ഒരാള്‍ മുസ്ലിമായിത്തീരുന്നത് അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ലെന്ന് മനസ്സാവാചാ കര്‍മ്മണാ പ്രഖ്യാപിക്കുന്നതോടൊപ്പം മുഹമ്മദ് നബി(സ) അല്ലാഹുവിൻ്റെറ ദൂതനാണ് എന്നു കൂടി പ്രഖ്യാപിക്കുമ്പോള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ ചുണ്ടുകള്‍ കൊണ്ടുള്ള ഉരുവിടല്‍ മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. അതിന് അനേകം ഘടകങ്ങളു . അവയില്‍ ചിലത് താഴെ ചേര്‍ക്കു ന്നു.
1.അദ്ദേഹം അല്ലാഹുവില്‍ നിന്നുള്ള ദൂതനാണെന്ന് വിശ്വസിക്കല്‍.
2.അദ്ദേഹം അറിയിച്ച കാര്യങ്ങള്‍ മുഴുവനും സത്യമാണ് എന്ന് അംഗീകരിക്കല്‍.
3.അദ്ദേഹം കല്‍പ്പിച്ച കാര്യങ്ങള്‍ അനുസരിക്കല്‍.
4.അദ്ദേഹം വിരോധിച്ച കാര്യങ്ങള്‍ കയ്യൊഴിക്കല്‍.
5.അദ്ദേഹം കാണിച്ചു തന്ന രൂപത്തില്‍ അല്ലാഹുവിനെ ആരാധിക്കല്‍.
6.നമ്മുടെ സ്വന്തം ശരീരത്തേക്കാള്‍ അദ്ദേഹത്തെ സ്നേഹിക്കല്‍.
7.അദ്ദേഹത്തിൻ്റെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ലല്‍ (അദ്ദേഹത്തിന് നന്മക്കും രക്ഷക്കും വേണ്ടി പ്രാര്‍ത്ഥിക്കല്‍).
8.അദ്ദേഹം അവസാനത്തെ പ്രവാചകനാണ് ഇനി ഒരു പ്രവാചകന്‍ വരാനില്ലെന്ന് വിശ്വസിക്കല്‍.
9.അദ്ദേഹം മുഴുവന്‍ ജനങ്ങളിലേക്കുമുള്ള പ്രവാചകനാണ് എന്ന് അംഗീകരിക്കല്‍.
10.അദ്ദേഹത്തിന് പരലോകത്ത് ലഭിക്കാനിരിക്കുന്ന വ സീല, ഫദീല എന്നീ സ്ഥാനങ്ങള്‍ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കല്‍.
അല്ലാഹുവേ, മുഹമ്മദ് നബിയിലും കുടുംബത്തിനും ദ്ദേഹത്തിൻ്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് ജീവിക്കുന്ന മുഴുവന്‍ ജനങ്ങളിലും നിൻ്റെ കരുണാകടാക്ഷങ്ങള്‍ ചൊരിയേണമേ. പ്രവാചകനോടും അവിടുത്തെ സഖാക്ക ളോടുമൊപ്പം നിൻ്റെ സ്വര്‍ഗ്ഗത്തില്‍ ഞങ്ങളേയും ഞങ്ങളുടെ കുടുംബത്തേയും പ്രവേശിപ്പിക്കേണമേ (ആമീന്‍)
No comments:
Post a Comment