ഹിജ്റയുടെ തുടക്കം
അഖബാ ഉടമ്പടിയോടുകൂടി യഥ്രിബിൻ്റെ മണ്ണില്‍ ഇസ്ലാമിൻ്റെവ്യാപനം ദ്രുതഗതിയില്‍ നടക്കുന്നത് മനസ്സിലാക്കിയ മുശ്രികുകള്‍ തങ്ങളുടെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് പ്രവാചകനേയും വിശ്വാസികളേയും പ്രയാ സപ്പെടുത്താന്‍ തുടങ്ങി. അത് മനസ്സിലാക്കിയ പ്രവാച കന്‍ (സ) വിശ്വാസികളോട് യഥ്രിബിലേക്ക് പാലായനം ചെയ്തുകൊള്ളാന്‍ അനുമതി നല്‍കി.
പ്രവാചകനില്‍ നിന്നുള്ള അനുമതി ലഭിച്ചതോടെ വിശ്വാ സികള്‍ യഥ്രിബിലേക്ക് യാത്രയാരംഭിച്ചു. എന്നാല്‍ മുശ്രികുകള്‍ അവിടേയും എതിര്‍പ്പുകളുമായി വന്നു. പ്രയാസങ്ങള്‍ കാരണം പലര്‍ക്കും ഒളിച്ചുകൊണ്ട് മാത്രം ഹിജ്റണ്ടപോകേതായി വന്നു.
ആദ്യമായി യാത്ര പുറപ്പെട്ട അബൂസല്‍മ ഭാര്യയും (ഉമ്മു സല്‍മ)യും മകനും കൂടിയുള്ള യാത്രയില്‍, ശത്രുക്കള്‍ അവരെ തടയുകയും ഭാര്യയേയും കുഞ്ഞിനേയും രണ്ട് സ്ഥലത്തായി തടഞ്ഞുവെച്ചുകൊണ്ട് അബൂ സല്‍മയെ മാത്രം പോകാന്‍ അനുവദിച്ചു.
എല്ലാം മതത്തിനു വേണ്ടി ത്യജിച്ച് ആദര്‍ശ സംരക്ഷണാര്‍ത്ഥം നാടുവിടാന്‍ ഒരുങ്ങിയ വിശ്വാസികള്‍ക്ക് നേരിടേണ്ടി വന്ന കഷ്ടതകള്‍ കുറച്ചൊന്നുമായിരുന്നില്ല. ഉമ്മുസല്‍മ(റ), ഭര്‍ത്താവില്‍ നിന്നും പിഞ്ചു മകനില്‍ നിന്നും വേര്‍ പിരിയേണ്ടിവന്ന ദുഖഭാരത്താല്‍ തന്നെ പാര്‍പ്പിച്ച തടവറയുടെ (വീടിൻ്റെ) മുറ്റത്ത് അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് യഥ്രിബിൻ്റെ വഴിയിലേക്ക് നോക്കി കരഞ്ഞു കൊണ്ട് കഴിഞ്ഞു കൂടി. ഈ അവസ്ഥയില്‍ നീണ്ട മാസങ്ങള്‍ കഴിച്ചു കൂട്ടി. ഏകദേശം ഒരു കൊല്ലം പിന്നിട്ട ശേഷം അതുവഴി കടന്നുവന്ന അബൂസല്‍മയുടെ കുടുംബത്തില്‍ പെട്ട, തന്നെ തടഞ്ഞുവെച്ചവരില്‍ ഒരാള്‍ക്ക് അവരുടെ അവസ്ഥയില്‍ അലിവു തോന്നി അവരെ യഥ്രിബിലേക്ക് പറഞ്ഞയക്കാന്‍ കൂട്ടുകാരോട് ആവശ്യപ്പെട്ടു.
അങ്ങിനെ അവര്‍ക്ക് തൻ്റെമകനെ തിരിച്ചുകൊടുത്ത് ഇറക്കിവിട്ടു. അഞ്ഞൂറോളം കിലോ മീറ്റര്‍ അകലെയുള്ള യഥ്രിബ് ലക്ഷ്യം വെച്ച് അവര്‍ മകനേയും കൊണ്ട് നടത്തം തുടങ്ങി. ഈ അവസരത്തില്‍ അതുവഴി വന്ന ഉഥ്മാനുബ്നുത്വല്‍ഹ അവരെ കണ്ട് മുട്ടുകയും അവരുടെ അവസ്ഥകള്‍ മനസ്സിലാക്കി, അവരെ യഥ്രിബിനടുത്തുള്ള ഖുബാഅ് വരെ കൊണ്ട് ചെന്നാക്കി. നിങ്ങളുടെ ഭര്‍ത്താവ് ഇവിടെകാണും എന്ന് പറഞ്ഞു തിരിച്ചുപോയി. അന്ന് അദ്ദേഹം മുസ്ലിമായിരുന്നില്ല.
ഹിജ്റയുടെ പേരില്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്ന സുഹൈബ് (റ) വിനെ മക്കക്കാര്‍ തടഞ്ഞുകൊണ്ട്, റോമില്‍ നിന്നും അഭയാര്‍ത്ഥിയായി എത്തിയ നീ ഞങ്ങളുടെ ദേശത്ത് വന്ന് സമ്പാദിച്ച സമ്പത്തുമായി നിന്നെ ഞങ്ങള്‍ പോകാന്‍ അനുവദിക്കില്ല എന്നു പറഞ്ഞ് തടഞ്ഞു. അദ്ദേഹത്തിന് കൂടുതല്‍ ആലോചിക്കാനുണ്ടരുന്നില്ല, നിങ്ങള്‍ക്ക് എൻ്റെ സമ്പത്ത് അല്ലേ ആവശ്യം എന്നു പറഞ്ഞ് ദീര്‍ഘകാലത്തെ തൻ്റെസമ്പാദ്യം മുഴുവനും നല്‍ കിക്കൊണ്ട് തൻ്റെ ആദര്‍ശവുമായി യഥ്രിബീലേക്ക് നീങ്ങി . ഇത് അറിഞ്ഞ പ്രവാചകന്‍(സ) റബിഹ സുഹൈബ, റബിഹ സുഹൈബ് (സുഹൈബ് ലാഭം കൊയ്തു) എന്നു പറഞ്ഞ് അദ്ദേഹത്തെ അനുമോദിച്ചു.
എന്നാല്‍ ഉമര്‍(റ) മേല്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി തന്നെ ഹിജ്റ പോയ വ്യക്തിയായിരുന്നു. അദ്ദേഹം കഅബയുടെ സമീപത്ത് ചെന്ന് പരസ്യമായി ത്വവാഫ് നിര്‍വ്വഹിച്ച ശേഷം ഞാനിതാ ഹിജ്റ പോവുകയാണ്. ആരെങ്കിലും തങ്ങളുടെ കുട്ടികളെ അനാഥരാക്കാനും ഭാര്യമാരെ വിധവകളാക്കാനും മാതാക്കളെ മക്കള്‍ നഷ്ടപ്പെട്ട ദുഖത്തിലാക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ എന്നെ വന്ന് തടഞ്ഞുകൊള്ളട്ടെ. ഇതും പറഞ്ഞ് എല്ലാവരും നോക്കി നില്‍ക്കേ തൻ്റെ യാത്രയാരംഭിച്ചു.
അബൂബക്കര്‍ യാത്രക്ക് അനുമതി ചോദിച്ചപ്പോള്‍ പ്രവാചകന്‍ (സ) പറഞ്ഞു തിരക്ക് കൂട്ടാതിരിക്കുക അല്ലാഹു താങ്കള്‍ക്ക് ഒരു കൂട്ടുകാരനെ കൂടി
കണ്ടത്തിയേക്കും. അലി (റ)യെ ചില ആവശ്യങ്ങള്‍ക്കായി പ്രവാചകന്‍ തടഞ്ഞുനിര്‍ത്തി. ബാക്കി മുസ്ലിംകളെല്ലാം ത്യാഗപൂര്‍ണ്ണമായ ജീവിതത്തിലൂടെ, അല്ലാഹു പ്രശംസിച്ച മുഹാജിറുകള്‍ എന്ന പട്ടികയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞിരുന്നു.
No comments:
Post a Comment