പ്രവാചകന്‍(സ)ക്ക് മൂന്ന് ആണ്‍മക്കളും നാല് പെണ്‍ മക്കളുമാണ് ജനിച്ചിട്ടുള്ളത്.
കാസിം
നബി(സ)യുടെ പ്രവാചകത്വത്തിന് മുമ്പ് ആയിരുന്നു ഈ കുഞ്ഞ് ജനിച്ചത് രണ്ടാമത്തെ വയസ്സില്‍ മരണപ്പെടുകയും ചെയ്തു. ഈ കുട്ടിയിലേക്ക് ചേര്‍ത്ത് പ്രവാചകന്‍(സ) അബുല്‍ കാസിം എന്ന് വിളിക്കപ്പെടുന്നത് പ്രസിദ്ധമാണ്. അബ ്ദുല്ല പ്രവാചകത്വത്തിന് ശേഷമായിരുന്നു ഈ കുട്ടിയുടെ ജനനം. ഈ കുട്ടി ത്വാഹിര്‍, ത്വയ്യിബ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ഇതും അധികകാലം ജീവിച്ചിരുന്നിട്ടില്ല. ശിശു പ്രായത്തില്‍ തന്നെ മരണപ്പെടു കയാണുണ്ടായത്.
ഇബ്റാഹീം
നബി(സ)ക്ക് മാരിയത്തുല്‍ ഖിബ്ത്വിയ്യയില്‍ പിറന്ന സന്താനമാണ് ഇബ്റാഹീം. നബിയുടെ മദീന ജീവിതത്തില്‍ ജനിക്കുകയും ഹിജ്റ പത്താം വര്‍ഷം മുലകുടി പ്രായത്തില്‍ തന്നെ മരണപ്പെടുകയും ചെയ്തു. പതിനേഴോ പതിനെട്ടോ മാസമായിരുന്നു മരണ സമയത്തെ പ്രായം.
സൈനബ്
നബിയുടെ പെണ്‍മക്കളില്‍ മൂത്ത സന്തതിയായിരുന്നു സൈനബ(റ). നബിയുടെ ഭാര്യാസഹോദരിയുടെ മകന്‍ അബുല്‍ ആസ്വ് ആയിരുന്നു അവരുടെ ഭര്‍ത്താവ്. ബദര്‍ യുദ്ധ വേളയില്‍ ശത്രു പക്ഷത്തായിരുന്ന അദ്ദേഹം പിന്നീട് മുസ്ലിമാവുകയുണ്ടായി. അവര്‍ക്ക് അലി, ഉമാമ എന്നീ സന്താനങ്ങള്‍ ജനിച്ചെങ്കിലും അലി ചെറുപ്പത്തില്‍ തന്നെ മരണപ്പെടുകയാണുണ്ടായത്. ഉമാമയെ ഫാത്വിമ(റ)ക്ക് ശേഷം അലി(റ) വിവാഹം ചെയ്തു.
ഫാത്വിമ
നബി(സ)യുടെ സന്തതികളില്‍ അദ്ദേഹത്തിൻ്റെ വഫാത്ത് സമയത്ത് ജീവിച്ചിരിപ്പുള്ളത് ഫാത്വിമ(റ) മാത്രമായിരുന്നു. തൻ്റെപിതൃവ്യപുത്രന്‍ അലി(റ) വായിരുന്നു അവരെ വിവാഹം ചെയ്തത്. അവര്‍ക്ക് ഹസന്‍, ഹുസൈന്‍, മുഹ്സിന്‍, സൈനബ്, ഉമ്മുകുല്‍ഥും എന്നിങ്ങനെ അഞ്ച് മക്കളായിരുന്നു അവര്‍ക്ക് സന്തതികള്‍. ഫാത്വിമ(റ)യുടെ മരണ ശേഷം അലി(റ) വേറെ വിവാഹം കഴിക്കുകയും സന്താനങ്ങള്‍ ജനിക്കുകയും ചെയ്തിട്ടുണ്ട്.
റുഖിയ്യ, ഉമ്മു കുല്‍ഥൂം
നബി(സ)യുടെ പെണ്‍ മക്കളില്‍ രണ്ടാമതായി ജനിച്ചവരാണ് റുഖിയ്യ. ഉഥ്മാനു ബ്നു അഫ്ഫാന്‍(റ) വാണ് അവരെ വിവാഹം കഴിച്ചിരുന്നത്. അധികം താമസിയാതെ അവര്‍ മരണപ്പെടുകയാണുണ്ടായത്. പിന്നീട് നബിയുടെ മറ്റൊരു മകളായ ഉമ്മു കുല്‍ഥൂം(റ)യെ നബി(സ) അദ്ദേഹത്തിന് വിവാഹം ചെയ്തു കൊടുത്തു. അത്കൊണ്ടാണ് ദുന്നൂറൈന്‍ (രണ്ട് പ്രകാശത്തിൻ്റെ ഉടമ) എന്ന് ഉഥ്മാന്‍ (റ) അറിയപ്പെടാനുള്ള കാരണം. റുഖിയ്യ(റ)യില്‍ അബ്ദുല്ല എന്നൊരു സന്തതി ഉഥ്മാന്‍(റ)വിന് ജനിക്കുകയുണ്ടായി.
മൂന്ന് ആണും നാല് പെണ്ണും അങ്ങിനെ ഏഴ് മക്കളാണ് നബി(സ)ക്ക് ഉണ്ടായിരുന്നത്. ആണ്‍മക്കളെല്ലാം ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ടു. നബി(സ) മരണപ്പെടുന്ന അവസരത്തില്‍ ഫാത്വിമ (റ) മാത്രമാണ് നബി(സ)യുടെ മക്കളില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നത്. അവരും നബി(സ) യുടെ മരണ ശേഷം ആറു മാസം പിന്നിട്ടപ്പോള്‍ മരണപ്പെടുകയും ചെയ്തു. നബി(സ)യുടെ മക്കളില്‍ ഇബ് റാ ഹീം എന്ന കുട്ടി ഒഴികെ ബാക്കി എല്ലാവരുടേയും മാതാവ് ഖദീജ(റ)യായിരുന്നു. ഇബ്റാഹീം എന്ന കുട്ടിയുടെ മാതാവ് മാരിയത്തുല്‍ ഖിബ്ത്വിയ്യ എന്നവരുമായിരുന്നു
No comments:
Post a Comment