ഒന്നാം ഹിജ്റ
പ്രവാചകന്‍െറ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നാള്‍ക്കുനാള്‍ വിജയത്തിലേക്ക് നീങ്ങി വിശ്വാസികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു.
ഇത് ശത്രുക്കളില്‍ പരിഭ്രാന്തി പരത്തി. അവര്‍ പ്രവാചകപിതൃവ്യനെ കണ്ട് നബി (സ)ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പറഞ്ഞുനോക്കി
പക്ഷേ ഫലം നിരാശ മാത്രം.തങ്ങളുടെ എല്ലാ അടവുകളും പാളിപ്പോയപ്പോള്‍ അവര്‍ മര്‍ദ്ദനത്തിൻ്റെ ശക്തി കൂട്ടാന്‍ തന്നെ തീ രുമാനിക്കുകയും വിശ്വാസികളെ സര്‍വ്വവിധേനെയും ഉപദ്രവിക്കുകയും ചെയ്തു. സഅദ് ബ്നു അബീവഖാസ്(റ) വിനെ അവര്‍ വെട്ടി പരിക്കേല്‍പ്പിച്ചു.
ഈ സന്ദര്‍ഭത്തില്‍ പ്രവാചകന്‍(സ) വിശുദ്ധ ഖുര്‍ആനിലെ കഴിഞ്ഞകാല വിശ്വാസികളുടെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് സമാശ്വസിപ്പിക്കുകയും താല്‍ക്കാലികമായ ഒരു ആശ്വാസമെന്ന നിലക്ക് അബ്സീനയിലേക്ക് ഹിജ്റ പോകുവാന്‍ (പാലായനം ചെയ്യാന്‍) അനുമതിനല്‍കുകയും ചെയ്തു.
അബ്സീനിയയിലെ അക്കാലത്തെ രാജാവായിരുന്ന നജ്ജാശി മുസ്ലിമല്ലാ എങ്കില്‍ പോലും ജനങ്ങളോട് നീതിയോടും ഗുണകാംക്ഷയോടും വര്‍ത്തിക്കുന്ന വ്യക്തിയായിരുന്നു എന്നത് പ്രസിദ്ധമായിരുന്നു. ഇസ്ലാമികേതര രാഷ്ട്രത്തിലും വിശ്വാസികള്‍ക്ക് മുസ്ലിമായി ജീവിക്കുന്നതിന് പ്രശ്നമൊന്നുമില്ലാ എന്ന് ഇത് വ്യക്തിമാക്കിത്തരുന്നു. അതോടൊപ്പം മതത്തെ സംരക്ഷിച്ച് അല്ലാഹുവിനെ മാത്രം ആരാധിച്ച് ഒരിടത്ത് ജീവിക്കുവാന്‍ പ്രയാസ മായി വരുമ്പോള്‍, നിര്‍ബന്ധ സാഹചര്യത്തില്‍ പോലും ശിര്‍ക്ക് ചെയ്യാന്‍ ഇസ്ലാം അനുവദിക്കുന്നില്ല എന്ന് കാണാന്‍ കഴിയും. ഒന്നുകില്‍ ഹിജ്റ പോവുക അതല്ലെങ്കില്‍ അതിൻ്റെ മാര്‍ഗ്ഗത്തില്‍ രക്തസാക്ഷിത്വം വരിക്കുക എന്നത് മാത്രമാണ് ഇസ്ലാം തുറന്ന് വെക്കുന്ന മാര്‍ഗ്ഗം.
പ്രവാചകത്വത്തിൻ്റെ അഞ്ചാം വര്‍ഷം റജബ് മാസത്തി ലായിരുന്നു വിശ്വാസികളുടെ ഒന്നാമത്തെ ഹിജ്റ സംഘം അബീസീനിയയിലേക്ക് നീങ്ങിയത്. ഉഥ്മാന്‍(റ)വിൻ്റെ നേതൃത്വത്തില്‍ പന്ത്രണ്ട് പുരുഷാരും നാല് സ്ത്രീകളു മായിരുന്നു പ്രസ്തുത സംഘത്തിലുണ്ടായിരുന്നത്.
തങ്ങളുടെ നാട്ടില്‍ അഭയം തേടിയെത്തിയ മുസ്ലിംകള്‍ക്ക് നജ്ജാശി രാജാവ് എല്ലാവിധ സംരക്ഷണവും സഹായങ്ങളും ചെയ്തു കൊടുത്തു.
രണ്ട് മാസത്തോളം അവിടെ താമസിച്ച വിശ്വാസികള്‍ പിന്നീട് മക്കയിലേക്ക് തന്നെ മടങ്ങുകയുണ്ടായി.
No comments:
Post a Comment