ബഹിഷ്കരണം
അവസാനത്തെ അടവ് എന്ന നിലക്ക് പിന്നീട് ഖുറൈശികള്‍ കണ്ടത്തിയ മാര്‍ഗ്ഗം നബി(സ)ക്കും അനുയായികള്‍ക്കും ഉൗരുവിലക്കും ബഹിഷ്കരണവും ഏര്‍പ്പെടുത്തുക എന്നതായിരുന്നു. മുസ്ലിംകളുമായുള്ള വിവാഹം, മറ്റ് ഇടപാടുകള്‍, പരസ്പരമുള്ള സമ്പര്‍ക്കങ്ങള്‍, കച്ചവടം (വാങ്ങലും വില്‍ക്കലും), സംസാരം അടക്കം എല്ലാ നിലക്കുമുള്ള സഹായ സഹകരണങ്ങളും സമ്പര്‍ക്കവും നിര്‍ത്തല്‍ ചെയ്തുകൊണ്ട് ഒരു കരാര്‍ എഴുതിയുണ്ടാക്കി കഅബയില്‍ കെട്ടിത്തൂക്കി.
തദടിസ്ഥാനത്തില്‍ വിശ്വാസികള്‍ക്ക് അവര്‍ ഭക്ഷണ പാനീയങ്ങള്‍ പോലും വിലക്കി. കൈവശം ഉണ്ടാ യിരുന്ന പണം കൊണ്ട് പോലും പ്രയോജനമില്ലാതെയായി. യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളില്‍ പുറം നാടുകളില്‍ നിന്നും കച്ചവടക്കാര്‍ വരുന്ന അവസരങ്ങളില്‍ മാത്രമായിരുന്നു എന്തെങ്കിലും കൊള്ളക്കൊടുക്കകള്‍ നടത്താന്‍ കഴിഞ്ഞിരുന്നത്. അല്ലാത്ത അവസരങ്ങളില്‍ തങ്ങള്‍ കാലില്‍ ധരിച്ചിരുന്ന തോലിൻ്റെ ചെരുപ്പുകള്‍ വെള്ളത്തിലിട്ട് കുതിര്‍ത്തി അത് പോലും കടിച്ച് തിന്നു നോക്കിയിരുന്നു, എന്നും. പച്ചിലകള്‍ കടിച്ചുതിന്ന്, ആടുകള്‍ കാഷ്ടിക്കുന്നത് പോലെയായിരുന്നു ഞങ്ങള്‍ കാഷ്ടിച്ചിരുന്നത് എന്നും സ്വഹാബികളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനിടയില്‍ ഖദീജ (റ) യുടെ സഹോദരപുത്രന്‍ ഇടക്ക് തൻ്റെ അമ്മായി എന്ന ബന്ധം പരിഗണിച്ച് ചോളവും മറ്റും എത്തിച്ചുകൊടുത്തിരുന്നത് ഒഴിച്ച് മറ്റെല്ലാ സമ്പര്‍ക്കവും നബി(സ)ക്കും അനുയായികള്‍ക്കും തടയപ്പെട്ടു. പൂര്‍ണ്ണമായും ഉപരോധം തന്നെയായിരുന്നു. ഈ അവസ്ഥയില്‍ മൂന്ന് കൊല്ലം കഴിച്ചുകൂട്ടേണ്ടി വന്നു.
എന്നാല്‍ ഖുറൈശികള്‍ക്ക് ഇടയില്‍ തന്നെ പ്രവാചകനും സ്വഹാബികളും അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങളില്‍ അനുകമ്പയുള്ള ചിലയാളുകളുണ്ടായ രുന്നു. അക്കൂട്ടത്തിലൊരാളായ ഹിഷാമ് ബ്നു അംറ്, നബിയുമായി കുടുംബ ബന്ധമുണ്ടായിരുന്ന സുഹൈറ് ബ്നു അബീ ഉമയ്യയെ (ഇദ്ദേഹം നബിയുടെ പിതൃ സഹോദരിയായ ആതിഖയുടെ മകനാണ്) ചെന്ന് കാണുകയും നമ്മുടെ കുടുംബക്കാരായ ഒരു കൂട്ടം ആളുകളോട് ഈ രൂപത്തില്‍ ക്രൂരായി പെരുമാറാന്‍ മാത്രം എന്ത് തെറ്റാണ് അവര്‍ ചെയ്തത് വര്‍ഷങ്ങളായി ഭക്ഷണം പോലും തടയപ്പെട്ടിരിക്കുന്നു . അന്നേരം ഞാന്‍ ഒറ്റക്ക് ന്ത് ചെയ്യാനാണ് എന്നായിരുന്നു അയാളുടെ മറുപടി. അന്നേരം ഹിശാം പറഞ്ഞത് ഒരാള്‍ മാത്രമല്ല രണ്ടായി ഞാനുമുണ്ട് മൂന്നാമനായി മുത്ഇമു ബ്നു അദിയ്യിനേയും അതുപോലെ അബുല്‍ ബുഹ്തുരിയേയും ഈ വിഷയത്തില്‍ തങ്ങളോടൊപ്പം ലഭിച്ചു. അങ്ങിനെ നാലു പേരും കൂടി ഖുറൈശികളോടായി കരാര്‍ വലിച്ചു കീറുന്നതി നെ സംബന്ധിച്ച് സംസാരിച്ചു.
അന്നേരം അബൂജഹല്‍ നീ പറയുന്നത് നടക്കാന്‍ പോകുന്നില്ല എന്ന് പറഞ്ഞു. ഉടനെ ആദ്യം സംസാരിച്ച സുഹൈറിനോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും കൂടി അത് നടക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ പ്രസ്തുത സംസാരങ്ങള്‍ ശ്രദ്ധിച്ചിരുന്ന അബൂത്വാലിബ് പറഞ്ഞു നിങ്ങള്‍ തര്‍ക്കിക്കേണ്ടതില്ല, അത് അല്ലാഹു തന്നെ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. ഇക്കാര്യം അല്ലാഹു മുഹമ്മദിനെ അറിയിച്ചു കഴിഞ്ഞു. ഇത് കേട്ട മുത്ഇമു ബ്നു അദിയ്യ് കരാര്‍ പത്രം വലിച്ചു കീറുന്നതിനായി ചെന്ന് നോക്കിയപ്പോള്‍ തുടക്കത്തില്‍ എഴുതപ്പെട്ടിരുന്ന ബിസ്മിക ല്ലാഹുമ്മ (അല്ലാഹുവിൻ്റെ നാമത്തില്‍) എന്ന വചനം ഒഴിച്ച് ബാക്കിയുള്ളതെല്ലാം ചിതല്‍ തിന്ന് നശിപ്പിക്കപ്പെട്ടിരുന്നു അതോടെ ആ ബഹിഷ്കരണവും അവസാനിച്ചു. പ്രവാചകനും സ്വഹാബികളും ശഅബ് അബൂത്വാലിബി ല്‍ (അബൂത്വാലിബിൻ്റെ മലഞ്ചെരുവില്‍) നിന്നും മക്കയിലേക്ക് തിരിച്ചുവന്നു.
No comments:
Post a Comment