മുഹാജിറുകളും അന്‍സ്വാറുകളും
അല്ലാഹുവിൻ്റെ പ്രീതി മാത്രം ആഗ്രഹിച്ച് ആദര്‍ശ സംരക്ഷണാര്‍ത്ഥം മദീനയിലെത്തിയ അഭയാര്‍ത്ഥികള്‍ക്ക് മുഹാജിറുകള്‍ എന്നും അവര്‍ക്ക് എല്ലാം നല്‍കി സ്വീകരി ക്കുകയും സഹായിക്കുകയും ചെയ്ത മദീനാ നിവാസികള്‍ക്ക് അന്‍സ്വാറുകള്‍ (സഹായികള്‍) എന്നുമാണ് ഖുര്‍ആനും ഹദീസും നാമകരണം ചെയ്തിരിക്കുന്നത്.
മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും ഇടയില്‍ ശക്തമായ സൗഹൃദവും സാഹോദര്യവുമാണ് പ്രവാചകന്‍ ഉണ്ടാക്കിയെടുത്തത്. അന്‍സ്വാരികളില്‍ നിന്നു ഒാരോരുത്തര്‍ക്കും മുഹാജിറായ ഒാരോ സഹോദരനെ വീതം പ്രവാചകന്‍(സ) വീതിച്ചുകൊടുത്തു. അബ്ദുര്‍റഹ്മാനു ബ്നുഒൗഫ് തന്നെ ഏല്‍പ്പിച്ചു കൊടുത്ത സഅദിനെ സംബന്ധിച്ച് പറയുന്നത് ഇമാം ബുഖാരി രേഖപ്പെടുത്തുന്നത് കാണുക സഅദ് (റ) എന്നോട് പറഞ്ഞു അബ്ദുര്‍
റഹ്മാന്‍ എനിക്ക് ധാരാളം സമ്പത്തുണ്ട്. അത് ഞാനിതാ രണ്ടായി തിരിക്കുന്നു ഇനി അതില്‍ ഒരു ഭാഗം താങ്കളുടേതാണ്. എനിക്ക് രണ്ട് ഭാര്യമാരുണ്ട്. അവരെ നീ കാണുക. എന്നിട്ട് നീ ഇഷ്ടപ്പെടുന്നത് ആരെയാണ് എന്ന് പറയുക. അവരെ ഞാന്‍ വിവാഹമോചനം നടത്തുന്നതാണ്. ഇദ്ദ കാലം കഴിഞ്ഞ ശേഷം നീ അവരെ വിവാഹം കഴിക്കുകയും വേണം. ഞാന്‍ പറഞ്ഞു സഅദേ, താങ്കളുടെ ധനത്തിലും കുടുംബത്തിലും അല്ലാഹു താങ്കള്‍ക്ക് ബര്‍ക്കത്ത് ചൊരിയട്ടെ. എനിക്ക് ഇവിടുത്തെ മാര്‍ക്കറ്റ് പരിചയപ്പെടുത്തി തന്നാല്‍ മതി.
ഞാന്‍കച്ചവടം ചെയ്തു ജീവിച്ചുകൊള്ളാം എന്നായിരുന്നു. ഇതുപോലുള്ള അനുഭവങ്ങള്‍ തന്നെയായിരുന്നു ഒാരോ രുത്തര്‍ക്കും പറയാനുണ്ടായിരുന്നത്. അത്കൊണ്ടാ തന്നെയാണ് അന്‍സ്വാരികളെ പ്രശംസിച്ചുകൊണ്ടാ അല്ലാഹു ഇപ്രകാരംവ്യക്തമാക്കിയതും മുഹാജിറുകള്‍ എത്തും മുമ്പ് വിശ്വസിക്കുകയും അവര്‍ക്ക് ഭവനമൊരുക്കുകയും ചെയ്തവര്‍. അവര്‍ തങ്ങളുടെ അടുത്തേക്ക് അഭയാര്‍ത്ഥികളായി വന്നവരെ സ്നേഹിക്കുന്നു. അവര്‍ക്ക് നല്‍കപ്പെട്ടതില്‍ നിന്ന് എന്തെങ്കിലും ലഭിക്കണമെന്ന ആവശ്യം അവരുടെ മനസ്സിലില്ല. സ്വന്തം അത്യാവശ്യമുണ്ടങ്കില്‍ പോലും അവര്‍ മറ്റുള്ളവര്‍ക്ക് പ്രാധാന്യം നല്‍കുന്നു (ഖുര്‍ആന്‍ 59:9 ). നോക്കൂ എന്തൊരു മഹനീയ മാതൃക.
No comments:
Post a Comment