Friday, November 11, 2022

അബൂബക്കര്‍ (റ) ഹജ്ജിന് നേതൃത്വം നല്‍കുന്നു

 ഹിജ്റ ഒമ്പതാം വര്‍ഷം ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ ഒരു കാലമായിരുന്നു. മക്കം ഫത്ഹും, തബൂക്ക് യുദ്ധവും കഴിഞ്ഞപ്പോള്‍ ഇസ്ലാമിൻ്റെ കീര്‍ത്തി നാനാദിക്കുകളിലേക്കും വ്യാപിച്ചു. ജനങ്ങള്‍ കൂട്ടം കൂട്ടമായി ഇസ്ലാമിലേക്ക് പ്രവേശിച്ചു കൊണ്ടിരുന്നു. മറ്റു ദൂര ദിക്കുകളില്‍ നിന്നും  പ്രസിദ്ധമായ ഗോത്രങ്ങള്‍ അവരുടെ ഇസ്ലാം മതാശ്ലേഷണം അറിയിച്ചുകൊണ്ട് വഫ്ദുകളായി (നിവേദകസംഘങ്ങള്‍) എത്തിക്കൊണ്ടിരുന്നു. അത്കൊണ്ട് ഹിജ്റ ഒമ്പതാം വര്‍ഷം ആമുല്‍ വഫൂദ് (നിവേദക സംഘവര്‍ഷം) എന്നാണ് അറിയപ്പെടുന്നത്.

ജനങ്ങളുടെ കൂട്ടമായുള്ള മതത്തിലേക്കുള്ള പ്രവേശനം തുടര്‍ന്നുകൊ മ്ലബ്ദിരുന്നു. ഹജ്ജ് കാലമടുത്തപ്പോള്‍ നബി (സ) ഹജ്ജ് നിര്‍വ്വഹിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ മുശ്രി കുകള്‍ നഗ്നരായി കഅബ ത്വവാഫ് ചെയ്യുന്നതിനെക്കു റിച്ച് ഒാര്‍ത്തപ്പോള്‍ അത് വേ സ്റ്റണ്ഡന്ന് വെക്കുകയും അതോ ടൊപ്പം അത് എങ്ങിനെ അവസാനിപ്പിക്കും എന്ന് ആലോ ചിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങിനെ ആ വര്‍ഷം ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് ജനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അബൂബക്കര്‍(റ)വിനെ ചുമതലപ്പെടുത്തി. സൂറത്ത് തൗബയുടെ ആദ്യഭാഗത്ത് അവതരിച്ച മുപ്പതോളം ആയത്തുകള്‍ ഹജ്ജ് വേളയില്‍ ജനങ്ങളെ ഒാതിക്കേള്‍പ്പിക്കാന്‍ ഉത്തരവാദപ്പെടുത്തുകയും ചെയ്തു. ഈ വിഷയവുമായി അബൂബക്കര്‍(റ) വിൻ്റെ പുറപ്പാടിന് ശേഷം അലി(റ)നെ പറഞ്ഞയക്കുകയാണ് ഉണ്ടായത് എന്നും അഭിപ്രായമുണ്ട്.

മുമ്പ് നടപ്പിലുണ്ടായിരുന്ന പല കാര്യങ്ങളും അതോടു കൂടി നിര്‍ത്തലാക്കുകയും മേലില്‍ അത് ആവര്‍ത്തിക്കുന്നത് വിലക്കുന്നതുമായിരുന്നു പ്രസ്തുത വാക്യങ്ങളിലെ ഉള്ളടക്കം. അങ്ങിനെ അബൂബക്കര്‍(റ) ഹജ്ജിന് നേതൃത്വം നല്‍കുകയും ദുല്‍ഹജ്ജ് പത്തിന് യൗമുന്നഹ്റിൻ്റെ ദിവസം അലി(റ) നബി(സ)യുടെ കല്‍പ്പന ജനങ്ങളില്‍ വിളംബരം നടത്തുകയും ചെയ്തു. മുന്നൂറില്‍ പരം ആളുകള്‍ അന്ന് വിശ്വാസികളില്‍ നിന്നും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുകയുണ്ടായി. ഈ വര്‍ഷത്തിന് ശേഷം മുശ്രികുകള്‍ ഹജ്ജ് നിര്‍വ്വഹിക്കുന്നതും നഗ്നമായി കഅബ ത്വവാഫ് ചെയ്യുന്നതും അതോടെ അവസാനിപ്പിച്ചു.

അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് വിഗ്രഹാരാധന പൂര്‍ണ്ണമായും തുടച്ചു നീക്കുന്നതിനു കൂടിയുള്ള കാഹളമൂതലായിരുന്നു അത്. നബി(സ)ക്ക് പരിശു ദ്ധ ഹജ്ജ് നിര്‍വ്വഹിക്കാനുള്ള കളമൊരുക്കലായിരുന്നു മേല്‍പറയപ്പെട്ട സംഭവങ്ങള്‍ എന്നു പറയലാവും ശരി.

No comments:

Post a Comment

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അത...