മുശ്രികുകള്‍ ദാറുന്നദ്വയില്‍
മുസ്ലിംകളുടെ പാലായനം കണ്ട മുശ്രികുകള്‍ ഏറെ താമസിയാതെ പ്രവാചകനും ഹിജ്റപോകുമെന്ന് മനസ്സി ലാക്കി. അതാകട്ടെ മക്കയുടെ പുറത്ത് ഇസ്ലാമിൻ്റെ പ്രചരണത്തിനു കാരണമാകും എന്ന് ചിന്തിച്ച് എത്രയും പെ ട്ടെന്ന് അത് തടയിടാന്‍ എന്ത് ചെയ്യണം എന്ന് ആലോചിക്കാനായി അവരുടെ പാര്‍ലമെന്‍റ് മന്ദിരമായ ദാറുന്നദ്വയില്‍ അടിയന്തിര യോഗം ചേര്‍ന്നു.
മുശ്രികുകളിലെ എല്ലാ പ്രമുഖരും പ്രസ്തുത യോഗത്തില്‍ പങ്കെടുത്തിരുന്നു. കൂടാതെ സാക്ഷാല്‍ ഇബ്ലീസ് തന്നെയും ഈ വിഷയത്തില്‍ അവരോട് പങ്ക് ചേരുകയുണ്ടായി എന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആദ്യം അവരില്‍ ഒരാള്‍ പ്രവാചകനെ നാടുകടത്താം എന്ന് അഭിപ്രായപ്പെട്ടു. അങ്ങിനെയായാല്‍ അവൻ്റെ ശല്യം നീങ്ങിക്കിട്ടും. അന്നേരം അതിനെ ഖണ്‍ഡിച്ചു കൊണ്ടുള്ള എതിരഭിപ്രായങ്ങള്‍ വന്നു. അവൻ്റെ സ്വഭാവവും പെരുമാറ്റവും ആരെയാണ് വശീകരിക്കാത്തത്, അവന്‍ ചെല്ലുന്നിടത്ത് അനുയായികളെയുണ്ടാക്കി അവന്‍ തിരിച്ചുവരും. അതിനാല്‍ നാടുകടത്തല്‍ ഫലപ്രദമല്ല നമുക്കവനെ ബന്ധനസ്ഥനാക്കാം എന്നതായിരുന്നു അടുത്ത നിര്‍ദ്ദേശം. അതും അംഗീകരിക്കപ്പെടുകയുണ്ടായില്ല. അവസാനം എല്ലാ ഗോത്രത്തില്‍ നിന്നും ശക്തരും കരുത്തരുമായ ഒാരോരുത്തര്‍ മുന്നോട്ട് വന്ന് എല്ലാവരും കൂടി ഒന്നിച്ച് അവനെ വെട്ടി കൊലപ്പെടുത്തുക എന്ന തീരുമാനത്തിലാണ് അവര്‍ എത്തിച്ചേര്‍ന്നത്. അങ്ങിനെയാവുമ്പോള്‍ എല്ലാവരോടും കൂടി പ്രതികാരം ചോദിക്കാന്‍ മുഹമ്മദിൻ്റെറ കുടുംബത്തിനാവുകയില്ല. ഇനി അവര്‍ പ്രായശ്ചിത്തം ആവശ്യപ്പെടുകയാണ് എങ്കില്‍ എല്ലാവര്‍ക്കും കൂടി നിഷ്പ്രയാസം അത് കൊടുത്തുവീട്ടുകയും ആവാം. ഈ തീരുമാനം എത്രയും പെട്ടന്ന് നടപ്പിലാക്കാനായി അവര്‍ തീയതിയും സമയവും കണ്ടത്തി സഭപി രിഞ്ഞു. പക്ഷേ അല്ലാഹു അവരുടെ കുതന്ത്രങ്ങള്‍ക്ക് മീതെ തന്ത്രം പ്രയോഗിക്കുക തന്നെ ചെയ്തു.
അല്ലാഹു പറയുന്നത് കാണുക (നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടി നിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന (സന്ദര്‍ഭം) ഒാര്‍ക്കുക. അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍ (ഖുര്‍ആന്‍ 8:30)
No comments:
Post a Comment