ജനനം
ക്രിസ്താബ്ദം ഏപ്രില്‍20ന്, റബീഉല്‍ അവ്വലില്‍ ഒരു തിങ്കളാഴ്ചയായിരുന്നു ലോകാനുഗ്രഹിയായ ആ പുണ്യ നബിയുടെ (സ) ജനനം. അത് റബീഉല്‍ അവ്വലിലെ ഏത് തിയ്യതിയിലായിരുന്നു എന്ന കാര്യത്തില്‍ ചരിത്രകാരാര്‍ ഏകാഭിപ്രായക്കാരല്ല.
റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണെന്ന് പ്രചരിക്കപ്പെട്ടിട്ടുണ്ടള്ളങ്കിലും രണ്ട്, എട്ട്, പത്ത്,പതിനേഴ്, ഇരുപത്തിരണ്ട് എന്നിങ്ങനെ വ്യത്യസ്ത തീയതികളാണെന്ന അഭിപ്രായമുള്ളവരുമുണ്ട് എന്ന് ഇബ്നുകഥീര്‍ (റ) തന്‍െറ പ്രസിദ്ധ ചരിത്ര ഗ്രന്ഥമായ അല്‍ ബിദായ വന്നിഹായല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒമ്പതിനാണെന്ന അഭിപ്രായം വേറെയുമുണ്ട്
ഒരു പക്ഷേ ഇത് അല്ലാഹുവിനന്റെ മുന്‍കൂട്ടിയുള്ള ഒരുതീരുമാനമാകാം ജദിനത്തിനന്റെ പേരില്‍ പില്‍ക്കാലത്ത് ഒരു ദുരാചാരം ഉടലെടുക്കാതിരിക്കാനായിരിക്കും എന്ന് മത ബോധമുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുവുണ്ടാകയില്ല. (കൂടുതല്‍ അല്ലാഹുവിനറിയാം).
നബി(സ) യുടെ ജനനം നടന്നത്, യമനിലെ ചക്രവര്‍ത്തിയായിരുന്ന അബ്രഹത്ത് ഒരു കൂട്ടം ആനകള്‍ അടങ്ങിയ സൈന്യവുമായി കഅബാലയം പൊളിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട സംഭവം നടന്ന അതേ വര്‍ഷമായിരുന്നു പ്രസ്തുത സംഭവം അനുസ്മരിച്ചുകൊണ്ട് ചരിത്രകാരാര്‍ ആ വര്‍ഷത്തിന് ആനക്കലഹ വര്‍ഷം (ആമുല്‍ ഫീല്‍) എന്നാണ് പറഞ്ഞു വന്നിരുന്നത്.
(ഇവിടെ സൂചിപ്പിക്കപ്പെട്ട കഅബ പൊളിക്കാന്‍ ശ്രമം നടത്തിയവരെ അല്ലാഹു പ രാജയപ്പെടുത്തിയ സംഭവം വിശുദ്ധഖുര്‍ആനില്‍ ാം അദ്ധ്യായമായ സൂറത്തുല്‍ ഫീലില്‍ വിവരിക്കുന്നുണ്ട്).
No comments:
Post a Comment