അബൂത്വാലിബിൻ്റെ മുന്നില്‍
തങ്ങളുടെ കുതന്ത്രങ്ങളൊന്നും ഫലിക്കുന്നില്ലെന്ന് കണ്ട ഖുറൈശികള്‍ അബൂത്വാലിബിനെ സമീപിച്ച് തൻ്റെ സ രക്ഷണത്തില്‍ കഴിയുന്ന പ്രവാചകന് സംരക്ഷണത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാനാണ് തീരുമാനിച്ചത്. അതനുസരിച്ച് അവര്‍ അബൂത്വാലിബിനെ സമീപിച്ച് ഇങ്ങിനെ അറിയിച്ചു താങ്കള്‍ ഞങ്ങളില്‍ തല മുതിര്‍ന്ന, സ്ഥാനമാനങ്ങളുള്ള മാന്യതയുള്ള ഒരു വ്യക്തിയാണ്. ഞങ്ങള്‍ ഇതിന് മുമ്പ് മുഹമ്മദിൻ്റെ (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) പ്രവര്‍ത്തനങ്ങളില്‍ നിന്നും അവനെ തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ഇനി ഞങ്ങള്‍ ക്ഷമിക്കുകയില്ല. നമ്മുടെ പൂർവ്വീകരെ വിഡ്ഢികളാക്കി, ദൈവങ്ങളെ അധിക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും നിങ്ങള്‍ അവനെ തടയുക അതല്ലെങ്കില്‍ അവനെ ഞങ്ങള്‍ക്ക് എല്‍പ്പിച്ചു തരിക.
ഇത് അബൂത്വാലിബില്‍ വലിയ പ്രയാസമുണ്ടാക്കി അദ്ദേഹം നബി(സ)യെ വിളിച്ചു സംഭവങ്ങള്‍ വിശദീകരിച്ച ശേഷം, നിൻ്റെ ഈ പ്രവര്‍ത്തനങ്ങള്‍ എന്നെ പ്രയാസ പ്പെടുത്തിയിരിക്കുകയാണ്, അതിനാല്‍ എനിക്ക് താങ്ങാവുന്നതിലുമപ്പുറം എന്നെ ബുദ്ധിമുട്ടിക്കരുത് എന്ന് പറഞ്ഞു. ഇത് കേട്ട പ്രവാചകന്‍ (സ) പിതൃവ്യന്‍ കൂടി തന്നെ കയ്യൊഴിച്ചു എന്ന് മനസ്സിലാക്കുകയും ശേഷം താഴെ പറയുന്ന വിധം കനപ്പെട്ട വാക്കുകള്‍ പറഞ്ഞ് കണ്ണീ രോടുകൂടി അവിടെനിന്നും എഴുന്നേറ്റു ഇല്ല മൂത്താപ്പാ, നിങ്ങളെ ഞാനൊരിക്കലും പ്രയാസപ്പെടുത്തുന്നില്ല.
എന്നാല്‍ അവരെല്ലാവരും കൂടി എനിക്ക് സൂര്യനെ മുന്നില്‍ വെച്ചുതന്നുകൊണ്ട് ഇതില്‍ നിന്നും പിന്തിരിയണമെന്ന് പറഞ്ഞാലും ഞാന്‍ പിന്തിരിയുന്നതല്ല. ഒന്നുകില്‍ എൻ്റെ ദൗത്യം വിജയിക്കുക അതല്ലെങ്കില്‍ ആ മാര്‍ഗ്ഗത്തില്‍ ഞാന്‍ പിടഞ്ഞു മരിക്കുക ഇതും പറഞ്ഞ് ഇറങ്ങിപ്പോകാന്‍ ശ്രമിച്ച പ്രവാചകനെ അബൂത്വാലിബ് തിരിച്ചു വിളിച്ചു കൊണ്ട് പറഞ്ഞു ഇല്ല മകനേ ഞാനൊരിക്കലും നിന്നെ അവര്‍ക്ക് ഏല്‍പ്പിക്കുകയില്ല.
നീ നിൻ്റെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിച്ചു കൊള്ളുക, എൻ്റെ തല മണ്ണില്‍ തട്ടുന്നത് വരെ നിന്നെ ഒരാള്‍ക്കും ഉപദ്രവിക്കാന്‍ ഞാന്‍ അനു വദിക്കുന്നതല്ല എന്ന് സധൈര്യം പറഞ്ഞു.
അബൂ ത്വാലിബ് മുഹമ്മദിനെ കയ്യൊഴിക്കുന്നില്ലെന്ന് അറിഞ്ഞ ഖുറൈശികള്‍ സുമുഖനും ആരോഗ്യവാനുമായ ഇമാറത്തുബ്നു വലീദ്ബ്നു മുഗീറയേയും കൊണ്ട് അബൂത്വാലിബിനെ സമീപിച്ചുകൊണ്ട് പറഞ്ഞു ഇതാ ഖുറൈശികളില്‍ സുന്ദരനും തൻ്റെടിയും ആരോഗ്യവാനുമായ യുവാവിനേയും കൊണ്ടാ ഞങ്ങളിപ്പോള്‍ വന്നിരിക്കുന്നത്.
നിങ്ങളിവനെ മകനായി സ്വീകരിക്കുക പകരം മുഹമ്മദിനെ ഞങ്ങള്‍ക്ക് ഏല്‍പ്പിച്ചുതരിക ഞങ്ങളവൻ്റെ കഥകഴിക്കുകയും ചെയ്യാം. ഇതുകേട്ട് ബുദ്ധിമാനായ അബൂത്വാലിബ് പറഞ്ഞു നിങ്ങളുടെ തീരുമാനം രസകരം തന്നെ എൻ്റെ മകനെ ഞാന്‍ നിങ്ങള്‍ക്ക് കൊല്ലാന്‍ ഏല്‍പ്പിച്ചു തരിക എന്നിട്ട് നിങ്ങളുടെ മകനെ ഞാന്‍ തീറ്റിപ്പോറ്റി വളര്‍ത്തുകയും ചെയ്യുക നാണമില്ലേ നിങ്ങള്‍ക്കിത് പറയാന്‍.
ഇറങ്ങിപ്പോവുക എൻ്റെ മുന്നില്‍ നിന്നും. അങ്ങിനെ അതിലും പരാജയപ്പെട്ട അവര്‍ ഇളിഭ്യരായി തിരിച്ചുപോയി.
No comments:
Post a Comment