ഹിജ്റ ഏഴാം കൊല്ലത്തിലായിരുന്നു ഖൈബര്‍ യുദ്ധം. ഹുദൈബിയ സന്ധിയോടുകൂടി മുശ്രികുകളുടെ ഭാഗം തീര്‍ത്തും സുരക്ഷിതമായി എന്ന് ഉറപ്പായതോടുകൂടി പിന്നീട് നബി(സ) ശ്രദ്ധിച്ചത് മുസ്ലിംകള്‍ക്ക് എക്കാലത്തും അപകടം വരുത്തിവെക്കാന്‍ ശ്രമിച്ചിരുന്ന ജൂതാരുടെ നേരെയായിരുന്നു. ഖന്‍ദഖില്‍ മുസ്ലികെള്‍ക്കെതിരില്‍ മുശ്രിഖുകളെ സഹായിച്ചിരുന്ന ബനു നളീറുകാരും അവരുടെ പ്രേരണയാല്‍ മുസ്ലിംകളുമായുണ്ടായിരുന്ന കരാര്‍ ലംഘിച്ച ബനൂ ഖുറൈളക്കാരുമെല്ലാം ഒത്തു കൂടിയിരുന്ന സ്ഥലമായിരുന്നു ഖൈബര്‍. അതാകട്ടെ പിന്നീട് മുസ്ലിംകള്‍ക്കെതിരില്‍ കുതന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള കേന്ദ്രമായി മാറിയിട്ടുന്‍ള്ളായിരുന്നു. അതിനാല്‍ ഏത് സമയത്തും അവരില്‍ നിന്നുമുള്ള ഭീഷണി നേരിടുന്ന അവസ്ഥയായിരുന്നു മുസ്ലിംകള്‍ക്ക് ഉണ്ടായിരുന്നത്. അതിനാല്‍ ഹുദൈബിയ്യയില്‍ നിന്നും മടങ്ങിയ ഉടനെ 1600 പേര്‍ ഉള്‍ക്കൊള്ളുന്ന ഒരു സംഘത്തേയും കൊണ്ട് ഖൈബറിലേക്ക് പുറപ്പെട്ടു.
മുസ്ലിം സൈന്യം ഖൈബറിലെ കോട്ടകളെ വലയം ചെയ്തുകൊണ്ട് നിലയുറപ്പിച്ചു. ഇരു സൈന്യങ്ങളും തമ്മില്‍ ശക്തമായി പൊരുതി ജുതാര്‍ പലരും മരിച്ചു വീണു. അങ്ങിനെ ഒരു രാത്രി പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു നാളെ ഞാന്‍ യുദ്ധപതാക അല്ലാഹു ഇഷ്ടപ്പെട്ട അല്ലാഹു ഇഷ്ടപ്പെടുന്ന ഒരാളുടെ കയ്യില്‍ കൊടുക്കും അയാളുടെ കയ്യാല്‍ അല്ലാഹു നമുക്ക് വിജയം നല്‍കുക തന്നെ ചെയ്യും അന്ന് രാത്രി പ്രവാചകന്‍ നാളെ എന്നെ വിളിച്ചിരുന്നെങ്കില്‍ എന്ന പ്രതീക്ഷയോടെ എല്ലാവരും കിടന്നുറങ്ങി.
അടുത്ത പ്രഭാതത്തില്‍ പ്രവാചകന്‍(സ) അലി(റ)വിനെ വിളിച്ച് പതാകയും വാളും ഏല്‍പ്പിച്ചു. അലി(റ)വിൻ്റെ നേതൃത്വത്തില്‍ നടന്ന പൊരിഞ്ഞ പോരാട്ടത്തില്‍ കോട്ട കള്‍ ഒാരോന്ന് ഒാരോന്നായി പിടിച്ചടക്കി
അവസാനം ഖൈബറില്‍ നിന്നും ജുതാരെ നാടുകട ത്തുമെന്നായപ്പോള്‍ അവര്‍ പ്രവാചകനുമായി സന്ധിയാ വശ്യപ്പെട്ടു. അതനുസരിച്ച് ഖൈബറിലെ കൃഷിഭൂമിയില്‍ കൃഷിചെയ്ത് കിട്ടുന്ന ഉല്‍പന്നങ്ങളുടെ പകുതി മുസ്ലിം കള്‍ക്ക് നല്‍കുമെന്ന വ്യവസ്ഥയില്‍ അവരെ അവിടെ തന്നെ കഴിഞ്ഞുകൂടാന്‍ അനുവദിച്ചു. തൊണ്ണൂററിമൂന്ന് ആളുകള്‍ അവരില്‍ നിന്നും കൊല്ലപ്പെട്ടപ്പോള്‍ മുസ്ലിം കളില്‍ നിന്നും പതിനഞ്ച് പേര്‍ ശഹീദായി. ധാരാളം സമ്പത്ത് ഗനീമത്തായി ലഭിച്ച ഒരു യുദ്ധമായിരുന്നു ഖൈബര്‍ യുദ്ധം.
ഗനീമത്ത് സ്വത്തുക്കളുടെ കൂട്ടത്തില്‍ കാണപ്പെട്ട തൗറാത്തിൻ്റെ ഏടുകള്‍ നബി(സ) ജൂതാര്‍ക്ക് തന്നെ തിരിച്ചേല്‍പ്പിച്ചത് ആധുനിക സമൂഹം അനുകരിക്കേണ്ട ഒരു മഹനീയ മാതൃകയാണ്. അന്യ മതസ്ഥരോടുള്ള വൈരാഗ്യം നിമിത്തം മറ്റു മതസ്ഥരുടെ മതഗ്രന്ഥങ്ങള്‍ കത്തിക്കുകയും ആരാധനാലയങ്ങള്‍ അക്രമിക്കുകയും ലിനമാക്കുകയും ചെയ്യുന്ന പുരോഗമനവാദികളായ ആധുനികരേക്കാര്‍ എത്ര മാന്യമായ പെരുമാറ്റമാണ് ഇസ് ലാമിൻ്റെ പ്രവാചകന്‍(സ) കാഴ്ചവെച്ചത് (മുഹമ്മദ് അബൂ സഹ്ബയുടെ സീറത്തുന്നബവിയ്യ 419 )
വിഷം പുരട്ടിയ മാംസം
ഖൈബറില്‍ നിന്നും വിജയികളായി മടങ്ങവെ ജൂതാരുടെ ആവശ്യമനുസരിച്ച് മാന്യമായി പെരുമാറിയിട്ടും അവരുടെ ഭാഗത്ത് നിന്നുണ്ടായ
നീചമായ ഒരു സംഭവമായിരുന്നു വിഷം പുരട്ടിയ മാംസം പ്രവാചകനും അനുയായികള്‍ക്കും സല്‍ക്കരിച്ചത്.
സലാമ് ബ്നുമിശ്കമിൻ്റെ ഭാര്യ സൈനബ നബി(സ)യേയും അനുയായികളേയും ഭക്ഷണത്തിനായി ക്ഷണിച്ചു. പൊരിച്ച ആട്ടിന്‍ മാംസമായിരുന്നു വിഭവം. നബി (സ) മുന്നില്‍ കൊണ്ടുവെച്ച ഭക്ഷണത്തില്‍ നിന്നും ഒരു കഷ്ണം എടുത്ത് വായിലിട്ട് ഉടനെ തുപ്പിക്കളഞ്ഞു. അതില്‍ വിഷം പുരട്ടിയിരിക്കുന്നു. അതിനാല്‍ തിന്ന്പോകരുത് എന്ന് അല്ലാഹു അറിയിച്ചുകൊടുത്തു. അപ്പോഴേക്കും കൂടെയുണ്ടായിരുന്ന സ്വഹാബികളില്‍ നിന്ന് ബിശ്ര്‍ബ്നുല്‍ ബര്‍റാഅ് (റ) ഒരു കഷ്ണം എടുത്ത് തിന്നു കഴിഞ്ഞിരുന്നു ഉടനെ അദ്ദേഹം അവിടെ മരിച്ചുവീണു. നബി(സ), എന്തിനാണ് ഈ കൊടും ചതി ചെയ്തത് എന്ന ചോദ്യത്തിന് താങ്കള്‍ സത്യപ്രവാചകനാണ് എങ്കില്‍ അല്ലാഹു താങ്കളെ രക്ഷിക്കും അതല്ല കള്ളപ്രവാചകനാണ് എങ്കില്‍ നിങ്ങളുടെ ശല്യം നീങ്ങികിട്ടുകയും ചെയ്യുമല്ലൊ. എന്നും പറഞ്ഞു. പ്രവാചകന്‍ ബിശ്റ്(റ)നെ കൊന്നതിന് പ്രതിക്രിയ എന്ന നിലക്ക് പ്രസ്തുത സ്ത്രീയേയും കൊന്നുകളഞ്ഞു.
No comments:
Post a Comment