Thursday, November 10, 2022

വിടവാങ്ങല്‍ പ്രസംഗം

 വിവിധ പരമ്പരകളിലൂടെ വ്യത്യസ്ത ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ളതിൻ്റെ രത്നച്ചുരുക്കമാണ് താഴെ കൊടുക്കുന്നത്. മനുഷ്യരേ, ഇത് സശ്രദ്ധം ശ്രവിക്കുക. ഈ കൊല്ലത്തിനു ശേഷം ഈ സ്ഥാനത്ത് വെച്ച് ഇതുപോലെ ഇനി നാം കണ്ടുമുട്ടുമോ എന്ന് അറിഞ്ഞുകൂട. മനുഷ്യരേ,

ഈ പ്ര ദേശത്തിൻ്റെ, ഈ മാസത്തിൻ്റെ, ഈ സുദിനത്തിൻ്റെ പവിത്രതപോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിും സമ്പത്തിനും പരസ്പരം ആദരവ് കല്‍പ്പിക്കേണ്ടതാണ്.

നിങ്ങളുടെ കൈവശം ആരുടെയെങ്കിലും അമാനത്തുകള്‍ (സൂക്ഷിപ്പ് സ്വത്തുകള്‍) എങ്കില്‍ അത് കൊടുത്തുവീട്ടുക. ജാഹിലിയ്യാ കാലത്തെ എല്ലാ ദുരാചാരങ്ങളേയും ഞാനിതാ കുഴിച്ചുമൂടുന്നു. എല്ലാവിധ പലിശയേയും ഞാനിതാ ചവിട്ടിത്താഴ്ത്തുന്നു. മൂലധനമല്ലാതെ ഒന്നും നിങ്ങള്‍ക്ക് അവകാശപ്പെടുന്നില്ല ഒരാളും അക്രമിക്കപ്പെടരുതല്ലൊ. എൻ്റെ പിതൃവ്യന്‍ അബ്ബാസ്(റ)വിന് കിട്ടേ ന്‍ള്ളതായ പലിശ ഞാനിതാ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു.

എല്ലാ നിലക്കുള്ള പ്രതികാരങ്ങളും ഇതാ അവസാനിപ്പിച്ചിരിക്കുന്നു ഒന്നാമതായി അബ്ദുല്‍മുത്തലിബിൻ്റെ മകന്‍ ഹാരിഥിൻ്റെ മകന്‍ റബീഅയുടെ പ്രതികാരം ഇതാ ദുര്‍ബലപ്പെടുത്തുന്നു. ജനങ്ങളേ, നിങ്ങളുടെ ഈ ഭൂമിയില്‍ ഇനി പിശാച് ആരാധിക്കപ്പെടുന്നതില്‍ നിന്നും അവന്‍ നിരാശനായിരിക്കുന്നു എന്നാല്‍ ആരാധനയല്ലാതെ നീചപ്രവര്‍ത്തനങ്ങളാല്‍ അവന്‍ അനുസരിക്കപ്പെടുന്നതില്‍ അവന്‍ തൃപ്തിയടയും. പിശാചിന് ആരാധനയുണ്ടാവുകയില്ല എന്നാല്‍ അനുസരണം ഉണ്ടാവും.

ജനങ്ങളേ, സ്ത്രീകളുടെവിഷയത്തില്‍ നിങ്ങള്‍ അല്ലാഹു വിനെ സൂക്ഷിക്കണം. അവര്‍ നിങ്ങളുടെ അടുക്കല്‍ ഒരു അമാനത്താണ്. എന്നാല്‍ നിങ്ങളുടെ വിരിപ്പില്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ പ്രവേശിപ്പിക്കാതിരിക്കുക എന്നത് അവര്‍ക്ക് നിങ്ങളോടുള്ള കടമയാണ്. നിങ്ങള്‍ അവരോട് മാന്യമായി പെരുമാറുക. അവര്‍ക്ക് ആവശ്യമായ ഭക്ഷണം വസ്ത്രം എന്നിവ മാന്യമായി നിങ്ങള്‍ നിര്‍വ്വഹിച്ച് കൊടുക്കുക.

ഞാനിതാ കാര്യങ്ങളെല്ലാം നിങ്ങളിലേക്ക് എത്തിച്ചു തന്നിരിക്കുന്നു. രണ്ട് കാര്യങ്ങള്‍ ഞാനിതാ നിങ്ങളെ ഏല്‍പ്പിക്കുന്നു. അത് രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ പിഴച്ചുപോകുകയില്ല അത് അല്ലാഹുവിൻ്റെ ഗ്ര ന്ഥവും അവൻ്റെ പ്രവാചകൻ്റെ ചര്യയുമാണ്.

ജനങ്ങളേ, എനിക്ക് ശേഷം ഇനി ഒരു പ്രവാചകനില്ല. നിങ്ങള്‍ക്ക് ശേഷം ഒരു സമുദായവുമില്ല. നിങ്ങള്‍ നിങ്ങളുടെ നാഥനെമാത്രം ആരാധിക്കുക, അഞ്ച് സമയം നമസ കരിക്കുക, റമദാനില്‍ നോമ്പ് അനുഷ്ഠിക്കുക, സക്കാത്ത് നല്‍കുക, ഹജ്ജ് നിര്‍വ്വഹിക്കുക, നിങ്ങളുടെ നേതൃത്വത്തെ അനുസരിക്കുക എങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം.

ജനങ്ങളേ, എന്നെ സംബന്ധിച്ച് നിങ്ങളോട് ചോദിക്കും അന്ന് നിങ്ങളെന്തായിരിക്കും മറുപടി പറയുക  താങ്കള്‍ ഞങ്ങള്‍ക്ക് എത്തിച്ചു തന്നു, താങ്കളുടെ ദൗത്യം നിര്‍വ്വ ഹിച്ചു എന്ന് ഞങ്ങള്‍ പറയും എന്ന് ലക്ഷങ്ങള്‍ ഏകസ്വ രത്തില്‍ പറഞ്ഞു അന്നേരം പ്രവാചകന്‍ തൻ്റെ ചൂണ്ടു വിരല്‍ മേല്‍പ്പോട്ട് ഉയര്‍ത്തി അല്ലാഹുവേ, നീ ഇതിന് സാക്ഷി . . . നീ ഇതിന് സാക്ഷി . . . എന്ന് ആവര്‍ത്തിച്ചു പറഞ്ഞു.

ജനങ്ങളേ, നിങ്ങളെല്ലാം ഒരേ പിതാവില്‍നിന്ന്. എല്ലാവരും ആദമില്‍ നിന്ന് ആദം മണ്ണില്‍നിന്നും സൃഷ്ടിക്കപ്പെട്ടു. നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും ഭക്തിയുള്ളവനാണ്. അറബിക്ക് അനറബിയേക്കാള്‍ തഖ്വ കൊണ്ടല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ല.

ജനങ്ങളേ, ഇവിടെ ഹാജറുള്ളവര്‍ ഇല്ലാത്തവര്‍ക്ക് ഇത്  ത്തിച്ചുകൊടുക്കുക. നബി(സ)യുടെ പ്രസംഗശേഷം വിശുദ്ധ ഖുര്‍ആനിലെ താഴെ പറയുന്ന സൂക്തം അവതരിച്ചു ഇന്ന് ഞാന്‍ നി ങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കന്നു. എൻ്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് നിറവേറ്റി ത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തരികയും ചെയ്തിരിക്കു ന്നു(സൂറ മാഇദ :3)

ഇത് പ്രവാചകന്‍(സ) ഒാതി കേള്‍പ്പിച്ചപ്പോള്‍ ഉമര്‍(റ) പൊട്ടിക്കരഞ്ഞു പോയി കാരണം അനേ്വഷിച്ചപ്പോള്‍ ഏതൊന്നും പൂര്‍ണ്ണതയില്‍ എത്തിയാല്‍ പിന്നെ തളര്‍ച്ചയാണല്ലൊ ഉ ണ്ടാവുക. അതോടൊപ്പം പ്രവാചകന്‍(സ)യുടെ മരണം അടുത്തതായി ഇത് അറിയിക്കുന്നുമുണ്ട്. എന്ന് അവര്‍ ഇതിലൂടെ മനസ്സിലാക്കിയതായി പറഞ്ഞു.

ശേഷം നബി(സ) ളുഹറും അസ്വ്റും ജംഉം ഖസ്വ്റുമായി നമസ്കരിച്ചു. പിന്നീടുള്ള സമയം സൂര്യന്‍ അസ്തമിക്കുന്നത് വരെ അറഫയില്‍ പ്രാര്‍ത്ഥനയിലും മറ്റുമായി കഴിഞ്ഞുകൂടുകയും അസ്തമിച്ച ശേഷം മുസ്ദലിഫയിലേക്ക് നീങ്ങുകയും മുസ്ദലിഫയില്‍ എത്തിയ ശേഷം മഗ്രിബും ഇശാഉും നമസ്കരിച്ച് ബാക്കി സമയം സുബഹി വരെ കിടന്ന് ഉറങ്ങുകയും ചെയ്തു.

സുബ്ഹി നമസ്കാരത്തിനു ശേഷം മശ്അറുല്‍ ഹറാമിൻ്റെ(ഇപ്പോഴത്തെ പള്ളിയുടെ) അടുത്ത് വെച്ച് പ്രാര്‍ത്ഥിച്ച ശേഷം സൂരേ്യാദയത്തിനു മുമ്പായി മിനായിലേക്ക് പോയി ജംറത്തുല്‍ അഖബയില്‍ കല്ലേറ് നടത്തി താന്‍ കൊണ്ടു വന്ന  ഒട്ടകങ്ങളില്‍ 63 എണ്ണം നബി(സ) സ്വന്തം അറുത്തു ബാക്കി  37 എണ്ണം അലി(റ)വിനെക്കൊണ്ട അറുക്കാന്‍ ആവശ്യപ്പെട്ടു അങ്ങിനെ 100 എണ്ണത്തെ പ്രവാചകന്‍(സ) അറുത്തു. ശേഷം തലമുടി നീക്കം ചെയ്തു

കഅബയുടെ അടുക്കല്‍ ചെന്ന് ത്വവാഫ് നടത്തി ഹറമില്‍ വെച്ച് ളുഹര്‍ നമസ്കരിക്കുകയും ചെയ്തു. അനന്തരം മിനായിലേക്ക് തന്നെ തിരിച്ച് വന്ന് ദുല്‍ഹജ്ജ് ,, തീയതികളില്‍ മിനായില്‍ താമസിക്കുകയും ഒാരോ ദിവസവും മൂന്ന് ജംറകളിലും കല്ലേറ് നടത്തുകയും ചെയ്തു.

മിനാ യില്‍ വെച്ചും ഒാരോ ദിവസവും നബി(സ) ജനങ്ങളോട് പ്രസംഗിക്കുകയുണ്ടായി. പിന്നീട് കഅബയുടെ അടുക്കല്‍ ചെന്ന് വിടവാങ്ങല്‍ ത്വവാഫ് നിര്‍വ്വഹിച്ച് മദീനയിലേക്ക് തിരിച്ചുപോയി. ഇതോടുകൂടി ഇസ്ലാമിൻ്റെ എല്ലാ ആരാധനാനുഷ്ഠാനങ്ങളും പ്രവാചകന്‍ (സ) ജനങ്ങള്‍ക്ക് മാതൃകാപരമായി നിര്‍വ്വഹിച്ച് കാണിച്ചുകൊടുത്തു. പ്രതേ്യകിച്ചും ഹജ്ജ് കര്‍മ്മം എല്ലാ വിധ അനാചാരങ്ങളില്‍ നിന്നും ജാഹിലിയ്യാ രീതികളില്‍ നിന്നും ശുദ്ധീകരിക്കുകയും ചെയ്തു. നബി(സ) ഒരു ഹജ്ജ് മാത്രമാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. അത് പ്രവാചകൻ്റെ ഹജ്ജത്തുല്‍ വദാഅ് (വിടവാങ്ങല്‍ ഹജ്ജ്) എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു.

No comments:

Post a Comment

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അത...