സുഉദി അറേബ്യയിലെ ഹിജാസ് പ്രവിശ്യയില്‍ പെട്ടമക്കയിലെ പ്രമുഖ ഗോത്രമായിരുന്ന ഖുറൈശി ഗോത്രത്തിലെ ഉന്നതമായ ഹാഷിം കുടുംബമാണ് പ്രവാചകന്‍(സ)യുടെ കുടുംബ പാരമ്പര്യം.
അദ്ദേഹത്തിന്‍െറ പ്രപിതാക്കള്‍ താഴെ പറയുംപ്രകാരമാണെന്നാണ്ചരിത്രകാരന്‍മാര്‍രേഖപ്പെടുത്തുന്നത്. അബ്ദുല്ല, അബ്ദുല്‍ മുത്തലിബ്, ഹാശിം, അബ്ദുമനാഫ്, ഖുസ്വയ്യ്, കിലാബ്, മുര്‍റത്ത്, കഅബ്, ലുഅയ്യ്, ഗാലിബ്,ഫിഹ്റ്, മാലിക്, നുള്വറ്, കിനാന, ഖുസൈമ, മുദ്രിക,ഇല്‍യാസ്, മുള്വറ്, നിസാര്‍, മുഅദ്ദ്, അദ്നാന്‍ .
ഇത്രയുംപറയപ്പെട്ട പരമ്പര ഇമാം ബുഖാരി തന്‍െറ സ്വഹീഹില്‍രേഖപ്പെടുത്തിയതാണ്. (ഫത്ഹുല്‍ ബാരി )
അദ്നാന്‍ ഇബ്റാഹീം(അ)യുടെ മകന്‍ ഇസ്മാഇൗല്‍ (അ) യുടെ സന്തതികളില്‍ പെട്ട വ്യക്തിയുമാണ്. ഇത്രയും ചരിത്രകാരാരാല്‍ ഏകാഭിപ്രായമുള്ളതാണ്. എന്നാല്‍ ആദം(അ) വരെ ചെന്നെത്തുന്ന പരമ്പരകളും ഇബ്നു ഇസ്ഹാഖിനെ പോലുള്ള ചരിത്രകാരാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മാതാവ് ഖുറൈശിയില്‍ പെട്ട ആമിനയും അവരുടെ പരമ്പരയും താഴെ പറയും പ്രകാരം പിതാവിൻ്റെ പരമ്പരയില്‍ തന്നെ ചെന്നെത്തുന്നതാണിത്
ആമിന അവരുടെ പിതൃ പരമ്പര വഹബ്, അബ്ദുമനാഫ്,സുഹ്റ, കിലാബ്, മുര്‍റത്ത്, കഅബ്, ലുഅയ്യ് . . . . . . .
പിതാവ് നബി(സ)യുടെ ജനനത്തിന് രണ്ട് മാസം മുമ്പ്തന്നെ മരണപ്പെട്ടിരുന്നു എന്നതാണ് ചരിത്രരേഖകളിലെ പ്രബലമായ അഭിപ്രായം.
പിതൃവ്യാര്‍ ഹാരിഥ്, സുബൈര്‍, ഹംസ, അബ്ബാസ്, അബൂലഹബ്, അബൂത്വാലിബ് എന്നിവരാണ്. ഇവരില്‍ ഹംസ, അബ്ബാസ് എന്നിവര്‍ മാത്രമാണ്ഇസ്ലാം ഉള്‍ക്കൊണ്ടവര്‍.
അമ്മായിമാര്‍ (പിതൃ സഹോദരിമാര്‍) സ്വഫിയ്യ ഇവര്‍ മുസ്ലിമാവുകയും ഹിജ്റ പോവുകയും ചെയ്തിട്ടുള്ള മഹതിയാണ്, മറ്റൊരാള്‍ അര്‍വ എന്നവരുമാണ്.
No comments:
Post a Comment