Sunday, November 13, 2022

ഹദീസുൽ ഇഫ്ക്: (അപവാദാരോപണം)

ബനീ മുസ്ത്വലഖ് യുദ്ധം അത്രമാത്രം പ്രാധാന്യമർഹിക്കുന്നത് അല്ലെങ്കിലും അതിനോടനുബന്ധമായി നടന്ന ആയിഷ(റ)ക്കെതിരിലുള്ള ആരോപണമാണ് ചരിത്രത്തിൽ കൂടുൽ സ്ഥാനം പിടിച്ചിട്ടുള്ളത്.

പതിവനുസരിച്ച് ബനീമുസ്ത്വലഖിലേക്ക് പുറപ്പെടുമ്പോൾ ഭാര്യമാരിൽ ആരെ കൂടെ കൊണ്ടു പോകണമെന്ന് നറുക്കിട്ടതനുസരിച്ച്, ആയിഷ(റ)ക്കായിരുന്നു അവസരം.

 തിരിച്ചുപോരുന്ന അവസരത്തിൽ നബി(സ)യും സംഘവും വിശ്രമിക്കാനായി ഇടക്ക് തങ്ങുകയുണ്ടായി. തൽസമയം ആയിഷ(റ) തൻെറ ആവശ്യനിർവ്വഹണത്തിന് പുറത്ത്പോയി തിരിച്ചുവരുമ്പോൾ കഴുത്തിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ടിരുന്നു, അത് തിരഞ്ഞ് നടന്ന് അവസാനം മ ല കിട്ടിയെങ്കിലും മടങ്ങി വന്നപ്പോൾ യാത്രാ സംഘം ആയിഷ(റ) ഉണ്ട് എന്ന് കരുതി കൂടാരം ഒട്ടകപ്പുറത്ത് എടുത്ത്വെച്ച് യാത്രപുറപ്പെട്ടിരുന്നു. കൂടെയുണ്ടാ യിരുന്ന പ്രവാചകനോ തൻെറ പിതാവടക്കമുള്ള സ്വഹാബികളോ ഗൈബ് (അദൃശ്യം) അറിയുകയില്ലല്ലൊ !.

ആയിഷ(റ) ആരെങ്കിലും തിരഞ്ഞ് വരാതിരിക്കില്ല എന്ന കരുതലോടെ അവിടെ ഇരുന്നു. അൽപം കഴിഞ്ഞു ഉറങ്ങിപ്പോയി അവർ. അപ്പോഴേക്കും യാത്രാ സംഘത്തിൽ നിന്നും എന്തെങ്കിലും കൊഴിഞ്ഞുപോകുകയോ മറ്റോ ഉണ്ടായാൽ അത് കണ്ടത്തുന്നതിനായി നിയോഗിക്കപ്പെട്ടിരുന്ന സ്വഫ്വാനു ബ്നു മുഅത്തൽ എന്ന സ്വഹാബി അവിടെ എത്തുകയും ആയിഷ(റ)യെ കണ്ടപ്പോൾ സന്ദർഭം മനസ്സിലാക്കി, അപകടാവസരങ്ങളിൽ പറയാൻ പഠിപ്പിക്കപ്പെട്ട ""ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഉൗൻ '' എന്ന് പറഞ്ഞു. അത് കേട്ട് ഉണർന്ന ആയിഷ(റ) തൻെറ മുന്നിൽ മുട്ടുകുത്തിയ ഒട്ടകപ്പുറത്ത് കയറി സഫ് വാൻ (റ)വിൻെറ കൂടെ മദീനയിൽ എത്തി. ഇത് കണ്ട മുനാഫിഖുകൾ അവസരം തീർത്തും പ്രയോജനപ്പെടുത്തി. കഥ മദീനയിൽ ആകെ പ്രചരിച്ചു. പലരും സംശയിച്ച പോലെ പ്രവാചകനും വിഷയത്തിൻെറ സത്യാവസ്ഥ പുലരാൻ കാത്തിരുന്നു.

അതിനിടെ ആയിഷ(റ) രോഗിയായി. അവർ വിവരമൊന്നും അറിഞ്ഞിരുന്നില്ല. പക്ഷേ സാധാരണ രോഗിയായിരിക്കുമ്പോൾ പ്രവാചകനിൽ നിന്നും ഉ ണ്ടാകാറുള്ള പരിചരണങ്ങൾ കാണാത്തതിൽ എന്തോ ഒരു പന്തികേട് അവർക്കും തോന്നി. അങ്ങിനെ, ഒരിക്കൽ രാത്രി തങ്ങളുടെ കുടുംബവുമായി ബന്ധമുള്ള ഉമ്മു മിസ്തഹിൻെറ കൂടെ പുറത്തിറങ്ങിയപ്പോൾ അവരിൽ നിന്നും ജനങ്ങൾക്കിടയിലെ സംസാര വിഷയത്തെ സംബന്ധിച്ച് അവർ ശരിക്കും മനസ്സിലാക്കി. അതോടെ രോഗം വർദ്ധിച്ചു. നബിയോട് അനുവാദം വാങ്ങി സ്വന്തം വീട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോൾ മാതാപിതാക്കൾ പ്രവാചകനോട് മാപ്പ് ചോദിക്കാൻ വേണ്ടി പറഞ്ഞു. ഞാൻ നിരപരാധിയാണ് എന്നത് അല്ലാഹുവിന് അറിയാം അല്ലാഹു ഒരു തീരുമാന മുണ്ടാക്കട്ടെ എന്നതിൽ അവർ ഉറച്ച് നിന്നു.  

പ്രവാചകൻ(സ) സ്വഹാബികളോടും വീട്ടിലെ പരിചാരി കയോടുമെല്ലാം ആയിഷ(റ)യെക്കുറിച്ച് അന്വേഷിച്ചു. അവരിൽ നിന്നെല്ലാം നല്ലത് മാത്രമാണ് ലഭിച്ചെതെങ്കിലും കാര്യം അല്ലാഹു വെളിപ്പെടുത്തുന്നത് വരെ കാത്ത് നിൽ ക്കാൻതന്നെ തീരുമാനിച്ചു. ഏകദേശം ഒരു മാസത്തോളം പിന്നിട്ടു. അങ്ങിനെ ഒരു ദിവസം പ്രവാചകൻ(സ) വ ന്നുകൊണ്ട് പറഞ്ഞു: ""ആയിഷാ നീ തെറ്റു ചെയ്തിട്ടുണ്ടങ്കിൽ അല്ലാഹുവിനോട് പശ്ചാത്തപിക്കുക.'' ഇത് കേട്ട അവരുടെ പ്രയാസം വർദ്ധിക്കുകയും അവർ ഇ പ്രകാരം പറയുകയും ചെയ്തു: ""എനിക്ക് യഅ്ഖൂബ് ന ബി(അ) പറഞ്ഞതല്ലാതെ മറ്റൊന്നും ഇക്കാര്യത്തിൽ പറ യാനില്ല. സ്വബ്റുൻ ജമീൽ; വല്ലാഹുൽ മുസ്തആൻ (അല്ലാഹുവിൽ സഹായം പ്രതീക്ഷിച്ച് ക്ഷമിക്കുക തന്നെ!'' ഈ സംസാരം കഴിഞ്ഞ് അധികം താമസിച്ചില്ല, അല്ലാഹു ആയിഷ(റ) യുടെ നിരപരാധിത്വം തെളിയിച്ചുകൊണ്ട് സൂറത്ത് നൂറിലെ 11 മുതൽ20 വരെയുള്ള ആയത്തുകൾ അ വതരിപ്പിച്ചു.

നബി(സ), ഇക്കാര്യം ആയിഷ(റ)യുടെ മാതാപിതാക്കൾ അടക്കമുള്ള സദസ്സിൽ വെച്ച് ആയിഷ(റ)യെ അറിയിച്ചു. ഉടനെ ആയിഷ (റ) യുടെ മാതാവ് പ്രവാചകനോട് നന്ദി പറയാൻ ആയിഷ(റ)യോട് പറഞ്ഞു. അന്നേരം അവർ പറഞ്ഞു: ഇല്ല, ഞാൻ ഇക്കാര്യത്തിൽ അല്ലാഹുവിനോടല്ലാതെ മറ്റാരരോടും നന്ദി പറയേണ്ടതില്ല. അതോടുകൂടി സത്യാവസ്ഥ ബോധ്യപ്പെട്ടു. അപവാദം പ്രചരിപ്പിച്ചതിൽ പങ്കാളികളായവർക്ക് ഖുർആനിക നിയമപ്രകാരം 80 അടി വീതം നൽകി ശിക്ഷിക്കുകയും ചെയ്തു.

No comments:

Post a Comment

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അത...