ദുഖ: വര്‍ഷം
പ്രവാചകത്വത്തിൻ്റെ പത്താം വര്‍ഷം പ്രവാചകനെ സം ബന്ധിച്ചേടത്തോളം തങ്ങാവുന്നതിലുമപ്പുറം ദുഖവും പ്രയാസവും അനുഭവിക്കേ ഞ്ചബ്ലതായി വന്ന വര്‍ഷമായിരു ന്നു. അതുകൊ മ്ലബ്ദ് തന്നെ ചരിത്രകാരാര്‍ ദുഖ വര്‍ഷം എന്നാണ് പ്രസ്തുത വര്‍ഷത്തിന് പേരു നല്‍കിയിട്ടുള്ളത്. വിശ്വാസിയായില്ലെങ്കിലും മരണം വരെ തന്നെ സംരക്ഷി ക്കുന്നതിലും, സഹായിക്കുന്നതിലും അതീവ ശ്രദ്ധാലു വായിരുന്ന അബൂത്വാലിബിന്‍േറയും അവിടുത്തെ പ്രിയ പത്നി ഖദീജ(റ) യുടേയും വിയോഗമായിരുന്നു അതിനുള്ള കാരണം.
അബൂത്വാലിബിൻ്റെ വേര്‍പാട്
പ്രവാചകനും അനുയായികളും ശിഅബ് അബൂത്വാലിബിലെ ഉപരോധം കഴിഞ്ഞ് പുറത്ത്വന്ന് അധികം കഴിഞ്ഞില്ല അപ്പോഴേക്കും പ്രവാചകന് താങ്ങും തണലുമായി വര്‍ത്തിച്ചിരുന്ന അബൂത്വാലിബ് മരണപ്പെട്ടു. അദ്ദേഹത്തിൻ്റെ മരണം ആസന്നമായ അവസരത്തില്‍ പ്രവാചകന്‍(സ) അവിടെ കടന്നുചെല്ലുകയും സങ്കടത്തോടുകൂടി അദ്ദേഹത്തോട് മൂത്താപ്പാ, നിങ്ങളൊന്ന് ലാഇലാ ഹ ഇല്ലല്ലാഹ് എന്ന് പറയൂ. എങ്കില്‍ അത് വെച്ച് എനിക്ക് അല്ലാഹുവിങ്കല്‍ ഒന്ന് വാദിച്ചു നോക്കാം. എന്ന് ആവശ്യപ്പെട്ടു. അന്നേരം അവിടെ സന്നിഹിതരായിരുന്ന അബൂജഹല്‍ അബ്ദുല്ലാഹിബ്നു അബീഉമയ്യ എന്നിവര്‍ പറഞ്ഞു. അബൂത്വാലിബ്, നിങ്ങള്‍ അബ്ദുല്‍ മുത്തലിബിൻ്റെ മതം കയ്യൊഴിക്കുകയാണോ അന്നേരം അബൂ ത്വാലിബ് പ്രവാചകനോടായി പറഞ്ഞത് ഇങ്ങിനെയാണ്. മോനേ, നിൻ്റെ മതമാണ് ഏറ്റവും നല്ല മതം എന്ന് നിക്കറിയാം. പക്ഷേ ഈ ജനതയുടെ ആക്ഷേപം ഇല്ലാ യിരുന്നുവെങ്കില്‍ നിന്നില്‍ വിശ്വസിക്കുന്ന ഒന്നാമത്തെ വ്യക്തി ഞാനാകുമായിരുന്നു.
ഇത് പറഞ്ഞുകൊണ്ട് അബ്ദുല്‍മുത്തലിബിൻ്റെ മതത്തിലായിക്കൊണ്ട് എന്ന് പറഞ്ഞ് അബൂത്വാലിബ് കണ്ണടക്കുകയാണുണ്ടായത്. ഇത് പ്രവാചകനില്‍ അങ്ങേയറ്റം പ്രയാസമുണ്ടാക്കി. ദുഖ ഭാരത്താല്‍, എന്നോട് വിരോധിക്കാത്തതു വരെ ഞാന്‍ അങ്ങേക്ക് വേണ്ടി പാപമോചനത്തിനായി പ്രാര്‍ ത്ഥിക്കും. എന്ന് പ്രവാചകന്‍ പറഞ്ഞു. പക്ഷേ അല്ലാഹു ഇപ്രകാരം ഖുര്‍ആന്‍ വചനം അവതരിപ്പിച്ച് അത് തിരുത്തുക തന്നെ ചെയ്തു.
ബഹ ദൈവ വിശ്വാസികള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന് ങ്ങള്‍ക്ക് വ്യക്തമായിക്കഴിഞ്ഞതിനു ശേഷം അവര്‍ക്കു വേണ്ടി പാപമോചനം തേടുവാന്‍, അവര്‍ അടുത്ത ബന്ധമുള്ളവരായാല്‍ പോലും പ്രവാചകനും സത്യവിശ്വാസികള്‍ക്കും പാടുള്ളതല്ല (ഖുര്‍ആന്‍ ) നിശ്ചയം, നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴി യിലാക്കാന്‍ ആവില്ല (ഖുര്‍ആന്‍ 28:56 )
ഖദീജാ ബീവി(റ)യുടെ വഫാത്ത്
അബൂത്വാലിബിൻ്റെറ മരണത്തിന് ശേഷം രണ്ട് 3 മാസം പിന്നിടുമ്പോഴേക്ക്, നബിയെ സാമ്പത്തികമായും ശാരീരികമായും മാനസികമായും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന അവിടുത്തെ പ്രിയപത്നി ഖദീജ(റ)യും വേര്‍പിരിഞ്ഞു. നുബുവ്വത്ത് പത്താം വര്‍ഷം റമദാന്‍ മാസത്തിലായിരുന്നു അത്. അന്ന് അവര്‍ക്ക് 65 വയസ്സും നബി(സ) ക്ക് 50 വയസ്സുമായിരുന്നു പ്രായം.
ഇരുപത്തഞ്ച് വര്‍ഷത്തെ ആ ദാമ്പത്യജീവിതം പ്രവാചകന്‍(സ) തൻ്റെ ജീവിതത്തില്‍ എന്നുമെന്നും ഒാര്‍ക്കാറുണ്ടായിരുന്നു. ഇമാം അഹ്മദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ നബി(സ) ഖദീജ(റ)യെ അനുസ്മരിച്ച് പറഞ്ഞത് നമുക്ക് ഇങ്ങിനെ കാണാം. എല്ലാവരും എന്നില്‍ അവിശ്വസിച്ചപ്പോള്‍ ഖദീജ(റ) എന്നില്‍ വിശ്വസിച്ചു, എല്ലാവരും എന്നെ കളവാക്കിയപ്പോള്‍ അവര്‍ എന്നെ സത്യപ്പെടുത്തി. ജനങ്ങള്‍ എന്നെ തടഞ്ഞപ്പോള്‍ അവര്‍ അവ രുടെ സമ്പത്ത്കൊണ്ട് എന്നെ സഹായിച്ചു, അവരിലാണ് അല്ലാഹു എനിക്ക് സന്താനങ്ങളെ നല്‍കിയതും (അഹ്മദ്).
മറ്റൊരു ഹദീസ് കൂടി കാണുക ഒരിക്കല്‍ ജിബ്രീല്‍ (അ) നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു ഖദീജ (റ) ഇപ്പോള്‍ താങ്കളുടെ അടുത്ത് വരും അവര്‍ എത്തിയ ല്‍ അല്ലാഹു അവര്‍ക്ക് സലാം പറഞ്ഞയച്ചതായി അറിയിക്കുക. അതുപോലെ അല്ലാഹു അവര്‍ക്കായി ഒരു ഭവനം ഒരുക്കി വെച്ചതായും സന്തോഷമറിയിക്കുക (ബുഖാരി).
No comments:
Post a Comment