ഹിജ്റ: അഞ്ചാം വർഷം നടന്ന പ്രധാന സംഭവങ്ങളിൽ ഒന്നായിരുന്നു ബനൂ മുസ്വ്ത്വലഖുമായി നടന്ന യുദ്ധം. ഉഹ്ദ് യുദ്ധത്തിൽ മുസ്ലിംകൾക്കെതിരിൽ ഖുറൈശികളെ വൻ സൈന്യവുമായി സഹായിച്ചിരുന്ന വ്യക്തിയായിരുന്ന ഹാരിസ് അബിദ്ളിറാർ വീണ്ടും മുസ്ലിംകളെ ആക്രമിക്കാൻ ഒരുങ്ങുന്ന വിവരം നബി(സ)ക്ക് ലഭിച്ചു. പ്രവാചകൻ സ്വഹാബികളുമായി കൂടിയാലോചിച്ച ശേഷം എഴുനൂറ് പേരടങ്ങുന്ന ഒരു സൈന്യത്തേയും കൊണ്ട് ബനൂ മുസ്ത്വലകിന് നേരെ പുറപ്പെട്ടു. മുറൈസീഅ് എന്ന അവരുടെ വെള്ളസ്ഥലത്ത് എത്തിയപ്പോൾ പരസ്പരം
അമ്പൈത്ത് തുടങ്ങിയെങ്കിലും ശത്രുക്കൾ മുസ്ലിംകളുടെ ശക്തിയും ആവേശവും കണ്ട് ഭയപ്പെട്ട് ഒാടിപ്പോയി. കാരണം യുദ്ധം ആരംഭിച്ചപ്പോഴേക്ക് തന്നെ പത്തോളം പേരെ അവരിൽ നിന്നും കൊലപ്പെടുത്തിക്കഴിഞ്ഞിരുന്നു. ശത്രു പക്ഷത്ത് നിന്നും സ്ത്രീകൾ അടക്കം ധാരാളം പേരെ ബന്ധനസ്ഥരായി പിടിക്കാനും വലിയ അളവിൽ ഗനീമത്ത് സ്വത്ത് കരസ്ഥമാക്കാനും ഇതിലൂടെ വിശ്വാസികൾക്ക് സാധിച്ചു. യുദ്ധത്തടവുകാരിൽ ശത്രുപക്ഷത്തെ നേതാവ് ഹാരിസിൻെറ മകൾ ജുവൈരിയ്യയും ഉൾപ്പെട്ടിരുന്നു. അവരെ പിന്നീട് നബി(സ) വിവാഹം ചെയ്തു ഭാര്യയായി സ്വീകരിച്ചു.
No comments:
Post a Comment