പ്രവാചക പത്നിമാര്‍, അവര്‍ ഇഹലോകത്തും പരലോകത്തും നബി(സ)യുടെ ഭാര്യമാരാണ്. അവര്‍ സത്യവിശ്വാസികള്‍ക്ക് തങ്ങളുടെ മാതാക്കളുടെ സ്ഥാനത്തുമാണ് ഉമ്മഹാതുല്‍ മുഅ്മിനീന്‍ (വിശ്വാസികളുടെ മാതാക്കള്‍) എന്നാണ് അവരെ അല്ലാഹു വിശേഷിപ്പിച്ചിട്ടുള്ളത്. അവര്‍ക്ക് അന്തിമപ്രവാചകൻ്റെ ഭാര്യമാര്‍ എന്ന നിലക്ക് ഒരുപാട് മഹത്വങ്ങളും ശ്രേഷ്ഠതകളുമുണ്ട്. നബികുടും ബത്തില്‍പെട്ട അവര്‍ പരിശുദ്ധകളും, വിശുദ്ധരും, ഗുണവതികളും, പതിവ്രതകളും, എല്ലാവിധ മ്ലേഛതകളില്‍ നിന്നും മുക്തരും നിരപരാധിനികളുമാണ്. അവരുടെ വിശുദ്ധിക്കോ അഭിമാനത്തിനോ കളങ്കമേല്‍പ്പിക്കുന്ന എല്ലാവി ഷയത്തില്‍ നിന്നും അവര്‍ മോചിതരുമാണ്. അതെ, നല്ല സ്ത്രീകള്‍ നല്ല പുരുഷാര്‍ക്കും, നല്ല പുരുഷാര്‍ നല്ല സ്ത്രീകള്‍ക്കുമാണ്. അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ, (ആമീന്‍).
ഉമ്മഹാതുല്‍ മുഅ്മിനീന്‍
നബി(സ)യുടെ ഭാര്യാപദവിയില്‍ മരണംവരെ കഴിഞ്ഞു കൂടാന്‍ ഭാഗ്യം ലഭിച്ചവര്‍ താഴെ പറയുന്നവരാണ്.
ഖദീജ ബിന്‍ത് ഖുവൈലിദ് (റ)
പ്രവാചകന്‍(സ)യുടെ ഒന്നാമത്തെ ഭാര്യയും ഇബ്റാഹീം എന്ന കുട്ടിയൊഴികെ മറ്റെല്ലാ കുട്ടികളുടേയും മാതാവ് എന്ന ബഹുമതിയും ഖദീജാ (റ)ക്കാണ്. അവരുടെ മൂന്നാമത്തെ ഭര്‍ത്താവായാണ് നബി(സ) അവരെ വിവാഹം കഴിച്ചത്. ആദ്യം അതീഖ് ബ്നു ആബിദും രണ്ടാമത് അബൂ ഹാലത്തു തമീമിയുമായിരുന്നു അവരുടെ മുന്‍ ഭര്‍ത്താക്കള്‍. നുബുവ്വത്തിൻ്റെ പത്താം വര്‍ഷം മിഅ്റാജിൻ്റെ തൊട്ട് മുമ്പ് അവര്‍ മരണപ്പെടുന്നത് വരെ നബി (സ) മറ്റാരേയും വിവാഹം കഴിച്ചിട്ടില്ല. അല്ലാഹു ജിബ്രീല്‍ മുഖേനെ അവര്‍ക്ക് സലാം പറഞ്ഞയച്ചതായും, സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഭവനം ഒരുക്കിവെക്കപ്പെട്ടതായും മറ്റും ഹദീസുകളില്‍ വന്നിട്ടുണ്ട്. ,
ആയിഷ(റ)
അബൂബക്കര്‍(റ)വിൻ്റെ മകളായ അവരെ നബി(സ) വി വാഹം കഴിക്കുന്നതിനുമുമ്പ് രണ്ട് മൂന്ന് തവണ ഇവള്‍ നിൻ്റെ ഭാര്യയാകുന്നു നീ ഇവളെ വിവാഹം കഴിക്കുക എന്ന് പ്രവാചകന്‍ (സ) സ്വപ്നം കണ്ടിരുന്നു. അവര്‍ക്ക് ആറ് വയസ്സുള്ളപ്പോള്‍ മക്കയില്‍വെച്ച് നബി അവരെ വിവാഹം കഴിക്കുകയുണ്ടായെങ്കിലും മദീനയില്‍ ചെന്ന ശേഷം മാത്രം അവരുടെ ഒമ്പതാമത്തെ വയസ്സിലായിരുന്നു അവരുമായി ദാമ്പത്യ ബന്ധത്തിലേര്‍പ്പെട്ടത്. നബി (സ) വിവാഹം കഴിച്ച ഏക കന്യകയായിരുന്നു ആയിഷ (റ). ഹിജ്റ 58 ാം വര്‍ഷം അവര്‍ ഈ ലോകത്തോട് വേര്‍പ്പെട്ടു. ,
സൗദ ബിന്‍ത് സംഅത്തുല്‍ ആമിരിയ്യ(റ)
നബി(സ) അവരെ വിവാഹം കഴിക്കുന്നതിനു മുമ്പ് സുഹൈലു ബ്നു അംറിൻ്റെ സഹോദരനായ സക്റാനു ബ്നു അംറ് എന്ന മുസ്ലിം അവരെ വിവാഹം ചെയ്തിട്ടുണ്ട്. ഉമര്‍(റ)ൻ്റെ ഭരണ കാലത്തായിരുന്നു അവരുടെ മരണം ഹിജ്റ 54 ല്‍ ആണ് എന്നും അഭിപ്രായമുണ്ട്. ,
ഹഫ്സാ ബിന്‍ത് ഉമറുബ ്നുല്‍ ഖത്താബ ്(റ)
ഉഹദ് യുദ്ധത്തില്‍ കൊല്ലപ്പെട്ട, മുസ്ലിമായിരുന്ന ഖനീസ് ബ്നു ഹുദാഫ എന്നവര്‍ക്ക് ശേഷമായിരുന്നു നബി(സ) അവരെ വിവാഹം കഴിച്ചത്.
41ഹിജ്റ ല്‍ ആണ് അവര്‍ മരണപ്പെട്ടത്. ,
സൈനബബിന്‍തുഖുസൈമ(റ)
ഉമ്മുല്‍ മസാകീന്‍ (അഗതികളുടെ മാതാവ്) എന്ന് അറിയ പ്പെടുന്ന അവരെ നബി(സ) വിവാഹം കഴിച്ചത് അവരുടെ ആദ്യ ഭര്‍ത്താവ് ആയിരുന്ന അബ്ദുല്ലാഹി ബ്നു ജഹ്ശ് ഉഹ്ദ് യുദ്ധത്തില്‍ രക്തസാക്ഷിയായതിനു ശേഷമായിരുന്നു. നബി (സ)യോടൊപ്പമുള്ള വളരെ കുറഞ്ഞകാലത്തെ ദാമ്പത്യബന്ധത്തിനു ശേഷം ഹിജ്റ 4 ാം വര്‍ഷം നബിയുടെ ജീവിതകാലത്ത് തന്നെ അവര്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഖദീജ(റ) യെ കൂടാതെ നബി(സ)യുടെ ജീവിതകാലത്ത് മരണപ്പെട്ടത് ഇവര്‍ മാത്രമാണ്. ,
ഉമ്മു സല്‍മ (റ)
ഹിന്ത് ബിന്‍ത് അബീ ഉമയ്യത്തുല്‍ മഖ്സൂമിയ്യ എന്നാണ് അവരുടെ പൂര്‍ണ്ണനാമം. ഉഹ്ദില്‍ സംഭവിച്ച മുറിവ് കാരണം മരണപ്പെട്ട അബ്ദുല്ലാഹിബ്നു അബ്ദുല്‍ അസദ് എന്ന അബൂസല്‍മയുടെ മരണശേഷമാണ് നബി (സ) അവരെ വിവാഹം കഴിച്ചത്. 61 ഹിജ്റ ലാണ് അവരുടെ മരണം. നബി(സ)യുടെ ഭാര്യമാരില്‍ ഏറ്റവും അവസാനമായി മരണപ്പെട്ടത് ഉമ്മുസല്‍മ(റ)യാണ്. നബി(സ)യുടെ വിയോഗത്തിന് ശേഷം 51 കൊല്ലം അവര്‍ ജീവിച്ചു. ,
സൈനബ ബിന്‍ത് ജഹ്ശ് (റ)
അസദ് ഗോത്രക്കാരിയായ അവര്‍ നബി(സ)യുടെ അമ്മായിയുടെ മകളാണ്. നബിയുടെ അടിമയായിരുന്ന സൈദ് (റ) അവരെ നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടായിരുന്നു. ഇവരെ സംബന്ധിച്ച് അല്ലാഹു, താങ്കള്‍ക്ക് നാം അവരെ ഭാര്യയാക്കിത്തന്നു (സൂറ അഹ്സാബ്) എന്ന് ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം അവര്‍ ഇപ്രകാരം പ്രവാചകന്‍(സ)യുടെ മറ്റു ഭാര്യമാരുടെ മുന്നില്‍ എടുത്ത് പറയാറുണ്ടായിരുന്നു നിങ്ങളെയെല്ലാം നിങ്ങളുടെ പിതാക്കളും കുടുംബക്കാരുമാണ് നബി(സ)ക്ക് വിവാഹം ചെയ്തുകൊടുത്തത്. എന്നെ ഏഴ് ആകാശങ്ങള്‍ക്ക് ഉപരിലോകത്തുള്ളവനാണ് വിവാഹം ചെയ്തു കൊടുത്തത്. ഹിജ്റ അഞ്ചിലായിരുന്നു നബി(സ) അവ രെ വിവാഹം കഴിക്കുന്നത്. ഹിജ്റ 20 ല്‍ അവര്‍ മരണ പ്പെടുകയും ചെയ്തു. ,
ജുവൈരിയ്യ ബിന്‍ത് ഹാരിഥ് (റ)
ഖുസാഅ ഗോത്രക്കാരിയായ അവരെ നേരത്തെ മുസ്വാഫിഹ് ബ്നു സ്വഫ്വാന്‍ എന്ന ഒരാള്‍ വിവാഹം കഴിച്ചിരുന്നു നേരത്തെ വിവാഹം കഴിച്ചിരുന്നത് മാലിക് ബ്നു സഫ്വാന്‍ ആയിരുന്നു എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഹിജ്റ ആറിലാണ് നബി (സ) അവരെ വിവാഹം കഴിച്ച ത് അവരുടെ മരണം ഹിജ്റ 56 ലുമാണ്. ,
ഉമ്മുഹബീബ (റ)
അബൂസുഫ്യാന്‍(റ)ൻ്റെ മകളായ ഇവരുടെ പേര് റംല എന്നാണ്. സ്വഹാബിയായതിന് ശേഷം മുര്‍തദ്ദായി ക്രിസ്ത്യാനിയായി മരണപ്പെട്ട ഉബൈദുല്ലാഹി ബ്നു ജഹ്ശ് നേരത്തെ അവരെ വിവാഹം ചെയ്തിട്ടുണ്ടായിരുന്നു. ഹിജ്റ 44 ല്‍ തൻ്റെറ സഹോദരന്‍ മുആവിയ (റ)വിൻ്റെ ഭരണ കാലത്ത് മദീനയില്‍ വെച്ച് അവര്‍ മരണപ്പെട്ടു. ,
സ്വഫിയ്യബിന്‍ത്ഹുയയ്യ് (റ)
ഹാറൂന്‍ നബിയുടെ സന്താന പരമ്പരയില്‍പെട്ട ബനുന്‍ നളീര്‍ ഗോത്രക്കാരിയായിരുന്നു അവര്‍. അടിമയായിരുന്ന അവരെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കുക എന്ന മഹ്ര്‍ അനുസരിച്ചായിരുന്നു നബി(സ) അവരെ വിവാഹം കഴിച്ചത്. ആദ്യം സലാമ് ബ്നു മുശ്കമും അതിനുശേഷം ഹിജ്റ 6 ാം കൊല്ലം ഖൈബര്‍ വിജയ ദിവസം കിനാനത്തു ബ്നു അബുല്‍ ഹഖീഖ് എന്ന വ്യക്തിയും അവരെ വിവാഹം കഴിച്ചിട്ടുണ്ടായിരുന്നു. ഹിജ്റ 50 ല്‍ ആയിരു ന്നു അവരുടെ മരണം.
മൈമൂനബിന്‍ത് ഹാരിഥുല്‍ ഹിലാലിയ്യ(റ)
ഹിജ്റ 7 ാം വര്‍ഷം, ഹുദൈബിയ സന്ധിക്ക് ശേഷം ഉംറ യാത്രയിലായിരുന്നു നബി(സ) അവരെ വിവാഹം കഴിച്ചത്. സരിഫ് എന്ന സ്ഥലത്ത് വെച്ചായിരുന്നു നബി(സ) അവരുമായി ദാമ്പത്യത്തിലേര്‍പ്പെട്ടത്. നേരത്തെ ഇബ്നു അബ്ദു യാലീല്‍, അബൂറഹ്മ് ബ്നു അബ്ദുല്‍ ഉസ്സ എന്നിവര്‍ അവരെ വിവാഹം കഴിച്ചിട്ടുള്ളവരായിരുന്നു. ഹിജ്റ 51 ലായിരുന്നു അവരുടെ മരണം.
മുകളില്‍ പറയപ്പെട്ട പതിനൊന്ന് പേരും ഉമ്മുല്‍ മുഅ്മിനീന്‍ എന്ന പദവിയോട് കൂടിയാണ് ഈ ലോകത്തോട് വിടപറഞ്ഞത്. അവരില്‍ ഖദീജ, സൈനബ ബിന്‍ത് ഖുസൈമ(റ) എന്നിവര്‍ നബി(സ)യുടെ ജീവിതകാലത്ത് മരണപ്പെട്ടവരും ബാക്കി ഒമ്പത് പേര്‍ നബിയുടെ വഫാത്ത് സമയത്ത് ജീവിച്ചിരിപ്പുള്ളവരുമായിരുന്നു. മുകളില്‍ പറയപ്പെട്ട പേരെ കൂടാതെ രണ്ട് പേരെ കൂടി നബി(സ) വിവാഹം ചെയ്തുവെങ്കിലും അവരുമായി ദാമ്പത്യ ജീവിതത്തില്‍ കഴിഞ്ഞുകൂടിയിട്ടില്ല. അത്കൊണ്ട് അവര്‍ മുകളില്‍ പറഞ്ഞവരുടെ ശ്രേഷ്ഠതകള്‍ക്കോ മത വിധിക്കോ അര്‍ഹരാകുന്നില്ല. അവര്‍ താഴെ പറയുന്നവരാണ്. ,
അസ്മാഅ ് ബിന്‍ത് നുഅ ്മാന്‍ (റ)
കിന്‍ദ ഗോത്രക്കാരിയായ അവരെ നബി(സ) വിവാഹം കഴിച്ചെങ്കിലും അവരെ ഒഴിവാക്കുകയാണുണ്ടായത്. ഒഴിവാക്കുവാനുണ്ടായ കാരണം എന്ത് എന്നതില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. അവരെ പിന്നീട് മുഹാജിറുകളില്‍ പെട്ട ഇബ്നു അബീ ഉമയ്യ എന്നവര്‍ വിവാഹം കഴിക്കു കയുണ്ടായി.
ഉമൈമബിന്‍ത് നുഅ്മാന്‍ അല്‍ ജുവനിയ്യ(റ)
അവര്‍ നബി(സ)യോട് (ഞാന്‍ നിങ്ങ ളെത്തൊട്ട് അല്ലാ ഹുവോട് രക്ഷതേടുന്നു) എന്ന് പറഞ്ഞ കാരണത്താലാണ് അവരെ ഒഴിവാക്കിയത് എന്ന് പറയപ്പെടുന്നു. യാഥാര്‍ത്ഥ്യം അല്ലാഹുവിനറിയാം.
No comments:
Post a Comment