പ്രബോധനത്തിന്റെ തുടക്കം
നബി(സ)ക്ക് തൻ്റെയടുക്കല്‍ വന്നത് അല്ലാഹുവില്‍ നിന്നുള്ള മലക്ക് ആയിരുന്നു എന്ന് ബോധ്യപ്പെടുകയും അങ്ങിനെ തന്നിലേല്‍പ്പിക്കപ്പെട്ടഉത്തരവാദിത്വത്തെ സംബന്ധിച്ച് ബോധവാനാവുകയും ചെയ്തു.
അതോടെഹിറാ ഗുഹയില്‍ കണ്ട ആ മാലാഖ പ്രത്യക്ഷപ്പെട്ടിരുന്നു വെങ്കില്‍ എന്ന് ആഗ്രഹിച്ചു. പക്ഷേ കുറച്ച് കാലത്തേക്ക് പിന്നീട് വഹ്യ് (ദിവ്യസന്ദേശം) ഒന്നും ലഭിക്കുയുണ്ടായില്ല. നബിക്കതില്‍ ദുഖവും പ്രയാസവുമുണ്ടായി.
അന്നേരം പ്രവാചകര്‍ക്ക് വഹ്യ് എത്തിച്ചുകൊടുക്കുന്ന മലക്ക് ജിബ്രീല്‍ നബിയുടെ അടുത്ത് പ്രത്യക്ഷപ്പെടുകയും ഖുര്‍ആനിലെ 74 ാം അദ്ധ്യായമായ സൂറത്തുല്‍ മുദ്ദഥ്ഥിറിലെ ആദ്യഭാഗങ്ങള്‍ ഒാതിക്കേള്‍പ്പിക്കുകയും ചെയ്തു.
അതനുസരിച്ച് പ്രവാചകന്‍ തൻ്റെ ഏറ്റവും അടുത്ത ആളുകളോട് പ്രബോധനം ആരംഭിച്ചു.
ഭാര്യ ഖദീജ(റ)ക്ക് ശേഷം നബിയില്‍ വിശ്വസിച്ചവര്‍ കുട്ടികളില്‍ നിന്ന് പിതൃവ്യപുത്രനായ അലി(റ)വും, കുടുംബക്കാരല്ലാത്തവരില്‍ നിന്ന് തൻ്റെ സുഹൃത്തായിരുന്ന അബൂബക്കര്‍(റ)വുംഅടിമകളുടെകൂട്ടത്തില്‍ നിന്ന് സൈദ്(റ)വും ആയിരുന്നു.
ഏകദേശം മൂന്ന് വര്‍ഷത്തോളം അടുത്തവരോടും കുടുംബക്കാരോടുമായി പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. അതിന് ശേഷം തൻ്റെ ഉത്തരവാദിത്വം പരസ്യമാക്കണമെന്ന അല്ലാഹുവിൻ്റെ കല്‍പ്പനയുമായി അതിൻ്റെ അടിസ്ഥാനത്തില്‍ പ്രബോധനം പരസ്യപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു.
No comments:
Post a Comment