Saturday, November 12, 2022

മുഅ്തത്ത് യുദ്ധം

 ഏറ്റവും കൂടുതല്‍ രക്തച്ചൊരില്‍ നടന്നതും ഭീകരത നിറഞ്ഞതുമായ യുദ്ധമായിരുന്നു മുഅ്തത്ത് യുദ്ധം. ഹിജ്റ എട്ടാം വര്‍ഷം ജമാദുല്‍ അവ്വലിലായിരുന്നു പ്രസ്തുത യുദ്ധം.

ഹുദൈബിയ്യ സന്ധിക്ക് ശേഷം നബി(സ) വിവിധ രാഷ് ട്രത്തലവാര്‍ക്ക് കത്തുകള്‍ അയച്ച കൂട്ടത്തില്‍ ബസ്വറ യിലെ രാജാവിനുള്ള കത്തുമായി ഹാരിഥു ബ്നു ഉമൈറുല്‍ അസദിയെ പറഞ്ഞയച്ചു. വഴിക്ക് വെച്ചു ബസ്വറയിലെ അമീര്‍ ശാം പ്രദേശത്തേക്ക് നിയമിച്ചിരുന്ന ഗവര്‍ണ്ണറായിരുന്ന ശുറഹ്ബീലു ബ്നു അംറ് പ്രസ്തുത കത്ത് വാങ്ങി വലിച്ചുകീറുകയും കത്ത് കൊണ്ട് പോയിരുന്ന ഹാരിഥിനെ വധിക്കുകയും ചെയ്തു. ഇതാണ് യുദ്ധത്തിന് വഴി വെച്ച പ്രധാന കാരണം.

ഒരു ദൂതന്‍ അകാരണമായി വധിക്കപ്പെടുക എന്നത് തുല്യതയില്ലാത്തതും ക്ഷമിക്കാന്‍ കഴിയാത്തതുമായ ഗുരുതരമായ കുറ്റമാണ്. അത്കൊണ്ട് തന്നെ പ്രവാചകന്‍ (സ) മുവ്വായിരം പേരുള്‍ക്കൊള്ളുന്ന ഒരു സൈന്യത്തെ ഹാരി ഥ്ബ്നു അംറുല്‍ അസദിയെ കൊലപ്പെടുത്തിയവരോട് പ്രതികാരം ചോദിക്കുന്നതിനായി ശാമിലേക്ക് പുറപ്പെട്ടു.

സാധാരണയില്‍ നിന്നും വ്യത്യസ്തമായി സൈനിക നേതൃത്വം സൈദ് ബ്നു ഹാരിഥക്ക് നല്‍കിക്കൊണ്ട് മറ്റുള്ളവരോടായി ഇപ്രകാരം പറഞ്ഞു അദ്ദേഹം രക്തസാക്ഷിയായാല്‍ പിന്നെ ജഅ്ഫര്‍ ബ്നു അബീത്വാലിബ്, അദ്ദേഹവും രക്ത സാക്ഷിയായാല്‍ പിന്നെ അബ്ദുല്ലാഹിബ്നു റവാഹ ഇങ്ങിനെ ചുമതലപ്പെടുത്തുന്നത് മുമ്പൊന്നു മില്ലാത്ത ഒരു പ്രതേ്യകതകൂടിയായിരുന്നു. കൂടാതെ അല്ലാഹുവിൻ്റെ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ ധീരമായി പൊരുതുക. കുട്ടികള്‍, വൃദ്ധര്‍, സ്ത്രീകള്‍, പുരോഹിതാര്‍, മഠങ്ങളിലും മറ്റും ആരാധനകളില്‍ കഴിയുന്ന സന്യാസിമാര്‍ എന്നിവരെ യാതൊരു കാരണവശാലും കൊലപ്പെടു ത്തരുത്. ഇൗത്തപ്പനകള്‍ മുറിക്കുക, മറ്റു മരങ്ങള്‍ വെ ട്ടി നശിപ്പിക്കുക, കെട്ടിടങ്ങള്‍ തകര്‍ക്കുക തുടങ്ങിയ നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഒരുകാരണവശാലും ഏര്‍പ്പെടരുത്. തുടങ്ങിയ എക്കാലത്തുമുള്ള സൈനകര്‍ പാലിക്കേണ്ടതായ വിലപ്പെട്ട പല നിര്‍ദ്ദേശങ്ങളും പ്രവാചകന്‍ അവര്‍ക്ക് നല്‍കുകയുണ്ടായി. അങ്ങിനെ പ്രവാചകനും മദീനയില്‍ ശേഷിപ്പുള്ളവരും കൂടി സൈന്യത്തെ യാത്ര യാക്കി.

സൈന്യം ശാമിനോടടുത്ത് എത്തിയപ്പോള്‍ ശാമില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും സംഘടിച്ച ഒരു ലക്ഷം പേര്‍ ഉള്‍പ്പെട്ട സൈന്യത്തിനു പുറമെ റോമില്‍ നിന്ന് ലക്ഷം പേരടങ്ങുന്ന മറ്റൊരു സൈന്യത്തെ ഹിര്‍ക്കല്‍ രാജാവും അയച്ചിട്ടുണ്ടന്ന വിവരം അവര്‍ക്ക് ലഭിച്ചു. ഇത് കേട്ട ചിലര്‍ മുവ്വായിരം പേരടങ്ങുന്ന നാം എങ്ങിനെ രണ്ട് ലക്ഷത്തെ നേരിടും അത്കൊണ്ട് പ്രവാചകനെ വിവരമറിയിച്ച ശേഷമാകാം ബാക്കി കാര്യങ്ങള്‍ എന്ന് അഭിപ്രായപ്പെട്ടു. ഉടനെ അബ്ദുല്ലാഹിബ്നു റവാഹ(റ) ശഹ ദാകാന്‍ താല്‍പ്പര്യമില്ലാത്തവരാണോനിങ്ങള്‍. നാം ഇതിൻ്റെ മുമ്പുണ്ടായിരുന്ന യുദ്ധങ്ങളില്‍ ആളുകളുടെ ആധിക്യമോ ശക്തിയോ കൊണ്ടല്ല പുറപ്പെട്ടിട്ടുള്ളത്. അല്ലാഹു നമ്മെ ആദരിച്ച് ബഹുമാനിച്ച മതത്തിനു വേണ്ടിയുള്ള ഒരു പോരാട്ടമാണിത്. രണ്ടാലൊരു നന്മ അവന്‍ നമുക്ക് നല്‍കുമെന്നത് ഉറപ്പാണ് ഒന്നുകില്‍ ശഹാദത്ത് (രക്തസാക്ഷിത്വം) അതല്ലെങ്കില്‍ വിജയം  

അബ്ദുല്ലാഹിബ്നു റവാഹയുടെ സംസാരം കേട്ട എല്ലാവരും അതിനോട് അനുകൂലിച്ചു. അവര്‍ എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് മുന്നോട്ട് ഗമിച്ചു.

മുഅ്തത്തില്‍ ഇരു വിഭാഗവും താവളമുറപ്പിച്ചു. സ ന്യങ്ങള്‍ പരസ്പരം കണ്ട്മുട്ടി. ചരിത്രത്തില്‍ തുല്യതയി മുല്ലാത്ത യുദ്ധം, രണ്ട് ലക്ഷത്തോട് മുവ്വായിരം പേരുടെ പോരാട്ടം ആരംഭിച്ചു. ആദ്യം മുസ്ലിം പക്ഷത്ത് നിന്നും സൈദ്ബ്നു ഹാരിഥ് പതാകയേന്തി. ശത്രുക്കളുമായി ധീരമായി പൊരുതി. അധികം താമസിയാതെ അദ്ദേഹം രക്തസാക്ഷിയായി. പിന്നെ തല്‍സ്ഥാനം ജഅ്ഫറു ബ്നു അബീത്വാലിബ്(റ)ഏറ്റെടുത്തു. അദ്ദേഹം,ആദ്യം തൻ്റെ വലത് കൈ അറ്റുവീണ ഉടനെ ഇടതു കൈയില്‍ പതാക വഹിച്ചു. അതും മുറിഞ്ഞു വീണപ്പോള്‍ ശേഷിച്ചിരുന്ന തോള്‍ കൈകള്‍ ചേര്‍ത്തു പിടിച്ചു കൊണ്ട് പതാക വഹിക്കാന്‍ ശ്രമിച്ചെങ്കിലും അധികം താമസിയാതെ അദ്ദേഹവും രക്ത സാക്ഷിയായി. മരുച്ചുവീണപ്പോള്‍ അദ്ദേഹത്തിൻ്റെ ശരീരത്തില്‍ തൊണ്ണൂറിലധികം മുറിവുകളുണ്ടായിരുന്നു എന്നും അവയെല്ലാം മുന്‍ഭാഗത്ത് മാത്രമായിരുന്നു എന്നും ദൃക്സാക്ഷിയായിരുന്ന ഇബ്നു ഉമര്‍(റ) വില്‍ നിന്ന് ഫത്ഹുല്‍ ബാരിയില്‍ ഇബ്നു ഹജറുല്‍ അസ് ഖലാനി(റ) റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

കൂടാതെ അദ്ദഹം സ്വര്‍ഗ്ഗത്തില്‍ രണ്ട് കൈകള്‍ക്ക് പകരമെന്നോണം രണ്ട് ചിറകുകളോടെയായിരിക്കും എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അത്കൊ തന്നെ ചരിത്രത്തില്‍ ജഅ്ഫറു ത്വയ്യാര്‍ (പറക്കുന്ന ജഅ്ഫര്‍) എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു അന്ന് അദ്ദേഹത്തിൻ്റെ പ്രായം.

പിന്നീട് അബ്ദുല്ലാഹിബ്നു റവാഹ(റ)വിൻ്റെ ഉൗഴമായി രുന്നു. അദ്ദേഹവും ഏറെ താമസിയാതെ ശഹീദായി. ശേഷം ഖാലിദു ബ്നുല്‍ വലീദ്(റ) നേതൃത്വം ഏറ്റെടുത്തു. അദ്ദേഹം, നേരത്തെ സൈന്യത്തിൻ്റെ പിന്‍നിരയിലുണ്ടായിരുന്നവരെ മുന്നിലേക്കും ഇടത് ഭാഗത്തുണ്ടായിരുന്ന വരെ വലതു ഭാഗത്തേക്കും വലത് ഭാഗത്തുണ്ടായിരുന്ന വരെ ഇടത് ഭാഗത്തേക്കും മാറ്റി ക്രമീകരിച്ചുകൊണ്ട് മുന്നേറി. ഇത് കണ്ട ശത്രുക്കള്‍ മുസ്ലിംകള്‍ക്ക് പുതിയ സൈന്യം എത്തിയിട്ടുണ്ടള്ളന്ന് കരുതി ഭയപ്പെട്ട് പിന്‍മാറി. അതോടെ യുദ്ധം അവസാനിക്കുകയും ചെയ്തു. മുവ്വായിരം പേര്‍ രണ്ട് ലക്ഷം പേരുമായി ഏറ്റു മുട്ടിയിട്ടുകൂടി പന്ത്രണ്ട് പേര്‍ മാത്രമാണ് മുസ്ലിം പക്ഷത്ത് നിന്നും ശഹീദായത്. ശത്രുപക്ഷത്ത് നിന്നാകട്ടെ നിരവധിയാളുകള്‍ കൊല്ലപ്പെട്ടു.

No comments:

Post a Comment

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അത...