അല്‍ അമീന്‍ (വിശ്വസ്തന്‍)
നബി(സ) അക്കാലത്ത് നടപ്പുണ്ടായിരുന്ന എല്ലാ നിലക്കുമുള്ള ജീവിതക്രമങ്ങളില്‍ നിന്നും വ്യത്യസ്തമായി, മഹത്തായ സ്വഭാവ ഗുണങ്ങളുടെ ഉടമയായിട്ടായിരുന്നു തൻ്റെജീവിതം നയിച്ചിരുന്നത്. അത്കൊണ്ട് തന്നെ എല്ലാവരുടേയും സ്നേഹാദരവുകളും പ്രശംസകളും പിടിച്ചുപറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അക്കാലത്ത് തൻ്റെ സമപ്രായക്കാരായ യുവാക്കളിലും ചെറുപ്പക്കാരിലും കാണപ്പെട്ടിരുന്ന വൃത്തികേടുകളിലോ മറ്റ് ചീത്ത നടപടിക്രമങ്ങളിലോ ഒന്നും അദ്ദേഹം ഇടപെട്ടിരുന്നില്ല. എന്ന്മാത്രമല്ല അതിനോട് വെറുപ്പും അറപ്പുമുള്ള മനസ്സുമായിട്ടായിരുന്നു അദ്ദേഹം ജീവിച്ചുപോന്നത്.
ചെറുപ്പം മുതല്‍ക്ക് തന്നെ താന്‍ അറിയുകയോ, പ്രതീക്ഷിക്കുകയോ ചെയ്യാതെത്തന്നെ അല്ലാഹു അദ്ദേഹത്തെ ഒരു പ്രതേ്യക ലക്ഷ്യത്തിന്ന് ഒരുക്കിക്കൊഞ്ചബ്ല് വന്നിരുന്നു എന്ന് വേണം കരുതാന്‍. ഇക്കാര്യത്തെ ബലപ്പെടുത്തുന്ന ഒരു സംഭവം
ഇമാം ബുഖാരി തൻ്റെസ്വഹീഹില്‍ ഉദ്ധരിക്കുന്നത്കാണുക ജാബിര്‍(റ)ല്‍ നിന്ന് നിവേദനം, കഅബ പുനര്‍ നിര്‍മ്മാണം നടക്കുന്ന സമയം നബി(സ)യും അബ്ബാസ്(റ)വും കൂടി കല്ലുകള്‍ എടുത്ത് കൊണ്ട്പോകുവാന്‍ സഹായിക്കുകയുണ്ടായി. അന്നേരം അബ്ബാസ്(റ), നബി(സ) കുട്ടിയായിരുന്നതിനാല്‍ തൻ്റെ ഉടുതുണി അഴിച്ച് ചുമലില്‍ വെച്ചാല്‍ വേദനിക്കുകയില്ല എന്ന് പറയുകയും, നബി (സ) അത് അനുസരിക്കുകയും ചെയ്തു. പക്ഷേ പെട്ടന്ന് നബി(സ) ബോധം നഷ്ടപ്പെട്ടവനായി നിലത്ത് വീഴുകയും തൻ്റെ കണ്ണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തി് എന്റെ തുണീ ... എന്റെ തുണീ .. എന്ന് പറയുകയും അങ്ങിനെ മറ്റുള്ളവര്‍ അദ്ദേഹത്തെ തുണിയുടുപ്പിക്കുകയുംചെയ്തു.
ഇത് പോലെ വേറെയും സംഭവങ്ങള്‍ കാണാന്‍ സാധിക്കും. മേല്‍ പറയപ്പെട്ട നിലക്കുള്ള സ്വഭാവ മാഹാത്മ്യവും വിശ്വസ്തതയും കാരണത്താല്‍ ഏവര്‍ക്കും പ്രിയങ്കരനും കണ്ണിലുണ്ണിയുമായി അദ്ദേഹം വളരുകയും എല്ലാവരും അദ്ദേഹത്തെ അല്‍ അമീന്‍ (വിശ്വസ്തന്‍) എന്ന് വിശേഷിപ്പിക്കുകയും ആ പേരില്‍ അദ്ദേഹം അറിയപ്പെടുകയുംചെയ്തു.
തര്‍ക്കത്തിന് പരിഹാരം കാണുന്നു നബി(സ)ക്ക് മുപ്പത്തഞ്ച് വയസ്സ് പ്രായമായ സമയത്ത്, അതിശകതമായ നിലക്കുണ്ടായ വെള്ളപ്പൊക്കവും മറ്റും കാരണത്താല്‍ കഅബാലയത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ഖുറൈശികള്‍ അത് പുതുക്കിപ്പണിയാന്‍ തീരുമാനിക്കുകയും ചെയ്തു.
വലീദ്ബ്നുമുഗീറയുടെ നേതൃത്വത്തില്‍ കഅബ പുതുക്കിപ്പണിയുന്ന ജോലി ആരംഭിച്ചു. നാട്ടുപ്രമാണിമാരും ഗോത്രത്തലവാരും പ്രസ്തുത പുണ്യകര്‍മ്മത്തില്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്തു. വേശ്യാവൃത്തി പലിശ തുടങ്ങിയ തെറ്റായ മാര്‍ഗ്ഗത്തിലൂടെയുള്ള സമ്പാദ്യങ്ങള്‍ ഒരു കാരണവശാലും പ്രസ്തുത കര്‍മ്മത്തിന്ന് ഉപയോഗിക്കുയില്ല മറിച്ച് വിശിഷ്ഠ മാര്‍ഗ്ഗത്തിലൂടെയുള്ള വരുമാനം മാത്രമേ കഅബാ നിര്‍മ്മാണത്തിന് ഉപയോഗിക്കൂ എന്ന അന്നത്തെ അവരുടെ തീരുമാനം എടുത്ത് പറയേണ്ടതും കഅബയുടെ നേരെ അവരുടെ മനസ്സിലുണ്ടായിരുന്ന പവിത്രതയും ആദരവും എത്രമാത്രമുണ്ടായിരുന്നു എന്ന്വിളിച്ചോതുന്നതുമായിരുന്നു പ്രസ്തുത സംഭവം.
എന്നാല്‍ പ്രസ്തുത കര്‍മ്മം നടക്കുന്നതിനിടയിലുണ്ടായ ഒരു സംഭവം പ്രതേ്യകം ശ്രദ്ധേയമാണ്. എല്ലാ ഗോത്രങ്ങളും തങ്ങളുടേതായ പങ്ക് നിര്‍വ്വഹിച്ചിരുന്നു എന്നത് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലൊ. അത്കൊണ്ട് തന്നെ കഅബയുടെ ആരംഭം മുതല്‍ക്ക് തന്നെ കഅബയുടെ ഒരു മൂലയില്‍ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായ ഒരു കറുത്ത കല്ലു. ഹജറുല്‍ അസ്വദ് (കറുത്തകല്ല്) എന്നാണ് അതിന് പറഞ്ഞുവരുന്നത്.
മനുഷ്യന്, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിന് ഭൂമിയില്‍ സ്ഥാപിക്കപ്പെട്ടആദ്യ മന്ദിരം അതിൻ്റെ തുടക്കം മുതല്‍ ഏകദൈവാരാധനക്ക് സാക്ഷ്യം വഹിച്ച ഒരു കല്ല്അതിൻ്റെനിലനില്‍പ്പ് കാലമത്രയും സംരക്ഷിക്കപ്പെടുക എന്നത് അല്ലാഹുവിൻ്റെ ഒരു തീരുമാനമാകാം. ചരിത്രപരമായി അതിന് പ്രാധാന്യവും
പ്രതേ്യകതയുമുണ്ട് എന്നത് നിഷേധിക്കാനാകാത്ത ഒരു വസ്തുതയാണ് എന്നതില്‍ തര്‍ക്കമില്ല പ്രവാചകന്‍ (സ) കഅബ പ്രദക്ഷിണ സമയം ആരംഭം കുറിക്കാനുള്ള അടയാളമായി അത് നിശ്ചയിക്കുകയും ചെയ്തു. അതിനെ ചുംബിക്കുകയോ തൊട്ടുമുത്തുകയോ അതിനും കഴിയാത്ത പക്ഷം കൈ കൊണ്ട് അതിനുനേരെ ആംഗ്യം കാണിക്കുകയോ ചെയ്തുകൊണ്ടയിരിക്കണം തവാഫ് (പ്രദക്ഷിണം) ആരംഭിക്കേണ്ടത്. അതില്‍ കവിഞ്ഞ പ്രതേ്യകതയോ ദിവ്യത്തമോ അതിന് സങ്കല്‍പ്പിച്ചു കൂടാത്തതുമാണ്.
മഹാനായ ഖലീഫ ഉമര്‍(റ) ഒരിക്കല്‍ കഅബപ്രദക്ഷിണം ചെയ്യുന്ന സമയം ഹജറുല്‍ അസ്വദ് ചുംബിച്ചുകൊണ്ട്പറഞ്ഞ വാക്കുകള്‍ നാം പ്രതേ്യകം മനസ്സിലാക്കിയിരിക്കേണ്ടതാണ്.കല്ലേ,നീ ഒരു കല്ല് മാത്രമാണ് എന്ന് എനിക്ക് അറിയാം.നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്തു തരാനോ ഉപദ്രവത്തില്‍ നിന്ന് എന്നെരക്ഷപ്പെടുത്താനോ കഴിയുകയില്ല. നബി(സ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനൊരിക്കലും നിന്നെ ചുംബിക്കുമായിരുന്നില്ല (ബുഖാരി).
കഅബയുടെ പുനര്‍ നിര്‍മ്മാണ സമയത്ത് ഹജറുല്‍ അസ്വദ് വെക്കേണ്ട സ്ഥാനം എത്തിയപ്പോള്‍ പ്രസ്തുത കര്‍മ്മം ആര് നിര്‍വ്വഹിക്കണമെന്ന കാര്യത്തില്‍ അവര്‍ അഭിപ്രായ വ്യത്യാസത്തിലാവുകയും ഒാരോരുത്തരും തങ്ങള്‍ക്ക് അത് നിര്‍വ്വഹിക്കണമെന്ന് വാദിക്കുകയും ചെയ്തു. അവസാനം തര്‍ക്കപരിഹാരത്തിനായി അവര്‍ കണ്ടത്തിയ മാര്‍ഗ്ഗം ഇനി ആദ്യം കഅബയുടെ അടുത്തേക്ക്ക ടന്നുവരുന്ന വ്യക്തിയാരാണോ അദ്ദേഹത്തിൻ്റെ തീരുമാനത്തിന് വിടാം എന്നതായിരുന്നു.
അങ്ങിനെ അവരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടയില്‍ പ്രവാചകന്‍(സ)ആയിരുന്നു അങ്ങോട്ട് കടന്നുവന്നത് അവരെല്ലാ വരും വിളിച്ചു പറഞ്ഞു അതാവരുന്നു അല്‍ അമീന്‍, ഞങ്ങള്‍ അദ്ദേഹത്തിൻ്റെ തീരുമാനം അംഗീകരിക്കുന്നതാണ്
അവര്‍ പ്രവാചകനെ വിഷയം ധരിപ്പിച്ചു. അദ്ദേഹം ഒരു തുണി കൊണ്ട്വരാന്‍ പറഞ്ഞു. അങ്ങിനെ അത് വിരിച്ചു അതിലേക്ക് തൻ്റെ കൈകൊണ്ട് ഹജറുല്‍ അസ്വദ് എടുത്ത് വെച്ച ശേഷം എല്ലാ ഗോത്രത്തലവാരോടും അതിൻ്റെ ഒാരോ ഭാഗം പിടിച്ച് പൊക്കാന്‍ ആവശ്യപ്പെടുകയും കല്ല് വെക്കേണ്ടതായ സ്ഥാനത്തെത്തിയപ്പോള്‍ പ്രവാചകന്‍(സ) തന്നെ കല്ല് യഥാസ്ഥാനത്ത്സ്ഥാപിക്കുകയും ചെയ്തു. അങ്ങിനെ എല്ലാവരുടേയും പരിപൂര്‍ണ്ണ സംതൃപ്തിയോടുകൂടി, സംഘട്ടനത്തിൻ്റെവക്കിനോളം എത്തിയിരുന്ന പ്രശ്നം പ്രവാചകന്‍ (സ)സമംഗളമായി പരിഹരിച്ചു.
No comments:
Post a Comment