റജീഅ്, ബിഅ്ർ മഉൗന: സംഭവങ്ങൾ
ഹിജ്റ: നാലാം വർഷം സ്വഫർ മാസത്തിൽ അളൽ, ഖാറ: എന്നീ ഗോത്രങ്ങളിൽ പെട്ട ഒരു സംഘം ആളുകൾ പ്രവാചകൻെറ അടുക്കൽ വന്ന് തങ്ങളു ടെ പ്രദേശത്തേക്ക് കുറച്ച് പ്രബോധകരെ ആവശ്യപ്പെട്ടു. നബി (സ) അന്നേരം ആസ്വിമ് ബ്നു ഥാബിതിൻെറ നേതൃ ത്വത്തിൽ പത്ത് ആളുകളെ അയച്ചുകൊടുത്തു. എന്നാൽ റജീഅ് എന്ന സ്ഥലത്തെത്തിയപ്പോൾ ആയുധധാരികളാ യ ഒരു കൂട്ടം ആളുകളെയാണ് കാണാൻ കഴിഞ്ഞത്. ഭയവിഹ്വലരായ വിശ്വാസികളോട് അവർ പറഞ്ഞു. നിങ്ങ ൾ ഇസ്ലാമിനെതിരിൽ ഞങ്ങളെ സഹായിക്കുകയാണ് എങ്കിൽ നിങ്ങളെ കൊല്ലുന്നതല്ല. വിശ്വാസികൾ അന്നേരം പറഞ്ഞു: "ഇസ്ലാമിനെ വഞ്ചിച്ചുകൊണ്ട് ഞങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല.'' അങ്ങിനെ അവരിൽ ആസ്വിം, ഖുബൈബ് (റ) എന്നിവരൊഴിച്ച് മറ്റുള്ളവരെല്ലാം വധിക്കപ്പെട്ടു.
ആസ്വിം(റ)വിനേയും, ഖുബൈബ്(റ)വിനെയും മക്കയിലെ ചില ഗോത്രക്കാർക്ക് വിറ്റു. ഖുബൈബ്(റ) വിനെ പിന്നീട് ബനൂ ഹാരിഥ് ഗോത്രക്കാർ ഭക്ഷണം പോലും കൊടുക്കാതെ തടവിലാക്കുകയും ശേഷം തൂക്കുമരത്തി ലേറ്റി കൊലപ്പെടുത്തുകയും ചെയ്തു. തടവിലാക്കിയിരുന്ന സമയത്ത് അവിടെയുണ്ടായിരുന്ന വേലക്കാർ ചെ ന്നുനോക്കുന്ന സമയം പലപ്പോഴും, അന്ന് മക്കയിലൊന്നും ലഭ്യമല്ലാത്ത പുതിയ മുന്തിരി ഭക്ഷിക്കുന്നതായി കാണപ്പെട്ടത് റിപ്പോർട്ട് ചെയ്യപ്പെട്ടത് പ്രത്യേകം ശ്രദ്ധേയമാണ്. തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് തൻെറ അന്ത്യാഭിലാഷമായി ആവശ്യപ്പെട്ടത് രണ്ട് റക്അത്ത് നമസ്കരിക്കാൻ അവസരം തരണം എന്നായിരുന്നു !! നമസ്കരിച്ച് വന്ന് അദ്ദേഹം തൂക്കുമരത്തിൽ വെച്ച് പാടിയതായി പറയപ്പെടു ന്ന രണ്ട് വരി കവിത കാണുക:
വലസ്തു ഉബാലീ ഹീന ഉഖ്തലു മുസ്ലിമൻ അലാ അയ്യി ജൻബിൻ കാന ലില്ലാഹി മസ്വ്റഈ. . . അല്ലാഹുവിൻെറ മാർഗ്ഗത്തിൽ വധിക്കപ്പെടുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. എവിടെയായിരുന്നാലും അല്ലാഹുവിങ്കലേക്ക് പോകാനുള്ളവരാണല്ലൊ'' നോക്കൂ അവരുടെ വിശ്വാസം !
ആസ്വിം(റ)വും പിന്നീട് വധിക്കപ്പെട്ടു. അന്നേരം ഹുദൈൽകാർ അദ്ദേഹത്തിൻെറ തല അറുത്തെടുത്ത് സുലാഫ ബിൻത് സഅദിന് വിൽക്കാനായി ഒരുങ്ങിപ്പുറപ്പെട്ടു. കാരണം അവരുടെ രണ്ട് മക്കൾ ഉഹ്ദിൽ ആസ്വിം (റ)വിൻെറ കയ്യാൽ കൊല്ലപ്പെട്ട ദിവസം ആസിമിൻെറ തലച്ചോറ് കൂട്ടി മദ്യം കുടിക്കാൻ അവർ നേർച്ചയാക്കിയിരുന്നു. എന്നാൽ ശത്രുക്കൾ അദ്ദേഹത്തിൻെറ തലയറുക്കാൻ ചെന്ന അവസരത്തിൽ വലിയ ഒരു കടന്നൽ കൂട്ടത്തെ അയച്ച് അവർക്ക് അങ്ങോട്ട് അടുക്കാൻ പോലും കഴിയാത്ത വിധത്തിൽ അല്ലാഹു അദ്ദേഹത്തെ സംരക്ഷിച്ചു. അല്ലാഹുവിങ്കലേക്ക് അടുക്കുന്ന ആളുകൾക്ക് അല്ലാഹു നൽകുന്ന കറാമത്തിന് (ബഹുമതികൾക്ക്) ഉദാഹരണമാണ് ഖുബയ്ബ്(റ) ഭക്ഷണമായി ലഭിച്ച മുന്തിരിയും, ആസ്വിം(റ)വിന് കടന്നെല്ലുകളെക്കൊണ്ട് സംരക്ഷണം നൽകപ്പെട്ടതും!!.
മേൽ പറഞ്ഞ സ്വഭാവത്തിലുള്ള മറ്റൊരു സംഭവമായിരുന്നു ബിഅ്ർ മഉൗന സംഭവം. അബൂ ബർറാഅ് ആമി റുബ്നു മാലിക് എന്ന ബനൂആമിറിലെ നേതാവ് നബിസ്ര) യുടെയടുക്കൽ ഒരു നിവേദകസംഘത്തേയും കൊണ്ട് എത്തി. അന്നേരം പ്രവാചകൻ അദ്ദേഹത്തെ ഇസ്ലാമി ലേക്ക് ക്ഷണിച്ചു, പക്ഷേ വിശ്വസിക്കാൻ വൈമനസ്യം കാണിച്ച. എന്നാൽ അയാൾ കുറച്ച് ആളുകളെ പ്രബോധകരായി നജ്ദ് പ്രദേശത്തേക്ക് അയച്ചുതന്നാൽ അത് ഗുണകരമാകും എന്ന് പ്രവാചകരോട് അറിയിച്ചു. അത് അനുസരിച്ച് പ്രവാചകൻ എഴുപത് ആളുകളെ പ്രബോധകരായി അയാളോടൊപ്പം അയച്ചു കൊടുത്തു. എന്നാൽ ഇവരെയും കൊണ്ട് ബിഅ്റു മഉൗന: എന്ന സ്ഥലത്ത് എത്തിയപ്പോൾ ബനൂസുലൈം ഗോത്രത്തിൽ പെട്ട ഉസ്വയ്യ്, രിഅ്ല്, ദക്വാൻ എന്നീ വിഭാഗക്കാർ അവരുടെ മേൽ ചാടിവീണ് അക്രമിക്കുകയും അവരിൽ നിന്നും കഅബ് ബ്നു സൈദ് എന്ന വ്യക്തിയെ ഒഴിച്ച് ബാക്കി എല്ലാവരേയും കൊലപ്പെടുത്തുകയും ചെയ്തു. അദ്ദേഹമാകട്ടെ മരിച്ചു എന്ന നിലക്ക് അക്രമകാരികൾ സ്ഥലം വിട്ടതായിരുന്നു. ഈ വിവരം അറിഞ്ഞ നബി(സ) അങ്ങേ അറ്റം വ്യസനിക്കുകയും അവർക്ക് ഗുണത്തിന് വേണ്ടിയും കൊല യാളികളായ വിഭാഗത്തിൻെറ പേര് എടുത്ത് പറഞ്ഞ് വർക്ക് ശാപത്തിനായി പ്രാർത്ഥിച്ച് കൊണ്ടും ഒരു മാസ ക്കാലം നമസ്കാരങ്ങളിൽ ഖുനൂത്ത് ഒാതുകയുണ്ടായി. അതാകട്ടെ എല്ലാ നമസ്കാരങ്ങളിലുമായിരുന്നു. പിന്നീട് നബി (സ) അത് ഉപേക്ഷിക്കുകയും ചെയ്തു. നോക്കൂ മേൽ പറയപ്പെട്ട രണ്ട് സംഭവങ്ങളും അല്ലാഹു വിൻെറ സൃഷ്ടികളിൽ ഉത്തമരായ പ്രവാചകൻ(സ) ക്ക് പോലും അല്ലാഹു അറിയിച്ചു കൊടുക്കുന്ന കാര്യങ്ങളല്ലാതെ അദൃശ്യമായ ഒന്നും അറിയാനുള്ള കഴിവ് ഇല്ല എന്ന് നമുക്ക് പഠിപ്പിച്ചു തരുന്നു.
No comments:
Post a Comment