Wednesday, November 9, 2022

മയ്യത്ത് സംസ്കരണം

മുഹാജിറുകളും അന്‍സ്വാറുകളുമാകുന്ന മുഴുവന്‍ ജനങ്ങളും ബനൂസാഇദിൻ്റെ പന്തലില്‍ ഒരുമിച്ചുകൂടുകയും റസൂല്‍ (സ)യുടെ പിന്‍ഗാമിയായി അബൂബക്കര്‍ (റ)വിനെ തിരഞ്ഞെടുക്കുകയും. അല്ലാഹുവിൻ്റെ റസൂല്‍ നമ്മുടെ മതകാര്യങ്ങള്‍ക്ക് നേതാവായി നിശ്ചയിച്ചു തന്ന വ്യക്തിയെ നമുക്ക് എന്തുകൊണ്ട് നമ്മുടെ ദുന്‍യാകാര്യങ്ങള്‍ക്കും തോവായി അംഗീകരിച്ചുകൂടാ  എന്ന് പറഞ്ഞു കൊണ്ട് ഉമര്‍(റ) ആദ്യം ബൈഅത്ത് (അനുസര ണപ്രതിജ്ഞ) ചെയ്തു. അതോടുകൂടി ബാക്കി എല്ലാവരും ബൈഅത്ത് ചെയ്തു. അങ്ങിനെ പ്രവാചകന് ശേഷം മുസ്ലിം സമൂഹത്തിൻ്റെ ഒന്നാമത്തെ ഖലീഫയായി അബൂബക്കര്‍ (റ) തിരഞ്ഞെടുക്കപ്പെട്ടു.

ചൊവ്വാഴ്ച പ്രവാചകന്‍(സ)യുടെ ഭൗതിക ശരീരം കുളിപ്പിക്കാന്‍ എടുത്തു. അലി, അബ്ബാസ്, അബ്ബാസ്(റ)വിൻ്റെ രണ്ട് മക്കളായ ഫദ്ല്, കുഥമ് ശക്റാന്‍, ഉസാമ, ഒൗസ് (റ) എന്നിവര്‍ ചേര്‍ന്നാണ് കുളിപ്പിച്ചത്. അദ്ദേഹം മരണപ്പെടുന്ന അവസരത്തില്‍ ധരിച്ചിരുന്ന വസ്ത്രം അഴിക്കാതെ തന്നെയാണ് കുളിപ്പിക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. പിന്നീട് മൂന്ന് വസ്ത്രത്തിലായി അദ്ദേഹത്തെ കഫന്‍ ചെയ്യുകയും സുഗന്ധം പൂശുകയും ചെയ്തു.

കുളിപ്പിച്ച് കഫന്‍ ചെയ്ത ശേഷം ആദ്യം പുരുഷാര്‍, പിന്നീട് സ്ത്രീകള്‍, കുട്ടികള്‍ എന്നീ ക്രമത്തിലായി മയ്യത്ത് നമസ്കാരം നിര്‍വ്വഹിച്ചു.

ചെറു സംഘങ്ങളായി വന്ന് നമസ്കരിക്കുകയാണ് ഉണ്ടായത്. ആരും മറ്റൊരാള്‍ക്ക് ഇമാമായിട്ട് അല്ല നമസ്കാരം നിര്‍വ്വഹിച്ചത്.

ശേഷം മയ്യത്ത് എവിടെ മറവു ചെയ്യണം എന്ന വിഷയത്തില്‍ പലരും പല അഭിപ്രായങ്ങള്‍ മുന്നോട്ട് വെച്ചു. അന്നേരം പ്രവാചകന്‍മാര്‍ എവിടെ വെച്ചാണോ മരണപ്പെ ടുന്നത് അവിടെ ഖബറടക്കപ്പെടുകയും ചെയ്യണം എന്ന് പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട് എന്ന് അബൂബക്കര്‍ (റ) പറഞ്ഞതോടുകൂടി പ്രശ്നത്തിന് പരിഹാരമായി. അങ്ങിനെ ആയിഷ(റ)യുടെ മുറിയില്‍ പ്രവാചകന്‍(സ) മരണപ്പെട്ട അതേ സ്ഥാനത്ത് തന്നെ ഖബറടക്കാനുള്ള ഏര്‍പ്പാടുകള്‍ ആരംഭിച്ചു.  

മക്കക്കാര്‍ക്കിടയില്‍ ഖബര്‍ കുഴിക്കാറുണ്ടായിരുന്ന അബൂ ഉബൈദ(റ)വിൻ്റെ അടുത്തേക്കും. മദീനക്കാരില്‍ ഖബര്‍ കുഴിച്ചിരുന്ന വ്യക്തിയായ അബൂത്വല്‍ഹ(റ)വിൻ്റെ അടുത്തേക്കും ആളെ പറഞ്ഞയച്ചുവെങ്കിലും. അബൂ ത്വല്‍ഹ(റ)ക്ക് ആയിരുന്നു ആ ഭാഗ്യം ലഭിച്ചത്. അദ്ദേഹം വന്ന് നബി(സ)യടെ പരിശുദ്ധ ദേഹം മറവു ചെയ്യുന്നതിനായി ലഹ്ദ് (ആഴത്തില്‍ കുഴിച്ച് സൈഡില്‍ മതില്‍ തുരന്ന് മയ്യത്ത് അടക്കം ചെയ്യുന്ന രീതിയില്‍ ഖബര്‍ തയ്യാറാക്കുന്നതിനാണ് ലഹദ് എന്ന് പറയുക. സാധാരണ നമ്മുടെ നാട്ടില്‍ ഖബര്‍ കുഴിച്ച് അതിൻ്റെ നടുവിലായി വീ ണ്ടും കുഴിച്ച് മയ്യത്ത് അടക്കം ചെയ്യുന്ന രീതിയിലുള്ള ഖബറിന് ശഖ്ഖ് എന്നും പറയപ്പെടും) രീതിയിലായി ഖബര്‍ തയ്യാറാക്കി. അങ്ങിനെ അലി, അബ്ബാസ്, ഖുഥമ്, ഫദ്ല്, ശക്റാന്‍(റ) എന്നിവര്‍ ചേര്‍ന്ന് പ്രവാചകന്‍(സ)യുടെ പരിശുദ്ധ ശരീരം മണ്ണിലേക്ക് താഴ്ത്തി സംസ്കരിക്കപ്പെട്ടു. മിന്‍ഹാ ഖലഖ്നാകും വഫീഹാ നുഈദുകും വമിന്‍ഹാ നുഖ്രിജുകും താറതന്‍ ഉഖ്റാ. (മണ്ണില്‍ നി ന്നും നാം നിങ്ങളെ സൃഷ്ടിച്ചു മണ്ണിലേക്ക് തന്നെ നിങ്ങ ളെ മടക്കുന്നു. അതില്‍ നിന്നുതന്നെ നാം മറ്റൊരു പ്രാവശ്യം നാം നിങ്ങളെ പുറത്ത് കൊണ്ടുവരികയും ചെയ്യും) എത്ര ഉന്നതരായാലും എല്ലാവരുടേയും അവസ്ഥ ഒന്നു തന്നെ.

തിങ്കളാഴ്ച മരണപ്പെട്ട പ്രവാചകന്‍ (സ)യുടെ ജനാസ ചൊവ്വാഴ്ച അസ്തമിച്ച ശേഷം രാത്രി, വിങ്ങുന്ന മനസ്സോടും വിതുമ്പുന്ന ഹൃദയത്തോടും നനവാര്‍ന്ന കണ്ണുകളോടും കൂടി ഒരുമിച്ചുകൂടിയ പതിനായിരങ്ങളെ വിട്ടുകൊണ്ട് എന്നന്നേക്കുമായി യാത്രയായി.

പ്രവാചകന്‍(സ) ലോകത്തെ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിൻ്റെ മഹനീയ കാല്‍പ്പാടുകള്‍ നമ്മുടെ മുന്നില്‍ പകല്‍ വെളിച്ചം പോലെ പരന്ന് കിടക്കുന്നു. അത് പിന്തുടര്‍ന്ന് ജീവിക്കലാണ് നമുക്ക് അദ്ദേഹത്തോടുള്ള ബാധ്യതകളില്‍ പ്രഥമ പരിഗണനയര്‍ഹിക്കുന്നത്.

എല്ലാ ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍ക പ്പെടുകയുള്ളു. അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുകയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാ ണ് വിജയം നേടുന്നത് (ഖുര്‍ആന്‍ 3:185 )

No comments:

Post a Comment

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അത...