടൊപ്പംതങ്ങള്‍ ഇബ്റാഹീം നബിയുടെ പിന്‍തലമുറക്കാരാണ് എന്ന അവരുടെ വാദത്തിൻ്റെ അര്‍ത്ഥശൂന്യത അവരെ അറിയിച്ചു കാരണം ഇബ്റാഹീം നബി ഒരിക്കലും വിഗ്രഹാരാധകനായിരുന്നില്ല എന്ന് മാത്രമല്ല അദ്ദേഹം ആ കാലത്തെ വിഗ്രഹാരാധകര്‍ക്കെതിരില്‍ ആഞ്ഞടിച്ച പടവാളായിരുന്നു എന്നും അവരെ തെര്യപ്പെടുത്തി.

അതു പോലെ ഞങ്ങള്‍ ഞങ്ങളുടെ കാക്കകാരണവാരുടെ മാര്‍ഗ്ഗങ്ങള്‍ കയ്യൊഴിക്കുകയില്ല എന്ന എക്കാലത്തെയും സത്യനിഷേധികളുടെവാദത്തെ പ്രവാചകന്‍ മുന്‍കഴിഞ്ഞ പ്രവാചകരുടെ ചരിത്രം ഉദ്ധരിച്ച് അവരെല്ലാം കാക്കകാരണവാരെ അനുസരിച്ചവര്‍ ആയിരുന്നില്ല മറിച്ച് സത്യത്തേയും തെളിവുകളേയും പിന്തുണച്ചവരായിരുന്നു എന്ന് അവരെ പഠിപ്പിക്കാന്‍ ശ്രമിച്ചു.

പക്ഷേ ഇതൊന്നും കേള്‍ക്കുവാനോഅംഗീകരിക്കുവാനോ അവര്‍ തയ്യാറായില്ല. മുഹമ്മദ് തങ്ങളുടെ ദൈവങ്ങളെ അധിക്ഷേപിക്കുകയും തങ്ങളുടെ പൂര്‍വ്വികരെ വിഡ്ഢികളാക്കുകയും ബുദ്ധിയെ കളിയാക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞ് വിശ്വാസികളേയും പ്രവാചകനേയും മര്‍ദ്ദിച്ച് ഒതുക്കാന്‍ തന്നെ തീര്‍ച്ചപ്പെടുത്തി.

തുടര്‍ന്നങ്ങോട്ടുള്ള ജീവിതം പ്രവാചകനും അനുയായികള്‍ക്കും മര്‍ദ്ദനങ്ങളുടേയും കഷ്ടപ്പാടുകളുടേയും കാലമായിരുന്നു.

ഇസ്ലാം ആശ്ലേഷിച്ചതിൻ്റെ പേരില്‍ വിശ്വാസികള്‍ ഏല്‍ക്കേഞ്ചബ്ലിവന്ന കഷ്ടതകള്‍ കുറച്ചൊന്നുമായിരുന്നില്ല. ഉമയ്യത്തുബ്നു ഖലഫിൻ്റെ അടിമയായിരുന്ന ബിലാല്‍(റ) വിനെ യജമാനന്‍ കഴുത്തില്‍ കയറിട്ട് നിലത്തുകൂടെ വലിപ്പിക്കുകയും, ചുട്ടുപൊള്ളുന്ന മണലില്‍ മലര്‍ത്തിക്കിടത്തി നെഞ്ചത്ത് വലിയ പാറക്കല്ലുകള്‍ കയറ്റിവെച്ച് ചാട്ടവാര്‍ കൊണ്ട് അടിക്കുക വരെ ചെയ്തു.

 പക്ഷേ അതൊന്നും തൻ്റെ വിശ്വാസത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാനായില്ല എന്ന് മാത്രമല്ല ഒാരോ അടിയേല്‍ക്കുന്ന സമയ ത്തും അഹദ്... അഹദ്. . . എന്ന് (അല്ലാഹു ഏകനാണ്) എന്ന് വിളിച്ചു പറയുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്.

ഇത്തരത്തില്‍ മര്‍ദ്ധിക്കപ്പെട്ടുകൊണ്ട്രിക്കുന്ന സമയത്ത് അതിലൂടെ കടന്നുവന്ന അബൂബക്കര്‍(റ) ഉമയ്യത്തില്‍ നിന്നും അയാള്‍ പറഞ്ഞ വിലകൊടുത്ത് ബിലാല്‍ (റ)നെ വിലകൊടുത്ത് വാങ്ങി സ്വതന്ത്രനാക്കി.

ഇതുപോലെത്തന്നെ അബൂജഹല്‍ അടക്കമുള്ള ഖുറൈശി പ്രമുഖര്‍ യാസിര്‍ കുടുംബത്തിന് ഏല്‍പ്പിച്ച മര്‍ദ്ധനത്തിനും കണക്കില്ലായിരുന്നു, അമ്മാര്‍ പിതാവ് യാസിര്‍ മാതാവ് സുമയ്യ എന്നിവരെ മണലില്‍ മലര്‍ത്തിക്കിടത്തി ചുട്ട് പഴുപ്പിച്ച ഇരുമ്പ് ദണ്‍ഡുകള്‍ ശരീരത്തില്‍ കുത്തിയിറക്കിയായിരുന്നു മര്‍ദ്ധിച്ചിരുന്നത്.

 ഇങ്ങനെയുള്ള മര്‍ദ്ധനത്തിൻ്റെ കാഠിന്യത്താല്‍ സുമയ്യ(റ) ഇസ്ലാമിന്ന് വേണ്ടി ആദ്യത്തെ രക്തസാക്ഷി എന്ന പദവിയിലേക്ക് എത്തിച്ചേര്‍ന്നു.

ഒരിക്കല്‍ നബി(സ) അവര്‍ മര്‍ദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നതിന് അടുത്തുകൂടെ നടന്നുപോയപ്പോള്‍ അവരോടായിപറഞ്ഞ വാക്ക് സ്വബ്റന്‍ യാആലയാസിര്‍ ഇന്നമൗഇദകുമുല്‍ ജന്ന (യാസിര്‍ കുടുംബമേ, ക്ഷമിക്കൂ തീര്‍ച്ചയായും നിങ്ങള്‍ക്കുള്ള വാഗ്ദത്തം സ്വര്‍ഗ്ഗമാണ്) എന്നായിരുന്നു.

മറ്റു ചിലരെ റൂമുകളില്‍ അടച്ചുപൂട്ടി പുകയിട്ടു ബുദ്ധിമുട്ടിച്ചു, ചിലര്‍ക്ക് ഇരുമ്പ് ദണ്‍ഡുകള്‍ കൊണ്ട്  പ്രഹരങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. പ്രവാചകന്‍(സ)യേയും  അവര്‍ മര്‍ദ്ദനങ്ങളില്‍ നിന്നും ഒഴിവാക്കിയില്ല.

ഒരിക്കല്‍ നബി(സ) കഅബയുടെ അടുത്ത് വെച്ച് നമസ്കരിച്ചുകൊണ്ടിരിക്കെ അത് കണ്ട് വന്ന അബൂജഹലും കൂട്ടരും ഇപ്രകാരം പറഞ്ഞു ആരുണ്ട് ഇപ്പോള്‍ ഒരു ഒട്ടകത്തിൻ്റെ കുടല്‍മാല കൊണ്ട് വന്ന്മുഹമ്മദിൻ്റെ കഴുത്തില്‍ ചാര്‍ത്താന്‍ അന്നേരം ദുഷ്ടനായ ഉഖ്ബത്ത് ബ്നു അബീമുഇൗത് ആവേശത്തോടുകൂടി ആ കൃത്യം നിര്‍വ്വഹിക്കുക തന്നെ ചെയ്തു പ്രവാചകന്‍ നമസ്കാരത്തില്‍ സുജൂദിലായിരിക്കെ അദ്ദേഹത്തിൻ്റെ കഴുത്തില്‍ ചീഞ്ഞളിഞ്ഞ കുടല്‍ മാല വലിച്ചുകൊണ്ട് വന്ന് ഇടുകയും മറ്റുള്ളവരെല്ലാം അത് കണ്ട്  ആഹ്ളാദിക്കുകയും ചെയ്തു.  

പ്രവാചകന്ന്സുജൂദില്‍ നിന്നും തല ഉയര്‍ത്താന്‍ കഴിയാതെ പ്രയാസപ്പെടുകയും അവസാനം പ്രവാചകപുത്രി ഫാത്വിമ(റ) വിവരമറിഞ്ഞു ഒാടിയെത്തി പിതാവിൻ്റെ കഴുത്തില്‍ നിന്നും അത് വലിച്ചുമാറ്റുകയും ചെയ്തു.

തല ഉയര്‍ത്തിയ ശേഷം നബി (സ) ഖുറൈശീ പ്രമുഖരായ അബൂജഹല്‍,  ഉത്ബത്, ശൈബത്, വലീദ് ബ്നു ഉത്ബ, ഉമയ്യത്തുബ്നുഖലഫ്, ഉഖ്ബത് ബ്നു അബീ മുഇൗത്വ് എന്നീ ശത്രു പ്രധാനികളുടെ പേരെടുത്ത് പറഞ്ഞ് അവര്‍ക്കെതിരില്‍ പ്രാര്‍ത്ഥിക്കുകയുണ്ടായി.

ഇബ്നു മസ്ഉൗദ്(റ) പറഞ്ഞതായി ഇമാം ബുഖാരി രേഖപ്പെടുത്തിയതനുസരിച്ച് മേല്‍പ്പറയപ്പെട്ട എല്ലാവരുംബദറില്‍ കൊല്ലപ്പെട്ടതായി കാണാവുന്നതാണ്.

അതുപേലെത്തന്നെ പ്രവാചകന്‍ നടന്നു പോകുന്നവഴികളില്‍ പോലും മാലിന്യങ്ങളും മ്ലേഛവസ് തുക്കളും വലിച്ചെറിഞ്ഞ് തൻ്റെ പിതൃവന്‍ അബൂലഹബും ഭാര്യ ഉമ്മു ജമീലും ഉപദ്രവങ്ങളില്‍ പങ്ക്ചേര്‍ന്നു.

മേല്‍ പറഞ്ഞ നിലക്കുള്ള മര്‍ദ്ദനങ്ങളുടെ പട്ടിക വിവരി ക്കുകയാണ് എങ്കില്‍ അത് നീ പോവുക തന്നെ ചെയ്യും.

പ്രവാചകന്‍(സ)യും അനുയായികളും ഇസ്ലാമിന് വേണ്ടി സഹിക്കേണ്ടി വന്ന ത്യാഗത്തിൻ്റെ ചരിത്രം മനസ്സിലാക്കി, വിശ്വാസികളായ നാം നമ്മുടെ വിശ്വാസം

വര്‍ദ്ധിപ്പിച്ച് മതത്തോടു നമുക്കുള്ള ബാധ്യതകള്‍ നിര്‍വ്വഹിക്കാനാണ് ഇത്തരുണത്തില്‍ ശ്രദ്ധിക്കേണ്ടത്.

Wednesday, November 16, 2022

സാഹിത്യകാരാര്‍ മുട്ടുമടക്കുന്നു

 സാഹിത്യകാരാര്‍ മുട്ടുമടക്കുന്നു

എന്നാൽ മേല്‍പ്പറഞ്ഞ നിലക്കുള്ള മര്‍ദ്ധനങ്ങളും പീഠന ങ്ങളുമെല്ലാം അവര്‍ക്ക് മതത്തിലുള്ള വിശ്വാസം ഉറപ്പിക്കു വാനല്ലാതെ തെല്ലും അതില്‍നിന്ന് അവരെ പിന്തിരിപ്പിക്കാനാവുന്നില്ലെന്ന് കണ്ട ഖുറൈശികള്‍ മറ്റൊരു അടവ് പ്രയോഗിക്കാന്‍ തീരുമാനിച്ചു.

ഖുറൈശീ പ്രമുഖരെല്ലാവരും കൂടി അക്കാലഘട്ടത്തിലെ പേരുകേട്ട സാഹിത്യ സാമ്രാട്ടായിരുന്ന വലീദ്ബ്നു മുഗീറയെ സമീപിച്ചുകൊണ്ട് ഇപ്രകാരം ആവശ്യപ്പെട്ടു മുഹമ്മദിൻ്റെ  പ്രസ്ഥാനം ദിനേനെ എന്നോണം മക്കയിലും പരിസരത്തും വ്യാപിച്ചു വരികയാണ്, അതിനെതടയിടാനായി

മുഹമ്മദ് ഒാതിക്കൊണ്ടിടുക്കുന്ന വചനങ്ങളെ ഇകഴ്ത്തിക്കാണിക്കുകയും അവന്‍ പറയുന്നതിനെ പരാജയപ്പെടുത്തിക്കൊണ്ട് അതിനെ വെല്ലുന്ന നിലക്കുള്ളതുമായ എന്തെങ്കിലും ഒരു വചനം താങ്കള്‍ ജനങ്ങളോട് പറയണം അതിന് പ്രാപ്തനായി താങ്കളെയല്ലാതെ മറ്റാരേയും ഞങ്ങള്‍ കാണുന്നില്ല. ജനങ്ങളില്‍ അവന്‍ പറയുന്നത് ജനങ്ങളില്‍ സ്വാധീനിക്കാതിരിക്കാന്‍ ഇനി അതല്ലാത്തൊരു മാര്‍ഗ്ഗവും ഞങ്ങള്‍ കാണുന്നുമില്ല.

അന്നേരം വലീദ് തന്നെ സമീപിച്ചവരോടായി പറഞ്ഞു ഞാന്‍ എന്ത് പറയണം എന്നാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്  പറയൂ നമുക്കൊന്നായി അത് ജനങ്ങളോട് പറയാം. അന്നേരം അവര്‍ പറഞ്ഞത്, അവന്‍ ഒരു ജോല്‍സ്യനാണ് എന്ന് പറയണം. അന്നേരം വലീദ് പറഞ്ഞു. അല്ലാഹുവാണെ അത് ശരിയല്ല. കാരണം അവന്‍ ഒരിക്കലും ജോല്‍സ്യനല്ല. ജോല്‍സ്യാരേയും ജോല്‍സ്യാരുടെ വചനങ്ങളും നന്നായി അറിയുന്നവനാണ് ഞാന്‍.

അവന്‍പറയുന്നത് അതൊന്നുമല്ല. അന്നേരം അവര്‍ പറഞ്ഞു അവന്‍ ഒരു സാഹിര്‍ (ആഭിചാരകനാണ്) എന്ന് പറയാം. അന്നേരം അയാള്‍ പറഞ്ഞു. അല്ല അവന്‍ ആഭിചാരകനുമല്ല, അവരുടെ പ്രവചനവുമല്ല അവന്‍ പറയുന്നത്.എന്നാല്‍ അവന്‍ ഭ്രാന്തനാണെന്ന് പറയാം, അന്നേരം അയാള്‍ പറഞ്ഞു ഭ്രാന്തിൻ്റെ പല ലക്ഷണങ്ങളും നാം കാണാറുണ്ട് എന്നാല്‍ അതൊന്നും അവനിലില്ല. അപ്പോള്‍ പിന്നെ നാം എന്ത് പറയും  അന്നേരം അയാള്‍ പറഞ്ഞത് അല്ലാഹുവാണെ സത്യം അവന്‍ പറയുന്ന വാക്കുകള്‍ക്ക് വല്ലാത്തൊരു മധുരമാണ് അനുഭവപ്പെടുന്നത്. അത്കൊണ്ട്  എനിക്കല്‍പ്പം സാവകാശം തരൂ ഞാനൊന്ന് ചിന്തിക്കട്ടെ എന്നു പറഞ്ഞു അയാള്‍ ഒഴിഞ്ഞു മാറുകയാണുണ്ടായത്.

ഒന്നാം ഹിജ്റ

 ഒന്നാം ഹിജ്റ

പ്രവാചകന്‍െറ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നാള്‍ക്കുനാള്‍ വിജയത്തിലേക്ക് നീങ്ങി വിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.

ഇത് ശത്രുക്കളില്‍ പരിഭ്രാന്തി പരത്തി. അവര്‍ പ്രവാചകപിതൃവ്യനെ കണ്ട് നബി (സ)ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞുനോക്കി

പക്ഷേ ഫലം നിരാശ മാത്രം.തങ്ങളുടെ എല്ലാ അടവുകളും പാളിപ്പോയപ്പോള്‍ അവര്‍ മര്‍ദ്ദനത്തിൻ്റെ ശക്തി കൂട്ടാന്‍ തന്നെ തീ രുമാനിക്കുകയും വിശ്വാസികളെ സര്‍വ്വവിധേനെയും ഉപദ്രവിക്കുകയും ചെയ്തു. സഅദ് ബ്നു അബീവഖാസ്(റ) വിനെ അവര്‍ വെട്ടി പരിക്കേല്‍പ്പിച്ചു.

ഈ സന്ദര്‍ഭത്തില്‍ പ്രവാചകന്‍(സ) വിശുദ്ധ ഖുര്‍ആനിലെ കഴിഞ്ഞകാല വിശ്വാസികളുടെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് സമാശ്വസിപ്പിക്കുകയും താല്‍ക്കാലികമായ ഒരു ആശ്വാസമെന്ന നിലക്ക് അബ്സീനയിലേക്ക് ഹിജ്റ പോകുവാന്‍ (പാലായനം ചെയ്യാന്‍) അനുമതിനല്‍കുകയും ചെയ്തു.

അബ്സീനിയയിലെ അക്കാലത്തെ രാജാവായിരുന്ന നജ്ജാശി മുസ്ലിമല്ലാ എങ്കില്‍ പോലും ജനങ്ങളോട് നീതിയോടും ഗുണകാംക്ഷയോടും വര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു എന്നത് പ്രസിദ്ധമായിരുന്നു. ഇസ്ലാമികേതര രാഷ്ട്രത്തിലും വിശ്വാസികള്‍ക്ക് മുസ്ലിമായി ജീവിക്കുന്നതിന് പ്രശ്നമൊന്നുമില്ലാ എന്ന് ഇത് വ്യക്തിമാക്കിത്തരുന്നു. അതോടൊപ്പം മതത്തെ സംരക്ഷിച്ച് അല്ലാഹുവിനെ മാത്രം ആരാധിച്ച് ഒരിടത്ത് ജീവിക്കുവാന്‍ പ്രയാസ മായി വരുമ്പോള്‍, നിര്‍ബന്ധ സാഹചര്യത്തില്‍ പോലും ശിര്‍ക്ക് ചെയ്യാന്‍ ഇസ്ലാം അനുവദിക്കുന്നില്ല എന്ന് കാണാന്‍ കഴിയും. ഒന്നുകില്‍ ഹിജ്റ പോവുക അതല്ലെങ്കില്‍ അതിൻ്റെ മാര്‍ഗ്ഗത്തില്‍ രക്തസാക്ഷിത്വം വരിക്കുക എന്നത് മാത്രമാണ് ഇസ്ലാം തുറന്ന് വെക്കുന്ന മാര്‍ഗ്ഗം.

പ്രവാചകത്വത്തിൻ്റെ  അഞ്ചാം വര്‍ഷം റജബ് മാസത്തി ലായിരുന്നു വിശ്വാസികളുടെ ഒന്നാമത്തെ ഹിജ്റ സംഘം അബീസീനിയയിലേക്ക് നീങ്ങിയത്. ഉഥ്മാന്‍(റ)വിൻ്റെ നേതൃത്വത്തില്‍ പന്ത്രണ്ട്  പുരുഷാരും നാല് സ്ത്രീകളു മായിരുന്നു പ്രസ്തുത സംഘത്തിലുണ്ടായിരുന്നത്.

തങ്ങളുടെ നാട്ടില്‍ അഭയം തേടിയെത്തിയ മുസ്ലിംകള്‍ക്ക് നജ്ജാശി രാജാവ് എല്ലാവിധ സംരക്ഷണവും സഹായങ്ങളും ചെയ്തു കൊടുത്തു.

രണ്ട് മാസത്തോളം അവിടെ താമസിച്ച വിശ്വാസികള്‍ പിന്നീട് മക്കയിലേക്ക് തന്നെ മടങ്ങുകയുണ്ടായി.

ഹിജ്റയും ഖുറൈശികളുടെ കുതന്ത്രവും

ഹിജ്റയും ഖുറൈശികളുടെ കുതന്ത്രവും

ആദ്യ ഹിജ്റ സംഘം അബ്സീനിയയിലായിരുന്ന സന്ദര്‍ഭത്തില്‍ പ്രവാചകന്‍(സ) ഒരിക്കല്‍ റമദാന്‍ മാസം കഅബയുടെ അടുത്ത് ചെന്ന് വിശുദ്ധ ഖുര്‍ആന്‍ പാരായ ണം ചെയ്യുകയായിരുന്നു. ഖുറൈശീ പ്രമുഖരും നേതാക്കളുമടക്കം ഒരു വലിയ സംഘം അവിടെ ഹാജറുണ്ടായിയിരുന്നു പ്രവാചകന്‍ ഒാതിയിരുന്ന സൂറത്ത് നജ്മ് ഖുറൈശികള്‍ ശ്രദ്ധപൂര്‍വ്വം കേട്ടു നില്‍ക്കുകയും അതിലെ അവസാന വചനമായ ഫസ്ജുദൂലില്ലാഹി വഅ്ബു ദൂഹു (നിങ്ങള്‍ അല്ലാഹുവിന് സാഷ്ടാംഗം ചെയ്യുക യും അവനെ ആരാധിക്കുകയും ചെയ്യുക) എന്ന് എത്തി യപ്പോള്‍ പ്രവാചകന്‍ സുജൂദ് (സാഷ്ടാംഗം) ചെയ്തു. അതോടൊപ്പം അത് ശ്രദ്ധിച്ചുനിന്നിരുന്ന ഖുറൈശീ ശത്രു പ്രമുഖരടക്കം എല്ലാവരും സുജൂദ് ചെയ്തു. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ സംസാര വിഷയമായി. ഇതാകട്ടെ അബ്സീനിയിലുണ്ടായിരുന്ന മുസ്ലിംകളുടെ കാതില്‍ മക്കാ ഖുറൈശീ പ്രമുഖരെല്ലാം ഇസ്ലാം വിശ്വസിച്ചു

എന്ന നിലക്കായിരുന്നു എത്തിയിരുന്നത്. അത് സത്യമായിരിക്കും എന്ന് തെറ്റിദ്ധരിച്ചായിരുന്നു ആദ്യ ഹിജ്റാ സംഘം മക്കയിലേക്ക് തിരിച്ചുവന്നത്.

മുസ്ലിംകള്‍ക്ക് നജ്ജാശീ രാജാവ് മാന്യമായ സംരക്ഷണം നല്‍കി എന്ന വിവരം അറിഞ്ഞ ഖുറൈശികള്‍ തങ്ങള്‍ നടത്തിക്കൊണ്ടിരുന്ന മര്‍ദ്ദനമുറകള്‍ രൂക്ഷമാക്കി എല്ലാ നിലക്കും വിശ്വാസികളെ കഷ്ടപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. അത് മനസ്സിലാക്കിയ പ്രവാചകന്‍ (സ) വിശ്വാസികളോട് രണ്ടാമതും അബ്സീനിയയിലേക്ക് പാലായ നം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് എണ്‍പത്തിരണ്ട്  പുരുഷാരും പത്തൊമ്പത് സ്ത്രീകളുമടങ്ങുന്ന ഒരു വലിയ സംഘം നജ്ജാശിയുടെ നാട്ടിലേക്ക് പാലായനം ചെയ്തു.

മുസ്ലിംകള്‍ രണ്ടാമതും  അബ്സീനയിലേക്ക് പുറപ്പെടുന് തില്‍ അരിശംപൂണ്ട ഖുറൈശികള്‍ തങ്ങളുടെ കൂട്ടത്തിലെ സമര്‍ത്ഥരും ശക്തരുമായ

രണ്ടാളുകളെ തിരഞ്ഞെടുത്ത് ഒരു പാട് വിലപിടിപ്പുള്ള പാരിതോഷികങ്ങളുമായി മുസ്ലിംകള്‍ക്ക് സംരക്ഷണം കൊടുക്കരുതെന്ന ആവശ്യവുമായി നജ്ജാശിയുടെ അടുത്തേക്ക് പറഞ്ഞയച്ചു. അംറുബ്നുല്‍ ആസ്വിയും, അബ്ദുല്ലാഹിബ്നു അബീറബീഅ യുമായിരുന്നു പ്രസ്തുത രണ്ട് വ്യക്തികള്‍.

മേല്‍പറയപ്പെട്ട രണ്ടാളുകളും നജ്ജാശിയുടെ അടുക്കല്‍ ചെന്ന് ഇങ്ങിനെ പറഞ്ഞു അല്ലയോ രാജാവേ, ഞങ്ങളുടെ നാട്ടില്‍നിന്നും ഒരുകൂട്ടം വിഡ്ഢികളായ ആളുകള്‍ ഇതാ താങ്കളുടെ നാട്ടിലേക്ക് കുടിയേറിവന്നിരിക്കുന്നു അവര്‍ അവരുടെ ജനതയുടെ മതം ഉപേക്ഷിച്ചുകൊണ്ടാണ് വന്നിരിക്കുന്നത് എന്നാല്‍ താങ്കളുടെ മതത്തിലേക്ക് പ്രവേശിച്ചിട്ടുമില്ല. അവര്‍ താങ്കള്‍ക്കോ ഞങ്ങള്‍ക്കോ പരിചയമില്ലാത്ത ഒരു പുതിയ മതവുമായാണ് വന്നിരിക്കുന്നത്. അതുകൊണ്ട് അവര്‍ക്ക് സംരക്ഷണം കൊടുക്കാതെ അവരെ ഞങ്ങളുടെ നാട്ടിലേക്ക് തന്നെ തിരിച്ചയക്കണം എന്ന് പറയാന്‍ ഞങ്ങളിലെ പ്രമുഖരും മാന്യാരുമാണ് ഞങ്ങളെ താങ്കളുടെ അടുത്തേക്ക് പറഞ്ഞയച്ചിട്ടുള്ളത്.

ഇത്കേട്ടപ്പോള്‍ നേരത്തെ പാരിതോഷികങ്ങളില്‍ നിന്നും ഒരു വിഹിതം നല്‍കി ഒരുക്കി നിറുത്തിയിരുന്ന പുരോഹിതാര്‍ അത് ശരിവെച്ചുകൊണ്ട്  അവരെ തിരിച്ചയക്കുകയാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു.സമ്പത്തും പാരി തോഷികങ്ങളും കിട്ടുമെന്ന് കണ്ട് ഏത് നെറികേടുകള്‍ക്കും കൂട്ടുനില്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിരുന്നു എന്ന് മനസ്സിലാക്കാം   എന്നാല്‍ മാന്യനും ബുദ്ധിമാനു മായിയുന്ന രാജാവ് രണ്ട് ഭാഗത്ത് നിന്നുമുള്ള സംസാരം കേള്‍ക്കാതെ ഒന്നും പ്രവര്‍ത്തിക്കുകയില്ലെന്ന് അറിയിച്ചു മുസ്ലിംകളോട് തൻ്റെ മുന്നില്‍ ഹാജറാകുവാന്‍ ആവശ്യപ്പെടുകയും സത്യാവസ്ഥ അനേ്വഷിക്കുകയും ചെയ്തു.

രാജാവ് ചോദിച്ചു  നിങ്ങള്‍ നിങ്ങളുടെ പൂര്‍വ്വീകരുടെ മതം ഉപേക്ഷിച്ച് ഒരു പുതിയ മതം ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന് കേള്‍ക്കുന്നുവല്ലൊ എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്.

 അന്നേരം മുസ്ലിംകളുടെ ഭാഗത്ത് നിന്ന് ജഅ്ഫറു ബ്നു അബീത്വാലിബ് (رضي الله عنه) താഴെ പറയുന്ന വിധം പ്രസംഗിച്ചു  അല്ലയോ മഹാരാജാവേ, ഞങ്ങള്‍ അജ്ഞാന കാലത്ത് വിഗ്രഹാരാധകരും, ശവം ഭക്ഷിക്കുന്നവരും, അധര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നവരും, അനേ്യാന്യം അക്രമിക്കുന്നവരും, കുടുംബം വിച്ഛേദിക്കുന്നവരും, അയല്‍ പക്കത്തെ മാനിക്കാത്തവരുമായിട്ടായിരുന്നു കഴിഞ്ഞിരുന്നത്. അങ്ങിനെ ഞങ്ങളില്‍ ഉയര്‍ന്ന ഗോത്രക്കാരനും സത്യസന്ധനും വിശ്വസ്തനുമായ ഞങ്ങള്‍ക്ക് നേരിട്ട് അറിയുന്ന ഒരു വ്യക്തിയെ അല്ലാഹു ഞങ്ങളിലേക്ക് പ്രവാചകനായി നിയോഗിച്ചു.

അദ്ദേഹം ഞങ്ങളെ തൗഹീദിലേക്ക് (അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്ക്) ക്ഷണിക്കുകയും ഞങ്ങളും ഞങ്ങളുടെ പൂര്‍വ്വീകരും ആരാധിച്ചുവന്ന വിഗ്രഹങ്ങളെയെല്ലാം കയ്യൊഴിക്കണമെന്ന് ആവശ്യപ്പെടുകയും, സത്യസന്ധതയോടും വിശ്വസ്തതയോടെയും വര്‍ത്തിക്കുവാനും, കുടുംബ ബന്ധം ചേര്‍ത്തുവാനും അയല്‍പക്കത്തെ മാനിക്കുവാനും ഞങ്ങളോട് കല്‍പിച്ചു. പ സ്പരമുള്ള കലഹങ്ങളും രക്തച്ചൊരിച്ചിലും മ്ലേച്ചകാര്യ ങ്ങളുമെല്ലാം അദ്ദേഹം ഞങ്ങളോട് വിലക്കി. നമസ്കാരവും സകാത്തും നോമ്പുമെല്ലാം അനുഷ്ഠിക്കാനായി ഞങ്ങളോട് ആവശ്യപ്പെട്ടു ഞങ്ങളത് അംഗീകരിക്കുകയും അദ്ദേഹത്തില്‍ വിശ്വസിക്കുകയും ചെയ്തു. അന്നേരം അദ്ദേഹം നിങ്ങള്‍ക്ക് ഓതിത്തന്ന എന്തെങ്കിലും നിങ്ങളുടെ പക്കലു  എന്ന് രാജാവ് അവരോട് ചോദിച്ചു. തദവസരം ജഅ്ഫര്‍(റ), സൂറത്ത് മറിയമിലെ ആദ്യഭാഗം അദ്ദേഹത്തിന് ഓതിക്കേള്‍പ്പിച്ചു അത് കേട്ട് അദ്ദേഹം തൻ്റെ താടിരോമങ്ങള്‍ പോലും നനയുമാറ് കരഞ്ഞു പോവുകയും തീര്‍ച്ചയായും ഞാനീ കേട്ട വചനങ്ങള്‍ ഈസബ്നു മറിയമിന് അവതരിച്ചിരുന്ന അതേ കേന്ദ്രത്തില്‍ നിന്നാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു എന്ന് അവരോട് പറയുകയും ചെയ്തു. ശേഷം അംറുബ്നുല്‍ ആസ്വിനോടും അബ്ദുല്ലാഹിബ്നു അബീ റബീഅയോടുമായി പറഞ്ഞു നിങ്ങള്‍ ഇറങ്ങിപ്പോവുക ഞാനൊരിക് ലും ഇവരെ നിങ്ങള്‍ക്ക് വിട്ടുതരുന്നതല്ല.

പിന്നീട് അടുത്ത ദിവസം ഇവര്‍ ഈസബ്നു മറിയമിനെ സംബന്ധിച്ച് മോശമായി  പറയുന്നവരാണ് എന്ന് പറഞ്ഞുനോക്കി അന്നേരം രാജാവ് ആവശ്യപ്പെട്ടത് അനുസരിച്ച് ജഅ്ഫര്‍(റ), അദ്ദേഹം അല്ലാഹുവിൻ്റെ ദാസനും റസൂലും ആത്മാവും കന്യകയായ മറിയമിലേക്ക് അല്ലാഹു ഇട്ടുകൊടുത്ത വചനവുമാണ് എന്ന് പറഞ്ഞു. ഇത് കേട്ട രാജാവ് പറഞ്ഞത് ഇതുതന്നെയാണ് ഈസബ്നു മറിയമിനെ സംബന്ധിച്ച വാസ്തവമായിട്ടുള്ള കാര്യങ്ങള്‍ എന്നായിരുന്നു. തുടര്‍ന്ന് മുസ്ലിംകളോട് നിങ്ങള്‍ എൻ്റെ ദേശത്ത് എല്ലാവിധ നിര്‍ഭയത്വത്തോടു കൂടി കഴിഞ്ഞുകൊള്ളുക എന്നും ഖുറൈശികളോട് അവര്‍ കൊണ്ട്വന്ന പാരിതോഷികങ്ങളുമായി സ്ഥലം വിട്ടുകൊള്ളാനും ആവശ്യപ്പെട്ടു. അങ്ങിനെ ആ കുതന്ത്രവും വിഫലമായി.

അബൂത്വാലിബിൻ്റെ മുന്നില്‍

അബൂത്വാലിബിൻ്റെ മുന്നില്‍

തങ്ങളുടെ കുതന്ത്രങ്ങളൊന്നും ഫലിക്കുന്നില്ലെന്ന് കണ്ട ഖുറൈശികള്‍ അബൂത്വാലിബിനെ സമീപിച്ച് തൻ്റെ സ രക്ഷണത്തില്‍ കഴിയുന്ന പ്രവാചകന് സംരക്ഷണത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാനാണ് തീരുമാനിച്ചത്. അതനുസരിച്ച് അവര്‍ അബൂത്വാലിബിനെ സമീപിച്ച് ഇങ്ങിനെ അറിയിച്ചു താങ്കള്‍ ഞങ്ങളില്‍ തല മുതിര്‍ന്ന, സ്ഥാനമാനങ്ങളുള്ള മാന്യതയുള്ള ഒരു വ്യക്തിയാണ്. ഞങ്ങള്‍ ഇതിന് മുമ്പ് മുഹമ്മദിൻ്റെ (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) പ്രവര്‍ത്തനങ്ങളില്‍ നിന്നും അവനെ തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ഇനി ഞങ്ങള്‍ ക്ഷമിക്കുകയില്ല. നമ്മുടെ പൂർവ്വീകരെ വിഡ്ഢികളാക്കി, ദൈവങ്ങളെ അധിക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും നിങ്ങള്‍ അവനെ തടയുക അതല്ലെങ്കില്‍ അവനെ ഞങ്ങള്‍ക്ക് എല്‍പ്പിച്ചു തരിക.

 ഇത് അബൂത്വാലിബില്‍ വലിയ പ്രയാസമുണ്ടാക്കി അദ്ദേഹം നബി(സ)യെ വിളിച്ചു സംഭവങ്ങള്‍ വിശദീകരിച്ച ശേഷം, നിൻ്റെ ഈ പ്രവര്‍ത്തനങ്ങള്‍ എന്നെ പ്രയാസ പ്പെടുത്തിയിരിക്കുകയാണ്, അതിനാല്‍ എനിക്ക് താങ്ങാവുന്നതിലുമപ്പുറം എന്നെ ബുദ്ധിമുട്ടിക്കരുത് എന്ന് പറഞ്ഞു. ഇത് കേട്ട പ്രവാചകന്‍ (സ) പിതൃവ്യന്‍ കൂടി തന്നെ കയ്യൊഴിച്ചു എന്ന് മനസ്സിലാക്കുകയും ശേഷം താഴെ പറയുന്ന വിധം കനപ്പെട്ട വാക്കുകള്‍ പറഞ്ഞ് കണ്ണീ രോടുകൂടി അവിടെനിന്നും എഴുന്നേറ്റു ഇല്ല മൂത്താപ്പാ, നിങ്ങളെ ഞാനൊരിക്കലും പ്രയാസപ്പെടുത്തുന്നില്ല.

 എന്നാല്‍ അവരെല്ലാവരും കൂടി എനിക്ക് സൂര്യനെ മുന്നില്‍ വെച്ചുതന്നുകൊണ്ട് ഇതില്‍ നിന്നും പിന്തിരിയണമെന്ന് പറഞ്ഞാലും ഞാന്‍ പിന്തിരിയുന്നതല്ല. ഒന്നുകില്‍ എൻ്റെ ദൗത്യം വിജയിക്കുക അതല്ലെങ്കില്‍ ആ മാര്‍ഗ്ഗത്തില്‍ ഞാന്‍ പിടഞ്ഞു മരിക്കുക ഇതും പറഞ്ഞ് ഇറങ്ങിപ്പോകാന്‍ ശ്രമിച്ച പ്രവാചകനെ അബൂത്വാലിബ് തിരിച്ചു വിളിച്ചു കൊണ്ട് പറഞ്ഞു ഇല്ല മകനേ ഞാനൊരിക്കലും നിന്നെ അവര്‍ക്ക് ഏല്‍പ്പിക്കുകയില്ല. 

നീ നിൻ്റെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിച്ചു കൊള്ളുക, എൻ്റെ തല മണ്ണില്‍ തട്ടുന്നത് വരെ നിന്നെ ഒരാള്‍ക്കും ഉപദ്രവിക്കാന്‍ ഞാന്‍ അനു വദിക്കുന്നതല്ല എന്ന് സധൈര്യം പറഞ്ഞു.

 അബൂ ത്വാലിബ് മുഹമ്മദിനെ കയ്യൊഴിക്കുന്നില്ലെന്ന് അറിഞ്ഞ ഖുറൈശികള്‍ സുമുഖനും ആരോഗ്യവാനുമായ ഇമാറത്തുബ്നു വലീദ്ബ്നു മുഗീറയേയും കൊണ്ട്  അബൂത്വാലിബിനെ സമീപിച്ചുകൊണ്ട് പറഞ്ഞു ഇതാ ഖുറൈശികളില്‍ സുന്ദരനും തൻ്റെടിയും ആരോഗ്യവാനുമായ യുവാവിനേയും കൊണ്ടാ ഞങ്ങളിപ്പോള്‍ വന്നിരിക്കുന്നത്. 

നിങ്ങളിവനെ മകനായി സ്വീകരിക്കുക പകരം മുഹമ്മദിനെ ഞങ്ങള്‍ക്ക് ഏല്‍പ്പിച്ചുതരിക ഞങ്ങളവൻ്റെ കഥകഴിക്കുകയും ചെയ്യാം. ഇതുകേട്ട് ബുദ്ധിമാനായ അബൂത്വാലിബ് പറഞ്ഞു നിങ്ങളുടെ തീരുമാനം രസകരം തന്നെ എൻ്റെ മകനെ ഞാന്‍ നിങ്ങള്‍ക്ക് കൊല്ലാന്‍ ഏല്‍പ്പിച്ചു തരിക എന്നിട്ട് നിങ്ങളുടെ മകനെ ഞാന്‍ തീറ്റിപ്പോറ്റി വളര്‍ത്തുകയും ചെയ്യുക നാണമില്ലേ നിങ്ങള്‍ക്കിത് പറയാന്‍. 

ഇറങ്ങിപ്പോവുക എൻ്റെ മുന്നില്‍ നിന്നും. അങ്ങിനെ അതിലും പരാജയപ്പെട്ട അവര്‍ ഇളിഭ്യരായി തിരിച്ചുപോയി.

ഹംസ (റ)വിൻ്റെഇസ്ലാം മതാശ്ലേഷണം

 ഹംസ (റ)വിൻ്റെഇസ്ലാം മതാശ്ലേഷണം

ഖുറൈശികളുടെ കുതന്ത്രങ്ങളൊന്നും വിലപ്പോകുന്നില്ലെന്ന് കണ്ടപ്പോള്‍ അവര്‍ പ്രവാചകനെ കെലപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു. അതിനായി ഓരോരുത്തരും തനിക്ക് കഴിയുന്നതില്‍ മല്‍സര ബുദ്ധിയോടെ പ്രവര്‍ത്തിച്ചു തുടങ്ങി. അങ്ങിനെ ഒരിക്കല്‍ പ്രവാചകന്‍(സ) കഅബയുടെ പരിസരത്ത് സഫയുടെ അടുത്തുകൂടെ നടന്നു പോകുകയായിരുന്നു അന്നേരം അബൂജഹല്‍ അദ്ദേഹത്തെ വളരെ മോശമായ നിലയില്‍ അസഭ്യങ്ങള്‍ പറഞ്ഞു. 

പ്രവാചകന്‍(സ) തിരിച്ചൊന്നും പറയാതെ നടന്നുപോകുന്നത് കണ്ട് അബൂജഹല്‍ ഒരു കല്ലെടുത്ത് പ്രവാചകനെ ശക്തിയായിമര്‍ദ്ദിക്കുകയും, തല്‍ഫലമായി നബി(സ)യുടെ തലക്ക് മുറിവു പറ്റി രക്തം ധാരയായി ഒഴുകാന്‍ തുടങ്ങി. ഇതെല്ലാം കണ്ട് നിന്നി്രുന്ന അബ്ദുല്ലാഹിബ്നു ജദ്ആനിൻ്റെ ഒരു അടിമ ഇക്കാര്യം ഹംസ(റ)വിൻ്റെ ശ്രദ്ധയില്‍ പെടുത്തി. 

ഹംസ (റ) തൻ്റെ ആയുധങ്ങളുമെടുത്ത് അബൂ ജഹലിൻ്റെ നേരെ ചെന്നുകൊണ്ട് പറഞ്ഞ വാക്ക് പ്രവാചകൻ്റെയും വിശ്വാസികളുടേയും മനസ്സില്‍ തേന്‍ മഴ വര്‍ഷിക്കുന്നതായിരുന്നു. അത് ഇപ്രകാരമായിരുന്നു. നീ എൻ്റെറ സഹോദര പുത്രനെ ചീത്ത വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു അല്ലേ, എന്നാല്‍ ഇനി അതൊന്ന് ആവര്‍ത്തിച്ചു നോക്കൂ ഞാനും ഇതാ അവൻ്റെ മത ത്തില്‍ ചേര്‍ന്നിരിക്കുന്നു അത് തുടക്കത്തില്‍ തൻ്റെ സഹോദര പുത്രനേറ്റ പ്രയാസമറിഞ്ഞുള്ള രോഷാഗ്നിയായിരുന്നു വെങ്കിലും അല്ലാഹു, ആ മനസ്സില്‍ നിന്നും പുറത്ത് വന്ന വാക്കിനെ അന്വര്‍ത്ഥമാക്കും വിധം അദ്ദേഹ ത്തിൻ്റെ മനസ്സിന് ഇസ്ലാം ഉള്‍ക്കൊള്ളാന്‍ വിശാലത നല്‍കി. 

അതാകട്ടെ തൻ്റെ രക്ത സാക്ഷിത്വം നടക്കുന്നത്വരെ ഇസ്ലാമിനും മുസ്ലിംകള്‍ക്കും വന്‍ ശക്തിയായി പരിണമിച്ചു.

Tuesday, November 15, 2022

ഉമറും رضي الله عنه ഇസ്ലാമിലേക്ക്

ഉമറും رضي الله عنه ഇസ്ലാമിലേക്ക്

 ഈ അവസരത്തില്‍ തന്നെയാണ് ഉമര്‍ (റ) ഹുവിൻ്റെ ഇസ്ലാം ആസ്ശ്ലേഷണവും നടക്കുന്നത്. നുബുവ്വത്തിൻ്റെ ആറാം വര്‍ഷം ദുല്‍ഹജ്ജ് മാസത്തിലായിരുന്നു അത്. ഹംസ(റ) വിൻ്റെ ഇസ്ലാം വിശ്വാസത്തിൻ്റെ മൂന്നാം ദിവസമായിരുന്നു പ്രസ്തുത സംഭവം. ശത്രുക്കളുടെ മര്‍ദ്ദനങ്ങള്‍ കൂടിവന്നപ്പോള്‍ പ്രവാചകന്‍(സ) അല്ലാഹുവേ ഉമറു ബ്നുല്‍ ഖത്താബ്, അംറുബ്നു ഹിശാം (അബൂ ജഹല്‍) ഇവരില്‍ നീ ഇഷ്ടപ്പെടുന്ന വ്യക്തി യെക്കൊണ്ട് ഇസ്ലാമിന് ശക്തി പകരേണമേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നതായി ഹദീസുകളില്‍ കാണാവുന്നതാണ്. അല്ലാഹു ആ ഭാഗ്യത്തിന് ഉമര്‍(റ)യാണ് തിരഞ്ഞെടുത്തത്.

 ഹംസ(റ)വിൻ്റെ ഇസ്ലാം സ്വീകരണം ഖുറൈശികള്‍ക്ക് വലിയ തലവേദന തന്നെ ഉണ്ടാക്കിത്തീര്‍ത്തു. അതനുസരിച്ച് ഇനി എന്തായാലും മുഹമ്മദിനെ വകവരുത്തുക തന്നെ വേണം എന്ന് തീര്‍ച്ചപ്പെടുത്തി. അതിനായി അവരുടെ കൂട്ടത്തിലെ ഏറ്റവും കരുത്തരില്‍ ഒരാളായ ഉമറിനെ തന്നെ അവര്‍ തിരഞ്ഞെടുത്തു. എല്ലാവരും കൂടി തന്നിലേല്‍പ്പിച്ച ആത്മവിശ്വാസം അത് ശരിവെച്ചുകൊണ്ട് അദ്ദേഹം തൻ്റെ വാളുമെടുത്ത് ആ കര്‍ത്തവ്യം നിര്‍വ്വഹിക്കാനായി ഒരുങ്ങിത്തന്നെ പുറപ്പെട്ടു. വഴിയില്‍ വെച്ച് നഈമുബ്നു അബ്ദുല്ല എന്ന വ്യക്തി അദ്ദേഹത്തെ കണ്ട് മുട്ടുകയും യാത്രയുടെ ഉദ്ദേശ്യ ത്തെ അനേ്വഷിക്കുകയും ചെയ്തു.

വിഷയം മനസ്സിലാക്കിയ അദ്ദേഹം, സ്വന്തം കുടുംബത്തെ നേരെയാക്കിയിട്ട് പോരെ മറ്റുള്ളവരെ നേരെയാക്കല്‍ എന്ന് പറഞ്ഞു കൊണ്ട് തങ്കളുടെ സഹോദരിയും ഭര്‍ത്താവും മതം മാറിയിരിക്കുന്നു എന്ന വിവരം അറിയിച്ചു. ഇതു കേള്‍ക്കേണ്ട താമസം ഉമറിന് മുഹമ്മദിനോട് ഉണ്ടായിരുന്നതിനേക്കാള്‍ ദേഷ്യത്തോടെ സഹോദരിയുടെ വീട്ടിലേക്ക് ചെന്നു. ഖബ്ബാബ്ബ്നു അറത് (റ) അവരെ ഖുര്‍ആന്‍ പഠിപ്പിക്കു കയായിരുന്നു അന്നേരം. ഉമറിനെ കണ്ട മാത്രയില്‍ ഖബ്ബാബ് ഒളിച്ചിരുന്നു. ഉമര്‍ നേരെ സഹോദരീ ഭര്‍ത്താവിനെ ശക്തമായി പ്രഹരിച്ചു കൊണ്ട് താന്‍ കേട്ട വാര്‍ത്തയെയും, അവര്‍ പാരായണം ചെയ്തിരുന്ന വചനങ്ങളെയും സംബന്ധിച്ച് ചോദിച്ചു. അന്നേരം, താന്‍ ഉള്‍ക്കൊണ്ട തിനപ്പുറമാണ് സത്യം എന്ന് മനസ്സിലായതിനാല്‍ .... ഉടനെ വീവീണ്ടും തൻ്റെ വാളുമായി ഒാങ്ങുമ്പോഴേക്കും ഭര്‍ത്താവിനെ രക്ഷപ്പെടുത്താനായി സഹോദരി ഫാത്വിമ ഇടപെടുകയും അത് അവരുടെ മുഖത്ത് മുറിവേല്‍പ്പിക്കുകയും രക്തം ഒഴുക്കുകയും ചെയ്തു.

അത് ശ്രദ്ധിക്കാതെ അവര്‍ ധീരമായി പറഞ്ഞു. ഉമറേ നീ വിശ്വസിച്ചിരിക്കുന്നതിലല്ല സത്യം. ഞങ്ങള്‍ മുസ്ലിമായിരിക്കുന്നു എന്ന് പറഞ്ഞ് ശഹാദത്ത് ഉറക്കെ ഉച്ചരിച്ചു. ഇതെല്ലാം ഉമറിനെ നിരാശനാക്കിയെങ്കിലും  സഹോദരിയുടെ ധീരമായ പ്രഖ്യാപനത്തില്‍ അല്‍ഭുതപ്പെടുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്തു. അതോടൊപ്പം സഹോദരിയുടെ ശരീരത്തില്‍ നിന്നും ഒഴു കുന്ന രക്തം കണ്ട് അദ്ദേഹത്തില്‍ മാനസാന്തര മുണ്ടാ വുകയും ശാന്തനായിക്കൊണ്ട് അവര്‍ പാരായണം ചെയ്തിരുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ താന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് അവരില്‍ പ്രതീക്ഷയുണ്ടാക്കി.

അന്നേരം സഹോദരി പറഞ്ഞു ഉമറേ അത് പരിശുദ്ധമായ ദൈവീക വചനങ്ങളാണ് അശുദ്ധിയുള്ള നിന്നെ അത് ഏല്‍പ്പിച്ചു കൂടാ. അന്നേരം ഉമര്‍ ശുദ്ധിയായി വന്ന് ഒരു കൊച്ചു കുട്ടിയെപ്പോലെ ആ ഏടുകള്‍ വായിച്ചുനോക്കി ത്വാഹാ മാ അന്‍സല്‍നാ അലൈക്കല്‍ ഖുര്‍ആന ലി തശ്ഖാ, ഇല്ലാ തദ്കിറത്തന്‍ ലിമന്‍ യഖ്ശാ (ത്വാഹാ, നിനക്ക് നാം ഖുര്‍ആന്‍ അവതരിപ്പിച്ചു തന്നത് നീ കഷ്ടപ്പെടാന്‍ വേണ്ടിയല്ല. ഭയപ്പെടുന്നവര്‍ക്ക് ഉല്‍ബോധനം നല്‍കാന്‍ വേണ്ടി മാത്രമാണ്). എന്നു തുടങ്ങുന്ന ഖുര്‍ആനിലെ 20 ാം അദ്ധ്യായമായ സൂറത്ത് ത്വാഹയായിരുന്നു അത്.

പ്രസ്തുത വചനങ്ങള്‍ പാരായണം ചെയ്ത അദ്ദേഹം ഇതില്‍ നിന്നാണോ ആളുകള്‍ ഒാടിപ്പോകുന്നത്  എന്ന് പറഞ്ഞ് മുഹമ്മദ് എവിടെയാണ് എന്ന് എനിക്ക് പറഞ്ഞുതരൂ എന്ന് ആവശ്യപ്പെട്ടു. അന്നേരം ഒളിച്ചിരുന്നിരുന്ന ഖബ്ബാബ് (റ) പുറത്ത് വന്ന് ഇങ്ങിനെ പറഞ്ഞു ഉമറേ നീ ഭാഗ്യവാനാണ്, കഴിഞ്ഞ ദിവസം പ്രവാചകന്‍ (സ) ഉമര്‍, അംറ് ഇവരില്‍ രണ്ടിലൊരാളെക്കൊണ്ട് നാഥാ നീ ഇസ്ലാമിന് ശക്തി പകരേണമേ എന്ന് പ്രാര്‍ത്ഥിച്ചത് ഞാന്‍ കേട്ടിരുന്നു എന്ന് പറഞ്ഞു പ്രവാചകനും അനുയായികളും കഴിഞ്ഞുകൂടുന്ന വീട് പറഞ്ഞു കൊടുത്തു. ഉമര്‍ നേരെ അങ്ങോട്ട് ചെന്ന് പ്രവാചകനെ ആലിംഗനം ചെയ്തുകൊണ്ട് അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്നക്ക റസൂലുല്ലാഹ് എന്ന് ചൊല്ലി മുസ്ലിമായി.

അല്ലാഹു അക്ബര്‍  ഈ സംഭവം വിശ്വാസികള്‍ക്ക് എന്തെന്നില്ലാത്ത ആനന്ദവും ശത്രുക്കള്‍ക്ക് ഏറ്റ ഒരു ഇടിത്തീയുമായിരുന്നു. ഉമര്‍ പ്രവാചകനോട് ചോദിച്ചു. നബിയേ നാം ജീവിച്ചാലും മരിച്ചാലും സത്യത്തിൻ്റെ വക്താക്കളല്ലെ  നബി(സ) അതെ, എന്ന് ഉത്തരം നല്‍കി. എങ്കില്‍ ഇനി നാം ഒളിച്ചിരുന്നുകൂടാ. എന്ന് പറഞ്ഞുകൊണ്ട് വിശ്വാസികളെ രണ്ട്അണികളാക്കി ഒരണിയുടെ മുന്നില്‍ ഹംസ(റ) വും മറ്റൊന്നിൻ്റെ മുന്നില്‍ ഉമര്‍(റ)വും നേതൃത്വം നല്‍കി അവര്‍ പരസ്യമായി കഅബയിലേക്ക് മാര്‍ച്ച് ചെയ്ത് ത്വവാഫും നമസ്കാരവും നിര്‍വ്വഹിച്ചു. അന്നാണ് പ്രവാചകന്‍(സ) ഉമര്‍(റ)വിനെ ഫാറൂഖ് (സത്യവും അസത്യവും വേര്‍തിരിച്ചവന്‍) എന്ന പേര് നല്‍കി അനുമോദിച്ചത്.

ഉമര്‍(റ) വിൻ്റെ ഇസ്ലാം മത വിശ്വാസത്തിന് ശേഷം മാത്രമാണ് ഞങ്ങള്‍ക്ക് കഅബയുടെ അടുത്ത് വെച്ച് നമസ്കരിക്കുവാനും ത്വവാഫ് ചെയ്യുവാനും കഴിഞ്ഞിട്ടുള്ളത് എന്ന് സ്വഹാബികളില്‍ പലരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ് തിട്ടുള്ളത് പ്രതേ്യകം പ്രസ്താവ്യമാണ്.

ഉത്ബത്തിൻ്റെഭരണ വാഗ്ദാനം

 ഉത്ബത്തിൻ്റെഭരണ വാഗ്ദാനം

ഹംസ, ഉമര്‍ (റ) എന്നിവരുടെ ഇസ്ലാം മതാശ്ലേഷണം ഖുറൈശികളുടെ ഉറക്കം കെടുത്തുകതന്നെ ചെയ്തു. ഒരിക്കല്‍ നബി(സ) കഅബയുടെ പരിസരത്ത് ഒറ്റക്ക് ഇരിക്കുന്നത് കണ്ട് മുശ്രിക്കുകളുടെ കൂട്ടത്തിലെ തലയെടുപ്പുള്ള നേതാവായ ഉത്ബത്ത് (അബുല്‍ വലീദ്) തൻ്റെ അനുയായികളോട് ചിലത് സംസാരച്ച ശേഷം ഇപ്രാവശ്യം എന്തായാലും ഞാന്‍ മുഹമ്മദിനെ കീഴ്പ്പെടുത്തുക തന്നെ ചെയ്യും എന്ന് പറഞ്ഞ് പ്രവാചകൻ്റെ നേര്‍ക്ക് ചെന്നു.

ശേഷം ഇപ്രകാരം പറഞ്ഞു മുഹമ്മദേ നീ ഞങ്ങളിലെ മാന്യനും ഉന്നതനുമാണ്. പക്ഷേ നമ്മള്‍ പൂര്‍വ്വീകരായി ചെയ്തു ശീലിച്ച ആചാരങ്ങളില്‍ നിന്നും മാറിക്കൊണ്ട് നീ ഒരു പുതിയ ആശയവുമായി പുറപ്പെട്ടിരിക്കുകയാണല്ലൊ. എന്താണ് ഇതിൻ്റെ പിന്നിലെ നിൻ്റെ ലക്ഷ്യം  നീ ഇവിടുത്തെ ഭരണമാണ് ആഗ്രഹിക്കുന്നത് എങ്കില്‍ നിന്നെ ഞങ്ങള്‍ ഭരണം ഏല്‍പ്പിച്ച് നേതാവാ ക്കാം, അതല്ല ധനമാണ് നിൻ്റെ ലക്ഷ്യമെങ്കില്‍ നീ ആവ ശ്യപ്പെടുന്ന സമ്പത്ത് ഞങ്ങള്‍ സ്വരൂപിച്ച് നല്‍കാം, അതല്ല വല്ല പെണ്‍കുട്ടികളേയും വിവാഹം കഴിക്കാനാണ് നിൻ്റെ ഒരുക്കമെങ്കില്‍ അതിന് ഞങ്ങള്‍അവസരം ഉണ്ടാക്കി തരാം. അതല്ല നിനക്ക് വല്ല രോഗവുമാണ് എങ്കില്‍ ഞങ്ങള്‍ ചികില്‍സിച്ച് മാറ്റാം. ഇത് പറഞ്ഞു തീര്‍ന്നപ്പോള്‍ നബി(സ) ഖുര്‍ആനിലെ 41 ാം അദ്ധ്യായമായ സൂറത്ത് ഹാമീം സജദയിലെ (ഫുസ്വിലത്ത്) ആയത്തുകള്‍ ഒാതിക്കൊടുക്കാന്‍ തുടങ്ങി. ഫഇന്‍ അഅ്റളൂ ഫ ഖുല്‍ അന്‍ദര്‍തുകും സ്വാഇഖതന്‍ മിഥ്ല സ്വാഇഖതി ആദിന്‍ വ ഥമൂദ് (ഇനി അവര്‍ തിരിഞ്ഞു കളയുകയാണ് എങ്കില്‍ പറഞ്ഞേക്കുക, ആദ്, ഥമൂദ് എന്നീ സമൂഹങ്ങള്‍ക്ക് നേരിട്ട ഭയങ്കര ശിക്ഷ പോലുള്ള ഒരു ശിക്ഷയെപ്പറ്റി ഞാനിതാ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു) എന്ന വചനം എത്തിയപ്പോള്‍ ഉത്ബത്ത് എഴുന്നേറ്റു, കുടുംബത്തെ വിചാരിച്ച് നീ അല്‍പം കാരുണ്യം കാണിക്കണം എന്നു പറഞ്ഞ് നബി(സ)യുടെ വായ പൊത്തുകയും ഉടനെ അവിടുന്ന് സ്ഥലം വിടുകയും ചെയ്തു.

ഉത്ബത്തിൻ്റെ മടക്കം കണ്ട ഉടനെ, കണ്ട് നിന്നവര്‍ പറഞ്ഞു ഉത്ബത്ത് പോയ ഉഷാറോടുകൂടിയല്ല വരുന്നത്. വന്ന ഉടനെ ഖുറൈശീ സമൂഹമേ, നിങ്ങള്‍ ആ മനുഷ്യനെ വിട്ടേക്കുക. ഞാന്‍ ഒരു വാക്ക് കേട്ടു അവനില്‍നിന്ന്. അതുപോലൊന്ന് മുമ്പ് ഒരിക്കലും ഞാന്‍ കേട്ടിട്ടേയില്ല. അത് കവിതയുമല്ല, ജോല്‍സ്യവുമല്ല. അതുകൊണ്ട്  അവനെ വിട്ട് ഒഴിഞ്ഞ് മാറുന്നതാണ് നല്ലത്. അത്തരത്തിലുള്ള ഭീകരമായ ഒന്നായിരുന്നു അവന്‍ എന്നെ കേള്‍പ്പിച്ചത്.

ബഹിഷ്കരണം

ബഹിഷ്കരണം

അവസാനത്തെ അടവ് എന്ന നിലക്ക് പിന്നീട് ഖുറൈശികള്‍ കണ്ടത്തിയ മാര്‍ഗ്ഗം നബി(സ)ക്കും അനുയായികള്‍ക്കും ഉൗരുവിലക്കും ബഹിഷ്കരണവും ഏര്‍പ്പെടുത്തുക എന്നതായിരുന്നു. മുസ്ലിംകളുമായുള്ള വിവാഹം, മറ്റ് ഇടപാടുകള്‍, പരസ്പരമുള്ള സമ്പര്‍ക്കങ്ങള്‍, കച്ചവടം (വാങ്ങലും വില്‍ക്കലും), സംസാരം അടക്കം എല്ലാ നിലക്കുമുള്ള സഹായ സഹകരണങ്ങളും സമ്പര്‍ക്കവും നിര്‍ത്തല്‍ ചെയ്തുകൊണ്ട് ഒരു കരാര്‍ എഴുതിയുണ്ടാക്കി കഅബയില്‍ കെട്ടിത്തൂക്കി.

തദടിസ്ഥാനത്തില്‍ വിശ്വാസികള്‍ക്ക് അവര്‍ ഭക്ഷണ പാനീയങ്ങള്‍ പോലും വിലക്കി. കൈവശം ഉണ്ടാ യിരുന്ന പണം കൊണ്ട് പോലും പ്രയോജനമില്ലാതെയായി. യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളില്‍ പുറം നാടുകളില്‍ നിന്നും കച്ചവടക്കാര്‍ വരുന്ന അവസരങ്ങളില്‍ മാത്രമായിരുന്നു എന്തെങ്കിലും കൊള്ളക്കൊടുക്കകള്‍ നടത്താന്‍ കഴിഞ്ഞിരുന്നത്. അല്ലാത്ത അവസരങ്ങളില്‍ തങ്ങള്‍ കാലില്‍ ധരിച്ചിരുന്ന തോലിൻ്റെ ചെരുപ്പുകള്‍ വെള്ളത്തിലിട്ട് കുതിര്‍ത്തി അത് പോലും കടിച്ച് തിന്നു നോക്കിയിരുന്നു, എന്നും. പച്ചിലകള്‍ കടിച്ചുതിന്ന്, ആടുകള്‍ കാഷ്ടിക്കുന്നത് പോലെയായിരുന്നു ഞങ്ങള്‍ കാഷ്ടിച്ചിരുന്നത് എന്നും സ്വഹാബികളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനിടയില്‍ ഖദീജ (റ) യുടെ സഹോദരപുത്രന്‍ ഇടക്ക് തൻ്റെ അമ്മായി എന്ന ബന്ധം പരിഗണിച്ച് ചോളവും മറ്റും എത്തിച്ചുകൊടുത്തിരുന്നത് ഒഴിച്ച് മറ്റെല്ലാ സമ്പര്‍ക്കവും നബി(സ)ക്കും അനുയായികള്‍ക്കും തടയപ്പെട്ടു. പൂര്‍ണ്ണമായും ഉപരോധം തന്നെയായിരുന്നു. ഈ അവസ്ഥയില്‍ മൂന്ന് കൊല്ലം കഴിച്ചുകൂട്ടേണ്ടി വന്നു.

 എന്നാല്‍ ഖുറൈശികള്‍ക്ക് ഇടയില്‍ തന്നെ പ്രവാചകനും സ്വഹാബികളും അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങളില്‍ അനുകമ്പയുള്ള ചിലയാളുകളുണ്ടായ രുന്നു. അക്കൂട്ടത്തിലൊരാളായ ഹിഷാമ് ബ്നു അംറ്, നബിയുമായി കുടുംബ ബന്ധമുണ്ടായിരുന്ന സുഹൈറ് ബ്നു അബീ ഉമയ്യയെ (ഇദ്ദേഹം നബിയുടെ പിതൃ സഹോദരിയായ ആതിഖയുടെ മകനാണ്) ചെന്ന് കാണുകയും നമ്മുടെ കുടുംബക്കാരായ ഒരു കൂട്ടം ആളുകളോട് ഈ രൂപത്തില്‍ ക്രൂരായി പെരുമാറാന്‍ മാത്രം എന്ത് തെറ്റാണ് അവര്‍ ചെയ്തത്  വര്‍ഷങ്ങളായി ഭക്ഷണം പോലും തടയപ്പെട്ടിരിക്കുന്നു . അന്നേരം ഞാന്‍ ഒറ്റക്ക്  ന്ത് ചെയ്യാനാണ്  എന്നായിരുന്നു അയാളുടെ മറുപടി. അന്നേരം ഹിശാം പറഞ്ഞത് ഒരാള്‍ മാത്രമല്ല രണ്ടായി ഞാനുമുണ്ട് മൂന്നാമനായി മുത്ഇമു ബ്നു അദിയ്യിനേയും അതുപോലെ അബുല്‍ ബുഹ്തുരിയേയും ഈ വിഷയത്തില്‍ തങ്ങളോടൊപ്പം ലഭിച്ചു. അങ്ങിനെ നാലു പേരും കൂടി ഖുറൈശികളോടായി കരാര്‍ വലിച്ചു കീറുന്നതി നെ സംബന്ധിച്ച് സംസാരിച്ചു.

അന്നേരം അബൂജഹല്‍ നീ പറയുന്നത് നടക്കാന്‍ പോകുന്നില്ല എന്ന് പറഞ്ഞു. ഉടനെ ആദ്യം സംസാരിച്ച സുഹൈറിനോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും കൂടി അത് നടക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ പ്രസ്തുത സംസാരങ്ങള്‍ ശ്രദ്ധിച്ചിരുന്ന അബൂത്വാലിബ് പറഞ്ഞു  നിങ്ങള്‍ തര്‍ക്കിക്കേണ്ടതില്ല, അത് അല്ലാഹു തന്നെ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. ഇക്കാര്യം അല്ലാഹു മുഹമ്മദിനെ അറിയിച്ചു കഴിഞ്ഞു. ഇത് കേട്ട മുത്ഇമു ബ്നു അദിയ്യ് കരാര്‍ പത്രം വലിച്ചു കീറുന്നതിനായി ചെന്ന് നോക്കിയപ്പോള്‍ തുടക്കത്തില്‍ എഴുതപ്പെട്ടിരുന്ന ബിസ്മിക ല്ലാഹുമ്മ (അല്ലാഹുവിൻ്റെ നാമത്തില്‍) എന്ന വചനം ഒഴിച്ച് ബാക്കിയുള്ളതെല്ലാം ചിതല്‍ തിന്ന് നശിപ്പിക്കപ്പെട്ടിരുന്നു  അതോടെ ആ ബഹിഷ്കരണവും അവസാനിച്ചു. പ്രവാചകനും സ്വഹാബികളും ശഅബ് അബൂത്വാലിബി ല്‍ (അബൂത്വാലിബിൻ്റെ മലഞ്ചെരുവില്‍) നിന്നും മക്കയിലേക്ക് തിരിച്ചുവന്നു.

ദുഖ: വര്‍ഷം

 ദുഖ: വര്‍ഷം

പ്രവാചകത്വത്തിൻ്റെ പത്താം വര്‍ഷം പ്രവാചകനെ സം ബന്ധിച്ചേടത്തോളം തങ്ങാവുന്നതിലുമപ്പുറം ദുഖവും പ്രയാസവും അനുഭവിക്കേ ഞ്ചബ്ലതായി വന്ന വര്‍ഷമായിരു ന്നു. അതുകൊ മ്ലബ്ദ് തന്നെ ചരിത്രകാരാര്‍ ദുഖ വര്‍ഷം എന്നാണ് പ്രസ്തുത വര്‍ഷത്തിന് പേരു നല്‍കിയിട്ടുള്ളത്. വിശ്വാസിയായില്ലെങ്കിലും മരണം വരെ തന്നെ സംരക്ഷി ക്കുന്നതിലും, സഹായിക്കുന്നതിലും അതീവ ശ്രദ്ധാലു വായിരുന്ന അബൂത്വാലിബിന്‍േറയും അവിടുത്തെ പ്രിയ പത്നി ഖദീജ(റ) യുടേയും വിയോഗമായിരുന്നു അതിനുള്ള കാരണം.

അബൂത്വാലിബിൻ്റെ വേര്‍പാട്

പ്രവാചകനും അനുയായികളും ശിഅബ് അബൂത്വാലിബിലെ ഉപരോധം കഴിഞ്ഞ് പുറത്ത്വന്ന് അധികം കഴിഞ്ഞില്ല അപ്പോഴേക്കും പ്രവാചകന് താങ്ങും തണലുമായി വര്‍ത്തിച്ചിരുന്ന അബൂത്വാലിബ് മരണപ്പെട്ടു. അദ്ദേഹത്തിൻ്റെ മരണം ആസന്നമായ അവസരത്തില്‍ പ്രവാചകന്‍(സ) അവിടെ കടന്നുചെല്ലുകയും സങ്കടത്തോടുകൂടി അദ്ദേഹത്തോട് മൂത്താപ്പാ, നിങ്ങളൊന്ന് ലാഇലാ ഹ ഇല്ലല്ലാഹ് എന്ന് പറയൂ. എങ്കില്‍ അത് വെച്ച് എനിക്ക് അല്ലാഹുവിങ്കല്‍ ഒന്ന് വാദിച്ചു നോക്കാം. എന്ന് ആവശ്യപ്പെട്ടു. അന്നേരം അവിടെ സന്നിഹിതരായിരുന്ന അബൂജഹല്‍ അബ്ദുല്ലാഹിബ്നു അബീഉമയ്യ എന്നിവര്‍ പറഞ്ഞു. അബൂത്വാലിബ്, നിങ്ങള്‍ അബ്ദുല്‍ മുത്തലിബിൻ്റെ മതം കയ്യൊഴിക്കുകയാണോ  അന്നേരം അബൂ ത്വാലിബ് പ്രവാചകനോടായി പറഞ്ഞത് ഇങ്ങിനെയാണ്. മോനേ, നിൻ്റെ മതമാണ് ഏറ്റവും നല്ല മതം എന്ന്  നിക്കറിയാം. പക്ഷേ ഈ ജനതയുടെ ആക്ഷേപം ഇല്ലാ യിരുന്നുവെങ്കില്‍ നിന്നില്‍ വിശ്വസിക്കുന്ന ഒന്നാമത്തെ വ്യക്തി ഞാനാകുമായിരുന്നു.

ഇത് പറഞ്ഞുകൊണ്ട് അബ്ദുല്‍മുത്തലിബിൻ്റെ മതത്തിലായിക്കൊണ്ട് എന്ന് പറഞ്ഞ് അബൂത്വാലിബ് കണ്ണടക്കുകയാണുണ്ടായത്. ഇത് പ്രവാചകനില്‍ അങ്ങേയറ്റം പ്രയാസമുണ്ടാക്കി. ദുഖ ഭാരത്താല്‍, എന്നോട് വിരോധിക്കാത്തതു വരെ ഞാന്‍ അങ്ങേക്ക് വേണ്ടി പാപമോചനത്തിനായി പ്രാര്‍ ത്ഥിക്കും. എന്ന് പ്രവാചകന്‍ പറഞ്ഞു. പക്ഷേ അല്ലാഹു ഇപ്രകാരം ഖുര്‍ആന്‍ വചനം അവതരിപ്പിച്ച് അത് തിരുത്തുക തന്നെ ചെയ്തു.

ബഹ ദൈവ വിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന്  ങ്ങള്‍ക്ക് വ്യക്തമായിക്കഴിഞ്ഞതിനു ശേഷം അവര്‍ക്കു വേണ്ടി പാപമോചനം തേടുവാന്‍, അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും പ്രവാചകനും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല (ഖുര്‍ആന്‍ ) നിശ്ചയം, നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴി യിലാക്കാന്‍ ആവില്ല (ഖുര്‍ആന്‍ 28:56  )


ഖദീജാ ബീവി(റ)യുടെ വഫാത്ത്

അബൂത്വാലിബിൻ്റെറ മരണത്തിന് ശേഷം രണ്ട് 3  മാസം പിന്നിടുമ്പോഴേക്ക്, നബിയെ സാമ്പത്തികമായും ശാരീരികമായും മാനസികമായും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന അവിടുത്തെ പ്രിയപത്നി ഖദീജ(റ)യും വേര്‍പിരിഞ്ഞു. നുബുവ്വത്ത് പത്താം വര്‍ഷം റമദാന്‍ മാസത്തിലായിരുന്നു അത്. അന്ന് അവര്‍ക്ക് 65 വയസ്സും നബി(സ) ക്ക് 50 വയസ്സുമായിരുന്നു പ്രായം.

ഇരുപത്തഞ്ച് വര്‍ഷത്തെ ആ ദാമ്പത്യജീവിതം പ്രവാചകന്‍(സ) തൻ്റെ ജീവിതത്തില്‍ എന്നുമെന്നും ഒാര്‍ക്കാറുണ്ടായിരുന്നു. ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ നബി(സ) ഖദീജ(റ)യെ അനുസ്മരിച്ച് പറഞ്ഞത് നമുക്ക് ഇങ്ങിനെ കാണാം. എല്ലാവരും എന്നില്‍ അവിശ്വസിച്ചപ്പോള്‍ ഖദീജ(റ) എന്നില്‍ വിശ്വസിച്ചു, എല്ലാവരും എന്നെ കളവാക്കിയപ്പോള്‍ അവര്‍ എന്നെ സത്യപ്പെടുത്തി. ജനങ്ങള്‍ എന്നെ തടഞ്ഞപ്പോള്‍ അവര്‍ അവ രുടെ സമ്പത്ത്കൊണ്ട് എന്നെ സഹായിച്ചു, അവരിലാണ് അല്ലാഹു എനിക്ക് സന്താനങ്ങളെ നല്‍കിയതും (അഹ്മദ്).

മറ്റൊരു ഹദീസ് കൂടി കാണുക ഒരിക്കല്‍ ജിബ്രീല്‍ (അ) നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു ഖദീജ (റ) ഇപ്പോള്‍ താങ്കളുടെ അടുത്ത് വരും അവര്‍ എത്തിയ ല്‍ അല്ലാഹു അവര്‍ക്ക് സലാം പറഞ്ഞയച്ചതായി അറിയിക്കുക. അതുപോലെ അല്ലാഹു അവര്‍ക്കായി ഒരു ഭവനം ഒരുക്കി വെച്ചതായും സന്തോഷമറിയിക്കുക (ബുഖാരി).

പ്രവാചകന്‍(സ) ത്വാഇഫിലേക്ക്

 പ്രവാചകന്‍(സ) ത്വാഇഫിലേക്ക്

അബൂത്വാലിബിൻ്റെയും ഖദീജ(റ)യുടേയും വേര്‍പാട് ഖുറൈശികള്‍ തികച്ചും മുതലെടുത്തു. അവര്‍, തങ്ങള്‍ നടത്തിവന്നിരുന്ന മര്‍ദ്ദന മുറകള്‍ക്ക് ശക്തി കൂട്ടി. ഇത് പ്രവാചകനില്‍ കൂടുതല്‍ ദുഖവും പ്രയാസവുമുണ്ടാക്കി. സഹിക്കാവുന്നതിലും അപ്പുറമായപ്പോള്‍ പ്രവാചകന്‍ തൻ്റെ മാതൃ കുടുംബക്കാരുടെ പ്രദേശമായ ത്വാഇഫിലേക്ക് പുറപ്പെട്ടു.

നുബുവ്വത്ത് പത്താം വര്‍ഷം ശവ്വാല്‍ മാസം പ്രവാചക ന്‍(സ) തൻ്റെ അടിമയായിരുന്ന സൈദ്ബ്നു ഹാരിഥുമൊത്ത് ത്വാഇഫിലേക്ക് പുറപ്പെട്ടു. എന്നാല്‍ തൻ്റെ പ്ര തീക്ഷകളെയെല്ലാം തകിടം മറിക്കുന്ന വിധത്തിലായിരുന്നു അനുഭവങ്ങള്‍.

പത്ത് ദിവസത്തോളം ത്വാഇഫില്‍ കഴിച്ചുകൂട്ടി തൻ്റെ ദൗത്യം അവരുടെ മുന്നില്‍ വിശദീകരിച്ചു. പക്ഷേ ഒരാള്‍ പോലും അത് സ്വീകരിക്കാന്‍ തയ്യാറായില്ല എന്ന് മാത്രമല്ല അവര്‍ തങ്ങളുടെ നാട്ടില്‍ നിന്നും ഇറങ്ങിപ്പോകുവാന്‍ ആവശ്യപ്പെടുകയും പ്രവാചകനെ അസഭ്യം പറയുവാനും കല്ലെടുത്തെറിയുവാനും അങ്ങാടിപ്പിള്ളേരെ സജ്ജരാക്കുകയുമാണ് ചെയ്തത്. അങ്ങിനെ പ്രവാചകൻ്റെ ശരീരത്തില്‍ നിന്നും രക്തം പൊട്ടി ഒഴുകുമാറ് പ്രവാചകനും കൂടെയുണ്ടായിരുന്ന സൈദും ഉപദ്രവങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടു. അവസാനം പ്രവാചകന്‍ (സ) നിരാശനായി അവിടെനിന്നും യാത്ര തിരിച്ചു.  

മടക്കയാത്രയില്‍, ഒരാള്‍ പോലും തന്നെ സഹായിക്കുവാനോ തന്നില്‍ വിശ്വസിക്കുവാനോ തയ്യാറാകാത്തതില്‍ മനംനൊന്ത് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ക്ഷീണം അധികമായപ്പോള്‍ റബീഅയുടെ മക്കളായ ഉത്ബത്തിൻ്റെയും ശൈബത്തിൻ്റെയുംമുന്തിരിത്തോട്ടത്തില്‍ അല്‍പം വിശ്രമിക്കാനായി കടന്നുചെന്നു അവിണ്ടായിരുന്ന ഒരു മതിലില്‍ ചാരി ഇരുന്നു. അന്നേരം അല്ലാഹു ജിബ്രീല്‍ എന്ന മലക്കിനോടൊപ്പം പര്‍വ്വത ങ്ങളുടെ ചുമതലയുള്ള മലക്കിനെ പറഞ്ഞയച്ച് നബി(സ)യെ ഉപദ്രവിച്ച സമൂഹത്തെ നശിപ്പിക്കാന്‍ അനുവാദം ചോദിച്ചു. ഉടനെ കാരുണ്യത്തിൻ്റെ പ്രവാചകന്‍ അതിന് അനുവാദം നല്‍കിയില്ല എന്നു മാത്രമല്ല അല്ലാഹുവി നോട് ഇപ്രകാരം പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. അല്ലാഹുവേ ഈ ജനത അവര്‍ക്ക് വിവരമില്ലാത്തത് കൊണ്ട് ചെയ്തു പോയതാണ്. അതിനാല്‍ അവര്‍ക്ക് നീ പൊറുത്ത് കൊടുക്കേണമേ. അവര്‍ക്ക് ജനിക്കുന്ന പിന്‍തലമുറ യില്‍ നിന്നെങ്കിലും ഒരാള്‍ നിന്നെ മാത്രം ആരാധിക്കുന്നവനായി ഉണ്ടാകുന്നുവെങ്കില്‍ അതാണ് ഞാന്‍ ആഗ്രഹി ക്കുന്നത്.

അങ്ങിനെ പ്രവാചകന്‍ ഖുറൈശീ പ്രമുഖരില്‍ പെട്ട മുത്വ്ഇമുബ്നു അദിയ്യിൻ്റെ സംരക്ഷണത്തില്‍ മക്കയിലേക്ക് തന്നെ തിരിച്ചു വന്നു.

ഇസ്റാഉം മിഅ്റാജും

ഇസ്റാഉം മിഅ്റാജും

 പ്രവാചകന്‍(സ) എല്ലാ നിലയിലും ദുഖാകുലനായി കഴിഞ്ഞു കൂടുന്ന സന്ദര്‍ഭത്തിലായിരുന്നു ഇസ്റാഅ് മിഅ്റാജ് എന്നീ അല്‍ഭുത സംഭവങ്ങള്‍ നടന്നത്. എല്ലാവരും അല്ലാഹു അടക്കം പ്രവാചകനെ കയ്യൊഴിച്ചു എന്ന് വരെ ശത്രുക്കള്‍ കൊട്ടിഘോഷിക്കാന്‍ തുടങ്ങി. ഈ അവസര ത്തിലാണ് അല്ലാഹു പ്രവാചകനെ ഒരു പ്രതേ്യക കൂടിക്കാഴ്ചക്കായി അവസരമൊരുക്കിയത് എന്ന് പറയാവുന്ന വിധത്തില്‍ പ്രസ്തുത സംഭവങ്ങള്‍ക്ക് പ്രവാചകന്‍(സ) യെ തിരഞ്ഞെടുത്തത്.

ഈ സംഭവങ്ങള്‍ ഏത് വര്‍ഷത്തില്‍ ഏത് തീയതിയിലാണ് എന്ന കാര്യത്തില്‍ ചരിത്രകാരാര്‍ ഏകാഭിപ്രായക്കാരല്ല. എന്നാല്‍ മദീന ഹിജ്റയുടെ ഒരു വര്‍ഷം മുമ്പാണ് എന്നിടത്താണ് പലരും എത്തി നില്‍ക്കുന്നത്. ആ ദിവസം ഏതെന്ന് അറിയുന്നതില്‍ പ്രതേ്യക നേട്ടമുണ്ടായിരുന്നുവെങ്കില്‍ അതൊരിക്കലും അല്ലാഹു അവ്യക്തമാക്കു മായിരുന്നില്ല. ഒരു പക്ഷേ, പില്‍ക്കാലത്ത് ജനങ്ങള്‍ അതിൻ്റെ പേരില്‍ ആഘോഷങ്ങളും ആരാധനകളും സംഘടിപ്പിക്കാതിരിക്കാനായി ഒളിപ്പിച്ചു വെച്ചതുമായേക്കാം.

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്ന് ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സ്വയിലേക്ക് അല്ലാഹു പ്രവാചകന്‍ (സ) യെ രാത്രി സഞ്ചരിപ്പിച്ചതിന് ഇസ്റാഅ് എന്നും അവിടെ നിന്നും വാനലോകത്തേക്കുള്ള സഞ്ചാരത്തെ മിഅ്റാജ് എന്നും പറയുന്നു.  ഇത്ശാ രീരികമായും ഒരേ രാത്രിയില്‍ തന്നെയുമായിരുന്നു എന്നും ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഹദീസുകളിലും തഫ്സീറുകളിലും വന്നിട്ടുള്ള സ്വഹാബികളുടെ വാക്കുകളില്‍ നിന്നും പ്രസ്തുത സംഭവത്തെ നമുക്ക് താഴെ പറയും വിധം മനസ്സിലാക്കാവുന്നതാണ്.

നബി(സ) യുടെ അടുക്കല്‍ രാത്രിയില്‍ ജിബ്രീല്‍ (അ) ബുറാഖ് എന്ന ഒരു പ്രതേ്യക തരം വാഹനവുമായി  അത് കഴുതയേക്കാള്‍ വലുതും കോവര്‍ കഴുതയേക്കാള്‍ ചെറുതും വെള്ള നിറത്തോട് കൂടിയതുമായിരുന്നു എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. പ്രവാചകനേയും കൊണ്ട് ബൈതുല്‍മുഖദ്ദസ് വരെ യാത്ര ചെയ്യുകയും ചെയ്തു. കണ്ണെത്താവുന്ന അത്ര ദൂരത്തിലായിരുന്നു അതിൻ്റെ ഒാരോ കാലുകളും പറിച്ചുവെച്ചിരുന്നത് എന്ന പ്രവാചക വചനത്തില്‍ നിന്ന് അതിൻ്റെ വേഗത നമുക്ക് മനസ്സിലാക്കാവുന്നതാണ്. ബൈതുല്‍ മുഖദ്ദസിൻ്റെ കവാടത്തില്‍ ബുറാഖിനെ ബന്ധിച്ച ശേഷം പ്രവാചകന്‍ (സ) അതിനുള്ളില്‍ കയറി രണ്ട് റക്അത്ത് തഹിയ്യത്ത് നമസ്കരിച്ചു. ശേഷം അല്ലാഹു മറ്റ് പ്രവാചകാരെയെല്ലാം നബി(സ)ക്ക് മുന്നില്‍ ഹാജറാക്കുകയും അവര്‍ക്ക് നേതൃത്വം വഹിച്ചുകൊണ്ട്  പ്രവാചകന്‍ (സ) നമസ്കരിക്കുകയും ചെയ്തു. ഈ സംഭവമാണ് ഇസ്റാഅ് എന്ന് അറിയപ്പെടുന്നത്.  

പിന്നീട് ഗോവണി പോലുള്ള പ്രതേ്യക തരത്തിലുള്ള ഒരു വാഹനം കൊണ്ട് വരപ്പെടുകയും അതിലൂടെ ആകാശ ലോകത്തേക്ക് അല്ലാഹുവിൻ്റെ അനുഗ്രഹത്താല്‍ കയറിപ്പോവുകയും ചെയ്തു. ഒന്നാമത്തെ ആകാശത്ത് വെച്ച് ആദം നബി(അ)യെ കണ്ടു. അനേ്യാന്യം സലാം പറഞ്ഞ ശേഷം അല്ലാഹു അദ്ദേഹത്തിന് സജ്ജനങ്ങളുടെയും ദുര്‍ജനങ്ങളുടെയും ആത്മാക്കളെ കാണിച്ചുകൊടുത്തു. രണ്ടാ ആകാശത്ത് യഹ്യ, ഈസ (അ), മൂന്നാം ആകാശത്തില്‍ യൂസുഫ്(അ), നാലാം ആകാശത്ത് ഇദ്രീസ് (അ), അഞ്ചാം ആകാശത്ത് ഹാറൂന്‍ (അ), ആറാം ആ കാശത്ത് മൂസാ(അ), ഏഴാം ആകാശത്ത് ഇബ്റാഹീം (അ) എന്നിവരേയും കണ്ടു. എല്ലാവരും പ്രവാചകനെ സ്വാഗതം ചെയ്യുകയും അദ്ദേഹത്തിൻ്റെ പ്രവാചകത്വത്തെ അംഗീകരിക്കുകയും ചെയ്തു.  

തുടര്‍ന്ന് വാനലോകത്തുള്ള സിദ്റത്തുല്‍മുന്‍തഹ എന്ന പ്രതേ്യക വൃക്ഷവും, ഭൂമിയിലെ കഅബക്ക് തുല്യമായി വാനലോകത്തെ മന്ദിരമായ ബൈത്തുല്‍ മഅ്മൂറുമെല്ലാം കണ്ട ശേഷം അല്ലാഹുവിൻ്റെ അത്യുന്നത സ്ഥാനത്തിനോടടുത്ത് എത്താറാകുകയും അവിടെ വെച്ച് അല്ലാഹു അദ്ദേഹവുമായി സംസാരിക്കുകയും അന്‍മ്പത് സമയങ്ങളിലുള്ള നമസ്കാരം വിശ്വാസികളുടെമേല്‍ നിര്‍ബന്ധമാക്കുകയും ചെയ്തു. അതിനു ശേഷം മടക്കയാത്രയില്‍ ആറാം ആകാശത്ത് മൂസാ(അ)നെ വീണ്ടും കണ്ടുമുട്ടുകയും അല്ലാഹുവില്‍ നിന്നും എന്താണ് പാരിതോഷികമായി ലഭിച്ചിട്ടുള്ളെതെന്നത് എന്ന് അനേ്വ്യഷിക്കുകയും ചെയ്തു. അമ്പത് സമയത്തെ നമസ്കാരത്തെ സംബന്ധിച്ച് പ്രവാചകന്‍ (സ) അറിയിച്ചു. അന്നേരം, താങ്കളുടെ സമൂഹത്തേക്കാള്‍ ശാരീരികമായും മാനസികമായും ശക്തരും കരുത്തരും എല്ലാം ആയിരുന്ന എൻ്റെ സമുദായത്തിന് ഇതിലും കുറഞ്ഞ ആരാധനകള്‍ ചുമത്തിയിട്ട് അത് അവര്‍ക്ക് നിര്‍വ്വഹിക്കാനായിരുന്നില്ല. അതിനാല്‍ അല്ലാഹുവിങ്കലേക്ക് തിരിച്ചുപോയി ലഘൂകര ക്കാന്‍ ആവശ്യപ്പെടുക എന്ന് പറഞ്ഞു. അത് അനുസരിച്ച് പ്രവാചകന്‍(സ) പല പ്രാവശ്യങ്ങളിലായി ലഘൂകരിക്കാന്‍ ആവശ്യപ്പെട്ട് അമ്പത് സമയമുള്ളത് അഞ്ച് സമയമാക്കി ചുരുക്കി നിശ്ചയിക്കപ്പെട്ടു. അന്നേരം പ്രവര്‍ത്തനത്തില്‍ ലഘൂകരണം വരുത്തിയെങ്കിലും പ്രതിഫലത്തിൻ്റെ കാര്യത്തില്‍ നാം തീരുമാനം മാറ്റാന്‍ ഉദ്ദേശിക്ക ന്നില്ല എന്ന് അല്ലാഹു അറിയിക്കുകയും ചെയ്തു.

കൂടാതെ പ്രവാചകന്‍ (സ)ക്ക് അല്ലാഹു പ്രസ്തുത യാത്രയില്‍ സ്വര്‍ഗ നരകങ്ങളെയും അതിലെത്തിപ്പെടുന്നതിനുള്ള കാരണങ്ങളേയും കാണിച്ചുകൊടുക്കുകയുണ്ടായി. വ്യത്യസ്ത റിപ്പോര്‍ട്ടുകളായി വന്നിട്ടുള്ള വിഷയങ്ങളില്‍ ഏതാനും ചിലത് മാത്രം താഴെ ചേര്‍ക്കുന്നു.

അനാഥകളുടെ സ്വത്തു തിന്നുന്നവര്‍

ഒട്ടകത്തിൻ്റെ വായകളാടുകൂടിയുള്ള ഒരു വിഭാഗം ആളുകള്‍ അവര്‍ തീക്കട്ടകള്‍ വിഴുങ്ങുകയും അത് അവരുടെ പിന്‍ഭാഗത്തിലൂടെ താഴെക്ക് വീഴുകയും ചെയ്യുന്നു. അനാഥകളുടെ സ്വത്ത് ഭുജിക്കുന്നവര്‍ക്ക് ഉണ്ടാകാന്‍ പോകുന്ന അനുഭവമായിരിക്കും ഇത് എന്ന് ജിബ്രീല്‍ വിവരിച്ചു കൊട ത്തു.

പലിശ തിന്നുന്ന ആളുകള്‍

അവര്‍ വലിയ കെട്ടിടങ്ങള്‍ പോലുള്ള വയറുകളോട് കൂടി പ്രയാസപ്പെടുന്നു.

വ്യഭിചാരികള്‍

അവര്‍ നല്ല മാംസം ഒരു ഭാഗത്ത് ഉള്ളതിലേക്ക് ശ്രദ്ധിക്കുക പോലും ചെയ്യാതെ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന മാംസം തിന്നു കൊണ്ട്രിക്കുകയും ചെയ്യുന്നു. തങ്ങള്‍ക്ക് ജനിച്ച സന്താനങ്ങളെ പിതാക്കളിലേക്കല്ലാതെ ചേര്‍ത്ത് പറയുന്ന സ്ത്രീകള്‍ അവരുടെ സ്തനങ്ങളില്‍ കെട്ടിത്തൂക്കപ്പെട്ട നിലയില്‍ പ്രയാസപ്പെടുന്നു.

ഫറദ് നമസ്കാര സമയത്ത് കിടന്നുറങ്ങുന്നവര്‍

അവരുടെ മുഖം മറ്റൊരു വിഭാഗം ആളുകള്‍ കല്ലു കൊണ്ട് ഇടിച്ച് വികൃതമാക്കുകയും മുഖം വികൃതമായാല്‍ കല്ല് കയ്യില്‍ നിന്നും വീണ് ഉരുണ്ട് പോകുകയും അത്  ടുത്ത് വരുമ്പോഴേക്ക് മുഖം പഴയ രൂപത്തിലായിരിക്കും. വീണ്ടും അവര്‍ ചതച്ച് വികൃതമാക്കപ്പെടുന്നു. ഇപ്രകാരം ആ വര്‍ത്തിച്ചു കൊണ്ട് രിക്കുന്നു.

ഇങ്ങനെ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാരീതികള്‍ കാണിക്കപ്പെട്ടു.

അപ്രകാരം തന്നെ സ്വര്‍ഗവും കാണിക്കപ്പെട്ടു. സ്വര്‍ഗീയ സൗകര്യങ്ങളും, ചെറുപ്രായത്തില്‍ മരണപ്പെട്ട കുട്ടികള്‍ ഇബ്റാഹീം (അ) യോടൊപ്പം ഒന്നിച്ച് ആഹ്ലാദിച്ച് കഴിയു ന്നതും അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. അങ്ങിനെ എല്ലാം കണ്ട ശേഷം അതേ രാത്രിയില്‍ തന്നെ പ്രവാചക ന്‍(സ) തിരിച്ചെത്തുകയും ചെയ്തു.

നേരം പുലര്‍ന്നപ്പോള്‍ നടന്ന സംഭവങ്ങളെല്ലാം പ്രവാചകന്‍ (സ) സ്വഹാബികള്‍ക്ക് വിവിരിച്ചു കൊടുത്തു. വിവരം അറിഞ്ഞ മുശ്രികുകള്‍ പരിഹസിക്കാന്‍ തുടങ്ങി. അത് കണ്ട് വിശ്വാസം ഉറച്ചിട്ടില്ലാത്ത ആളുകളില്‍ പോലും സംശയത്തിൻ്റെ വക്കിനോളം എത്തിച്ചു അത്. എന്നാല്‍ പ്രസ്തുത സംഭവം വിവരിക്കുന്ന സമയത്ത് സ്ഥലത്തില്ലാതിരുന്ന അബൂബക്കറിനെ ചെന്നുണ്ട് ഖുറൈശികള്‍ വിവരം ധരിപ്പിച്ചു. അന്നേരം പ്രവാചകന്‍ അങ്ങിനെ പറ ഞ്ഞിട്ടുണ്ടങ്കില്‍ ഞാനത് വിശ്വസിക്കുക തന്നെ ചെയ്തിരിക്കുന്നു എന്നായിരുന്നു അബൂബക്കര്‍(റ)വിൻ്റെ പ്രതികരണം. ഇത് അറിഞ്ഞ പ്രവാചകന്‍(സ) അബൂബക്കര്‍ (റ)ന് സിദ്ദീഖ് (സത്യപ്പെടുത്തിയവന്‍) എന്ന സ്ഥാനപ്പേര് നല്‍കി അനുമോദിക്കുകയും ചെയ്തു.

എന്നാല്‍ മുശ്രികുകള്‍ പ്രവാചകനോട് ബൈതുല്‍ മുഖ ദ്ദസിൻ്റെ വിശേഷണങ്ങളെ സംബന്ധിച്ച് പല ചോദ്യങ്ങ ളും ചോദിച്ചു. അതിനെല്ലാം കൃത്യമായി മറുപടി പറഞ്ഞപ്പോള്‍ അവര്‍ക്ക് അത് ശരിവെക്കുകയല്ലാതെ നിര്‍വ്വാഹ മുണ്ടായിരുന്നില്ല. പിന്നീട് അവര്‍ മറ്റൊരു ചോദ്യത്തിലേക്ക് തിരിഞ്ഞു. അവരുടെ ഒരു കച്ചവട സംഘം സിറിയയുടെ ഭാഗത്തേക്ക് പോയിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ചുള്ള വിവരണങ്ങളും അത് എപ്പോള്‍ തിരിച്ചെത്തും എന്നെല്ലാം അവര്‍ പ്രവാചകനോട് ചോദിച്ചു. എല്ലാറ്റിനും കൃത്യമായി മറുപടി പറയുകയും അതുമായി സംഭവങ്ങള്‍ യോജിച്ചു വരികയും ചെയ്തങ്കിലും അവര്‍ ഇത് മുഹമ്മദിൻ്റെ ജാലവിദ്യയാണ് എന്ന് പറഞ്ഞ് നിഷേധത്തില്‍ തുടരുക തന്നെ ചെയ്തു.

ഒന്നാം അഖബ ഉടമ്പടി

 ഒന്നാം അഖബ ഉടമ്പടി

മുശ്രികുകളുടെ മര്‍ദ്ദനങ്ങള്‍ക്ക് ശക്തികൂടിയപ്പോള്‍ പ്രവാചകന്‍(സ) പ്രബോധന പ്രവര്‍ത്തനങ്ങള്‍ മക്കയുടെ പുറംനാടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനെ സംബന്ധിച്ച് ആലോചിച്ചു.അതിന് വേണ്ടി ഹജ്ജ് സമയങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. അതനുസരിച്ച് യഥ്രിബില്‍ നിന്നും ഹജ്ജിന്നായി വന്നിരുന്ന ആളുകളുായി സംസാരിക്കുകയും അവരില്‍ ചിലര്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാവുകയും ചെയ്തു. അതനുസരിച്ച് ആറ് പേര്‍ മുസ്ലി മാവുകയും അവര്‍ നാട്ടില്‍ ഈ സത്യം മറ്റുള്ളവരെ അറിയിക്കുമെന്നും, കൂടുതല്‍ ആളുകളെ ലഭിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം അവരെയും താങ്കളുടെ അടുക്കലേക്ക് കൊണ്ട് വരും എന്നും വാഗ്ദത്തം ചെയ്ത് പിരിഞ്ഞു. ഈ സംഭവങ്ങള്‍ പ്രവാചകത്വത്തിൻ്റെ പതി നൊന്നാം വര്‍ഷത്തിലായിരുന്നു.

മേല്‍ പറയപ്പെട്ട ആറ് വ്യക്തികള്‍ യഥ്രിബില്‍ തിരിച്ചെത്തി, യഥ്രിബില്‍ നടത്തിയ പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഫലമായി അടുത്തവര്‍ഷം നുബുവ്വത്തിൻ്റെപന്ത്ര മ്പക്ടാം വര്‍ഷം ആദ്യം നബിയില്‍ വിശ്വസിച്ചവരില്‍ പെട്ട അഞ്ച് പേര്‍ ഉള്‍പ്പടെ പന്ത്രണ്ട് പേര്‍ ഹജ്ജിനായി മക്കയില്‍ വരികയും മിനക്ക് സമീപം അഖബയില്‍ വെച്ച് നബി (സ)യുമായി കൂടിക്കാഴ്ച നടത്തി മഹത്തായ ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ചു.

 അല്ലാഹുവിനെയല്ലാതെ ആരാധിക്കുകയില്ല, വ്യഭിചാരം, കവര്‍ച്ച, ശിശുഹത്യ, അപവാദം പറഞ്ഞു പരത്തുക എന്നിവ പൂര്‍ണ്ണമായും വര്‍ജ്ജിക്കുക, ഒരിക്കലും പ്രവാചകനോട് എതിര് പ്രവര്‍ത്തിക്കാതിരിക്കുക എന്നിവയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകള്‍. ഈ കരാര്‍ ആണ് ഒന്നാം അഖബ ഉടമ്പടി എന്ന പേരില്‍ അറിയപ്പെടുന്നത്.

രണ്ടാം അഖബ ഉടമ്പടി

രണ്ടാം അഖബ ഉടമ്പടി

ഒന്നാം ഉടമ്പടി കഴിഞ്ഞ് യഥ്രിബിലേക്ക് തിരിച്ചുപോയ സംഘത്തോടൊപ്പം മിസ്വ്അബ്ബ്നു ഉമൈര്‍ (റ) വിനെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി പറഞ്ഞയച്ചു. മിസ്വ്അബ് (റ) വിൻ്റെ നേതൃത്വത്തില്‍ യഥ്രിബിലെ പ്രബോധനം ശക്തിപ്പെടാന്‍ തുടങ്ങി. തല്‍ഫലമായി അടുത്ത വര്‍ഷം നുബുവ്വത്ത് പതിമൂന്നാം വര്‍ഷം എഴുപത്തിരണ്ട് പുരുഷാരും രണ്ട് സ്ത്രീകളും യഥ്രിബില്‍ നിന്നും ഹജ്ജിനു വന്ന മുശ്രികുകളോടൊപ്പം മക്കയില്‍ എത്തി. അവര്‍ പ്രവാചകന്‍(സ)യും വിശ്വാസികളും അനുഭവിക്കുന്ന മര്‍ദ്ദനങ്ങളെ സംബന്ധിച്ച് മനസ്സിലാക്കി സത്യ ദീനിൻ്റെപേരില്‍ പ്രവാചകന്‍(സ) പ്രയാസപ്പെടുന്നത് ശരിയല്ല എന്ന് അവര്‍ പരസ്പരം പറയാന്‍ തുടങ്ങി. അങ്ങിനെ അവര്‍ പ്രവാചകനെ യഥ്രിബിലേക്ക് സ്വാഗതം ചെയ്തു അക്കാര്യം പ്രവാചകനോട് അറിയിച്ചു. നിങ്ങളുടെ പ്രയാസങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു അതിനാല്‍ നിങ്ങള്‍ ഞങ്ങളുടെ നാട്ടിലേക്ക് വരികയാണ് എങ്കില്‍ നിങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണ വും സഹായങ്ങളും നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്ന് അറിയിച്ചു.

അങ്ങിനെ അവര്‍ പ്രവാചകനുമായി താഴെ പറയുന്ന വ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ട് ഒരു കരാറില്‍ ഒപ്പുവെച്ചു. ഇതായിരുന്നു രണ്ടാ അഖബ ഉടമ്പടി.

എല്ലാ നിലയിലും പ്രവാചകനെ അനുസരിക്കുക. പ്രയാസത്തിൻ്റെയും എളുപ്പത്തിൻ്റെ യും അവസരത്തില്‍ ഇസ്ലാമിക മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുക. നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക. ഒരാളുടെ ആക്ഷേപവും വകവെക്കാതെ മതത്തില്‍ ഉറച്ച് നില്‍ക്കുക. ഞാന്‍ നിങ്ങളിലേക്ക് വന്നാല്‍ നിങ്ങളുടെ മക്കളേയും ഭാര്യമാരേയും സംരക്ഷിക്കും പ്രകാരം, സ്വര്‍ഗ്ഗം മാത്രം ലക്ഷ്യം വെച്ച് എന്നെ സംരക്ഷിക്കുക.

അങ്ങിനെ സംഘത്തിലുണ്ടായിരുന്ന ഒാരോരുത്തരും മേല്‍ വ്യവസ്ഥകള്‍ പാലിക്കു മെന്ന് നബി(സ)യുടെ കൈ പിടിച്ചുകൊണ്ട് (രണ്ട്  സ്ത്രീകള്‍ ഒഴികെ) തന്നെ ഉടമ്പടി ചെയ്തു. തദടിസ്ഥാനത്തില്‍ പ്രവാചകന്‍(സ) അവരിലെ ഒാരോ ഗോത്രത്തില്‍ നിന്നും പ്രസ്തുത കരാര്‍ പാലിക്കുന്ന ഉത്തരവാദിത്വം ഏല്‍പ്പിച്ച് ഒാരോ നേതാക്കളെയും തിരഞ്ഞെടുത്തു.

ഹിജ്റയുടെ തുടക്കം

 ഹിജ്റയുടെ തുടക്കം

അഖബാ ഉടമ്പടിയോടുകൂടി യഥ്രിബിൻ്റെ മണ്ണില്‍ ഇസ്ലാമിൻ്റെവ്യാപനം ദ്രുതഗതിയില്‍ നടക്കുന്നത് മനസ്സിലാക്കിയ മുശ്രികുകള്‍ തങ്ങളുടെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് പ്രവാചകനേയും വിശ്വാസികളേയും പ്രയാ സപ്പെടുത്താന്‍ തുടങ്ങി. അത് മനസ്സിലാക്കിയ പ്രവാച കന്‍ (സ) വിശ്വാസികളോട് യഥ്രിബിലേക്ക് പാലായനം ചെയ്തുകൊള്ളാന്‍ അനുമതി നല്‍കി.

പ്രവാചകനില്‍ നിന്നുള്ള അനുമതി ലഭിച്ചതോടെ വിശ്വാ സികള്‍ യഥ്രിബിലേക്ക് യാത്രയാരംഭിച്ചു. എന്നാല്‍ മുശ്രികുകള്‍ അവിടേയും എതിര്‍പ്പുകളുമായി വന്നു. പ്രയാസങ്ങള്‍ കാരണം പലര്‍ക്കും ഒളിച്ചുകൊണ്ട് മാത്രം ഹിജ്റണ്ടപോകേതായി വന്നു.

ആദ്യമായി യാത്ര പുറപ്പെട്ട അബൂസല്‍മ ഭാര്യയും (ഉമ്മു സല്‍മ)യും മകനും കൂടിയുള്ള യാത്രയില്‍, ശത്രുക്കള്‍ അവരെ തടയുകയും ഭാര്യയേയും കുഞ്ഞിനേയും രണ്ട് സ്ഥലത്തായി തടഞ്ഞുവെച്ചുകൊണ്ട്  അബൂ സല്‍മയെ മാത്രം പോകാന്‍ അനുവദിച്ചു.

എല്ലാം മതത്തിനു വേണ്ടി ത്യജിച്ച് ആദര്‍ശ സംരക്ഷണാര്‍ത്ഥം നാടുവിടാന്‍ ഒരുങ്ങിയ വിശ്വാസികള്‍ക്ക് നേരിടേണ്ടി  വന്ന കഷ്ടതകള്‍ കുറച്ചൊന്നുമായിരുന്നില്ല. ഉമ്മുസല്‍മ(റ), ഭര്‍ത്താവില്‍ നിന്നും പിഞ്ചു മകനില്‍ നിന്നും വേര്‍ പിരിയേണ്ടിവന്ന ദുഖഭാരത്താല്‍ തന്നെ പാര്‍പ്പിച്ച തടവറയുടെ (വീടിൻ്റെ) മുറ്റത്ത് അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് യഥ്രിബിൻ്റെ വഴിയിലേക്ക് നോക്കി കരഞ്ഞു കൊണ്ട്  കഴിഞ്ഞു കൂടി. ഈ അവസ്ഥയില്‍ നീണ്ട  മാസങ്ങള്‍ കഴിച്ചു കൂട്ടി. ഏകദേശം ഒരു കൊല്ലം പിന്നിട്ട ശേഷം അതുവഴി കടന്നുവന്ന അബൂസല്‍മയുടെ കുടുംബത്തില്‍ പെട്ട, തന്നെ തടഞ്ഞുവെച്ചവരില്‍ ഒരാള്‍ക്ക് അവരുടെ അവസ്ഥയില്‍ അലിവു തോന്നി അവരെ യഥ്രിബിലേക്ക് പറഞ്ഞയക്കാന്‍ കൂട്ടുകാരോട് ആവശ്യപ്പെട്ടു. 

അങ്ങിനെ അവര്‍ക്ക് തൻ്റെമകനെ തിരിച്ചുകൊടുത്ത് ഇറക്കിവിട്ടു. അഞ്ഞൂറോളം കിലോ മീറ്റര്‍ അകലെയുള്ള യഥ്രിബ് ലക്ഷ്യം വെച്ച് അവര്‍ മകനേയും കൊണ്ട് നടത്തം തുടങ്ങി. ഈ അവസരത്തില്‍ അതുവഴി വന്ന ഉഥ്മാനുബ്നുത്വല്‍ഹ അവരെ കണ്ട് മുട്ടുകയും അവരുടെ അവസ്ഥകള്‍ മനസ്സിലാക്കി, അവരെ യഥ്രിബിനടുത്തുള്ള ഖുബാഅ് വരെ കൊണ്ട് ചെന്നാക്കി. നിങ്ങളുടെ ഭര്‍ത്താവ് ഇവിടെകാണും എന്ന് പറഞ്ഞു തിരിച്ചുപോയി. അന്ന് അദ്ദേഹം മുസ്ലിമായിരുന്നില്ല.

ഹിജ്റയുടെ പേരില്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്ന സുഹൈബ് (റ) വിനെ മക്കക്കാര്‍ തടഞ്ഞുകൊണ്ട്, റോമില്‍ നിന്നും അഭയാര്‍ത്ഥിയായി എത്തിയ നീ ഞങ്ങളുടെ ദേശത്ത് വന്ന് സമ്പാദിച്ച സമ്പത്തുമായി നിന്നെ ഞങ്ങള്‍ പോകാന്‍ അനുവദിക്കില്ല എന്നു പറഞ്ഞ് തടഞ്ഞു. അദ്ദേഹത്തിന് കൂടുതല്‍ ആലോചിക്കാനുണ്ടരുന്നില്ല, നിങ്ങള്‍ക്ക് എൻ്റെ സമ്പത്ത് അല്ലേ ആവശ്യം എന്നു പറഞ്ഞ് ദീര്‍ഘകാലത്തെ തൻ്റെസമ്പാദ്യം മുഴുവനും നല്‍ കിക്കൊണ്ട് തൻ്റെ ആദര്‍ശവുമായി യഥ്രിബീലേക്ക് നീങ്ങി . ഇത് അറിഞ്ഞ പ്രവാചകന്‍(സ) റബിഹ സുഹൈബ, റബിഹ സുഹൈബ് (സുഹൈബ് ലാഭം കൊയ്തു) എന്നു പറഞ്ഞ് അദ്ദേഹത്തെ അനുമോദിച്ചു.

എന്നാല്‍ ഉമര്‍(റ) മേല്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി തന്നെ ഹിജ്റ പോയ വ്യക്തിയായിരുന്നു. അദ്ദേഹം കഅബയുടെ സമീപത്ത് ചെന്ന് പരസ്യമായി ത്വവാഫ് നിര്‍വ്വഹിച്ച ശേഷം ഞാനിതാ ഹിജ്റ പോവുകയാണ്. ആരെങ്കിലും തങ്ങളുടെ കുട്ടികളെ അനാഥരാക്കാനും ഭാര്യമാരെ വിധവകളാക്കാനും മാതാക്കളെ മക്കള്‍ നഷ്ടപ്പെട്ട ദുഖത്തിലാക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ എന്നെ വന്ന് തടഞ്ഞുകൊള്ളട്ടെ. ഇതും പറഞ്ഞ് എല്ലാവരും നോക്കി നില്‍ക്കേ തൻ്റെ യാത്രയാരംഭിച്ചു.

അബൂബക്കര്‍ യാത്രക്ക് അനുമതി ചോദിച്ചപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു തിരക്ക് കൂട്ടാതിരിക്കുക അല്ലാഹു താങ്കള്‍ക്ക് ഒരു കൂട്ടുകാരനെ കൂടി

കണ്ടത്തിയേക്കും. അലി (റ)യെ ചില ആവശ്യങ്ങള്‍ക്കായി പ്രവാചകന്‍ തടഞ്ഞുനിര്‍ത്തി. ബാക്കി മുസ്ലിംകളെല്ലാം ത്യാഗപൂര്‍ണ്ണമായ ജീവിതത്തിലൂടെ, അല്ലാഹു പ്രശംസിച്ച മുഹാജിറുകള്‍ എന്ന പട്ടികയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞിരുന്നു.

Monday, November 14, 2022

മുശ്രികുകള്‍ ദാറുന്നദ്വയില്‍

മുശ്രികുകള്‍ ദാറുന്നദ്വയില്‍

മുസ്ലിംകളുടെ പാലായനം കണ്ട മുശ്രികുകള്‍ ഏറെ താമസിയാതെ പ്രവാചകനും ഹിജ്റപോകുമെന്ന് മനസ്സി ലാക്കി. അതാകട്ടെ മക്കയുടെ പുറത്ത് ഇസ്ലാമിൻ്റെ പ്രചരണത്തിനു കാരണമാകും എന്ന് ചിന്തിച്ച് എത്രയും പെ ട്ടെന്ന് അത് തടയിടാന്‍ എന്ത് ചെയ്യണം എന്ന് ആലോചിക്കാനായി അവരുടെ പാര്‍ലമെന്‍റ് മന്ദിരമായ ദാറുന്നദ്വയില്‍ അടിയന്തിര യോഗം ചേര്‍ന്നു.

മുശ്രികുകളിലെ എല്ലാ പ്രമുഖരും പ്രസ്തുത യോഗത്തില്‍ പങ്കെടുത്തിരുന്നു. കൂടാതെ സാക്ഷാല്‍ ഇബ്ലീസ് തന്നെയും ഈ വിഷയത്തില്‍ അവരോട് പങ്ക് ചേരുകയുണ്ടായി എന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ആദ്യം അവരില്‍ ഒരാള്‍ പ്രവാചകനെ നാടുകടത്താം എന്ന് അഭിപ്രായപ്പെട്ടു. അങ്ങിനെയായാല്‍ അവൻ്റെ ശല്യം നീങ്ങിക്കിട്ടും. അന്നേരം അതിനെ ഖണ്‍ഡിച്ചു കൊണ്ടുള്ള എതിരഭിപ്രായങ്ങള്‍ വന്നു. അവൻ്റെ സ്വഭാവവും പെരുമാറ്റവും ആരെയാണ് വശീകരിക്കാത്തത്, അവന്‍ ചെല്ലുന്നിടത്ത് അനുയായികളെയുണ്ടാക്കി അവന്‍ തിരിച്ചുവരും. അതിനാല്‍ നാടുകടത്തല്‍ ഫലപ്രദമല്ല നമുക്കവനെ ബന്ധനസ്ഥനാക്കാം എന്നതായിരുന്നു അടുത്ത നിര്‍ദ്ദേശം. അതും അംഗീകരിക്കപ്പെടുകയുണ്ടായില്ല. അവസാനം എല്ലാ ഗോത്രത്തില്‍ നിന്നും ശക്തരും കരുത്തരുമായ ഒാരോരുത്തര്‍ മുന്നോട്ട് വന്ന് എല്ലാവരും കൂടി ഒന്നിച്ച് അവനെ വെട്ടി കൊലപ്പെടുത്തുക എന്ന തീരുമാനത്തിലാണ് അവര്‍ എത്തിച്ചേര്‍ന്നത്. അങ്ങിനെയാവുമ്പോള്‍ എല്ലാവരോടും കൂടി പ്രതികാരം ചോദിക്കാന്‍ മുഹമ്മദിൻ്റെറ കുടുംബത്തിനാവുകയില്ല. ഇനി അവര്‍ പ്രായശ്ചിത്തം ആവശ്യപ്പെടുകയാണ് എങ്കില്‍ എല്ലാവര്‍ക്കും കൂടി നിഷ്പ്രയാസം അത് കൊടുത്തുവീട്ടുകയും ആവാം. ഈ തീരുമാനം എത്രയും പെട്ടന്ന് നടപ്പിലാക്കാനായി അവര്‍ തീയതിയും സമയവും കണ്ടത്തി സഭപി രിഞ്ഞു. പക്ഷേ അല്ലാഹു അവരുടെ കുതന്ത്രങ്ങള്‍ക്ക് മീതെ തന്ത്രം പ്രയോഗിക്കുക തന്നെ ചെയ്തു.

അല്ലാഹു പറയുന്നത് കാണുക (നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന (സന്ദര്‍ഭം) ഒാര്‍ക്കുക. അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍ (ഖുര്‍ആന്‍ 8:30)

പ്രവാചകന്‍(സ)യുടെ ഹിജ്റ

 പ്രവാചകന്‍(സ)യുടെ ഹിജ്റ

മുശ്രികുകളുടെ കുതന്ത്രങ്ങള്‍ അതേ സന്ദര്‍ഭത്തില്‍ തന്നെ അല്ലാഹു പ്രവാചകനെ അറിയിക്കുകയും ഹിജ്റക്ക് വേണ്ടി തയ്യാറെടുത്ത് കൊള്ളാന്‍ അനുവാദം നല്‍കുകയും ചെയ്തു.

അല്ലാഹുവില്‍ നിന്നും അനുമതി ലഭിച്ച ഉടനെ പ്രവാചക ന്‍(സ) അബൂബക്കര്‍(റ) വീട്ടില്‍ ചെന്ന് വിരം അറിയിച്ചു. ഈ സന്ദര്‍ഭത്തില്‍ അബൂബക്കര്‍(റ) ചോദിച്ചു എനിക്കും താങ്കളോടൊപ്പം . . . നബി(സ) പറഞ്ഞു ഉണ്ട്, തയ്യാറെ ടുത്ത് കൊള്ളുക. പ്രസ്തുത സന്ദര്‍ഭത്തെ സംബന്ധിച്ച് ആയിഷ(റ) പറഞ്ഞത് ഒരാള്‍ സന്തോഷത്താല്‍ കരയുമെന്നത് എൻ്റെപിതാവ് അന്ന് കരഞ്ഞത് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്.

അബൂബക്കര്‍ (റ) രണ്ട് വാഹനം തയ്യാറാക്കി, യഥ്രിബിലേക്ക് വഴികാട്ടിയായി മുശ്രിക്കായിരുന്ന അബ്ദുല്ലാഹിബ്നു ഉറൈകത്ത് എന്ന വ്യക്തിയേയും, മക്കയിലെ സംസാരവിഷയങ്ങള്‍ എത്തിക്കാന്‍ തൻ്റെ മകന്‍ അബ്ദുല്ലയേയും, യാത്രയില്‍ അവര്‍ക്ക് ആവശ്യത്തിന് പാല്‍ കൊടുക്കാന്‍ തൻ്റെ അടിമയായ ആമിറുബ്നു ഫുഹൈറ എന്ന ആട്ടിടയനേയും സജ്ജരാക്കി നിര്‍ത്തി.

മുശ്രികുകള്‍ അവരുടെ യോഗ തീരുമാന പ്രകാരം വ്യത്യസ്ത ഗോത്രങ്ങളില്‍ നിന്നായി കരുത്തരായ പതിനൊന്ന് പേരെ തിരഞ്ഞെടുക്കുകയും, അബൂജഹലിൻ്റെ നേതൃത്വത്തില്‍ അവര്‍ പ്രവാചകൻ്റെ വീട് വളയുകയും ചെയ്തു. പ്രവാചകന്‍(സ) പ്രഭാതത്തില്‍ എഴുന്നേറ്റ് പുറത്ത് വരുന്നതും പ്രതീക്ഷിച്ച് അവര്‍ ഉറക്കമൊഴിച്ച് കാത്ത് നിന്നു.

എന്നാല്‍ ഈ വിവരം അല്ലാഹു നേരത്തെ തന്നെ നബി(സ)യെ അറിയിച്ചത് അനുസരിച്ച്, പ്രവാചകന്‍ (സ) അലി (റ)നെ തൻ്റെ വിരിപ്പില്‍ താന്‍ പുതക്കാറുള്ള പുതപ്പ് പുതച്ച് കിടക്കാന്‍ ചുമതലപ്പെടുത്തുകയും, അതോടൊപ്പം തൻ്റെ പക്കല്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്ന അമാനത്ത് വസ്തുക്കള്‍ (സൂക്ഷിപ്പ് മുതലുകള്‍) ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കാനും അദ്ദേഹത്തെ ഏര്‍പ്പാട് ചെയ്തു. മുശ്രികുകള്‍ വാതില്‍ പഴുതിലൂടെ അകത്തേക്ക് എത്തി നോക്കിയപ്പോള്‍ ഒരാള്‍ പുതച്ച് ഉറങ്ങുന്നത് കണ്ട് സമാധാനിച്ചു. നേരം പുലരുന്നതും കാത്ത് അക്ഷമരായി കാത്ത് നിന്നു. പ്രവാചകന്‍(സ) അല്ലാഹുവിൻ്റെ കല്‍പ്പന പ്രകാരം ഒരു പിടി മണല്‍ വാരി എറിഞ്ഞ് ഖുര്‍ആനിലെ 36 ാം അദ്ധ്യായമായ സൂറത്ത് യാസീനിലെ 9 ാം വചനം ഉരുവിട്ട് കൊണ്ട് അവര്‍ക്ക് നടുവിലൂടെ വീട്ടില്‍ നിന്നും പുറത്തി റങ്ങി നുബുവ്വത്തിൻ്റെ പതിനാലാം വര്‍ഷം സഫര്‍ 27 ാം തീയതി വ്യാഴായ്ചയായിരുന്നു അത്.

നാം അവരുടെ മുമ്പില്‍ ഒരു തടസ്സവും പിന്നില്‍ ഒരു തടസ്സവും ഉണ്ടാക്കി. അങ്ങിനെ നാം അവരെ മൂടിക്ക ഞ്ഞു. അതിനാല്‍ അവര്‍ക്ക് കണ്ണ് കാണാന്‍ കഴിഞ്ഞില്ല (സൂറ യാസീന്‍ 9).

പ്രവാചകന്‍ (സ) നേരെ തൻ്റെ കൂട്ടുകാരനായ അബൂബക്കര്‍(റ) വിൻ്റെ വീട്ടിലേക്ക് ചെന്നു. അസ്മാഅ് (റ) തയ്യാറാക്കിയിരുന്ന ഭക്ഷണം ഒരു സഞ്ചിയിലാക്കി നല്‍കി. എന്നാല്‍ അത് കെട്ടി ഭദ്രമാക്കി വാഹനപ്പുറത്ത് വെച്ചു കെട്ടാന്‍ ആവശ്യമായ കയറ് കിട്ടാതെ പ്രയാസപ്പെട്ടു. അര്‍ദ്ധരാത്രി എന്ത് ചെയ്യും  ഉടനെ അസ്മാഅ് (റ) തൻ്റെ വസ്ത്രത്തിൻ്റെ കയര്‍ അഴിച്ചു അത് രണ്ടായി കീറി പകുതി ഭക്ഷണ സഞ്ചി വെച്ചുകെട്ടാനായി നല്‍കി. അതിനാല്‍ അവര്‍ ദാതു നിത്വാഖൈനി ചരടിൻ്റെ ഉടമ എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെട്ടു. ശേഷം യമനിൻ്റെ ഭാഗത്തേക്കുള്ള വഴിയിലൂടെ സഞ്ചരിച്ച് മക്കയില്‍ നിന്നും അഞ്ച് കിലോ മീറ്റര്‍ ദൂരെയുള്ള ഥൗര്‍ മലയിലെ ഗുഹയില്‍ കയറി ഒളിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്വഭാവികമായും ഉണ്ടാകാനിടയുള്ള തിരച്ചില്‍ അവസാനിക്കട്ടെ എന്നു കരുതി മൂന്ന് ദിവസം പ്രസ്തുത ഗുഹയില്‍ കഴിച്ചു കൂട്ടി.

എന്നാല്‍ മുശ്രികുകളുടെ കാത്തിരിപ്പ് തുടരുകയായിരുന്നു. അന്നേരം അതു വഴി വന്ന ഒരാള്‍ നിങ്ങള്‍ ആരെയാണ് പ്രതീക്ഷിക്കുന്നത് എന്ന് ചോദിക്കുകയും മുഹമ്മദിനെ എന്ന് അവര്‍ മറുപടി പറയുകയും ചെയ്തു. അന്നേരം മുഹമ്മദ് നിങ്ങളുടെ തലയില്‍ മണ്ണ് വാരിയെറിഞ്ഞ് പുറത്ത് പോയത് നിങ്ങള്‍ അറിഞ്ഞില്ലേ എന്നായിരുന്നു അയാളുടെ ചോദ്യം. അവര്‍ തലയില്‍ തടവി നോക്കിയപ്പോള്‍ മണല്‍ കാണുകയും അതോടൊപ്പം അലി(റ) പുറത്ത് വരുന്നതുമാണ് അവര്‍ കണ്ടത്. അവര്‍ പരസ്പരം മുഖത്തോടു മുഖം നോക്കി പകച്ചു നിന്നു. അവസാനം അബൂജഹല്‍മുഹമ്മദിനെ പിടിച്ചു കൊണ്ട് വരുന്നവര്‍ക്ക് നൂറ് ഒട്ടകം ഇനാം പ്രഖ്യാപിച്ചു. നേരെ അബൂബക്കര്‍(റ) ൻ്റെ വീട് ലക്ഷ്യംവെച്ച് ഒാടി. അവിടെ എത്തി വാതിലി ല്‍ശക്തിയായി മുട്ടി.

 അസ്മാഅ്(റ)യോട് എവിടെ നിൻ്റെ പിതാവ് എന്ന് ചോദിച്ചുകൊണ്ട് അലറി. എനിക്ക് അറിയില്ല എന്ന മറുപടി കേട്ട എടനെ അതി ശക്തിയായി അവരുടെ മുഖത്ത് അടിച്ചു അടിയുടെ ശക്തിയാല്‍ അവര്‍ കാതില്‍ ധരിച്ചിരുന്ന കമ്മല്‍ പോലും ഉൗരി തെറിച്ചുപോയി. ഹിജ്റയുടെ പേരില്‍ ഏതൊക്കെ നിലക്കുള്ള പ്രയാസങ്ങളാണ് അവര്‍ ഒാരോരുത്തരം സഹിക്കേണ്ടതായി വന്നത്  നമ്മുടെ മുന്‍ഗാമികള്‍ മതത്തി നുവേണ്ടി അനുഭവിക്കേണ്ടി വന്ന യാതനകളും പീഢനങ് ളും കുറച്ചൊന്നുമായിരുന്നില്ല.

ഥൗര്‍ഗുഹയിലെ അനുഭവങ്ങള്‍

 ഥൗര്‍ഗുഹയിലെ അനുഭവങ്ങള്‍

നൂറ് ഒട്ടകം മോഹിച്ചു പലരും വിവിധ ദിക്കുകളിലൂടെ തിരച്ചില്‍ ആരംഭിച്ചു. ചിലര്‍ നബി(സ)യും അബൂബക്കര്‍ (റ)വും ഒളിച്ചിരിക്കുന്ന ഗുഹാമുഖത്തോളമെത്തി. അബൂബക്കര്‍(റ) പറഞ്ഞു നബിയേ, അതാ ശത്രുക്കള്‍ നമ്മുടെ മുന്നിലെത്തിയിരിക്കുന്നു. അവരൊന്ന് കുനിഞ്ഞു നോക്കിയാല്‍ നമ്മളിപ്പോള്‍ പിടിക്കപ്പെടും. അന്നേരം പ്രവാചകന്‍ (സ) പറഞ്ഞത് അബൂബക്കറേ, ശാന്തനാകൂ. നീ ദു ഖിക്കാതിരിക്കൂ, അല്ലാഹു നമ്മോടൊപ്പമുണ്ട്. അന്നേരം നബിയേ, എൻ്റെ കാര്യത്തിലല്ല. അങ്ങേക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നതിലാണ് എൻ്റെ പ്രയാസം എന്നായിരുന്നു അബൂബക്കര്‍(റ)വിൻ്റെ മറുപടി.

നോക്കൂ ആ സ്നേഹത്തിൻ്റെ ആഴം. പ്രസ്തുത സംഭവം അല്ലാഹു ഇങ്ങനെയാണ് ലോകത്തിന് മുന്നില്‍ അനാവരണം ചെയ്തിരിക്കുന്നത് നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍ സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ട് പേരില്‍ ഒരാളായിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ, അവര്‍ രണ്ട് പേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തൻ്റെറ കൂട്ടുകാരനോ നീ ദുഖിക്കേണ്ടഅല്ലാഹു നമ്മുടെ കൂടെയുണ്ട് എന്നു പറഞ്ഞ സന്ദര്‍ഭം. അപ്പോള്‍ തൻ്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട്  അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിൻ്റെ വാക്കാണ് ഏറ്റവും ഉയര്‍ന്നു നില്‍ക്കുക. അല്ലാഹു പ്രതാപിയും യുക്തിമാനും ആകുന്നു (ഖുര്‍ആന്‍ തൗബ 40)

നേരത്തെ ഏര്‍പ്പാട് ചെയ്തത് അനുസരിച്ച് അബ്ദുല്ല മക്കയിലെ വിവരങ്ങള്‍ രാത്രി സമയം ഗുഹയിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. അബ്ദുല്ലയുടെ കാല്‍പ്പാടുകള്‍ മായ്ക്കപ്പെടാനായി ആമിറുബ്നു ഫുഹൈറ ആടുകളേയും കൊണ്ട് അതുവഴി സഞ്ചരിക്കുകയും ഗുഹയിലെത്തി നബിക്കും അബൂബക്കറിനും ആടുകളെ കറന്ന് പാല് നല്‍കുകയും ചെയ്തു കൊണ്ടിരുന്നു. പിന്നീട് നേരത്തെ പറഞ്ഞത് അനുസരിച്ച് വഴികാണിക്കാനായി അബ്ദുല്ലാഹി ബ്നു ഉറൈഖത്തും വന്നു. അങ്ങിനെ മൂന്ന് ദിവസത്തെ ഗുഹാവാസത്തിനു ശേഷം അവര്‍ യഥ്രിബ് ലക്ഷ്യം വെച്ച് യാത്ര ആരംഭിച്ചു.

യാത്രയിലെ അനുഭവങ്ങള്‍

യാത്രയിലെ അനുഭവങ്ങള്‍

വഴിക്ക് വെച്ച് അബൂബക്കര്‍(റ)വിനോട് ഒരാള്‍, ആരാണ് നിൻ്റെ കൂടെയുള്ള വ്യക്തി  എന്ന ചോദ്യത്തിന് അബൂ ബക്കര്‍(റ) പറഞ്ഞു അദ്ദേഹം എൻ്റെ വഴികാട്ടിയാണ് എന്ന്. എല്ലാ അര്‍ത്ഥത്തിലും വഴികാട്ടി തന്നെയാണല്ലൊ പ്രവാചകന്‍(സ).

നബി(സ)യെ പിടിച്ചുകൊടുത്ത് നൂറ് ഒട്ടകം വാങ്ങുന്നതിനായി സുറാഖത് ബ്നു മാലികും വാഹനമെടുത്ത് പുറപ്പെട്ടു. അയാള്‍ നബിയേയും അബൂബക്കറിനേയും കാ ണുകയും അവരുടെ അടുത്ത് എത്തുകയും ചെയ്തു. ഉടനെ അയാളുടെ ഒട്ടകം കാലിടറുകയും അയാള്‍ മറിഞ്ഞു വീഴുകയും ചെയ്തു. വീണ്ടും പരിശ്രമിച്ച് അടുത്ത് എത്താറായി. നബി(സ) അന്നേരം ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരുന്നത് പോലും കേള്‍ക്കത്തക്ക നിലയില്‍ സുറാഖത്ത് അടുത്തെത്തി. അപ്പോഴേക്കും ഒട്ടകത്തിൻ്റെ കൈകള്‍ നിലത്ത് പൂണ്ട് നടക്കാന്‍ പറ്റാത്ത വിധ മായിക്കഴിഞ്ഞു.

ഇത് ആവര്‍ത്തിച്ചപ്പോള്‍ ഇതിലെന്തോ അമാനുഷികമായ ഒന്ന് ഒളിഞ്ഞിരിപ്പുണ്ട് എന്ന് ബോധ്യപ്പെട്ട സുറാഖത്ത് ഇങ്ങിനെ വിളിച്ചു പറഞ്ഞു ഞാന്‍ സുറാഖയാണ്. നിങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നത് ഒന്നും എന്നില്‍ നിന്നും ഇനി പ്രതീക്ഷിക്കേണ്ടതില്ല എന്ന് വിളിച്ചു പറഞ്ഞ് അയാള്‍ തൻ്റെ ശ്രമത്തില്‍ നിന്നും ദയനീയമായി പിന്തിരിഞ്ഞു.

വഴി മദ്ധേ്യ ഉണ്ടായ മറ്റൊരു സംഭവം. അവര്‍ ശക്തമായി ദാഹവും വിശപ്പും അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന സമയം അടുത്ത് കണ്ട ഒരു ടന്‍റില്‍ പ്രവേശിച്ചു. അത് ഉമ്മു മഅ്ബദിൻ്റെ ടന്‍റായിരുന്നു. അവിടെ കണ്ട വൃദ്ധയായ സ്ത്രീയോട് തങ്ങള്‍ക്ക് നല്‍കാനായി എന്തെങ്കിലും  എന്ന് അനേ്വഷിച്ചു. ഒന്നുമില്ല ആടുകളാണെങ്കില്‍ കറവ് വറ്റിയതുമാണ്, എന്നായിരുന്നു അവരുടെ മറുപടി. ഉടനെ, ഒരാടിനെ കറക്കാന്‍ എന്നെ അനുവദിക്കുമോ എന്ന് പ്രവാചകന്‍ അനുമതി ചോദിച്ച് അവരുടെ സമ്മതപ്രകാരം അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ച് ആടിനെ കറന്നു. അങ്ങിനെ അവരെല്ലാം ആവശ്യമായത്ര പാല്‍ കുടിച്ചു. ശേഷം അവിടെ ഉണ്ടായിരുന്ന ഒരു വലിയ പാത്രം നിറയെ പാല്‍ കറന്ന് വീട്ടുടമക്ക് നല്‍കി അവര്‍ സ്ഥലം വിട്ടു. തികഞ്ഞ അല്‍ഭുതത്തോടെ ഇതെല്ലാം കണ്ട് നിന്ന ഉമ്മു മഅ്ബദ് തരിച്ചിരുന്നു.

അല്‍പം കഴിഞ്ഞ് വീട്ടിലെത്തിയ അവരുടെ ഭര്‍ത്താവ് അബൂമഅ്ബദ് പാല്‍ നിറഞ്ഞിരിക്കുന്ന പാത്രം കണ്ട് അല്‍ഭുതപ്പെട്ടു. ഉമ്മുമഅ്ബദ് കാര്യങ്ങളെല്ലാം വിവരിച്ചു. എല്ലാം കേട്ട അദ്ദേഹം പറഞ്ഞു തീര്‍ച്ചയായും അത് മക്കക്കാര്‍ അനേ്വഷിച്ചു നടക്കുന്ന ആള്‍ തന്നെയാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എനിക്കും അദ്ദേഹത്തെ ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍.  

അങ്ങിനെ സഫര്‍  27ന് യാത്ര പുറപ്പെട്ട പ്രവാചകന്‍(സ)യും അബൂബക്കര്‍(റ) വും റബീഉല്‍ അവ്വല്‍ 8ന് തിങ്കളാഴ്ച യഥ്രിബിന് സമീപമുള്ള ഖുബാഇല്‍ എത്തിച്ചേര്‍ന്നു. നാല് ദിവസം ഖുബാഇല്‍ താമസിച്ച പ്രവാചകന്‍ അതിനിടയില്‍ ഖുബാഇല്‍ പള്ളി പണിയുകയും അവിടെ നമസ്കാരം ആരംഭിക്കുകയും ചെയ്തു. അതായിരുന്നു ഹിജ്റക്ക് ശേഷം ആദ്യമായി സ്ഥാപിച്ച പള്ളി എന്ന് മാത്രമല്ല, പ്രവാചകൻ്റെ നുബുവ്വത്തിനു ശേഷം ആദ്യമായി പണിത പള്ളിയും അത് തന്നെയായിരുന്നു. അഞ്ചാം ദിവസം വെള്ളിയാഴ്ച ഖുബാഇല്‍ നിന്നും യഥ്രിബിന് നേരെ യാത്രയാരംഭിച്ചു. യാത്ര വാദി ബനീ സാലിമില്‍ എത്തിയപ്പോള്‍ അവിടെവെച്ച് ആദ്യത്തെ ജുമുഅയും നിര്‍വ്വഹച്ചു. നൂറോളം ആളുകള്‍ പ്രസ്തുത ജുമുഅയില്‍ പങ്കെടു ക്കുകയുണ്ടായി എന്നാണ് ചരിത്രം രേഖപ്പെടുത്തപ്പെട്ട രിക്കുന്നത്.ഈ സ്ഥലത്താണ് ഇന്ന് മസ്ജിദ് ജുമുഅ എന്ന പേരിലുള്ള പള്ളി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.

യഥ്രിബിലേക്കുള്ള വരവേല്‍പ്പ്

യഥ്രിബിലേക്കുള്ള വരവേല്‍പ്പ്

പ്രവാചകന്‍(സ)യുടെ വരവും പ്രതീക്ഷിച്ച് നീണ്ട ദിവസങ്ങള്‍ കാത്തിരുന്ന യഥ്രിബ് (മദീന) നിവാസികള്‍ക്ക്  ആ സുദിനം സന്തോഷത്തിൻ്റെ മുഹൂര്‍ത്തമായിരുന്നു. അവര്‍ ഉയര്‍ന്ന കുന്നിൻ്റെയും മരങ്ങളുടേയും മുകളില്‍ നേരത്തെ തന്നെ നിലയുറപ്പിച്ചു. അറകളില്‍ നിന്നും കന്യകമാര്‍ പോലും വഴിയോരങ്ങളില്‍ കാത്ത് നിന്നു. ആവേശപൂര്‍വ്വമായ വരവേല്‍പ്പായിരുന്നു അവര്‍ പ്രവാചകന് നല്‍കിയത്. അനസ് (റ) പറയുന്നു നബി(സ) മദീനയില്‍ എത്തിയ സുദിനത്തിന് ഞാന്‍ സാക്ഷിയായിരുന്നു. അന്നത്തേക്കാള്‍ ആനന്ദവും ആമോദവും നിറഞ്ഞ ഒരു ദിനം എൻ്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഒാരോരുത്തരും പ്രവാചകന്‍ എൻ്റെ അടുക്കല്‍ ഇറങ്ങിയിരുന്നെങ്കില്‍ എന്ന ആഗ്രഹത്തിലായിരുന്നു. എന്നാല്‍ പ്രവാചകന്‍ പറഞ്ഞു ഒട്ടകത്തിന് വിട്ടുകൊടുക്കുക, അത് കല്‍പ്പിക്കപ്പെട്ടതാണ്.

അങ്ങിനെ ഇന്ന് മസ്ജിദുന്നബവി നില്‍ക്കുന്ന സ്ഥലത്ത് ഒട്ടകം മുട്ടുകുത്തി. ശേഷം പ്രസ്തുത സ്ഥലത്തിനോട് ഏറ്റവും അടുത്ത വീടായ അബൂ അയ്യൂബില്‍ അന്‍സ്വാരി(റ)യുടെ വീട്ടില്‍ പ്രവാചകന്‍ (സ) താമസിച്ചു. ക്രിസ്താബ്ദം 622 സപ്തംബര്‍ 27 , റബീഉല്‍അവ്വല്‍ പന്ത്രണ്ട് വെള്ളിയാഴ്ചയായിരുന്നു പ്രസ്തുത സുദിനം. അന്നു മുതല്‍ യഥ്രിബ് മദീനത്തുര്‍റസൂല്‍ (റസൂലിൻ്റെ പട്ടണം) അത് പിന്നീട് മദീന എന്ന പേരില്‍ പ്രസിദ്ധമായി. യഥ്രിബ് എന്ന നാമം ചരിത്ര ഗ്രന്ഥങ്ങളില്‍ മാത്രം ഒതുങ്ങുകയും ചെയ്തു .

ജീവനേക്കാളും കുടുംബത്തേക്കാളും സമ്പത്തിനേക്കാളും അധികം ആദര്‍ശത്തെ സ്നേഹിച്ച പാലായനത്തിൻ്റെ ചരിത്രമാണ് ഹിജ്റ. ചരിത്രത്തിലെ തുല്യതയില്ലാത്ത മഹാത്യാഗത്തിൻ്റെ കഥയാണത് നമ്മെ അനുസ്മരിപ്പിക്കുന്നത്. അത് ഇസ്ലാമിക ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായത്തിൻ്റെ തുടക്കമായിരുന്നു. ഏതൊരു വിജയത്തിൻ്റെ പിന്നിലും ത്യാഗങ്ങളുടെ മാര്‍ഗ്ഗമാണ് കാണപ്പെടുക എന്ന തത്വവും ഹിജ്റ നമ്മെ ഒാര്‍മ്മപ്പെടുത്തുന്നു.

എക്കാലഘട്ടത്തിലേയും വിശ്വസികള്‍ക്ക് പാഠവും ആവേശവുമായ പ്രസ്തുത സംഭവമാണ് പില്‍ക്കാലത്ത് മുസ്ലിം കാലഗണനക്കായി ഉമര്‍ (റ)വിൻ്റെ കാലത്ത് തിരഞ്ഞെടുക്കപ്പെട്ടതും. അന്നുമുതലാണ് ഹിജ്റ കലണ്ടര്‍ കണക്കുകൂട്ടി വരുന്നതും.

മദീനയിലെത്തിയ പ്രവാചകന്‍(സ)ൻ്റെ ആദ്യ സംരംഭം മസ്ജിദുന്നബവിയുടെ നിര്‍മ്മാണമായിരുന്നു.ബനുന്നജ്ജാര്‍ ഗോത്രത്തില്‍പെട്ട സഹ്ല്, സുഹൈല്‍ എന്നീ പേരുകളിലുള്ള രണ്ട് അനാഥക്കുട്ടികളുടെ അവകാശത്തിലുണ്ടായിരുന്ന സ്ഥലം വിലക്കുവാങ്ങിയാണ് പള്ളി നിര്‍മ്മാണം നടത്തിയത്. പ്രവാചകനും അനുയായികളും ആവേശത്തോടു കൂടി അതില്‍ വ്യാപൃതരായി. പണി പൂര്‍ത്തിയായപ്പോള്‍ പ്രവാചകന് താമസിക്കാനുള്ള സൗകര്യവും പള്ളിയോട് ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ടു. അതിനു ശേഷം പ്രവാചകന്‍(സ) അബൂ അയ്യുബില്‍ അന്‍സ്വാരിയുടെ വീട്ടില്‍ നിന്നും പള്ളിയോട് ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ട ഭവനത്തിലേക്ക് താമസം മാറ്റി. മസ്ജിദുന്നബവി, അതാണ് പിന്നീട് പ്രവാചകൻ്റെ കാലഘട്ടത്തിലെ സര്‍വ്വകലാശാലയും കോടതിയും പാര്‍ലിമെന്‍റ് മന്ദിരവും അശരണരായ ആളുകള്‍ക്കുള്ളവീടും എല്ലാം എല്ലാം ആയിത്തീര്‍ന്നത്.

 അവിടെവെച്ച് നിര്‍വ്വഹിക്കപ്പെടുന്ന നമസ്കാരത്തിന് (മസ്ജിദുല്‍ഹറമല്ലാത്ത) മറ്റു പള്ളികളില്‍ വെച്ച് നിര്‍വ്വഹിക്കുന്ന ആരാധനകളേക്കാള്‍ ആയിരം ഇരട്ടി പ്രതിഫലവും അല്ലാഹു നിശ്ചയിച്ചു. വീടിൻ്റെയും മറ്റും പണി പൂര്‍ത്തിയായപ്പോള്‍ പ്രവാചക പത്നി സൗദ(റ) മക്കളായ ഫാത്വിമ ഉമ്മുകുല്‍ഥൂം (റ) നബിയുടെ വളര്‍ത്തുമാതാവായ ഉമ്മു എെമന്‍, പോറ്റു മകനായ സൈദ്(റ)വിൻ്റെ മകന്‍ ഉസാമത്തുബ്നു സൈദ് എന്നിവരും നബിയോടൊപ്പം എത്തിച്ചേര്‍ന്നു.

മുഹാജിറുകളും അന്‍സ്വാറുകളും

 മുഹാജിറുകളും അന്‍സ്വാറുകളും

അല്ലാഹുവിൻ്റെ പ്രീതി മാത്രം ആഗ്രഹിച്ച് ആദര്‍ശ സംരക്ഷണാര്‍ത്ഥം മദീനയിലെത്തിയ അഭയാര്‍ത്ഥികള്‍ക്ക് മുഹാജിറുകള്‍ എന്നും അവര്‍ക്ക് എല്ലാം നല്‍കി സ്വീകരി ക്കുകയും സഹായിക്കുകയും ചെയ്ത മദീനാ നിവാസികള്‍ക്ക് അന്‍സ്വാറുകള്‍ (സഹായികള്‍) എന്നുമാണ് ഖുര്‍ആനും ഹദീസും നാമകരണം ചെയ്തിരിക്കുന്നത്.

മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും ഇടയില്‍ ശക്തമായ സൗഹൃദവും സാഹോദര്യവുമാണ് പ്രവാചകന്‍ ഉണ്ടാക്കിയെടുത്തത്. അന്‍സ്വാരികളില്‍ നിന്നു ഒാരോരുത്തര്‍ക്കും മുഹാജിറായ ഒാരോ സഹോദരനെ വീതം പ്രവാചകന്‍(സ) വീതിച്ചുകൊടുത്തു. അബ്ദുര്‍റഹ്മാനു ബ്നുഒൗഫ് തന്നെ ഏല്‍പ്പിച്ചു കൊടുത്ത സഅദിനെ സംബന്ധിച്ച് പറയുന്നത് ഇമാം ബുഖാരി രേഖപ്പെടുത്തുന്നത് കാണുക സഅദ് (റ) എന്നോട് പറഞ്ഞു അബ്ദുര്‍

റഹ്മാന്‍ എനിക്ക് ധാരാളം സമ്പത്തുണ്ട്. അത് ഞാനിതാ രണ്ടായി തിരിക്കുന്നു ഇനി അതില്‍ ഒരു ഭാഗം താങ്കളുടേതാണ്. എനിക്ക് രണ്ട് ഭാര്യമാരുണ്ട്. അവരെ നീ കാണുക. എന്നിട്ട് നീ ഇഷ്ടപ്പെടുന്നത് ആരെയാണ് എന്ന് പറയുക. അവരെ ഞാന്‍ വിവാഹമോചനം നടത്തുന്നതാണ്. ഇദ്ദ കാലം കഴിഞ്ഞ ശേഷം നീ അവരെ വിവാഹം കഴിക്കുകയും വേണം. ഞാന്‍ പറഞ്ഞു സഅദേ, താങ്കളുടെ ധനത്തിലും കുടുംബത്തിലും അല്ലാഹു താങ്കള്‍ക്ക് ബര്‍ക്കത്ത് ചൊരിയട്ടെ. എനിക്ക് ഇവിടുത്തെ മാര്‍ക്കറ്റ് പരിചയപ്പെടുത്തി തന്നാല്‍ മതി.

ഞാന്‍കച്ചവടം ചെയ്തു ജീവിച്ചുകൊള്ളാം എന്നായിരുന്നു. ഇതുപോലുള്ള അനുഭവങ്ങള്‍ തന്നെയായിരുന്നു ഒാരോ രുത്തര്‍ക്കും പറയാനുണ്ടായിരുന്നത്. അത്കൊണ്ടാ തന്നെയാണ് അന്‍സ്വാരികളെ പ്രശംസിച്ചുകൊണ്ടാ  അല്ലാഹു ഇപ്രകാരംവ്യക്തമാക്കിയതും മുഹാജിറുകള്‍ എത്തും മുമ്പ് വിശ്വസിക്കുകയും അവര്‍ക്ക് ഭവനമൊരുക്കുകയും ചെയ്തവര്‍. അവര്‍ തങ്ങളുടെ അടുത്തേക്ക് അഭയാര്‍ത്ഥികളായി വന്നവരെ സ്നേഹിക്കുന്നു. അവര്‍ക്ക് നല്‍കപ്പെട്ടതില്‍ നിന്ന് എന്തെങ്കിലും ലഭിക്കണമെന്ന ആവശ്യം അവരുടെ മനസ്സിലില്ല. സ്വന്തം അത്യാവശ്യമുണ്ടങ്കില്‍ പോലും അവര്‍ മറ്റുള്ളവര്‍ക്ക് പ്രാധാന്യം നല്‍കുന്നു (ഖുര്‍ആന്‍ 59:9  ). നോക്കൂ എന്തൊരു മഹനീയ മാതൃക.

ജൂതാരുമായുള്ള കരാര്‍

 ജൂതാരുമായുള്ള കരാര്‍

നബി(സ)മദീനയില്‍ എത്തിയതോടു മുഹാജിറുകളും അന്‍സ്വാറുകളും തമ്മില്‍ സൗഹൃദത്തിലായത് പോലെ തന്നെ വളരെക്കാലമായി കലഹത്തിലും ശത്രുതയിലുമാ യിരുന്ന ഒൗസ്, ഖസ്റജ് എന്നീ ഗോത്രങ്ങള്‍ തമ്മിലും രമ്യതയും സൗഹൃദവും നിലവില്‍ വന്നു. പിന്നീട് മദീനയില്‍ നില നിന്നിരുന്ന പ്രധാന ജൂത ഗോത്രങ്ങളായിരുന്ന ബനൂ ഖയ്നുഖാഅ്, ബനുന്നളീര്‍, ബനൂ ഖുറൈള എന്നീ ഗോത്രങ്ങള്‍ക്കും പരസ്പരം സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന തിനും അവര്‍ക്ക് എല്ലാ നിലക്കുമുള്ള സംരക്ഷണം ഉറപ്പ് നല്‍കുന്നതിനുമായി അവരുമായി ഉടമ്പടിയു ള്‍ജ്ജാക്കി. എല്ലാ വിഭാഗത്തിനും അവരുടെ മതമനുസരിച്ച് ജീവിക്കു ന്നതിന് സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം പുറത്ത് നിന്നും വരുന്ന പൊതു ശത്രുവിനെ എല്ലാവരും കൂടി കൂട്ടായി ചെറുത്ത് നാട്ടിലെ സമാധാനം കാത്ത് സൂക്ഷിക്കുന്നതിന് ഉടമ്പടിയില്‍ പ്രതേ്യകം വ്യവസ്ഥ ചെയ്തിരുന്നു. അഭ്യന്തരമായുണ്ടാകുന്ന പൊതു കാര്യങ്ങളിലെ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് പ്രവാചകന്‍ (സ) യുടെ തീരുമാനം അന്തിമമായിരിക്കുന്നാണ് എന്നും കരാറില്‍ വ്യവസ്ഥ ചെയ്തു.

ബദര്‍യുദ്ധം

ബദര്‍യുദ്ധം

മുസ്ലിംകള്‍ മദീനയില്‍ തങ്ങളുടെ പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് മുശ്രികുകള്‍ക്ക് ഒട്ടും സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ പല നിലയിലും പ്രവാചകനേയും മുസ്ലിംകളേയും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഈ അവസരത്തില്‍ അല്ലാഹു യുദ്ധത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വചനം അവതരിപ്പിച്ചു. യുദ്ധത്തിന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദ്ദിക്കപ്പെട്ടവരായതിനാല്‍(തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു (ഖുര്‍ആന്‍ 22:29 )

മദീനയില്‍ ഇസ്ലാം വളര്‍ന്നു മുസ്ലിംകളുടെ എണ്ണവും ശക്തിയും കൂടിക്കൊണ്ടിരുന്നു. ഇതില്‍ അസൂയപൂണ്ട മുശ്രികുകള്‍ എല്ലാവരും കൂടി ഒരു പുതിയ തീരുമാനത്തിലെത്തി. അവരിലെ എല്ലാ ഗോത്രങ്ങള്‍ക്കും പങ്കാളിത്വം നല്‍കി ഒരു കച്ചവട സംഘത്തെ സിറിയിലേക്ക് ഒരുക്കുകയും അതിലെ ലാഭം ഇസ്ലാമിനും മുസ്ലിംകള്‍ ക്കുമെതിരിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനും തീരുമാനിച്ചു.

ഈ വിവരം അറിഞ്ഞ പ്രവാചകന്‍(സ) സ്വഹാബികളുമായി കൂടിയാലോചിച്ച ശേഷം കച്ചവട സംഘത്തെ തടുക്കുവാനായി  പേരടങ്ങുന്ന ഒരു സംഘവുമായി റമദാന്‍ മൂന്നിന് മദീനയില്‍ നിന്നും സിറിയയുടെ ഭാഗത്തേക്ക് പുറപ്പെട്ടു. രണ്ട് കുതിരയും എഴുപത് ഒട്ടകവും മാത്രമായിരുന്നു അവരോടൊപ്പമുണ്ടായിരുന്ന വാഹനങ്ങള്‍. സാധാരണ കൂടെ കരുതാറുള്ള ആയുധങ്ങളല്ലാതെ ഒരു യുദ്ധത്തിനായുള്ള യാതൊരു മുന്നൊരുക്കളും അവരില്‍ ഉണ്ടായിരുന്നില്ലതാനും.

എന്നാല്‍ വിവരം അറിഞ്ഞ അബൂസുഫ്യാന്‍, മുഹമ്മദും(സ) അനുയായികളും കച്ചവട സംഘത്തെ തടുക്കാനായി പുറപ്പെട്ടിട്ടുണ്ടന്നും അതിനാല്‍ ഉടനെ ഒരു സംഘം ആളുകളെ തങ്ങളെ സഹായിക്കാനായി മദീനയിലേക്ക് അയക്കണമെന്നും അബൂസുഫ്യാന്‍ മക്കയിലേക്ക് വിവരം അറിയിച്ചു. അത് കേള്‍ക്കേണ്ടതാമസം മുഹമ്മദിനേയും മുസ്ലിംകളേയും എങ്ങിനെയെങ്കിലും വകവരുത്തണം എന്ന് ആലോചിച്ചു കൊണ്ടിരുന്ന മക്കാ മുശ്രികുകള്‍ എല്ലാ വിധ സന്നാഹങ്ങളോടും കൂടി ആയിരത്തോളം വരുന്ന ഒരു വന്‍ സൈന്യത്തെ മദീനയിലേക്ക് അയച്ചു. എന്നാല്‍ പ്രസ്തുത സൈന്യം എത്തുന്നതിനു മുമ്പ് അബൂസുഫ്യാന്‍ കച്ചവട സംഘവുമായി മറ്റൊരു മാര്‍ഗ്ഗത്തിലൂടെ മക്കയിലേക്ക് രക്ഷപ്പെട്ടു.

അബുസുഫ്യാന്‍ കച്ചവടസംഘവുമായി മക്കയിലേക്ക് രക്ഷപ്പെട്ട വിവരം ഖുറൈശികളെ അറിയിച്ചുവെങ്കിലും അവര്‍ മടങ്ങാന്‍ തയ്യാറായില്ല. മദീനക്ക് അടുത്ത് ബദറില്‍ എത്തി ഒരു യുദ്ധത്തിനായി താവളമുറപ്പിച്ചു.

ഈ വിവരം അറിഞ്ഞ പ്രവാചകന്‍ അനുയായികളുമായി കൂടിയാലോചിച്ചു. കാരണം ഒരു യുദ്ധത്തിനുള്ള മുന്നൊരുക്കത്തോടെയായിരുന്നില്ല അവരുടെ പുറപ്പാട്. മറ്റൊരു കാരണം മദീനക്കുള്ളില്‍ വെച്ചുള്ള സംരക്ഷണമായിരുന്നു നേരത്തെ ഉടമ്പടിയില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നത് ബദര്‍ മദീനക്ക് പുറത്തുമാണല്ലൊ. കാര്യമായ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ മുഹാജിറുകള്‍ തങ്ങളുടെ യോജിപ്പ് വ്യക്തമാക്കി. പിന്നെയും പ്രവാചകന്‍ (സ) അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. അന്നേരം മുഹാജിറുകളില്‍ നിന്ന് മിഖ്ദാദ് (റ) ഇപ്രകാരം പറഞ്ഞു പ്രവാചകരെ, ഞങ്ങള്‍ ഒരിക്കലും ഇസ്റാഈല്‍ ജനത മൂസാ നബിയോട് പറഞ്ഞത് പോലെ നീയും നിൻ്റെ റബ്ബും പോയി യുദ്ധം ചെയ്തുകൊള്ളുക, ഞങ്ങള്‍ ഇവിടെ ഇരിക്കാം. എന്നു പറയുകയില്ല, മറിച്ച,് നിങ്ങള്‍ കല്‍പ്പിച്ചുകൊള്ളുക ഞങ്ങള്‍ നിങ്ങളോടൊപ്പംയുദ്ധം ചെയ്തുകൊള്ളാം എന്നായിരിക്കും പറയുക. ഈ മറുപടി കേട്ടിട്ടും പ്രവാചകന്‍ (സ)ക്ക് സമാധാനമാവാത്തത് പോലെ തോന്നി.

ഉടനെ അന്‍ സ്വാറുകളില്‍ നിന്നും സഅദ്ബ്നു മുആദ് (റ) പറഞ്ഞു പ്രവാചകരെ അങ്ങ് ഇനി ഞങ്ങളുടെ അഭിപ്രായത്തെയാണോ കാത്ത് നില്‍ക്കുന്നത്  അവിടുന്ന് ഞങ്ങളോട് ഒരു സമുദ്രത്തിലേക്ക് എടുത്ത് ചാടണം എന്ന് കല്‍പ്പിച്ചാലും ഞങ്ങളത് കേള്‍ക്കുന്ന മാത്രയില്‍ അത് അനുസരിക്കുക തന്നെ ചെയ്യും ഇത് കൂടി കേട്ടപ്പോള്‍ പ്രവാചകന് സമാധാനമായി. അനുയായികളുടെ ഈ മറുപടി കേട്ട പ്രവാചകന്‍(സ) പറഞ്ഞു നമുക്ക് ധൈര്യമായി മുന്നോട്ട് നീങ്ങാം. ഒന്നുകില്‍ കച്ചവട സംഘം അല്ലെങ്കില്‍ വിജയം രണ്ടാലൊന്ന് അല്ലാഹു എനിക്ക് ഉറപ്പ് തന്നിരിക്കുന്നു. ശത്രുക്കളുടെ പതനം ഞാനിതാ കണ്‍മുന്നില്‍ കാണുന്നു എന്നു പറഞ്ഞ് പ്രവാചകന്‍(സ) സ്വഹാബികളെ ആവേശഭരിതരാക്കുകയുണ്ടായി. മുസ്ലിംകള്‍ തങ്ങള്‍ക്ക് ആവശ്യാനുസരണം വെള്ളം ലഭിക്കത്തക്ക നിലക്കുള്ള ഒരിടത്ത് സ്ഥാനമുറപ്പിച്ചു. ഇതില്‍ അമര്‍ഷംപൂണ്ട മുശ്രിക്കുകള്‍ മുസ്ലിംകള്‍ കയ്യടക്കിയ വെള്ളത്തടാകം കയ്യേറാനായി മുന്നോട്ട് വന്നു. അവരില്‍പെട്ട അസ്വദുബ്നു അബ്ദില്‍ അസ്വദ് അതിനായി മുന്നോട്ട് വന്നു. അന്നേരം ഹംസ(റ) അയാളുടെ കാലിനു വെട്ടി നിലത്തിടുകയും വധിക്കുകയും ചെയ്തു. ഇ തോടെ യുദ്ധത്തിനു തുടക്കമായി. തുടര്‍ന്ന് ശത്രുക്കളില്‍ നിന്ന് ഉത്ബ, ശൈബ, വലീദ് എന്നിവര്‍ വെല്ലുവിളികളുമായി ദ്വന്ദയുദ്ധത്തിനായി മുന്നോട്ടു വന്നു. അന്നേരം ഹംസ ശൈബയേയും, അലി വലീദിനേയും കൊന്നു വീഴ്ത്തി. ഉബൈദ് (റ) ഉത്ബയുമായി മല്ലടിച്ചുകൊണ്ടിരിക്കെ അലിയും ഹംസ(റ) സഹായത്തിനായി എത്തി വലീദിനേയും കൊലപ്പെടുത്തി.

അതോടൊപ്പം ഉബൈദ് (റ)വും രക്തസാക്ഷിയായി റമദാന്‍  വെള്ളിയാഴ്ച യുദ്ധം കൊടുമ്പിരി കൊണ്ടു. വിശ്വാസികള്‍ക്ക് അല്ലാഹു കൂടുതല്‍ ശക്തി പകര്‍ന്നു. അവരെ സഹായിക്കാന്‍ മലക്കുകളെ ഇറക്കിക്കൊടുത്തു. പ്രവാചകന്‍(സ) ബദറില്‍ സുജൂദിലായിക്കിടന്ന് ദീര്‍ഘമായി ഇങ്ങനെ പ്രാര്‍ത്ഥിച്ചു അല്ലാഹുമ്മ ഇന്‍ തഹ് ലിക് ഹാദിഹില്‍ ഉസ്വാബ ലന്‍ തുഅ്ബദ്. അന്‍ ജിസ് ലനാ മാ വഅദ്തനാ (അല്ലാഹുവേ ഈ ചെറു സംഘത്തെ നീ ഇവിടെ വെച്ച് പരാജയപ്പെടുത്തിയാല്‍ നിന്നെ മാത്രം ആരാധിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടാവുകയില്ല. അത്കൊണ്ട് ഞങ്ങള്‍ക്ക് വാഗ്ദത്തം ചെയ്ത വിജ യം നീ നല്‍കേണമേ എന്ന് പ്രാര്‍ത്ഥിച്ചു.

ബദറിലേക്ക് പുറപ്പെടുമ്പോള്‍ അബൂ ജഹല്‍ പ്രാര്‍ത്ഥിച്ചതും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. അല്ലാഹുമ്മ ഉന്‍സ്വുര്‍ അഅ്ലല്‍ ജുന്‍ദൈനി, അല്ലാഹുമ്മ ഉന്‍സ്വുര്‍ അക്റമല്‍ ഫിഅതൈനി, അല്ലാഹുമ്മ ഉന്‍ സ്വുര്‍ അശറഫല്‍ ഖബീലതൈനി (അല്ലാഹുവേ, ഞങ്ങള്‍ രണ്ട്  സൈന്യങ്ങളില്‍ ഉന്നതരെ നീ സഹായിക്കേണമേ, അല്ലാഹുവേ ഞങ്ങള്‍ രണ്ട്  കക്ഷികളില്‍ മാന്യാരെ നീ സഹായിക്കേണമേ, അല്ലാഹുവേ ഞങ്ങള്‍ രണ്ട്  ഗോത്രങ്ങളില്‍ ശ്രേഷ്ഠരെ നീ സഹായിക്കേണമേ) എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ അല്ലാഹുവോടും അല്ലാത്തപ്പോള്‍ മറ്റുള്ളവരോടും പ്രാര്‍ത്ഥിക്കുന്ന രീതിയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ലെന്നും ബദറില്‍ തെളിയിക്കപ്പെട്ടു. അപ്പോള്‍ ബദര്‍ നടന്നത് മാത്രം എന്നതിന്. അതായത് എല്ലാ പ്രാര്‍ത്ഥനകളും ആരാധനകളും അല്ലാഹുവിനോട് ആയിരിക്കണം എന്നതിന് വേണ്ടിയല്ല. മറിച്ച് അല്ലാഹുവിനോട് മാത്രമായിരിക്കണം എന്നതിനു വേണ്ടിയായിരുന്നു എന്ന് സാന്ദര്‍ഭികമായി ഒാര്‍മ്മപ്പെടുത്തട്ടെ.

രണാങ്കണം സംഘര്‍ഷഭരിതമായി, രക്തച്ചൊരിച്ചിലും ആര്‍പ്പുവിളികളുമായി അന്തരീക്ഷം ശബ്ദമുഖരിതമായി. വിശ്വാസികള്‍ പലരും തങ്ങളെ മര്‍ദ്ദിച്ച് കഷ്ടപ്പെടുത്തിയിരുന്ന ശത്രുനേതാക്കളെ പ്രതേ്യകം തിഞ്ഞെടുത്ത് വകവരുത്തി. ബിലാല്‍(റ), തൻ്റെ യജമാനനായിരുന്ന ഉമയ്യത്തിനെ അരിഞ്ഞുവീഴ്ത്തി. മുആദ്ബ്നു അംറു(റ) അബൂ ജഹലിനേയും കൊന്നിട്ടു. അങ്ങിനെ ശത്രുനേതാക്കള്‍ ഏതാണ്ട് എല്ലാവരും കൊല്ലപ്പെട്ടു. അങ്ങിനെ എഴുപത് പേര്‍ ശത്രു പക്ഷത്ത് നിന്നും കൊല്ലപ്പെട്ടു. എഴുപത് പേര്‍ ബന്ധനസ്തരായി പിടിക്കപ്പെടുകയും ചെയ്തു. മുസ്ലിം  ക്ഷത്ത് നിന്നും പതിനാല് പേര്‍ രക്തസാക്ഷികളായി. മുസ്ലിംകള്‍ക്ക് അല്ലാഹു വാഗ്ദാനം നല്‍കിയ വിധം ലഭ്യമായ പ്രസ്തുത വിജയം ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ ഒരു നാഴികക്കല്ലായി മാറി. ആളും അര്‍ത്ഥവും അല്ല അചഞ്ചലമായ ഈമാനും ത്യാഗബോധവും അത് മാത്രമാണ് വിജയത്തിൻ്റെ അടിസ്ഥാനം എന്ന് തെളിയിക്കപ്പെട്ടു.

അതെ നിങ്ങള്‍ വിശ്വാസികളാണ് എങ്കില്‍ നിങ്ങള്‍ തന്നെയായിരിക്കും ഉന്നതര്‍ എന്ന ഖുര്‍ആനിക പ്രഖ്യാപനം പുലര്‍ന്നു അങ്ങിനെ വിശ്വാസികള്‍ യുദ്ധാര്‍ ജിത സമ്പത്തു (ഗനീമത്ത്)മായി മദീനയിലേക്ക് മടങ്ങി. സത്യവും അസത്യവും വേര്‍തിരിക്കപ്പെട്ട ഈ യുദ്ധത്തെ ഖുര്‍ആന്‍ ഫുര്‍ഖാന്‍ എന്ന് വിശേഷിപ്പിച്ചു. മുശ്രികുകള്‍ക്കാകട്ടെ വല്ലാത്ത പരാജയമാണ് യുദ്ധം വരുത്തിവെച്ചത്. അവരിലെ നായകരെല്ലാം യുദ്ധത്തില്‍ വധിക്കപ്പെട്ടു. 

യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത അബൂല ബും യുദ്ധം നടന്ന ഉടനെ, അധികം താമസിയാതെ മരണപ്പെട്ടു. യുദ്ധത്തടവുകാരെ മോചനദ്രവ്യം വാങ്ങി വിട്ടയക്കാന്‍ തീരുമാനിച്ചു. സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് അവര്‍ എഴുത്തും വായനയും അറിയുന്നവരാണ് എങ്കില്‍ മദീനയിലെ പത്ത് വീതം കുട്ടികള്‍ക്ക് എഴുത്തും വായനയും പഠിപ്പിച്ചു കൊടുക്കുകയാണ് എങ്കില്‍ മോചിതരാകാം എന്ന നിബന്ധനയും കൂട്ടിച്ചേര്‍ത്തു നോക്കൂ ആയിത്തിനാ നൂറ്കൊല്ലം മുമ്പ് ഇസ്ലാം സാക്ഷരതക്ക് നല്‍കിയ പ്രാധാന്യവും സംഭാവനകളും.

Sunday, November 13, 2022

ഉഹ്ദ് യുദ്ധം

 

ഉഹ്ദ് യുദ്ധം

ബദര്‍ യുദ്ധത്തില്‍ മുശ്രിക്കുകള്‍ക്ക് നേരിടേണ്ടി വന്ന പരാജയം അവരെ എല്ലാ അര്‍ത്ഥത്തിലും തകര്‍ത്തുകളഞ്ഞു. എങ്കിലും അവര്‍ വിശ്വാസികളോട് പകരം വീട്ടുവാനായി മറ്റൊരു യുദ്ധത്തെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങി. ബദര്‍ യുദ്ധത്തിൻ്റെ മുന്നോടിയായി പറയപ്പെട്ട കച്ചവട സംഘത്തിലെ ലാഭം മുസ്ലിംകളോട് പകരം വീട്ടുവാനായി നീക്കിവെച്ചു. തങ്ങളോട് സഹകരിക്കുന്ന മുഴുവന്‍ ഗോത്രങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ നേടിയെടുത്ത് കൊണ്ട് മുസ്ലിംകളോടുള്ള പക തീര്‍ക്കുന്നതിനായി മുവ്വായിരം പേരടങ്ങിയ ഒരു സൈന്യവുമായി ഖുറൈശികള്‍ മദീനയിലേക്ക് പുറപ്പെട്ടു. സൈന്യം പിന്തിരിഞ്ഞ് ഒാടാതിരിക്കുന്നതിനും അവര്‍ക്ക് ആവേശം പകരുന്നതിനുമായി സ്ത്രീകളേയും പ്രസ്തുത സൈന്യ ത്തില്‍ പങ്കെടുപ്പിച്ചു എന്നത് ഈ യുദ്ധത്തിൻ്റെഒരു പ്രതേ്യകതയായിരുന്നു. കൂടാതെ വാദേ്യാപകരണങ്ങള്‍ മദ്യം എന്നിവയും സൈനികര്‍ക്കായി പ്രതേ്യകം തയ്യാര്‍ ചെയ്തു.


ശത്രുക്കളുടെ പടയൊരുക്കത്തെ സംബന്ധിച്ച് നബി(സ)ക്ക് വിവരം ലഭിച്ചു. നബി(സ) അനുചരാരുമായി കൂടിയാലോചിച്ചു. മദീനയിലേക്ക് എത്തുകയാണ് എങ്കില്‍ നമുക്ക് ഇവിടെ വെച്ച് നേരിടാം എന്നായിരുന്നു അബ്ദുല്ലാഹിബ്നു ഉബയ്യു ബ്നു സുലൂല്‍ അടക്കമുള്ള പ്രായം ചെന്ന ആളുകളുടെ അഭിപ്രായം. എന്നാല്‍ ഭൂരിപക്ഷം വരുന്ന ചെറുപ്പക്കാര്‍ മുന്നോട്ട് വെച്ച അഭിപ്രായമനുസരിച്ച് ശത്രുക്കളെ മദീനക്ക് പുറത്ത് ചെന്ന് തന്നെ നേരിടണമെന്ന അഭിപ്രായത്തോടാണ് നബി(സ) അനുകൂലിച്ചത്. അതനുസരിച്ച് ആയിരം പേരടങ്ങിയ ഒരു സൈന്യവുമായി നബി(സ) ഹിജ്റ മൂന്നാം കൊല്ലം ശഅ്ബാന്‍ അഞ്ച് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം ശത്രുക്കളെനേരിടുന്നതിന് ഉഹ്ദിലേക്ക് മാര്‍ച്ച് ചെയ്തു.

എന്നാല്‍ മുനാഫിഖുകളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യുബ്നു സുലൂല്‍ മുഹമ്മദ് (സ), തൻ്റെ അഭിപ്രായം മുഖവിലക്കെടുക്കാതെ തള്ളിക്കളഞ്ഞു, എന്ന വാദം ഉന്നയിച്ച് മൂന്നിലൊരു ഭാഗം സൈന്യത്തേയും കൊണ്ട് ഇടക്ക് വെച്ച് പിന്തിരിഞ്ഞുപോയി. അവര്‍ മുനാഫിഖുകള്‍ (കപടവിശ്വാസികള്‍) ആയിരുന്നു. ബാക്കിവരുന്ന സൈന്യത്തേയും കൊണ്ട് നബി(സ) ഉഹ്ദിലേക്ക് നീങ്ങി. സൈന്യത്തെ വളരെ കൃത്യമായി ക്രമീ കരിച്ചു. കൊടിവാഹകനായി മിസ്വ്അബ് ബിനു ഉമൈര്‍ (റ)വിനെ നിശ്ചയച്ചു. മലയുടെ പിന്‍ഭാഗത്ത് നിന്നുമുള്ള ശത്രുക്കളുടെ ആക്രമണത്തെ തടയാനായി അബ്ദല്ലാഹിബ്നു ജുബൈറിൻ്റെ കീഴില്‍ അമ്പത് അമ്പൈത്തുകാരെ യാതൊരു കാരണവശാലും പ്രവാചകൻ്റെ അനുമതി കൂടാതെ പ്രസ്തുത സ്ഥലം വിട്ടുപോകരുത് എന്ന നിബന്ധനയോടെ പ്രതേ്യകം സജ്ജമാക്കിനിര്‍ത്തുകയും ചെയ്തു. യുദ്ധം ആരംഭിച്ചു. ആദ്യം ദ്വന്ദയുദ്ധം നടന്നു. അലി(റ), ഹംസ(റ) എന്നിവര്‍ സധീരം പൊരുതി. അതോടെ ശത്രു സൈന്യം ഒന്നാകെ ഇളകി. ശത്രു പക്ഷത്ത്നിന്നും പലരും പിടഞ്ഞുമരിച്ചു.

അതോടെ ബാക്കിയുള്ളവര്‍ തങ്ങളു ടെകൈവശമുള്ളതെല്ലാം വലിച്ചെറിഞ്ഞു ഒാടി. അപ്പോഴേക്കും മുസ്ലിം ഭടാര്‍ ശത്രുക്കള്‍ ഉപേക്ഷിച്ചു പോയ സ്വത്തുക്കള്‍ വാരിക്കൂട്ടാന്‍ തുടങ്ങി. ഒരിക്കലും പ്രവാചകന്‍(സ)യുടെ നിര്‍ദ്ദേശം ലഭിക്കുന്നതിന് മുമ്പ് സ്ഥലം വിട്ട് പോകരുത് എന്ന് പറഞ്ഞ് മലമുകളില്‍ നിറുത്തിയിരുന്ന അമ്പൈത്തുകാര്‍ ഇത് കണ്ട്. യുദ്ധം അവസാനിച്ചുവല്ലൊ ഇനി എന്തിന് നാം ഇവിടം നില്‍ക്കണം, എന്ന് പറഞ്ഞ് നബി(സ)യുടെ നിര്‍ദ്ദേശം തെറ്റിച്ചുകൊണ്ട് മല മുകളില്‍ നിന്നും ഏതാനും പേര്‍ അല്ലാത്ത ബാക്കിയെല്ലാ വരും അവടം വിട്ട് ഇറങ്ങി ശത്രുക്കള്‍ കൈവിട്ടു പോയ ദുനിയാവ് വാരിക്കൂട്ടൂന്നതില്‍ വ്യാപൃതരായി. ഈ തക്കം നോക്കി സൈഫുല്ല (അല്ലാഹുവിൻ്റെറ വാള്‍) എന്ന് വിശേഷിപ്പിക്കപ്പെട്ട ഖാലിദ് ബിനുല്‍ വലീദ്(റ) അന്ന് അദ്ദേഹം മുസ്ലിമായിട്ടുണ്ടായിരുന്നില്ല മലയുടെ പിന്‍ഭാഗത്തിലൂടെ സൈന്യത്തെ തിരിച്ചുവിട്ട് മുസ്ലിംകളെ പെട്ടന്ന് ആക്രമിച്ചു. മുസ്ലിംകളാകട്ടെ സമരാര്‍ജ്ജിത സമ്പത്ത് വാരിക്കൂട്ടുന്ന തിരക്കില്‍ ചിന്നഭിന്നമായ അവ സ്ഥയിലുമായിരുന്നു. രംഗം ആകെ മോശമായ നിലയി ലായി ആര്‍ക്കും മറ്റൊരാളെ സഹായിക്കാന്‍ പറ്റാത്ത നില വന്നു. തമ്മതമ്മില്‍ തന്നെ പലരും ഏറ്റുമുട്ടി. അതിനിടെ ആരോ മുഹമ്മദ് വധിക്കപ്പെട്ടു എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഇത് മുസ്ലിംകളില്‍ ബാക്കിയുണ്ടായിരുന്ന ആവേശവും നിര്‍വീര്യമാക്കി.

മുസ്ലിം പക്ഷത്ത് നിന്ന് പലരും ശഹീദായി (രക്തസാക്ഷിയായി). പ്രവാചകൻ്റെപിതൃവ്യന്‍ ഹംസ(റ), മിസ്വ്അബ് ബിന്‍ ഉമൈര്‍(റ) അനസ്ബ്നു നളീര്‍ എന്നിവര്‍ മുസ്ലിം പക്ഷത്ത് നിന്നും കൊല്ലപ്പെട്ടവരില്‍ പ്രധാനികളായിരുന്നു. നബി (സ) ശത്രുക്കള്‍ കുഴിച്ചിരുന്ന ഒരു ചതിക്കുഴിയില്‍ വീണു. അവിടുത്തെ തലക്കും കവിളിലുമെല്ലാം മുറിവ് പറ്റി. മുന്‍പല്ല് പൊട്ടിപ്പോയി. മുറിവുകളില്‍ നിന്നും നിലക്കാത്ത വിധം രക്തം വന്നുകൊണ്ടിരുന്നു. ഉടനെ യുദ്ധക്കളത്തില്‍ പങ്കെടുത്തിരുന്ന മകള്‍ ഫാത്വിമ(റ) ഒരു പായയുടെ കഷ്ണം എടുത്ത് കരിച്ച് അതിൻ്റെ ചാരം പ്രവാചകന് ഏറ്റ മുറിവില്‍ വെച്ച് കെട്ടി രക്തം ശമിപ്പിച്ചു.

ഉഹ്ദ് യുദ്ധവുമായിബന്ധപ്പെട്ട, ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു പാട് രംഗങ്ങള്‍ ചരിത്രങ്ങളില്‍ തിളങ്ങി നില്‍ക്കുന്നത് നാം മനസ്സിരുത്തി ഒാര്‍ക്കേ ഞ്ചബ്ലതായിട്ടു ന്‍ള്ള് അവയില്‍ ചിലത് മാത്രം താഴെ ചേര്‍ക്കുന്നു. മക്കയില്‍ സമ്പന്നതയുടെ തൊട്ടിലില്‍ ജനിച്ച സുമുഖനായ വ്യക്തിയായിരുന്നു മിസ്വ്അബ് (റ). അദ്ദേഹം രക്തസാക്ഷിയായി കഫന്‍ചെയ്യുന്ന രംഗം. സ്വഹാബികള്‍ പ്രവാചകനോട് വന്ന് പറഞ്ഞ വാക്കുകള്‍. നബിയേ ഞങ്ങള്‍ അദ്ദേഹത്തിൻ്റെ തല മറച്ചാല്‍ കാല് പുറത്ത് വരും, കാല് മറക്കുമ്പോള്‍ തല പുറത്ത് വരും എന്ത് ചെയ്യണം  നോക്കൂ അദ്ദേഹത്തിൻ്റെ അവസ്ഥ  ആര്‍ക്കും സഹായിക്കാനും കഴിയാത്ത ദാരിദ്ര്യം. പ്രവാചകന്‍(സ) അവിടെ ചെന്നുകൊണ്ട് പറഞ്ഞവാക്കുകള്‍ . . .മക്കയുടെ മണ്ണില്‍ വെച്ച് ... . . സുമുഖനായി . . . മനോഹരമായ വസ്ത്രം ധരിച്ച് . . .സുന്ദരമായ മുടിയോട് കൂടി കണ്ടിരുന്ന ..നീ.. എന്ന് പറഞ്ഞ് വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിതുമ്പിയ രംഗം  അവസാനം ഉള്ള വസ്ത്രം കൊണ്ട് തല മറക്കാന്‍ പറഞ്ഞ് കാലിൻ്റെ ഭാഗത്ത് ഇദ് ഖിര്‍ എന്ന പുല്ല് പറിച്ചിട്ട് മൂടാനും പറഞ്ഞു. സമ്പനായി ജനിച്ച അദ്ദേഹം മയ്യത്ത് പൊതിയാനുള്ള വസ്ത്രം പോലുമില്ലാതെ ഈ ലോകത്ത് നിന്നും യാത്രയായി.

 ഉഹ്ദില്‍ നബി(സ) സംരക്ഷിക്കാനായി ത്വല്‍ഹത്(റ) വിനോടൊപ്പം ഒരു കൂട്ടം സ്വഹാബികള്‍ അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യമതില്‍ തന്നെ തീര്‍ത്തിരുന്നു ശത്രുക്കളില്‍ നിന്നും ഏറ്റിരുന്ന അമ്പുകളാല്‍ പലരുടേയും ശരീരം മുള്ളന്‍പന്നിയെ പോലെ ആയിരുന്നു. ജീവന്‍ നല്‍കിയും പ്രവാചകനെ സംരക്ഷിക്കാനും സ്നേഹിക്കാനും തയ്യാറായിരുന്നു അവര്‍. ഏതെങ്കിലും പ്രതേ്യക ദിവസത്തില്‍ തയ്യാറാക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തിലൂടെ മാത്രമുള്ള പ്രവാചക സ്നേഹമായിരുന്നില്ല അവരിലുണ്ടായിരുന്നത് ത്വല്‍ഹയെ നോക്കി പ്രവാചകന്‍(സ) അന്നേരം പറഞ്ഞു ഭൂമിയിലൂടെ ഒരു ശഹീദ് (രക്തസാക്ഷി) നടന്ന് പോകുന്നത് ആര്‍ക്കെങ്കിലും കാണണമെങ്കില്‍ അവന്‍ ത്വല്‍ഹത് ബ്നു ഉബൈദുല്ലയെ നോക്കിക്കൊള്ളട്ടെ അദ്ദേഹം ജമല്‍ യുദ്ധത്തില്‍ ശഹീദാവുകയാണുണ്ടായത്.

നബി(സ)യെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച സംഭവമായിരുന്നു ഹംസ(റ)വിൻ്റെ വധം. നബി(സ) അദ്ദേഹത്തെയാണ് സയ്യിദു ശ്ശുഹദാഅ് (രക്തസാക്ഷികളുടെ നേതാവ്)എന്ന് വിശേഷിപ്പിച്ചത്. ബദ്റില്‍ ഉത്ബയെയും ത്വുഎെമയേും കൊന്നത് ഹംസ(റ)വായിരുന്നു. അവരുടെ കുടുംബക്കാര്‍ അതിന് പ്രതികാരം ചെയ്യാന്‍ ഒരുങ്ങി നടക്കുകയായിരുന്നു. ത്വുഅ്മയുടെ സഹോദര പുത്രനായ ജുബൈറുബ്നു മുത്ഇബ് തൻ്റെഅടിമയായിരുന്ന വഹ്ശിയോട് നീ ഹംസയെ യുദ്ധത്തില്‍ വധിച്ചാല്‍ നിന്നെ സ്വതന്ത്രനാക്കാം എന്ന് വാഗ്ദത്തം നല്‍കി. അതനുസരിച്ച് വഹ്ശി ഹംസ(റ)വിനെ തന്ത്രപൂര്‍വ്വം ചാട്ടുളി പ്രയോഗിച്ച് കൊലപ്പെടുത്തി. പ്രസ് തുതരംഗം നബിയെ അങ്ങേയറ്റം വേദനിപ്പിച്ചു. ഹംസ(റ)വിൻ്റെ ഘാതകനായ വഹ്ശിയും ഹിന്ദും പിന്നീട് മുസ്ലിംകളായിത്തീര്‍ന്നു. വഹ്ശി മക്കം ഫത്ഹിനോട് അനുബന്ധിച്ച് മുസ്ലിമായ ദിവസം, നബി അദ്ദേഹത്തോടായി പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിൻ്റെമനസ്സിലെ അടക്കാന്‍ കഴിയാത്ത ദുഖവും മറക്കാനാവാത്ത രംഗവും നമുക്ക് മനസ്സിലാക്കിത്തരുന്നു. നബി(സ) പറഞ്ഞു വഹ്ശീ താങ്കളെ കാണുമ്പോള്‍ എൻ്റെ പിതൃവ്യൻ്റെ മറക്കാന്‍ കഴിയാത്ത രംഗം. . . . അതിനാല്‍ താങ്കള്‍ക്ക് ബുദ്ധിമുട്ടാവുകയില്ലെങ്കില്‍ എൻ്റെ മുന്നില്‍ വരാതിരിക്കുക. അത് കേട്ട വഹ്ശി പറഞ്ഞു ഇല്ല, ഇനി ഞാന്‍ ഒരിക്കലും അങ്ങയെ വിഷമിപ്പിക്കുകയില്ല എന്ന് പറഞ്ഞ് മദീനയില്‍ നിന്നും അകന്ന്പോയി ജീവിക്കുക യാണു ഞ്ചബ്ലായത്. നബി(സ)യുടെ മരണം വരെ അദ്ദേഹം പിന്നീട് നബിയുടെ മുന്നില്‍ വന്നിട്ടില്ല.

 അബൂബക്കര്‍ (റ)വിൻ്റെ കാലത്ത് നബിത്വം വാദിച്ച കള്ളപ്രവാചകന്‍ മുസൈലിമയെ വധിച്ചത് വഹ്ശിയായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞു ഇപ്പോള്‍ എൻ്റെറ മനസ്സ് അല്‍പം സമാധാനമായി അന്ന് ഇസ്ലാമിൻ്റെ ഏറ്റവും വലിയ ഒരു കാവല്‍ ഭടനെ ഞാന്‍ കൊന്നു ഇന്ന് ഇസ്ലാമിൻ്റെ ഒരു ശത്രുവി നെ എനിക്ക് കൊല്ലാന്‍ കഴിഞ്ഞു.

യുദ്ധക്കളത്തില്‍ കണ്ട മറ്റൊരു രംഗം

 ഹന്‍ളല(റ) അദ്ദേഹത്തിൻ്റെവിവാഹ സുദിനം. മധുവിധുവിൻ്റെ അവ സരത്തിലായിരുന്നു തൻ്റെകൂട്ടുകാര്‍ സ്വര്‍ഗ്ഗം മോഹിച്ച് യുദ്ധക്കളത്തിലേക്ക് പോകുന്നത്. അദ്ദേഹം മറ്റൊന്നും ആലോചിച്ചില്ല തൻ്റെ പ്രിയതമയുടെ മാറില്‍ നിന്നും എഴുന്നേറ്റ,് ഇനി ഒരു പക്ഷേ, ബാക്കി ജീവിതം നമുക്ക് സ്വര്‍ഗ്ഗത്തില്‍ വെച്ച് എന്ന മനസ്സുമായി യുദ്ധക്കളത്തിലേക്ക് പോയി രക്തസാക്ഷിയായി. രക്തസാക്ഷികളെ കുളിപ്പിക്കാതെയാണ് മറവുചെയ്യുക. എന്നാല്‍ ഹന്‍ളല(റ) വിൻ്റെ കാര്യത്തില്‍ പ്രവാചകന്‍ പറഞ്ഞു അദ്ദേഹത്തെ മലക്കുകള്‍ കുളിപ്പിക്കുന്നതായി എനിക്ക് കാണാന്‍ കഴിഞ്ഞു. കാരണം അദ്ദേഹം ജനാബത്തുകാരനായിരുന്നു. ചരിത്രത്തില്‍ അദ്ദേഹം ഗസീലുല്‍ മലാഇക (മലക്കുകള്‍ കുളിപ്പിച്ച വ്യക്തി) എന്നാണ് അറിയപ്പെടുന്നത്. നബി(സ) ഉഹ്ദ് യുദ്ധരംഗം അനുസ്മരിക്കുമ്പോഴെല്ലാം എടുത്ത് പറഞ്ഞിരുന്നു, എന്ന് ചരിത്രകാരാര്‍ രേഖപ്പെ ടുത്തിയ ഒരു മഹതിയായിരുന്നു.

 ഉമ്മു അമ്മാറ(റ) ധീരമായി യുദ്ധക്കളത്തില്‍ ശത്രുക്കളെ അരിഞ്ഞുവീഴ്ത്താന്‍ അവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഞാന്‍ ഇടത്തോട്ട് നോക്കിയാലും വലത്തോട്ട് നോക്കിയാലും എനിക്ക് അവിടെ ഉമ്മുഅമ്മാറയെയാണ് കാണാന്‍ കഴിഞ്ഞിരുന്നത്  എന്ന് നബി(സ) അവരെ സംബന്ധിച്ച് പറയാറു ണ്ടായിരുന്നു. യുദ്ധക്കളത്തില്‍ വെച്ചല്ലെങ്കിലും യുദ്ധത്തില്‍ ഏറ്റ മുറിവുകാരണത്താലാണ് അവര്‍ മരണപ്പെട്ടത്. നോക്കൂ ഇസ്ലാമിക ചരിത്രത്തിലെ മഹിളാ രത്നങ്ങള്‍ മതത്തിനു വേണ്ടി  അനുഭവിച്ച ത്യാഗപരിശ്രമങ്ങള്‍ സമൂഹം മനസ്സിലാക്കിയിരുരുന്നുവെങ്കില്‍. ഉഹ്ദ് യുദ്ധ ദിവസം എവിടെ മുഹമ്മദ്, ഞാന്‍ അ വൻ്റെ കഥകഴിക്കും എന്ന് ആക്രോശിച്ച് വന്ന ഒരു ദുഷ്ടനായിരുന്നു ഉബയ്യ്ബ്നു ഖലഫ്. ഉടനെ നബി(സ) അന്‍സ്വാരികളില്‍ പെട്ട ഒരാളുടെ കുന്തം വാങ്ങി അവനെ ആഞ്ഞ് ഒരു കുത്ത് കൊടുത്തു. മുഹമ്മദ് എന്നെ കൊന്നു കളഞ്ഞ് എന്ന് പറഞ്ഞ് അവന്‍ പിന്നോട്ട് തിരി ഞ്ഞോടി. ആ കുത്ത് കാരണത്താല്‍ അവന്‍ ഏറെ താമസിയാതെ മരണപ്പെടുകയും ചെയ്തു. നബിയുടെ കയ്യാല്‍ വധിക്കപ്പെട്ട ഏക വ്യക്തിയാണ് അവന്‍.

യുദ്ധം കഴിഞ്ഞ് എല്ലാവരും തിരിച്ച് പോകാന്‍ ഒരുങ്ങ വെ അബൂസുഫ്യാന്‍ മലമുകളില്‍ കയറി നിന്ന് വിളിച്ച് പറഞ്ഞു  എവിടെ മുഹമ്മദ് , . . അബൂബക്കറും ഉമറും എവിടെ. . നിങ്ങള്‍ക്ക് മതിയായില്ലേ.  ഉമര്‍ വിളിച്ച് പറഞ്ഞു അല്ലയോ ദുഷ്ടാ, അല്ലാഹുവിൻ്റെ അനുഗ്രഹത്താല്‍ നീ പറഞ്ഞവര്‍ക്കൊന്നും യാതൊന്നും സംഭവിച്ചിട്ടില്ല. പിന്നെ അബൂസുഫ്യാന്‍ ഉഅ്ലു ഹുബുല്‍ (ഹുബുല്‍ വിഗ്രഹം നീണാള്‍ വാഴട്ടെ) എന്ന് പറഞ്ഞു. അതിന് ഉമര്‍ (റ) അല്ലാഹു അഅ്ലാ വ അജല്ല് (അല്ലാ ഹുവാണ് ഉന്നതനും മഹാനുമായവന്‍) എന്നും പറഞ്ഞു. ശേഷം ഞങ്ങള്‍ക്ക് ഉസ്സയും ലാതയും ഉണ്ട് നിങ്ങള്‍ക്ക് അതില്ല. അതിന് അല്ലാഹുവാണ് ഞങ്ങളുടെ രക്ഷകന്‍  ന്ന അര്‍ത്ഥമുള്ള അല്ലാഹു മൗലാനാ എന്ന് വിളിച്ചു പറയാന്‍ നബി(സ) അവരോട് പറഞ്ഞു. പിന്നീട് അവന്‍ ചോദിച്ചു മുഹമ്മദ് കൊല്ലപ്പെട്ടുവോ  ഇല്ല നിൻ്റെ സംസാരം വരെ ഇപ്പോള്‍ അദ്ദേഹം കേട്ടു കൊണ്ടിരിക്കുന്നു  എന്ന് പറഞ്ഞു. ഇത് കേട്ട അബൂസുഫ്യാന്‍ നീയാണ് എൻ്റെയടുക്കല്‍ ഏറ്റവും സത്യവാന്‍ എന്ന് പ്രതിവചിച്ചു. ഉഹ്ദ് യുദ്ധത്തിലൂടെ വിശ്വാസികള്‍ക്ക് ഒരുപാട് പാഠങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. മുനാഫിഖുകളുടെ തനിനിറം വ്യക്തമായ ഒന്നാമത്തെ അവസരമായിരുന്നു അത്. അതോ ടൊപ്പെം ദുനിയാവിൻ്റെ ആര്‍ത്തിപൂണ്ട്  പ്രവാചക കല്‍ പ്പന ലംഘിച്ചതിൻ്റെ തിക്താനുഭവം അവര്‍ ശരിക്കും അനുഭവിച്ചറിഞ്ഞു. ഇത് എക്കാലത്തേയും മുസ്ലിംകള്‍ക്കു ള്ള ഒരു ചൂണ്ട്പലകകൂടിയാണ്.

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അത...