ബദര്‍യുദ്ധം
മുസ്ലിംകള്‍ മദീനയില്‍ തങ്ങളുടെ പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത് മുശ്രികുകള്‍ക്ക് ഒട്ടും സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ പല നിലയിലും പ്രവാചകനേയും മുസ്ലിംകളേയും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഈ അവസരത്തില്‍ അല്ലാഹു യുദ്ധത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വചനം അവതരിപ്പിച്ചു. യുദ്ധത്തിന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദ്ദിക്കപ്പെട്ടവരായതിനാല്‍(തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു (ഖുര്‍ആന്‍ 22:29 )
മദീനയില്‍ ഇസ്ലാം വളര്‍ന്നു മുസ്ലിംകളുടെ എണ്ണവും ശക്തിയും കൂടിക്കൊണ്ടിരുന്നു. ഇതില്‍ അസൂയപൂണ്ട മുശ്രികുകള്‍ എല്ലാവരും കൂടി ഒരു പുതിയ തീരുമാനത്തിലെത്തി. അവരിലെ എല്ലാ ഗോത്രങ്ങള്‍ക്കും പങ്കാളിത്വം നല്‍കി ഒരു കച്ചവട സംഘത്തെ സിറിയിലേക്ക് ഒരുക്കുകയും അതിലെ ലാഭം ഇസ്ലാമിനും മുസ്ലിംകള്‍ ക്കുമെതിരിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനും തീരുമാനിച്ചു.
ഈ വിവരം അറിഞ്ഞ പ്രവാചകന്‍(സ) സ്വഹാബികളുമായി കൂടിയാലോചിച്ച ശേഷം കച്ചവട സംഘത്തെ തടുക്കുവാനായി പേരടങ്ങുന്ന ഒരു സംഘവുമായി റമദാന്‍ മൂന്നിന് മദീനയില്‍ നിന്നും സിറിയയുടെ ഭാഗത്തേക്ക് പുറപ്പെട്ടു. രണ്ട് കുതിരയും എഴുപത് ഒട്ടകവും മാത്രമായിരുന്നു അവരോടൊപ്പമുണ്ടായിരുന്ന വാഹനങ്ങള്‍. സാധാരണ കൂടെ കരുതാറുള്ള ആയുധങ്ങളല്ലാതെ ഒരു യുദ്ധത്തിനായുള്ള യാതൊരു മുന്നൊരുക്കളും അവരില്‍ ഉണ്ടായിരുന്നില്ലതാനും.
എന്നാല്‍ വിവരം അറിഞ്ഞ അബൂസുഫ്യാന്‍, മുഹമ്മദും(സ) അനുയായികളും കച്ചവട സംഘത്തെ തടുക്കാനായി പുറപ്പെട്ടിട്ടുണ്ടന്നും അതിനാല്‍ ഉടനെ ഒരു സംഘം ആളുകളെ തങ്ങളെ സഹായിക്കാനായി മദീനയിലേക്ക് അയക്കണമെന്നും അബൂസുഫ്യാന്‍ മക്കയിലേക്ക് വിവരം അറിയിച്ചു. അത് കേള്‍ക്കേണ്ടതാമസം മുഹമ്മദിനേയും മുസ്ലിംകളേയും എങ്ങിനെയെങ്കിലും വകവരുത്തണം എന്ന് ആലോചിച്ചു കൊണ്ടിരുന്ന മക്കാ മുശ്രികുകള്‍ എല്ലാ വിധ സന്നാഹങ്ങളോടും കൂടി ആയിരത്തോളം വരുന്ന ഒരു വന്‍ സൈന്യത്തെ മദീനയിലേക്ക് അയച്ചു. എന്നാല്‍ പ്രസ്തുത സൈന്യം എത്തുന്നതിനു മുമ്പ് അബൂസുഫ്യാന്‍ കച്ചവട സംഘവുമായി മറ്റൊരു മാര്‍ഗ്ഗത്തിലൂടെ മക്കയിലേക്ക് രക്ഷപ്പെട്ടു.
അബുസുഫ്യാന്‍ കച്ചവടസംഘവുമായി മക്കയിലേക്ക് രക്ഷപ്പെട്ട വിവരം ഖുറൈശികളെ അറിയിച്ചുവെങ്കിലും അവര്‍ മടങ്ങാന്‍ തയ്യാറായില്ല. മദീനക്ക് അടുത്ത് ബദറില്‍ എത്തി ഒരു യുദ്ധത്തിനായി താവളമുറപ്പിച്ചു.
ഈ വിവരം അറിഞ്ഞ പ്രവാചകന്‍ അനുയായികളുമായി കൂടിയാലോചിച്ചു. കാരണം ഒരു യുദ്ധത്തിനുള്ള മുന്നൊരുക്കത്തോടെയായിരുന്നില്ല അവരുടെ പുറപ്പാട്. മറ്റൊരു കാരണം മദീനക്കുള്ളില്‍ വെച്ചുള്ള സംരക്ഷണമായിരുന്നു നേരത്തെ ഉടമ്പടിയില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നത് ബദര്‍ മദീനക്ക് പുറത്തുമാണല്ലൊ. കാര്യമായ അഭിപ്രായ വ്യത്യാസങ്ങളില്ലാതെ മുഹാജിറുകള്‍ തങ്ങളുടെ യോജിപ്പ് വ്യക്തമാക്കി. പിന്നെയും പ്രവാചകന്‍ (സ) അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. അന്നേരം മുഹാജിറുകളില്‍ നിന്ന് മിഖ്ദാദ് (റ) ഇപ്രകാരം പറഞ്ഞു പ്രവാചകരെ, ഞങ്ങള്‍ ഒരിക്കലും ഇസ്റാഈല്‍ ജനത മൂസാ നബിയോട് പറഞ്ഞത് പോലെ നീയും നിൻ്റെ റബ്ബും പോയി യുദ്ധം ചെയ്തുകൊള്ളുക, ഞങ്ങള്‍ ഇവിടെ ഇരിക്കാം. എന്നു പറയുകയില്ല, മറിച്ച,് നിങ്ങള്‍ കല്‍പ്പിച്ചുകൊള്ളുക ഞങ്ങള്‍ നിങ്ങളോടൊപ്പംയുദ്ധം ചെയ്തുകൊള്ളാം എന്നായിരിക്കും പറയുക. ഈ മറുപടി കേട്ടിട്ടും പ്രവാചകന്‍ (സ)ക്ക് സമാധാനമാവാത്തത് പോലെ തോന്നി.
ഉടനെ അന്‍ സ്വാറുകളില്‍ നിന്നും സഅദ്ബ്നു മുആദ് (റ) പറഞ്ഞു പ്രവാചകരെ അങ്ങ് ഇനി ഞങ്ങളുടെ അഭിപ്രായത്തെയാണോ കാത്ത് നില്‍ക്കുന്നത് അവിടുന്ന് ഞങ്ങളോട് ഒരു സമുദ്രത്തിലേക്ക് എടുത്ത് ചാടണം എന്ന് കല്‍പ്പിച്ചാലും ഞങ്ങളത് കേള്‍ക്കുന്ന മാത്രയില്‍ അത് അനുസരിക്കുക തന്നെ ചെയ്യും ഇത് കൂടി കേട്ടപ്പോള്‍ പ്രവാചകന് സമാധാനമായി. അനുയായികളുടെ ഈ മറുപടി കേട്ട പ്രവാചകന്‍(സ) പറഞ്ഞു നമുക്ക് ധൈര്യമായി മുന്നോട്ട് നീങ്ങാം. ഒന്നുകില്‍ കച്ചവട സംഘം അല്ലെങ്കില്‍ വിജയം രണ്ടാലൊന്ന് അല്ലാഹു എനിക്ക് ഉറപ്പ് തന്നിരിക്കുന്നു. ശത്രുക്കളുടെ പതനം ഞാനിതാ കണ്‍മുന്നില്‍ കാണുന്നു എന്നു പറഞ്ഞ് പ്രവാചകന്‍(സ) സ്വഹാബികളെ ആവേശഭരിതരാക്കുകയുണ്ടായി. മുസ്ലിംകള്‍ തങ്ങള്‍ക്ക് ആവശ്യാനുസരണം വെള്ളം ലഭിക്കത്തക്ക നിലക്കുള്ള ഒരിടത്ത് സ്ഥാനമുറപ്പിച്ചു. ഇതില്‍ അമര്‍ഷംപൂണ്ട മുശ്രിക്കുകള്‍ മുസ്ലിംകള്‍ കയ്യടക്കിയ വെള്ളത്തടാകം കയ്യേറാനായി മുന്നോട്ട് വന്നു. അവരില്‍പെട്ട അസ്വദുബ്നു അബ്ദില്‍ അസ്വദ് അതിനായി മുന്നോട്ട് വന്നു. അന്നേരം ഹംസ(റ) അയാളുടെ കാലിനു വെട്ടി നിലത്തിടുകയും വധിക്കുകയും ചെയ്തു. ഇ തോടെ യുദ്ധത്തിനു തുടക്കമായി. തുടര്‍ന്ന് ശത്രുക്കളില്‍ നിന്ന് ഉത്ബ, ശൈബ, വലീദ് എന്നിവര്‍ വെല്ലുവിളികളുമായി ദ്വന്ദയുദ്ധത്തിനായി മുന്നോട്ടു വന്നു. അന്നേരം ഹംസ ശൈബയേയും, അലി വലീദിനേയും കൊന്നു വീഴ്ത്തി. ഉബൈദ് (റ) ഉത്ബയുമായി മല്ലടിച്ചുകൊണ്ടിരിക്കെ അലിയും ഹംസ(റ) സഹായത്തിനായി എത്തി വലീദിനേയും കൊലപ്പെടുത്തി.
അതോടൊപ്പം ഉബൈദ് (റ)വും രക്തസാക്ഷിയായി റമദാന്‍ വെള്ളിയാഴ്ച യുദ്ധം കൊടുമ്പിരി കൊണ്ടു. വിശ്വാസികള്‍ക്ക് അല്ലാഹു കൂടുതല്‍ ശക്തി പകര്‍ന്നു. അവരെ സഹായിക്കാന്‍ മലക്കുകളെ ഇറക്കിക്കൊടുത്തു. പ്രവാചകന്‍(സ) ബദറില്‍ സുജൂദിലായിക്കിടന്ന് ദീര്‍ഘമായി ഇങ്ങനെ പ്രാര്‍ത്ഥിച്ചു അല്ലാഹുമ്മ ഇന്‍ തഹ് ലിക് ഹാദിഹില്‍ ഉസ്വാബ ലന്‍ തുഅ്ബദ്. അന്‍ ജിസ് ലനാ മാ വഅദ്തനാ (അല്ലാഹുവേ ഈ ചെറു സംഘത്തെ നീ ഇവിടെ വെച്ച് പരാജയപ്പെടുത്തിയാല്‍ നിന്നെ മാത്രം ആരാധിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടാവുകയില്ല. അത്കൊണ്ട് ഞങ്ങള്‍ക്ക് വാഗ്ദത്തം ചെയ്ത വിജ യം നീ നല്‍കേണമേ എന്ന് പ്രാര്‍ത്ഥിച്ചു.
ബദറിലേക്ക് പുറപ്പെടുമ്പോള്‍ അബൂ ജഹല്‍ പ്രാര്‍ത്ഥിച്ചതും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. അല്ലാഹുമ്മ ഉന്‍സ്വുര്‍ അഅ്ലല്‍ ജുന്‍ദൈനി, അല്ലാഹുമ്മ ഉന്‍സ്വുര്‍ അക്റമല്‍ ഫിഅതൈനി, അല്ലാഹുമ്മ ഉന്‍ സ്വുര്‍ അശറഫല്‍ ഖബീലതൈനി (അല്ലാഹുവേ, ഞങ്ങള്‍ രണ്ട് സൈന്യങ്ങളില്‍ ഉന്നതരെ നീ സഹായിക്കേണമേ, അല്ലാഹുവേ ഞങ്ങള്‍ രണ്ട് കക്ഷികളില്‍ മാന്യാരെ നീ സഹായിക്കേണമേ, അല്ലാഹുവേ ഞങ്ങള്‍ രണ്ട് ഗോത്രങ്ങളില്‍ ശ്രേഷ്ഠരെ നീ സഹായിക്കേണമേ) എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ അല്ലാഹുവോടും അല്ലാത്തപ്പോള്‍ മറ്റുള്ളവരോടും പ്രാര്‍ത്ഥിക്കുന്ന രീതിയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ലെന്നും ബദറില്‍ തെളിയിക്കപ്പെട്ടു. അപ്പോള്‍ ബദര്‍ നടന്നത് മാത്രം എന്നതിന്. അതായത് എല്ലാ പ്രാര്‍ത്ഥനകളും ആരാധനകളും അല്ലാഹുവിനോട് ആയിരിക്കണം എന്നതിന് വേണ്ടിയല്ല. മറിച്ച് അല്ലാഹുവിനോട് മാത്രമായിരിക്കണം എന്നതിനു വേണ്ടിയായിരുന്നു എന്ന് സാന്ദര്‍ഭികമായി ഒാര്‍മ്മപ്പെടുത്തട്ടെ.
രണാങ്കണം സംഘര്‍ഷഭരിതമായി, രക്തച്ചൊരിച്ചിലും ആര്‍പ്പുവിളികളുമായി അന്തരീക്ഷം ശബ്ദമുഖരിതമായി. വിശ്വാസികള്‍ പലരും തങ്ങളെ മര്‍ദ്ദിച്ച് കഷ്ടപ്പെടുത്തിയിരുന്ന ശത്രുനേതാക്കളെ പ്രതേ്യകം തിഞ്ഞെടുത്ത് വകവരുത്തി. ബിലാല്‍(റ), തൻ്റെ യജമാനനായിരുന്ന ഉമയ്യത്തിനെ അരിഞ്ഞുവീഴ്ത്തി. മുആദ്ബ്നു അംറു(റ) അബൂ ജഹലിനേയും കൊന്നിട്ടു. അങ്ങിനെ ശത്രുനേതാക്കള്‍ ഏതാണ്ട് എല്ലാവരും കൊല്ലപ്പെട്ടു. അങ്ങിനെ എഴുപത് പേര്‍ ശത്രു പക്ഷത്ത് നിന്നും കൊല്ലപ്പെട്ടു. എഴുപത് പേര്‍ ബന്ധനസ്തരായി പിടിക്കപ്പെടുകയും ചെയ്തു. മുസ്ലിം ക്ഷത്ത് നിന്നും പതിനാല് പേര്‍ രക്തസാക്ഷികളായി. മുസ്ലിംകള്‍ക്ക് അല്ലാഹു വാഗ്ദാനം നല്‍കിയ വിധം ലഭ്യമായ പ്രസ്തുത വിജയം ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ ഒരു നാഴികക്കല്ലായി മാറി. ആളും അര്‍ത്ഥവും അല്ല അചഞ്ചലമായ ഈമാനും ത്യാഗബോധവും അത് മാത്രമാണ് വിജയത്തിൻ്റെ അടിസ്ഥാനം എന്ന് തെളിയിക്കപ്പെട്ടു.
അതെ നിങ്ങള്‍ വിശ്വാസികളാണ് എങ്കില്‍ നിങ്ങള്‍ തന്നെയായിരിക്കും ഉന്നതര്‍ എന്ന ഖുര്‍ആനിക പ്രഖ്യാപനം പുലര്‍ന്നു അങ്ങിനെ വിശ്വാസികള്‍ യുദ്ധാര്‍ ജിത സമ്പത്തു (ഗനീമത്ത്)മായി മദീനയിലേക്ക് മടങ്ങി. സത്യവും അസത്യവും വേര്‍തിരിക്കപ്പെട്ട ഈ യുദ്ധത്തെ ഖുര്‍ആന്‍ ഫുര്‍ഖാന്‍ എന്ന് വിശേഷിപ്പിച്ചു. മുശ്രികുകള്‍ക്കാകട്ടെ വല്ലാത്ത പരാജയമാണ് യുദ്ധം വരുത്തിവെച്ചത്. അവരിലെ നായകരെല്ലാം യുദ്ധത്തില്‍ വധിക്കപ്പെട്ടു.
യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത അബൂല ബും യുദ്ധം നടന്ന ഉടനെ, അധികം താമസിയാതെ മരണപ്പെട്ടു. യുദ്ധത്തടവുകാരെ മോചനദ്രവ്യം വാങ്ങി വിട്ടയക്കാന്‍ തീരുമാനിച്ചു. സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് അവര്‍ എഴുത്തും വായനയും അറിയുന്നവരാണ് എങ്കില്‍ മദീനയിലെ പത്ത് വീതം കുട്ടികള്‍ക്ക് എഴുത്തും വായനയും പഠിപ്പിച്ചു കൊടുക്കുകയാണ് എങ്കില്‍ മോചിതരാകാം എന്ന നിബന്ധനയും കൂട്ടിച്ചേര്‍ത്തു നോക്കൂ ആയിത്തിനാ നൂറ്കൊല്ലം മുമ്പ് ഇസ്ലാം സാക്ഷരതക്ക് നല്‍കിയ പ്രാധാന്യവും സംഭാവനകളും.
No comments:
Post a Comment