Saturday, November 12, 2022

ഉംറ നിര്‍വ്വഹണം

ഹുദൈബിയയിലെ വ്യവസ്ഥ അനുസരിച്ച് നബി(സ)യും അനുയായികളും നഷ്ടപ്പെട്ട ഉംറ നിര്‍വ്വഹിക്കാനായി ഒരുങ്ങി. ഹിജ്റ എട്ട് ദുല്‍ഖഅദ് മാസത്തിലായിരുന്നു സംഭവം. നബി(സ), കഴിഞ്ഞ വര്‍ഷം ഉംറ നിര്‍വ്വഹിക്കാന്‍ കഴിയാതെ തിരിച്ചു പോരേണ്ടിവന്ന മുഴുവന്‍ ആളുകളോടും പുറപ്പെട്ടുകൊള്ളാന്‍ പറഞ്ഞു. കൂടാതെ പുതുതായി കുറേ ആളുകള്‍ വേറേയും പുറപ്പെട്ടു. സ്ത്രീകളും കുട്ടികളും കൂടാതെ രണ്ടായിരം പേരുണ്ടായിരുന്നു അവര്‍. അറുപത് ബലിമൃഗത്തേയും അവര്‍കൂടെ കരുതിയിരുന്നു. ദുല്‍ഹുലൈഫയില്‍ നിന്നും അവര്‍ ഇഹ്റാമില്‍ പ്രവേശിച്ചു.

മുസ്ലിംള്‍ ഉംറ നിര്‍വ്വഹിക്കാന്‍ വരുന്നത് കണ്ട് നില്‍ക്കാനാകാതെ മുശ്രികുകള്‍ മക്കയുടെ സമീപ പ്രദേശത്തേക്ക് ഒഴിഞ്ഞു പോയി. മുസ്ലിംകള്‍ ആരോഗ്യം ക്ഷയിച്ചവരും ക്ഷീണിതരുമാണെന്ന ഖുറൈശികളുടെ പ്ര രണം ശരിയല്ല എന്ന് കാണിച്ചു കൊടുക്കും വിധം വസ്ത്രം വലത്തെ തോള്‍ ഒഴിവാക്കിക്കൊണ്ട് ആദ്യ മൂന്ന് ചുറ്റല്‍ സ്പീഡില്‍ നടന്ന് കൊണ്ടായിരുന്നു മുസ്ലിംകള്‍ തവാഫ് ചെയ്തത്. ശേഷം സ്വഫാ മര്‍വക്ക് ഇടയില്‍ സഅ്യ് നിര്‍വ്വഹിച്ച് മര്‍വക്ക് സമീപം വെച്ച് ബലിമൃഗത്തെ അറുക്കുകയും മുടിയെടുക്കുകയും ചെയ്തു കൊണ്ട് അവര്‍ ഉംറയുടെ കര്‍മ്മങ്ങളില്‍ നിന്നും വിരമിച്ചു. പിന്നീട് മൂന്ന് ദിവസം അവര്‍ മക്കയില്‍ തന്നെ സന്തോഷപൂര്‍വ്വം കഴിച്ചുകൂട്ടി. നാലാം ദിവസം മക്കവിട്ട് പോകാനായി മക്കക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. അതനു സരിച്ച് മക്കയോട് അടുത്ത സ്ഥലമായ സരിഫ് എന്നസ് ഥലത്ത് അവര്‍ ചെന്ന് ഇറങ്ങി.

ഈ യാത്രയിലായിരുന്നു നബി(സ) മൈമൂന(റ) യെ വിവാഹം കഴിച്ചത്. ഉംറത്തുല്‍ ഖള്വാഅ്, ഉംറത്തുല്‍ ഖിസ്വാസ്, ഉംറത്തു സ്സുല്‍ഹ് എന്നിങ്ങനെ വിവിധ പേരുകളില്‍ ഈ ഉംറ അറിയപ്പെടുന്നു.

No comments:

Post a Comment

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അത...