വ്യാപാര രംഗത്തേക്ക്
പ്രവാചകന്‍(സ) ബാല്യത്തില്‍ ആടുകളെ മേച്ചായിരുന്നു കഴിഞ്ഞുകൂടിയത് എങ്കില്‍ കച്ചവടരംഗത്ത് ആയിരുന്നു തൻ്റെ യുവത്വം കഴിച്ചുകൂട്ടിയത്.
അക്കാലത്തെ പ്രമുഖ കച്ചവടക്കാരിയായിരുന്ന ഖുവൈലിദിൻ്റെ മകള്‍ ഖദീജ(റ) പ്രവാചകൻ്റെ സത്യസന്ധതയും സ്വഭാവ മഹിമയും കേട്ടറിഞ്ഞ് പ്രവാചകനെ തൻ്റെ വ്യാപാര രംഗത്തേക്ക് ക്ഷണിച്ചു. നല്ല തുക കൂലിയായി വാഗ്ദാനം ചെയ്യുകയും ചെയ്തു. സാമ്പത്തിക പരാധീനതകളാല്‍ പ്രയാസപ്പെട്ടിരുന്ന അബൂത്വാലിബിനും ഇത് ആശ്വാസമായി.
അങ്ങിനെ പ്രവാചകന്‍ അബൂത്വാലിബിൻ്റെ സമ്മതപ്രകാരം ഖദീജയുടെ കച്ചവടച്ചരക്കുമായി തൻ്റെഇരുപത്തഞ്ച്വ യസ്സിനോടടുത്ത സയമയത്ത് സിറിയയിലേക്ക് യാത്ര ചെയ്തു.
കൂടെ സഹായത്തിനായി ഖദീജ(റ)യുടെ ഭൃത്യനായിരുന്ന മൈസറയുമുണ്ടായിരുന്നു. മുഹമ്മദ് (സ)യെ തൻ്റെ കച്ചവടത്തിൻ്റെ നേതൃത്വം ഏല്‍പ്പിച്ചതിന് ശേഷമുണ്ടായ പുരോഗതിയിലും നേട്ടങ്ങളിലുമെല്ലാം ഖദീജ(റ) അങ്ങേയറ്റം സന്തുഷ്ടയായിത്തീര്‍ന്നു. അതോടൊപ്പം തൻ്റെ ഭൃത്യനായിരുന്ന മൈസറയില്‍ നിന്നും കേട്ടറിഞ്ഞ പ്രവാചകൻ്റെ സ്വഭാവമഹിമയും
സത്യസന്ധതയും വിശ്വസ്തതയും യാത്രാ വിവരണവുമെല്ലാം അവരില്‍ അളക്കാനാകാത്ത സ്നേഹവും വിസ്മയവുമുണ്ടാക്കി. ഇതെല്ലാം അവരുടെ മനസ്സില്‍ ഒരു പുതിയ ചിന്തക്ക് തിരികൊളുത്തുകയും മുഹമ്മദ് എന്ന ഈ ഖു റൈശി യുവാവിനെ തനിക്ക് ഭര്‍ത്താവായി ലഭിച്ചെങ്കിലെന്ന് ആശിക്കുകയും ചെയ്തു.
No comments:
Post a Comment