മക്കം ഫത്ഹിന് ശേഷമുള്ള പല സംഭവങ്ങളും പ്രവാചകന്‍(സ)യുടെ വേര്‍പാട് വിളിച്ചറിയിക്കുന്നതായിരുന്നു. ഹജ്ജിൻ്റെ സന്ദര്‍ഭത്തില്‍ മിനായില്‍ വെച്ച് സൂറത്ത് നസ്വ്റ് അവതരിച്ചപ്പോള്‍ എൻ്റെ മരണവാര്‍ത്ത അറിയിക്കപ്പെട്ടു എന്ന് പറഞ്ഞതും, മുആദ്(റ)വിനെ യമനിലേക്ക് നിയോഗിച്ചിച്ചപ്പോള്‍ ഇനി താങ്കള്‍ ഒരു പക്ഷേ ഈ പള്ളി യുടെ അടുക്കല്‍ എൻ്റെ ഖബറിന് അടുത്തുകൂടെയാകും നടക്കുക. എന്ന് പറഞ്ഞതെല്ലാം അതാണ് സൂചിപ്പിക്കുന്നത്.
ഹിജ്റ 11 ാം വര്‍ഷം സഫര്‍ മാസം അവസാന ദിവസം നബി (സ) അല്ലാഹുവിൻ്റെ കല്‍പ്പനപ്രകാരം മസ്ജിദുന്നബവിയോട് തൊട്ടുള്ള ശ്മശാനം സന്ദര്‍ശിക്കുകയും ഖബറാളികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത ശ ഷം തിരിച്ചുവരുന്ന അവസരത്തിലായിരുന്നു നബി(സ)ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടത്. നബി(സ)യുടെ കൂടെ തൻ്റെ ഭൃത്യനായ അബൂമുവയ്ഹിബയും ഉണ്ടായിരുന്നു. അന്നേരം പ്രവാചകന്‍(സ) അദ്ദേഹത്തോട് ഇങ്ങിനെ പറഞ്ഞു അല്ലാഹു എെഹിക ജീവിതത്തിലെ ഖജനാവുകളുടെ താക്കോലുകള്‍ എനിക്ക് നല്‍കിക്കൊണ്ടുള്ള ശാശ്വത ജീവിതവും സ്വര്‍ഗ്ഗവും വേണോ അതല്ല അല്ലാഹുവിനെ കണ്ട്ശ്ച്മുട്ടലും സ്വര്‍ഗ്ഗവും വേണോ എന്ന കാര്യത്തില്‍ എനിക്ക് തിരഞ്ഞെടുക്കാന്‍ അവസരംതന്നു. ഞാന്‍ അല്ലാഹുവിനെ കാണലും സ്വര്‍ഗ്ഗവും തിരഞ്ഞെടുത്തു എന്നു പറഞ്ഞു.
അന്ന് നബി(സ)യുടെ ഉൗഴം മൈമൂന(റ)യുടെ വീട്ടിലായിരുന്നു. പ്രവാചകന്‍ (സ) മറ്റു ഭാര്യമാരെയെല്ലാം വിളി ച്ചു വരുത്തിയ ശേഷം ആയിഷ(റ)യുടെ വീട്ടില്‍ കഴിയാന്‍ അനുവാദം ചോദിക്കുകയും അവര്‍ സമ്മതിച്ചത് അനുസരിച്ച് ആയിഷ(റ)യുടെ വീട്ടിലേക്ക് മാറുകയും ചെയ്തു പിന്നീട് തൻ്റെ മരണംവരെ അവിടെത്തന്നെയായിരുന്നു പ്രവാചകന്‍(സ) കഴിഞ്ഞുകൂടിയത്.
വിവരമറിഞ്ഞ് സന്ദര്‍ശകര്‍ വന്നുപോയിക്കൊണ്ടിരുന്നു. ഒരു ദിവസം മകള്‍ ഫാത്വിമ (റ) വന്നപ്പോള്‍ നബി അവരെ തന്നോട് ചേര്‍ത്ത് ഇരുത്തിയ ശേഷം ചെവിയില്‍ എന്തോ സ്വകാര്യമായി പറഞ്ഞു അന്നേരം ഫാതിമ(റ) വിതുമ്പിക്കരയാന്‍ തുടങ്ങി. അല്‍പ്പം കഴിഞ്ഞ് വീ ണ്ടും അദ്ദേഹം എന്തോ പറഞ്ഞു. അന്നേരം അവര്‍ ചിരിക്കുകയും ചെയ്തു. ആയിഷ(റ) അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് രഹസ്യമാക്കിവെക്കുകയും പിന്നീട് നബി(സ) യുടെ മരണ ശേഷം അവര്‍ ഇപ്രകാരം പറഞ്ഞു ആദ്യം തൻ്റെ മരണം അടുത്തിരിക്കുന്നു എന്നും അതിനാല്‍ തഖ്വയും ക്ഷമയും കൈക്കൊള്ളണമെന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ കരഞ്ഞത്. പിന്നീട്, എന്നോടൊപ്പം ആദ്യമായി എൻ്റെ കുടുംബത്തില്‍ നിന്നും വന്നുചേരുക നീ ആയി രിക്കുമെന്നും നീ സ്വര്‍ഗ്ഗസ്ത്രീകളുടെ നേതാവായിരിക്കും എന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ ചിരിച്ചത് എന്നും പറഞ്ഞു. ഇക്കാര്യം ഇമാം ബുഖാരി(റ) തൻ്റെ സ്വഹീഹില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രവാചകന് പനി ശക്തമായിക്കൊണ്ടിരുന്നു. തലയില്‍ വെള്ളം ഒഴിച്ചുകൊണ്ട് തണുപ്പിക്കുകയും, തുണി ചുറ്റിനോക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ആയിഷ(റ) സൂറത്തുല്‍ മുഅവ്വദതൈനി ഒാതി തൻ്റെ കൈകളില്‍ ഉൗതി തടവിക്കൊടുക്കുന്നുമുണ്ട്. പ്രവാചകന്‍ ഒരു മുണ്ട് കൊണ്ട് മുഖം മൂടിയിട്ടുള്ള് ഇടക്ക് അത് നീക്കിക്കൊണ്ട് തൻ്റെ അടുത്തായി ഒരു പാത്രത്തിലുള്ള വെള്ളത്തില്‍ കൈമുക്കി മുഖം തുടക്കുകയും ലാഇലാഹ ഇല്ലല്ലാഹ് ഇന്നലില്‍ മൗതി ലസകറാത്ത് (നിശ്ചയം മരണവേദന അസഹ്യമായത് തന്നെയാണ്) എന്നും അല്ലാഹുവേ, മരണ വേദനയെത്തൊട്ട് ഞാന്‍ നിന്നോട് രക്ഷതേടുന്നു. എന്നും പറഞ്ഞു കൊണ്ടിരുന്നു.
പ്രവാചകന് ഇടക്ക് ബോധം നഷ്ടപ്പെടുന്നതായി അനുഭവപ്പെട്ടു. ഒരിക്കല്‍ ഒരു രാത്രി ബോധം തെളിഞ്ഞപ്പോള്‍ ജനങ്ങള്‍ നമസ്കരിച്ചോ എന്ന് ചോദിച്ചു. ഇല്ല പ്രവാചകരേ, അവര്‍ നിങ്ങളെ പ്രതീക്ഷിച്ച് ഇരിക്കുകയാണ് എന്ന് പറഞ്ഞു. അന്നേരം അല്‍പം ഉന്മേഷം ലഭിക്കാന്‍ കുറച്ച് വെള്ളം എടുത്ത്
തലയിലൊഴിച്ച് കൊടുക്കാന്‍ പറഞ്ഞു. അവരത് പ്രകാരം ചെയ്തു പള്ളിയിലേക്ക് പുറപ്പെടാന്‍ സമയം പിന്നേയും ബോധം നഷ്ടപ്പെട്ടു.അല്‍പംകഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ അവര്‍ നമസ്കരിച്ചോ എന്ന് ചോദിച്ച് ഇല്ല എന്ന് കേട്ടപ്പോള്‍ വീണ്ടും മേല്‍ പറഞ്ഞത്പോലെ ആവര്‍ത്തിച്ചു. ഇത് രണ്ട് മൂന്ന് തവണ ആവര്‍ത്തിച്ചു. അവസാനം പള്ളിയില്‍ പോയി നമസ്കരിക്കാന്‍ കഴിയില്ല എന്ന് തോന്നിയപ്പോള്‍ അബൂബക്കര്‍ (റ)വിനോട് ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കാന്‍ പറയാന്‍ ഏല്‍പ്പിച്ചു.
അന്നേരം എൻ്റെ പിതാവ് ഖുര്‍ആന്‍ ഒാതുന്ന സമയം പൊട്ടി ക്കരയുന്ന വ്യക്തിയാണ് അദ്ദേഹത്തിന് അതിന് കഴിയില്ല മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്ന് ആയിഷ(റ) പറഞ്ഞു നോക്കിയെങ്കിലും നബി(സ) അതനുവദിച്ചില്ല. അബൂബക്കര്‍(റ) ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിച്ചു.
അന്നേരം നബിക്ക് അല്‍പം ആശ്വാസം തോന്നിയപ്പോള്‍ പള്ളിയിലെ ജമാഅത്തില്‍ പങ്കെടുക്കാന്‍ നബി(സ) താല്‍പര്യം പ്രകടിപ്പിക്കുകയും
രണ്ടാളുടെ ചുമലില്‍ കൈ വെച്ച് പള്ളിയിലേക്ക് പുറപ്പെട്ടു ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രസ്തുത ഹദീസില്‍ കാല് എടുത്ത്വെക്കാന്‍ കഴിയാതെ കാല് വലിച്ചുകൊണ്ട് പള്ളിയിലേക്ക് നീങ്ങുമ്പോള്‍, പോകുന്ന വഴിക്ക് കാല് വലിച്ച രണ്ട് വരകള്‍ കാണാമായിരുന്നു. എന്ന് രേഖപ്പെടുത്തുന്നു. നോക്കൂ ജമാഅത്തിന് പ്രവാചകന്‍ (സ) കണ്ടിരുന്ന ഗൗരവം എത്രയാണ് .
മറ്റൊരിക്കല്‍ നബി(സ) പള്ളിയില്‍ വരുന്നത് കണ്ട അബൂബക്കര്‍ പുറകോട്ട് നീങ്ങി നബിയെ ഇമാമാക്കാന്‍ ഒരുങ്ങി. അന്നേരം നബി(സ) നമസ്കാരം തുടരാന്‍ ആവശ്യ പ്പെടുകയും അബൂബക്കര്‍(റ)വിൻ്റെ സമീപത്ത് ഇരുന്ന് നമസ്കരിക്കുകയും ചെയ്തു. ഇനിയൊക്കെ അബൂബക്കറാകട്ടെ എന്ന ഒരു സൂചനയായിരുന്നു അത് എന്ന് ചരിത്രകാര്‍ അതിനെ വിലയിരുത്തുന്നതായി കാണാം. പി ന്നീട് പ്രവാചകന്‍(സ) മിമ്പറില്‍ ഇരുന്ന്, ഹംദും സ്വലാത്തും ചൊല്ലി ജനങ്ങളോടായി പല വസ്വിയ്യത്തുകളും നല്‍കി. ജനങ്ങളേ, (മുഹാജിറുകളുടേയും അന്‍സാറുകളുടേയും ത്യാഗങ്ങളേയും സ്ഥാനങ്ങളേയും അനുസ്മരിച്ച ശേഷം) നിങ്ങള്‍ പരസ്പരം ബഹുമാനത്തോടെയും വിട്ടുവീഴ്ചാമനസ്സോടെയുംകഴിയണം എന്ന് ഒാര്‍മ്മപ്പെടു ത്തി. ശേഷം, ഒരു ദാസന് തൻ്റെ രക്ഷിതാവ് എെഹിക സുഖം അതല്ലെങ്കില്‍ പരലോകം ര ണ്ടിലൊന്ന് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കി. അപ്പോള്‍ ആ ദാസന്‍ പരലോകം തിരഞ്ഞെടുത്ത് കഴിഞ്ഞു. ഇത് കേട്ട അബൂബക്കര്‍ പൊട്ടിക്കരയാന്‍ തുടങ്ങി.
നബി(സ) അദ്ദേഹത്തെ സാന്ത്വനപ്പെടുത്തിക്കൊണ്ട് പറഞ്ഞു ഞാന്‍ ആരെയെങ്കിലും ഖലീലായി തിരഞ്ഞെടുക്കുമായിരുന്നുവെങ്കില്‍ അ ബൂബക്കറിനെ തിരഞ്ഞെടുക്കുമായിരുന്നു. എന്നാല്‍ ഇസ്ലാമില്‍ സ്നേഹവും സുഹൃദ്ബന്ധവുമാണല്ലൊ വലുത്. ജനങ്ങളേ, ജൂതാരേയും ക്രിസ്ത്യാനികളേയും അല്ലാഹുശപിക്കട്ടെ. അവര്‍ അവരുടെ പ്രവാചകാരുടേയും സജ്ജനങ്ങളുടേയും ഖബറുകളെ ആരാധനാ സ്ഥലങ്ങ ളാക്കിയവരാണ്. ഞാനിതാ അക്കാര്യം നിങ്ങളോട് വിരോധിക്കുന്നു. എൻ്റെ ഖബറിനെ നിങ്ങള്‍ ആരാധിക്കപ്പെടന്ന ഒരു ബിംബമാക്കരുത്.
ഇതാ ആര്‍ക്കെങ്കിലും എന്നോട് ഏതെങ്കിലും പ്രതികാരം എടുക്കേണ്ട വിധം എന്നില്‍ നിന്നും എന്തെങ്കിലും വാക്കോ പ്രവൃത്തിയോ ഉണ്ടായിട്ടു എങ്കില്‍ ഞാനിതാ നില്‍ക്കുന്നു എൻ്റെ ശരീരവുമിതാ നിങ്ങള്‍ പ്രതികാരം ചെയ്തുകൊള്ളുക. അങ്ങിനെ സുദീര്‍ഘമായി പല കാര്യങ്ങളും ഉപദേശിച്ചു.
പ്രവാചകന്‍(സ)യുടെ വിയോഗം നടന്ന ദിവസം സുബ്ഹി നമസ്കാരത്തിന് അബൂബക്കര്‍ (റ) നേതൃത്വം നല്‍കിക്കൊണ്ടിരിക്കെ നബി(സ) തൻ്റെ മുറിയില്‍നിന്നും അവിടെ കടന്നുവന്നു. അബൂബക്കര്‍(റ) നബിക്ക് തല്‍സ്ഥാനം നല്‍കാന്‍ ഒരുങ്ങിയെങ്കിലും നബി(സ) സമ്മതിച്ചില്ല.
അബൂബക്കറിൻ്റെ നേതൃത്വത്തില്‍ ജനങ്ങളെ എെക്യത്തിലും സ്നേഹത്തിലും കണ്ട പ്രവാചകന്‍ അത്യധികം സ ന്തോഷിച്ചു.നമസ്കാര ശേഷം പ്രവാചകന്‍(സ)യെ പതിവില്‍ കവിഞ്ഞ ഉന്മേഷത്തോടെ കണ്ട സ്വഹാബികള്‍ വളരെ സന്തോഷിച്ചു. പക്ഷേ അത് അവസാനത്തോടടുത്ത
ന്മേഷമായിരുന്നു എന്ന് അവര്‍ക്ക് പിന്നീടാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
നബി(സ)ക്ക് രോഗം സുഖം പ്രാപിച്ചുതുടങ്ങി എന്ന് കരുതി, സ്വഹാബികള്‍ പല ഭാഗത്തേക്കും പോയി. അബൂബക്കര്‍ (റ) ഉം തൻ്റെ മകളായ പ്രവാചക പത്നി ആ യിഷ(റ)യോട് പറഞ്ഞ് സ്ഥലം വിട്ടുപോയി. ഏകദേശം ളുഹാ സമയമായപ്പോള്‍ പ്രവാചകന്‍(സ)യു ടെ അവസ്ഥക്ക് മാറ്റം വന്നു. ആയിഷ(റ) തൻ്റെ മാറി ലേക്ക് പ്രവാചകനെ ചാരിയിരുത്തി. നബി(സ) ഇടക്കിടക്ക് ഇലര്‍ റഫീഖില്‍ അഅ്ലാ (അല്ലാഹുവിൻ്റെ ഉന്നതമായ സവിധത്തിലേക്ക്) എന്ന് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.
അതിനിടയില്‍ അറേബ്യന്‍ ഉപഭൂഖണ്‍ഢത്തില്‍ രണ്ടാഗ്മ് മതം ഇനി ഉണ്ടായിക്കൂടാ, നിങ്ങള്‍ നമസ്കാരത്തിൻ്റെ കാര്യം പ്രതേ്യകം ശ്രദ്ധിക്കണം നിങ്ങള്‍ ഉടമപ്പെടുത്തിയവരുടെ (സ്ത്രീകളുടെ) കാര്യവും എന്നും ഉപദേശിച്ചു. മേല്‍ പറഞ്ഞതായ വാക്കുകള്‍ ആണ് അവസാനമായി പ്രവാചകന്‍ (സ) ജനങ്ങളോടായി സംസാരിച്ചത് എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. അങ്ങിനെ ആയിഷ(റ) യുടെ മാറില്‍ തലവെച്ചുകൊണ്ട് ലോകാനുഗ്രഹിയായ പ്രവാചകന്‍ (സ) റഫീഖുല്‍ അഅ് ലായിലേക്ക് (അല്ലാഹുവിങ്കലേക്ക്) യാത്രയായി. എന്നന്നേക്കുമായി ഈ ഭൗതികലോകത്തില്‍ നിന്നും കണ്ണടച്ചു. (ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഉൗന്‍).
ഹിജ്റ റബീഉല്‍ അവ്വല്‍ 11ന് തിങ്കളാഴ്ചയായിരുന്നു പ്രസ്തുത സംഭവം. എന്നാല്‍ പന്ത്രണ്ടിന്, ഒന്നിന് രണ്ടിന് എന്നിങ്ങനെ വ്യത്യസ്ത അഭിപ്രായവും ഈ വിഷയത്തില്‍ ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. ആയിഷ(റ) പ്രവാചകൻ്റെ തിരു ശിരസ്സ് എടുത്ത് താഴെ വെച്ച് പൊട്ടിക്കരഞ്ഞു. ദുഖം അണപൊട്ടിയൊഴുകി. ക ട്ടവര്‍ എല്ലാവരും അല്‍ഭുതപ്പെട്ട് ഒാടിയെത്തി. മരണവാര്‍ത്ത എല്ലായിടത്തും പരന്നു. ഉമര്‍(റ) നബി(സ) മരിച്ചു എന്ന് പറയാന്‍ കൂട്ടാക്കിയില്ല. ബോധം നഷ്ടപ്പെട്ടതാണ്. അതിനാല്‍ ആരെങ്കിലും നബി(സ) മരിച്ചു എന്നു പറഞ്ഞാല്‍ അവരുടെ കൈകാലുകള്‍ ഞാന്‍ കൊത്തിമുറിക്കും എന്ന് അട്ടഹസിച്ചു ആകെ ഭീകരമായ ഒരവസ്ഥ.
അന്നേരം വിവരമറിഞ്ഞ അബൂബക്കര്‍(റ) ഒാടിയെത്തി നബി (സ)യുടെ മയ്യത്ത് കിടത്തിയിരുന്ന മുറിയില്‍ കടന്ന് മൃതശരീരം മൂടിയിരുന്ന
മുണ്ട് നീക്കി പ്രവാചകൻ്റെ ചേതനയറ്റുകിടക്കുന്ന മുഖത്ത് ഒരു ചുംബനമര്‍പ്പിച്ച ശേഷം, ജനങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഉമ ര്‍(റ)ൻ്റെ നേര്‍ക്ക് ചെന്ന് ശാന്തനാകാന്‍ പറഞ്ഞു. അദ്ദേഹം അനുസരിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ജനങ്ങളോടായി ഇങ്ങനെ പറഞ്ഞു വല്ലവരും മുഹമ്മദിനെയാണ് ആരാധിച്ചിരുന്നതെങ്കില്‍ മുഹമ്മദ് ഇതാ മരണപ്പെട്ടിരിക്കുന്നു അതല്ല ഏഴ് ആ കാശങ്ങള്‍ക്ക് ഉപരിലോകത്തുള്ള അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നത് എങ്കില്‍ അവന്‍ മരണമില്ലാത്തവനും എന്നെന്നും ജീവിച്ചിരിക്കുന്നവനുമാണ്.
തുടര്‍ന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്നും താഴെ പറയുന്ന വചനം ഒാതിക്കേള്‍പ്പിച്ചു മുഹമ്മദ് അല്ലാഹുവിൻ്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതാര്‍ കഴിഞ്ഞു പോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട് തിരിച്ചുപോകുകയോ ആരെങ്കിലും പുറകോട്ട് തിരിച്ചു പോകുന്നപക്ഷം അല്ലാ ഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദി കാ ണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കു ന്നതാണ്. (ആലുഇംറാന്‍ )
അബൂബക്കര്‍ (റ)വിൻ്റെ വാക്കുകള്‍ കേട്ട ഉമര്‍(റ) പൊ ട്ടിക്കരഞ്ഞുകൊണ്ട് ഇങ്ങിനെ പറഞ്ഞു എൻ്റെ കാലുകള്‍ക്ക് എന്നെ താങ്ങി നിര്‍ത്താന്‍ ശക്തിയില്ലാതെ യാവന്നു എന്ന് പറഞ്ഞ് നിലത്ത് ഇരുന്ന് പോയി. പ്രസ്തുത വചന ങ്ങള്‍ അബൂബക്കര്‍(റ) പാരായണം ചെയ്യുന്നതിന് മുമ്പ് ഞങ്ങളാരും കേട്ടിട്ടില്ലാത്തത് പോലെ അനുഭവപ്പെട്ടു. പ്ര വാചകന്‍(സ)എന്നെന്നേക്കുമായി ഞങ്ങളില്‍നിന്നും വേര്‍പെട്ടിരിക്കുന്നു എന്ന് അതോടെ എനിക്ക് ബോധ്യമാവുകയും ചെയ്തു. എന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.
No comments:
Post a Comment