നബി(സ)യുടെ നിയോഗദൗത്യം ഏറെക്കുറെ പൂര്‍ത്തീകരിക്കപ്പെട്ടു. ഏകദൈവവിശ്വാസത്തില്‍ ഉൗട്ടപ്പെട്ട ഒരു സമൂഹം വളര്‍ന്നുവന്നു. പ്രബോധന ഉത്തരവാദിത്വം അനുചരാരിലും ഉണ്ടാക്കിയെടുത്തു. പലരേയും പ്രബോധകരായി മറ്റു പ്രദേശങ്ങളിലേക്ക് പറഞ്ഞയച്ചു. ഏകദേശം തൻ്റെ
ഇഹലോക ജീവിതം അവസാനിക്കാറായി എന്ന് സന്ദേശം ലഭിച്ചുകൊണ്ടിരുന്നു. പ്രവാചകന്‍ അത് അവസരം കിട്ടുമ്പോള്‍ അനുയായികളെ ഉണര്‍ത്തുവാനും മറന്നില്ല അതിനൊരു ഉദാഹരണമാണ് ഹിജ്റ പത്താം കൊല്ലം മുആദ്(റ)വിനെ യമനിലേക്ക് നിയോഗിച്ചപ്പോള്‍ ഇങ്ങിനെ പറഞ്ഞു മുആദേ, ഈ വര്‍ഷത്തിനു ശേഷം നീ ഇവിടെ വെച്ച് എന്നെ കണ്ട്മുട്ടിയില്ല എന്നു വന്നേ ക്കും. നീ എൻ്റെ ഈ പള്ളിയുടെ അടുക്കലായി എൻ്റെ ഖബറിനടുത്തുകൂടി നടന്നേക്കും ഇതു കേട്ട് മുആദ്(റ) പൊട്ടിക്കരഞ്ഞു.
നബി(സ)യുടെ പ്രബോധനത്തിൻ്റെ ഫലം കാണിച്ചു കൊടുക്കുന്നതിന് എല്ലാ ദിക്കുകളില്‍ നിന്നുമുള്ള അനുയായികളെ ഒരുമിച്ചുകൂട്ടുന്നതിനും അല്ലാഹു ഉദ്ദേശിച്ചിരിക്കാം. അതോടൊപ്പം തൻ്റെ ദൗത്യം താന്‍ പൂര്‍ത്തീകരിച്ചു എന്നതിന് അല്ലാഹുവിനെ മുന്‍നിര്‍ത്തി അവരെ
സാക്ഷികളാക്കുവാനും അവസരമൊരുക്കി. ഇസ്ലാമിൻ്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിന് തന്നിലൂടെ മാതൃക കാണിക്കുകയും വേണമല്ലൊ. അതിനായി നേരത്തെ അബൂബക്കര്‍(റ)നെ പറഞ്ഞയച്ച് പാതയൊരുക്കുകയും ചെയതു.
നബി(സ) ദുല്‍ഖഅദ് മാസത്തില്‍ താനിതാ ഈ വര്‍ഷം ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്ന് വിളംബരം നടത്തി. ഇത് അറിഞ്ഞ സ്വഹാബികള്‍ അതിരറ്റ് ആഹ്ളാദിച്ചു. അവരും പ്രവാചകനോടൊത്ത് ഹജ്ജ് നിര്‍വ്വഹിക്കാന്‍ തയ്യാറെടുത്തു. നാനാഭാഗത്ത് നിന്നും ജനങ്ങള്‍ വാഹനപ്പുറത്തും കാല്‍നടയായും എത്തിക്കൊണ്ടിരുന്നു.
ദുല്‍ഖഅദ് മാസം ഇരുപത്തഞ്ചിന് ശനിയാഴ്ച ളുഹര്‍ നമസ്കാര ശേഷം നബി(സ)യും അനുയായികളും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി പുറപ്പെട്ടു. നബി(സ)യോടൊപ്പം അവിടുത്തെ പത്നിമാരും കൂടെ പുറപ്പെട്ടു. ബലിയറുക്കുന്നതിനായുള്ള മൃഗങ്ങളേയും നബി(സ)കൂടെ കൊണ്ടുപോകുകയുണ്ടായി. അസ്വ്ര്‍ നമസ്കാത്തിന് മുമ്പായി അവര്‍ ദുല്‍ഹുലൈഫയില്‍ എത്തി അവിടെ നിന്നും അസ്വര്‍ ഖസ്വ്റാക്കി (യാത്രക്കാര്‍ക്ക് നല്‍കപ്പെട്ട ആനുകൂല്യ മാണ് നാല് റക്അത്തുള്ള നമസ്കാരങ്ങള്‍ രണ്ട് റക്അത്ത് ആക്കി ചുരുക്കുക എന്നത് ഇതിന് ഖസ്വ്റ് എന്ന് പറയും.അതുപോലെ ളുഹറും അസ്വ്റും ഏതെങ്കിലും ഒരു നമസ്കാര സമയത്ത് ഒന്നിച്ച് ഒരു ബാങ്കും ഒാരോ നമസ്കാരത്തിനും വേറെ വേറെ ഇഖാമത്തും കൊടുത്ത് നിര്‍വ്വഹിക്കാന്‍ ഇളവനുവദിച്ചു. അപ്രകാരം തന്നെ മഗ്രിബും ഇശാഉം. ഇതിന് ജംഅ് എന്നും പറയുന്നു) നമസ്കരിച്ചു അന്ന് രാത്രി അവിടെ താമസിച്ചു.
അടുത്ത ദിവസം ളുഹര്‍ നമസ്കാരത്തിന് മുമ്പായി ഇഹ്റാമിനായി കുളിച്ച് ആയിഷ(റ) നബിക്ക് തലയിലും താടിയിലുമെല്ലാം സുഗന്ധം പുശിക്കൊടുത്തു. ശേഷം ഇഹ്റാമിൻ്റെ തായ വസ്ത്രം ഒരു തുണി ഉടുക്കുകയും മറ്റൊന്ന് കൊണ്ട് തലമറയാത്ത വിധം പുതക്കുകയും ചെയ്തു. ശേഷം ളുഹര്‍ ഖസ്വ്റാക്കി നമസ്കരിച്ച ശേഷം തൻ്റെ വാഹനമായ ഖസ്വ്വാഅ് എന്ന ഒട്ടകപ്പുറത്ത് കയറി ഹജ്ജിനും ഉംറക്കുമായി ഇഹ്റാമില്‍ പ്രവേശിക്കുന്ന വചനം (ലബ്ബൈക്കല്ലാ ഹുമ്മ ഉംറത്തന്‍ വഹജ്ജന്‍) ഉരുവിട്ടു ശേഷം ഉച്ചത്തില്‍ തല്‍ബിയത്ത് ചൊല്ലിക്കൊണ്ടിരുന്നു. നബിയെ കണ്ട് അനുയായികളും തല്‍ബിയത്ത് ചൊല്ലിക്കൊണ്ട് യാത്രതുടര്‍ന്നു. നബി(സ) ഹജ്ജിനായി ഇഹ്റാമില്‍ പ്രവേശിച്ച മദീനയുടെ ഭാഗത്തിലൂടെ വരുന്നവരുടെ മീഖാത്തായ ദുല്‍ഹുലൈഫയാണ്ഇന്ന് അബ്യാര്‍അലി എന്ന പേരില്‍ അറിയപ്പെടുന്നത്.
മക്കയോട് അടുത്തുള്ള ദീത്വുവാ എന്ന സ്ഥലത്ത് രാത്രി താമസിച്ച ശേഷം ദുല്‍ഹജ്ജ് നാലിന് സുബ്ഹി നമസ്കാര ശേഷം മക്കയില്‍ ഹറമില്‍ പ്രവേശിക്കുന്നതിനായി വീണ്ടും കുളിച്ച ശേഷം ഹറമില്‍ പ്രവേശിച്ച് ത്വവാഫും സഅ്യും നിര്‍വ്വഹിച്ചു. പിന്നീട് ബലിമൃഗത്തെ കൂടെ കരു തിയിട്ടില്ലാത്ത അനുയായികളോട് തങ്ങള്‍ നിര്‍വ്വഹിച്ചത് ഉംറ മാത്രമാക്കി മുടി നീക്കി ഇഹ്റാമില്‍ നിന്നും ഒഴിവാ കാന്‍ പറഞ്ഞു. എന്നാല്‍ എനിക്ക് ഇപ്പോള്‍ കിട്ടിയ വിരം നേരത്തെ എനിക്ക് ലഭിച്ചിരുന്നുവെങ്കില്‍ ഞാനും നിങ്ങളെപ്പോലെ ഉംറമാത്രമാക്കി ഇഹ്റാമില്‍ നിന്നും ഒഴിവായി ഹജ്ജ് സമയത്ത് രസ്ഥലത്ത്മത് ഇഹ്റാമില്‍ പ്രവേശിക്കുമായിരുന്നു എന്ന് നബി(സ) അന്നേരം സഹാബികളോടായി പറഞ്ഞു. ഇതില്‍ നിന്നും നബി(സ) ഉംറയും ഹജ്ജും ഒന്നിച്ച് നിര്‍വ്വഹിക്കുന്ന ഖിറാന്‍ രീതിയിലാണ് ഹജ്ജ് നിര്‍വ്വഹിച്ചതെങ്കിലും ഉംറയും ഹജ്ജും വേറെ വേറെ ഇഹ്റാമോട് കൂടി നിര്‍വ്വഹിക്കുന്ന തമത്തുഅ് ആണ് ശ്രേഷ്ഠം എന്ന് മനസ്സിലാക്കാവുന്നതാണ്. യൗമുത്തര്‍വിയ എന്ന് അറിയപ്പെടുന്ന ദുല്‍ഹജ്ജ് എട്ടിന് മിനായിലേക്ക് പുറപ്പെട്ടു. ഇതോടെയാണ് ഹജ്ജ് കര്‍മ്മം ആരംഭിക്കുന്നത്. അന്ന് ളുഹര്‍ മുതല്‍ ഒമ്പതിന് സുബ്ഹി വരെയുള്ള അഞ്ച് സമയങ്ങളിലെ നമസ്കാരങ്ങള്‍ നാല് റക്അത്തുള്ളവ രണ്ടാക്കി ചുരുക്കി അതാതിൻ്റെ സമയങ്ങളില്‍ നിര്‍വ്വഹിച്ചു. ഒമ്പതിന് സൂരേ്യാദയത്തിന് ശേഷം എല്ലാവരും ഹജ്ജിലെ ഏറ്റവും പ്രധാന കര്‍മ്മമായ അറഫയില്‍ നില്‍ക്കുന്നത്തിനായി അറഫാ മൈതാനം ലക്ഷ്യം വെച്ച് നീങ്ങി.
നബി(സ) അറഫയുടെ സമീപത്ത് നമിറ എന്ന സ്ഥലത്ത് നിര്‍മ്മിച്ച തമ്പില്‍ ഉച്ചവരെ കഴിച്ചുകൂട്ടി. ളുഹറിൻ്റെ സമയമായപ്പോള്‍ നബി(സ) തൻ്റെ ഒട്ടകപ്പുറത്ത് കയറി ബത്വ്നുല്‍ വാദി എന്ന, ഇന്ന് അറഫയിലെ പള്ളി നില്‍ക്കുന്നിടത്ത് നിന്ന് ചരിത്ര പ്രസിദ്ധമായ തൻ്റെ ഖുതുബത്തുല്‍ വിദാഅ് (വിടവാങ്ങല്‍ പ്രസംഗം) നിര്‍വ്വഹിച്ചു. ഒരു ലക്ഷത്തില്‍ പരം ആളുകള്‍ നബിയുടെ പ്രസംഗം ശ്രവിച്ചു കൊണ്ട് നബി(സ)യോടൊപ്പം ഹജ്ജ് നിര്‍വ്വഹിക്കുകയുണ്ടായി.
No comments:
Post a Comment