Monday, November 14, 2022

പ്രവാചകന്‍(സ)യുടെ ഹിജ്റ

 പ്രവാചകന്‍(സ)യുടെ ഹിജ്റ

മുശ്രികുകളുടെ കുതന്ത്രങ്ങള്‍ അതേ സന്ദര്‍ഭത്തില്‍ തന്നെ അല്ലാഹു പ്രവാചകനെ അറിയിക്കുകയും ഹിജ്റക്ക് വേണ്ടി തയ്യാറെടുത്ത് കൊള്ളാന്‍ അനുവാദം നല്‍കുകയും ചെയ്തു.

അല്ലാഹുവില്‍ നിന്നും അനുമതി ലഭിച്ച ഉടനെ പ്രവാചക ന്‍(സ) അബൂബക്കര്‍(റ) വീട്ടില്‍ ചെന്ന് വിരം അറിയിച്ചു. ഈ സന്ദര്‍ഭത്തില്‍ അബൂബക്കര്‍(റ) ചോദിച്ചു എനിക്കും താങ്കളോടൊപ്പം . . . നബി(സ) പറഞ്ഞു ഉണ്ട്, തയ്യാറെ ടുത്ത് കൊള്ളുക. പ്രസ്തുത സന്ദര്‍ഭത്തെ സംബന്ധിച്ച് ആയിഷ(റ) പറഞ്ഞത് ഒരാള്‍ സന്തോഷത്താല്‍ കരയുമെന്നത് എൻ്റെപിതാവ് അന്ന് കരഞ്ഞത് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത്.

അബൂബക്കര്‍ (റ) രണ്ട് വാഹനം തയ്യാറാക്കി, യഥ്രിബിലേക്ക് വഴികാട്ടിയായി മുശ്രിക്കായിരുന്ന അബ്ദുല്ലാഹിബ്നു ഉറൈകത്ത് എന്ന വ്യക്തിയേയും, മക്കയിലെ സംസാരവിഷയങ്ങള്‍ എത്തിക്കാന്‍ തൻ്റെ മകന്‍ അബ്ദുല്ലയേയും, യാത്രയില്‍ അവര്‍ക്ക് ആവശ്യത്തിന് പാല്‍ കൊടുക്കാന്‍ തൻ്റെ അടിമയായ ആമിറുബ്നു ഫുഹൈറ എന്ന ആട്ടിടയനേയും സജ്ജരാക്കി നിര്‍ത്തി.

മുശ്രികുകള്‍ അവരുടെ യോഗ തീരുമാന പ്രകാരം വ്യത്യസ്ത ഗോത്രങ്ങളില്‍ നിന്നായി കരുത്തരായ പതിനൊന്ന് പേരെ തിരഞ്ഞെടുക്കുകയും, അബൂജഹലിൻ്റെ നേതൃത്വത്തില്‍ അവര്‍ പ്രവാചകൻ്റെ വീട് വളയുകയും ചെയ്തു. പ്രവാചകന്‍(സ) പ്രഭാതത്തില്‍ എഴുന്നേറ്റ് പുറത്ത് വരുന്നതും പ്രതീക്ഷിച്ച് അവര്‍ ഉറക്കമൊഴിച്ച് കാത്ത് നിന്നു.

എന്നാല്‍ ഈ വിവരം അല്ലാഹു നേരത്തെ തന്നെ നബി(സ)യെ അറിയിച്ചത് അനുസരിച്ച്, പ്രവാചകന്‍ (സ) അലി (റ)നെ തൻ്റെ വിരിപ്പില്‍ താന്‍ പുതക്കാറുള്ള പുതപ്പ് പുതച്ച് കിടക്കാന്‍ ചുമതലപ്പെടുത്തുകയും, അതോടൊപ്പം തൻ്റെ പക്കല്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്ന അമാനത്ത് വസ്തുക്കള്‍ (സൂക്ഷിപ്പ് മുതലുകള്‍) ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കാനും അദ്ദേഹത്തെ ഏര്‍പ്പാട് ചെയ്തു. മുശ്രികുകള്‍ വാതില്‍ പഴുതിലൂടെ അകത്തേക്ക് എത്തി നോക്കിയപ്പോള്‍ ഒരാള്‍ പുതച്ച് ഉറങ്ങുന്നത് കണ്ട് സമാധാനിച്ചു. നേരം പുലരുന്നതും കാത്ത് അക്ഷമരായി കാത്ത് നിന്നു. പ്രവാചകന്‍(സ) അല്ലാഹുവിൻ്റെ കല്‍പ്പന പ്രകാരം ഒരു പിടി മണല്‍ വാരി എറിഞ്ഞ് ഖുര്‍ആനിലെ 36 ാം അദ്ധ്യായമായ സൂറത്ത് യാസീനിലെ 9 ാം വചനം ഉരുവിട്ട് കൊണ്ട് അവര്‍ക്ക് നടുവിലൂടെ വീട്ടില്‍ നിന്നും പുറത്തി റങ്ങി നുബുവ്വത്തിൻ്റെ പതിനാലാം വര്‍ഷം സഫര്‍ 27 ാം തീയതി വ്യാഴായ്ചയായിരുന്നു അത്.

നാം അവരുടെ മുമ്പില്‍ ഒരു തടസ്സവും പിന്നില്‍ ഒരു തടസ്സവും ഉണ്ടാക്കി. അങ്ങിനെ നാം അവരെ മൂടിക്ക ഞ്ഞു. അതിനാല്‍ അവര്‍ക്ക് കണ്ണ് കാണാന്‍ കഴിഞ്ഞില്ല (സൂറ യാസീന്‍ 9).

പ്രവാചകന്‍ (സ) നേരെ തൻ്റെ കൂട്ടുകാരനായ അബൂബക്കര്‍(റ) വിൻ്റെ വീട്ടിലേക്ക് ചെന്നു. അസ്മാഅ് (റ) തയ്യാറാക്കിയിരുന്ന ഭക്ഷണം ഒരു സഞ്ചിയിലാക്കി നല്‍കി. എന്നാല്‍ അത് കെട്ടി ഭദ്രമാക്കി വാഹനപ്പുറത്ത് വെച്ചു കെട്ടാന്‍ ആവശ്യമായ കയറ് കിട്ടാതെ പ്രയാസപ്പെട്ടു. അര്‍ദ്ധരാത്രി എന്ത് ചെയ്യും  ഉടനെ അസ്മാഅ് (റ) തൻ്റെ വസ്ത്രത്തിൻ്റെ കയര്‍ അഴിച്ചു അത് രണ്ടായി കീറി പകുതി ഭക്ഷണ സഞ്ചി വെച്ചുകെട്ടാനായി നല്‍കി. അതിനാല്‍ അവര്‍ ദാതു നിത്വാഖൈനി ചരടിൻ്റെ ഉടമ എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെട്ടു. ശേഷം യമനിൻ്റെ ഭാഗത്തേക്കുള്ള വഴിയിലൂടെ സഞ്ചരിച്ച് മക്കയില്‍ നിന്നും അഞ്ച് കിലോ മീറ്റര്‍ ദൂരെയുള്ള ഥൗര്‍ മലയിലെ ഗുഹയില്‍ കയറി ഒളിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്വഭാവികമായും ഉണ്ടാകാനിടയുള്ള തിരച്ചില്‍ അവസാനിക്കട്ടെ എന്നു കരുതി മൂന്ന് ദിവസം പ്രസ്തുത ഗുഹയില്‍ കഴിച്ചു കൂട്ടി.

എന്നാല്‍ മുശ്രികുകളുടെ കാത്തിരിപ്പ് തുടരുകയായിരുന്നു. അന്നേരം അതു വഴി വന്ന ഒരാള്‍ നിങ്ങള്‍ ആരെയാണ് പ്രതീക്ഷിക്കുന്നത് എന്ന് ചോദിക്കുകയും മുഹമ്മദിനെ എന്ന് അവര്‍ മറുപടി പറയുകയും ചെയ്തു. അന്നേരം മുഹമ്മദ് നിങ്ങളുടെ തലയില്‍ മണ്ണ് വാരിയെറിഞ്ഞ് പുറത്ത് പോയത് നിങ്ങള്‍ അറിഞ്ഞില്ലേ എന്നായിരുന്നു അയാളുടെ ചോദ്യം. അവര്‍ തലയില്‍ തടവി നോക്കിയപ്പോള്‍ മണല്‍ കാണുകയും അതോടൊപ്പം അലി(റ) പുറത്ത് വരുന്നതുമാണ് അവര്‍ കണ്ടത്. അവര്‍ പരസ്പരം മുഖത്തോടു മുഖം നോക്കി പകച്ചു നിന്നു. അവസാനം അബൂജഹല്‍മുഹമ്മദിനെ പിടിച്ചു കൊണ്ട് വരുന്നവര്‍ക്ക് നൂറ് ഒട്ടകം ഇനാം പ്രഖ്യാപിച്ചു. നേരെ അബൂബക്കര്‍(റ) ൻ്റെ വീട് ലക്ഷ്യംവെച്ച് ഒാടി. അവിടെ എത്തി വാതിലി ല്‍ശക്തിയായി മുട്ടി.

 അസ്മാഅ്(റ)യോട് എവിടെ നിൻ്റെ പിതാവ് എന്ന് ചോദിച്ചുകൊണ്ട് അലറി. എനിക്ക് അറിയില്ല എന്ന മറുപടി കേട്ട എടനെ അതി ശക്തിയായി അവരുടെ മുഖത്ത് അടിച്ചു അടിയുടെ ശക്തിയാല്‍ അവര്‍ കാതില്‍ ധരിച്ചിരുന്ന കമ്മല്‍ പോലും ഉൗരി തെറിച്ചുപോയി. ഹിജ്റയുടെ പേരില്‍ ഏതൊക്കെ നിലക്കുള്ള പ്രയാസങ്ങളാണ് അവര്‍ ഒാരോരുത്തരം സഹിക്കേണ്ടതായി വന്നത്  നമ്മുടെ മുന്‍ഗാമികള്‍ മതത്തി നുവേണ്ടി അനുഭവിക്കേണ്ടി വന്ന യാതനകളും പീഢനങ് ളും കുറച്ചൊന്നുമായിരുന്നില്ല.

No comments:

Post a Comment

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അത...