Saturday, November 12, 2022

ഹുദൈബിയ്യയിലെ നേട്ടങ്ങള്‍

1.മുശ്രികുള്‍ ആട്ടിപ്പുറത്താക്കിയ മുസ്ലിംകളെ തങ്ങളോടൊപ്പം അംഗീകരിച്ചു. കാരണം തുല്യര്‍ തമ്മിലാണല്ലൊ സന്ധിയില്‍ ഏര്‍പ്പെടുക.

2.പത്ത് കൊല്ലം യുദ്ധമില്ലാകാലമാക്കി പ്രഖ്യാപിച്ചതിനാല്‍ ദഅ്വത്ത് (പ്രബോധനം) വ്യാപകമാക്കാന്‍ കഴിഞ്ഞു. അതിനാലാണ് ഹുദൈബിയ്യയില്‍  1500 പേര്‍ നബി(സ)യോടൊപ്പമുണ്ടായിരുന്നത് മക്കം ഫത്ഹ് സമയത്ത് , 10000 ആയിട്ടുണ്ടായിരുന്നു.  

3.മുസ്ലിംകള്‍ക്ക് യാതൊരു ഭയവുമില്ലാതെ സമാധാനത്തോടെ ഉംറ നിര്‍വ്വഹിക്കാന്‍ സാധിച്ചു.

4.മുസ്ലിമായി വന്നവരെ മുശ്രികുകളിലേക്ക് തിരിച്ചയക്കുക എന്നത് പ്രയാസകരമായി കണ്ടത് അസ്ഥാനത്തായിരുന്നു എന്ന് മാത്രമല്ല അത് മുസ്ലിംകള്‍ക്ക് ഗുണകരമായിഭവിച്ചു. മുശ്രികുകള്‍ പിന്നീട് പ്രസ്തുത നിബന്ധനതന്നെ ഭേദഗതി വരുത്താന്‍ വരെ നിര്‍ബന്ധിതരായി.

5.ഇസ്ലാം പുറം നാടുകളിലേക്കുകൂടി വ്യാപിക്കുന്നതിന് ഇക്കാലയളവില്‍ പ്രവാചകന്‍ നടത്തിയ എഴുത്തുകള്‍ വഴിതെളിയിച്ചു.  ഖാലിദ് ബ്നു വലീദ്, അംറുബ്നുല്‍ ആസ്വ്, ഉഥ് മാനു ത്വല്‍ഹ എന്നീ പ്രമുഖരായ സ്വഹാബികളും ഈ അവസരത്തിലാണ് ഇസ്ലാമിലേക്ക് വന്നത്. അവര്‍ മുസ്ലിമായി എത്തിയപ്പോള്‍ പ്രവാചകന്‍ (സ) മക്ക അതിൻ്റെ കരളിതാ നമ്മിലേക്ക് ഇട്ടു തന്നിരിക്കുന്നു എന്ന് പറഞ്ഞതായി ചരിത്രങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.

അബൂ ജന്‍ദല്‍(റ)വും അദ്ദേഹത്തെപ്പോലെ മടക്കി അയക്കപ്പെട്ട അബൂ ബസ്വീറും മക്കയില്‍ ഖുറൈശികള്‍ക്കെതിരില്‍ ഒരു വലിയ സംഘത്തെ

ഉണ്ടാക്കിയെടുത്തു. അവര്‍ സകലവിധേനയും മുശ്രികുകളെ ദ്രോഹിച്ചു കൊണ്ടിരുന്നു.അവസാനം അബൂബസ്വീറിനെ തിരിച്ചു വിളിക്കാനും മേലില്‍ മുസ്ലിമായി മക്കയില്‍ നിന്നും മദീനയിലേക്ക് വരുന്നവരെ തിരിച്ചയക്കേണ്ടതില്ലെന്നും ഖുറൈശികള്‍ നബി(സ)യോട് ആവശ്യപ്പെട്ടു.

നോക്കൂ പ്രവാചകൻ്റെ ദീര്‍ഘദൃഷ്ടി  മുസ്ലിംകളില്‍നിന്ന് ഒര ള്‍ മക്കയിലേക്ക് ശത്രുപക്ഷത്തേക്ക് മാറിയ ഒരാളെ മുസ് ലിംകള്‍ക്ക് തന്നെ കിട്ടിയിട്ട് എന്ത് പ്രയോജനമാണ് ലഭിക്കുക. എന്നാല്‍ മുസ്ലിമായ ഒരു വ്യക്തി എവിടെയായിരുന്നാലും അല്ലാഹുവിൻ്റെ സഹായം ലഭിക്കുമെന്നുള്ളത് ഉറപ്പാണ്താനും. ഇക്കാര്യം ഹുദൈബിയ്യ സന്ധിയിലൂടെ വ്യക്തമാവുകയും ചെയ്തു.

No comments:

Post a Comment

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അത...