ക്രിസ്തീയ പാതിരിയുടെ കൂടിക്കാഴ്ച
ആടുകളെ മേക്കുന്നതില്‍ മാത്രം തൻ്റെ സഹോദര പുത്രന്‍ പ്രാവീണ്യം നേടിയാല്‍ പോര, എന്ന് മനസ്സിലാക്കി അബൂതാലിബ് കച്ചവടാവശ്യാര്‍ത്ഥമുള്ള തൻ്റെ ശാം യാത്രയില്‍ പ്രവാചകനേയും കൊണ്ട് പോക്കൻകാന്‍ തീര്‍ച്ചപ്പെടുത്തുകയും, രണ്ട്പെരും കൂടി യാത്രാസംഘത്തോടൊപ്പം പുറപ്പെടുകയും ചെയ്തു.
വഴിമദ്ധേ്യ ബുസ്വ്റ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ വിശ്രമിക്കാനായി അവര്‍അവിടെ താവളമടിച്ചു. അന്നേരം അവിടെയുണ്ടായിരുന്ന ബുഹൈറ എന്ന് അറിയപ്പെട്ടിരുന്ന ജര്‍ജീസ് എന്ന് പേരുള്ള ക്രിസ്തീയ പാതിരി യാത്രാസംഘത്തിലുണ്ടായിരുന്ന പ്രവാചകനെ തിരിച്ചറിയുകയും അവരെ മാന്യമായി സല്‍ക്കരിക്കുകയും ചെയ്തു. പതിവിനു വിപരീതമായി കച്ചവട സംഘക്കാര്‍ക്ക് അനുഭവപ്പെട്ട സല്‍ക്കാരത്തില്‍ൻഅവര്‍ അല്‍ഭുതപ്പെടുകയും കാരണം തിരക്കുകയും ചെയ്തപ്പോള്‍ പുരോഹിതന്‍ പ്രവാചക(സ)യുടെ കൈപിടിച്ച് ഇപ്രകാരം പറഞ്ഞു തീര്‍ച്ചയായും ഈ കുട്ടി ലോകത്തിന് നേതാവായിത്തീരും ഇദ്ദേഹം ലോകാനുഗ്രഹിയായി നിയോഗിക്കപ്പെടാന്‍ പോകുന്ന പ്രവാചകനുള്ള എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ വ്യക്തിയായി ഞാന്‍ കാണുന്നു.
ഞങ്ങളുടെ വേദഗ്രന്ഥത്തില്‍ സൂചിപ്പിക്കപ്പെട്ട പ്രവാചകമുദ്രപോലും ഞാന്‍ഇദ്ദേഹത്തില്‍ കാണുന്നുണ്ട്. അത്കൊണ്ട് യഹൂദ ഭൂരിപക്ഷ പ്രദേശമായ ശാമിലേക്ക് ഇദ്ദേഹത്തെകൊണ്ട് പോകാതിരിക്കുക ഇത്രയും കേട്ടപ്പോള്‍ ശാമിലേക്ക് പ്രവാചകനെ കൊണ്ട് പോകാതിരിക്കലാണ് ഉത്തമമെന്ന് മനസ്സിലാക്കിയ അബൂത്വാലിബ് അദ്ദേഹത്തെ മക്കയിലേക്ക് തന്നെ മടക്കി അയച്ചു. അന്ന് പ്രവാചകന് പന്ത്രണ്ട് വയസ്സായിരുന്നു പ്രായം.
No comments:
Post a Comment