അല്ലാഹു തൻ്റെ മതത്തിനും അതിൻ്റെ അനുയായികള്‍ക്കും നല്‍കിയ അതിമഹത്തായ വിജയങ്ങളില്‍ ഒന്നാണ് മക്കാ വിജയം. അതു മുഖേന മനുഷ്യ സമൂഹത്തിനാകമാനം സാര്‍ഗ്ഗവും നിര്‍ഭയത്വവുമായി നിശ്ചയിക്കപ്പെട്ട കഅബാ മന്ദിരവും അതുള്‍ക്കൊള്ളുന്ന രാജ്യവും ശുദ്ധീ കരിക്കപ്പെട്ടു. ജനങ്ങള്‍ കൂട്ടം കൂട്ടമായി ഇസ്ലാമിലേക്ക് പ്രവേശിക്കുവാനും ഇസ്ലാമിൻ്റെ യശസ്സ് ഭൂമുഖത്താകെ വ്യാപിക്കുവാനും അത് കാരണമായി.
ഹുദൈബിയ്യയില്‍ വെച്ച് മുസ്ലിംകളും മുശ്രികുകളും തമ്മില്‍ ഒപ്പിട്ട് കൈമാറിയ സന്ധി വ്യവസ്ഥ പ്രകാരം ഇരുവിഭാഗവുമായി സഖ്യത്തിലേര്‍പ്പെടുന്ന കക്ഷികള്‍ക്കും പ്രസ്തുത വ്യവസ്ഥകള്‍ പാലിക്കല്‍ ബാധകമായിരുന്നു. എന്നാല്‍ മുശ്രികളുമായി സഖ്യത്തിലേര്‍പ്പെട്ടിരുന്ന ബക്ര്‍ ഗോത്രം മുസ്ലിം സഖ്യ കക്ഷിയില്‍ പെട്ട ഖുസാഅ ഗോത്രത്തെ അക്രമിച്ചതായിരുന്നു പ്രസ്തുത വിജയത്തില്‍ കലാശിച്ച യുദ്ധത്തിന് നിമിത്തമായി വര്‍ത്തിച്ചത്.
ഹിജ്റ എട്ടാം വര്‍ഷത്തിലായിരുന്നു പ്രസ്തുത സംഭവം.
ബക്റ് ഗോത്രം ഖുസാഅയെ ആക്രമിച്ചപ്പോള്‍ മുശ്രികുകള്‍ സന്ധി ലംഘിച്ചുകൊണ്ട് ബക്റുകാര്‍ക്ക് രഹസ്യമായി ആയുധങ്ങള്‍ എത്തിച്ചുകൊടുത്തു. തന്നെയുമല്ല ബക്റ് സൈന്യത്തോടൊപ്പം അവരുടെ നേതാക്കള്‍ യുദ്ധത്തില്‍ പങ്കാളികളാവുകയും ചെയ്തു.
ഖുസാഅ ഗോത്രം ആത്മ രക്ഷാര്‍ത്ഥം ഹറമില്‍ പ്രവേശിച്ചപ്പോള്‍ ബക്റുകാരുടെ നേതാവ് നൗഫല്‍ സ്വന്തം അനുയായികളുടെ വിലക്കുകള്‍ പോലും ലംഘിച്ച് പരിശുദ്ധ ഹറമില്‍ പ്രവേശിച്ചവരെ ആക്രമിക്കുകയു ഞ്ചബ്ലായി.
ഈ സന്ദര്‍ഭത്തില്‍ അവര്‍ അംറുബ്നു സാലിമുല്‍ ഖുസാഇയുടെ നേതൃത്വത്തില്‍ പ്രവാചകന്‍ (സ)യുടെ അടുക്കല്‍ ചെന്ന് സഹായം തേടുകയും പ്രവാചകന്‍(സ) അവര്‍ക്ക് സഹായം വാഗ്ദാനം നല്‍കുകയും ചെയ്തു.
ഖുറൈശികളുടെ കരാര്‍ ലംഘനവും വഞ്ചനയും മനസ്സിലാക്കിയ അബൂസുഫ്യാന്‍ അന്നേരം തന്നെ സന്ധി വ്യവസ്ഥകള്‍ പുനസ്ഥാപിച്ചു കിട്ടാനായി മുസ്ലിംകളുമായി സംസാരിക്കാനായി നേരെ മക്കയിലേക്ക് പുറപ്പെട്ടു. അദ്ദേഹം നേരെ ചെന്നത് പ്രവാചകന്‍ (സ)യുടെ വീട്ടിലേക്ക് ആയിരുന്നു. അവിടെ തൻ്റെ മകളും പ്രവാചക പത്നിമാരില്‍ ഒരാളുമായ ഉമ്മു ഹബീബ (റ) മാത്രമായിരുന്നു അന്നേരം ഉണ്ടായിരുന്നത്. അവര്‍ പിതാവ് കയറി വരുന്നത് കണ്ട ഉടനെ പ്രവാചകന്‍ (സ) ഉപയോഗിക്കുന്ന വരിപ്പ് മടക്കി വെക്കുകയുണ്ടായി ഉടനെ അബൂ സുഫ്യാന്‍ ചോദിച്ചു ആ വിരിപ്പിന് ഞാന്‍ പറ്റാത്തത് കൊണ്ടാ, അതല്ല ആ വരിപ്പ് എനിക്ക് പറ്റാത്തത് കൊണ്ടാ എന്താണ് നീ അത് മടക്കി വെച്ചത് റസൂല്‍ (സ)യുടെ വിരിപ്പില്‍ ഇരിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയില്ല നിങ്ങള്‍ മുശ്രിക്കും നജസുമാണ്. അവര്‍ യാതൊരു മടിയും കൂടാതെ മറുപടി പറഞ്ഞു. എന്നെ പിരിഞ്ഞതിന് ശേഷം നീ ഒരു പാട് മോശമായിട്ടുണ്ട് എന്നു മാത്രം പറഞ്ഞ് അബൂ സുഫ്യാന്‍ ഇറങ്ങി നടന്നു.
നോക്കൂ കഴിഞ്ഞു പോയ നമ്മുടെ മുന്‍ തലമുറയുടെ ജീവിത മാതൃകകള്‍ തങ്ങളുടെ മാതാപിതാക്കളേക്കാളും മക്കളേക്കാളും മറ്റു സര്‍വ്വ ജനങ്ങളേക്കാളും അല്ലാഹുവിൻ്റെ റസൂലിനെ സ്നേഹിക്കുമ്പോള്‍ മാത്രമെ വിശ്വാസിയാവുകയുള്ളൂ (നബി വചനം). എന്നും ഭര്‍ത്താക്കളുടെ അസാന്നിധ്യത്തില്‍ ഭര്‍ത്താവിന് ഇഷ്ടമില്ലാത്തവരെ തങ്ങളുടെ വീട്ടില്‍ പ്രവേശിപ്പിക്കരുത് എന്നീ കല്‍പ്പനകള്‍ എല്ലാം എത്ര ശ്രദ്ധാപൂര്‍വ്വമായിരുന്നത് അവര്‍ പാലിച്ചു പോന്നിരുന്നത് ഇത്തരം മഹനീയ മാതൃകകള്‍ ആധുനിക തലമുറ ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ . . . . .
പ്രതീക്ഷിച്ച പോലെ മകളില്‍ നിന്നും തനിക്ക് യാതൊരു സഹായവും ലഭിക്കില്ലെന്ന് മനസ്സിലാക്കയ അബൂ സുഫ്യാന്‍ പിന്നെ നബി(സ), അബൂബക്കര്‍, ഉമര്‍(റ) എന്നിവ രെയെല്ലാം ചെന്നു കണ്ടങ്കിലും പ്രതികരണം നിരാശാജ നകമായിരുന്നു.
ഖുറൈശികള്‍ സന്ധി ലംഘിച്ച് വഞ്ചനയും ആക്രമണവും നടത്തിയത് അറിഞ്ഞ പ്രവാചകന്‍ (സ) വലിയ ഒരു സൈന്യവുമായി മക്കയിലേക്ക് പുറപ്പെട്ടു. വഴിക്കു വെച്ച് ധാരാളം ആളുകള്‍ സൈന്യത്തില്‍ ചേരുകയും ചെയ്തു. ഹിജ്റ എട്ടാം വര്‍ഷം റമദാന്‍ പത്തിന് ആയിരുന്നു ഇത്. പതിനായിരം പേരില്‍ കുറയാത്ത എണ്ണമായിരുന്നു പ്രസ്തുത സൈന്യത്തിലെ അംഗസംഖ്യ. നബി(സ)യും അനുയായികളും മക്കയെ ലക്ഷ്യം വെച്ച് നീങ്ങുന്നത് രഹസ്യ മാക്കിവെക്കാന്‍ നബി(സ) അനുയായികളോട് പ്രതേ്യകം നിര്‍ദ്ദേശിച്ചിരുന്നു. ഒരു വലിയ സംഘട്ടനവും രക്തച്ചൊരിച്ചിലും ഒഴിവാകുവാകുവാനും എന്നാല്‍ കഅബയുടേയും മക്കയുടേയും പവിത്രത കാത്തു സൂക്ഷിക്കാന്‍ ഇനി അത് തങ്ങള്‍ക്ക് ലഭ്യമാക്കുകയും വേണം എന്ന മനസ്സായിരുന്നു ഈ പുറപ്പാടിൻ്റെയും രഹസ്യമാക്കലിൻ്റെയും പിന്നിലുള്ള ലക്ഷ്യം.
എന്നാല്‍ സഹാബിയായ ഹാതി്വബ് ബ്നു അബീബല്‍തഅ (റ) നബി(സ)യുടെ കല്‍പ്പനക്ക് വിരുദ്ധമായി വിശ്വാസികളുടെ പുറപ്പാടിനെ സംബന്ധിച്ച് ഖുറൈശികളെ വിവരമറിയിക്കുന്ന ഒരു കത്ത് ഒരു സ്ത്രീ വശം രഹസ്യമായി കൊടുത്തയക്കുകയുണ്ടായി.ഇത് അല്ലാഹു വഹ്യു മുഖേനെ നബി(സ)ക്ക് അറിയിച്ചു കൊടുത്തു. വിവരം അറിഞ്ഞ ഉടനെ പ്രവാചകന്‍(സ) അലി, സുബൈര്‍, മിഖ്ദാദ് (റ) എന്നിവരെ വിളിച്ചു മക്കയിലേക്കുള്ള വഴിമദ്ധെ്യ എത്തിയിട്ടുള്ള പ്രസ്തുത സ്ത്രീയെ ചെന്നു കണ്ട് എഴുത്ത് വാങ്ങിച്ചു വരാന്‍ പറഞ്ഞയച്ചു. നബിയുടെ നിര്‍ദ്ദേശവും അടയാളങ്ങളുമനുസരിച്ച് അവര്‍ സ്ത്രീയെ കണ്ടത്തി എഴുത്ത് ആവശ്യപ്പെട്ടപ്പോള്‍ അവള്‍ ആദ്യം നിഷേധിച്ചു. തല്‍സമയം എഴുത്ത് തന്നില്ലെങ്കില്‍ ഞങ്ങള്‍ വസ്ത്രാക്ഷേപം നടത്തും എന്ന് പറഞ്ഞപ്പോള്‍ അവള്‍ തൻ്റെ മുടിക്കെട്ടിനുള്ളില്‍ ഒളിപ്പിച്ച് വെച്ചിരുന്ന എഴുത്ത് എടുത്ത് കൊടുത്തു. കത്ത് പ്രവാചകന് ലഭിച്ച ഉടനെ ഹാത്വിബ്(റ) വിനെ വിളിച്ച് നബി (സ) കാരണം തിരക്കി. ഉടനെ അദ്ദേഹം പറഞ്ഞത് നബിയേ, ഞാന്‍ മതത്തില്‍ നിന്നും പുറത്ത് പോവുകയോ അവിശ്വാസത്തെ ഇഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. മറ്റു മുഹാജിറുകള്‍ക്കെല്ലാം മക്കയിലെ അവരുടെ സ്വത്ത് സംരക്ഷിക്കാന്‍ കുടുംബക്കാരുണ്ട്. എനിക്ക് അങ്ങിനെ ആരുമില്ല. അതിനാല്‍ എൻ്റെ പ്രവര്‍ത്തനം മുഖേനെ ഖുറൈശികള്‍ക്ക് എന്നോട് ഒരു അനുകമ്പ തോന്നി എൻ്റെ സ്വത്ത് സംരക്ഷിക്ക പ്പെടുന്നതിന് വേണ്ടി ചെയ്തുപേയതാണ് എന്നു പറഞ്ഞു. അന്നേരം പ്രവാചകന്‍ (സ) അവന്‍ സത്യം പറഞ്ഞിരിക്കുന്നു എന്ന് പറഞ്ഞു. അന്നേരം ഉമര്‍(റ) നബി യേ, ഞാന്‍ അവൻ്റെ കഴുത്ത് വെട്ടിക്കൊള്ളട്ടെ എന്നു ചോദിക്കുന്നുണ്ടായിരുന്നു. പ്രവാചകന്‍(സ) അന്നേരം സ്വഹാബികളെ ശാന്തരാക്കിക്കൊണ്ട് പറഞ്ഞു അദ്ദേഹം ബദറില്‍ പങ്കെടുത്ത വ്യക്തിയാണ്, അല്ലാഹു അവര്‍ക്ക് പൊറുത്ത് കൊടുത്തിരിക്കുന്നു.
തുടര്‍ന്ന് ഖുര്‍ആന്‍60 ാം അദ്ധ്യായമായ സൂറത്ത് മുംതഹിനയിലെ ആദ്യ വചനങ്ങള്‍ അവതരിച്ചു. അത് ഇപ്രകാരമാണ്, ഹേ, സത്യവിശ്വാസികളേ, എൻ്റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട് സ്നേഹബന്ധം സ്ഥാപിച്ചു കൊണ്ട് നിങ്ങള്‍ അവരെ മിത്രങ്ങളാക്കരുത്. നിങ്ങള്‍
നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനേയും നിങ്ങളേയും അവര്‍ നാട്ടില്‍ നിന്നു പുറത്താക്കുന്നു. എൻ്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുവാനും എൻ്റെ പ്രീതി തേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ (നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്). നിങ്ങള്‍ അവരുമായി രഹസ്യമായി സ്നേഹബന്ധം സ്ഥാപിക്കുന്നു.നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്. നിങ്ങളില്‍ നിന്ന് വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ നേര്‍മാര്‍ഗ്ഗത്തില്‍ നിന്നു പിഴച്ചുപോയിരിക്കുന്നു. അവര്‍ നിങ്ങളെ കണ്ടുമുട്ടുന്ന പക്ഷം അവര്‍ നിങ്ങള്‍ക്ക് ശത്രുക്കളായിരിക്കും. നിങ്ങളുടെ നേര്‍ക്ക് ദുഷ്ടതയും കൊണ്ട് അവരുടെ കൈകളും നാവുകളും അവര്‍ നീട്ടുകയും നിങ്ങള്‍ അവിശ്വസിച്ചിരുന്നെങ്കില്‍ എന്ന്അവര്‍ ആഗ്രഹിക്കുകയും ചെയ്യും. (സൂറ മുംതഹിന 1,2,).
നബി(സ)യും അനുയായികളും മക്കയെ ലക്ഷ്യം വെച്ച് നടന്നു നീങ്ങി. വഴിയില്‍ വെച്ച് അബ്ബാസു ബ്നു അബ്ദില്‍ മുത്തലിബും കുടുംബവും മുസ്ലിമായിക്കൊണ്ട് മദീനയിലേക്ക് മുഹാജിറുകളായി പുറപ്പെട്ടു വരുന്നത് കണ്ട്. പ്രവാചകന്‍ അന്നേരം കുടുംബത്തെ മദീനയിലേക്ക് അയച്ച് അദ്ദേഹത്തോട് തൻ്റെ വിശ്വാസം രഹസ്യമാക്കി വെക്കാന്‍ ആവശ്യപ്പെട്ടു. നബി(സ)യും അനുയായ കളും മക്കയുടെ കവാടമായ മര്‍റുദ്വഹ്റാനില്‍ എത്തിയ പ്പോള്‍ നബി(സ) അനുയായികളോട് തീപന്തം കത്തിക്കുവാന്‍ ആവശ്യപ്പെട്ടു പതിനായിരത്തിലധികം വരുന്ന സൈന്യം തീപന്തവുമേന്തി വരുന്നത് കണ്ട ഖുറൈശികള്‍ അമ്പരന്നു. വഴിക്കുവെച്ച് തീപ്പന്തം കണ്ട അബൂ സുഫ്യാന്‍ കൂടെ യുണ്ടായിരുന്ന ഹകീമു ബ്നു ഹുസാം, ബുദൈലു ബ്നു വര്‍ഖാഅ് എന്നിവരോട് എന്താണ് നാം ഇക്കാണുന്നത് അറഫയാണോ എന്ന് പരിഭ്രാന്തിയോടെ വിളിച്ചു പറയാന്‍ തുടങ്ങി. അറഫയിലല്ലാതെ ഇങ്ങനെ ഒരു രംഗം അവര്‍ക്ക് പരിചയമില്ലായിരുന്നു. തല്‍സമയത്ത് അബ്ബാസുബ്നു അബ്ദുല്‍ മുത്തലിബ് അവരുടെയടുക്കല്‍ അവര്‍ക്ക് ഭയം ജനിക്കുന്ന വിധം പ്രവാചകൻ്റെ ആഗമനത്തെക്കുറിച്ച് അറിയിച്ചു. ഭയവിഹ്വലനായ അബൂ സുഫ്യാനും കൂട്ടുകാരും അബ്ബാസ് (റ)വിനോട് സംരക്ഷണം ആവശ്യപ്പെടുകയും അദ്ദേഹം അവര്‍ക്ക് സംരക്ഷണം നല്‍കി നേരെ പ്രവാചകൻ്റെയടുക്കല്‍ ഹാജറാക്കുകയും ചെയ്തു.
രംഗം കണ്ട ഉമര്‍(റ), അബൂ സുഫ്യാനെ വധിക്കുന്നതിന് പ്രവാചകനോട് അനുവാദം ചോദിച്ചു. പ്രവാചകന്‍(സ) ഉമറിനോട് ശാന്തമാകാന്‍ ആവശ്യപ്പെട്ടു. അബ്ബാസ്(റ) വിനോട് അബൂസുഫ്യാനേയും കൊണ്ട് തൻ്റെ ടന്‍റിലേക്ക് പോകുവാനും നേരം പുലര്‍ന്ന ശേഷം അവരെ പ്രവാചകന്‍(സ)യുടെ മുന്നില്‍ ഹാജരാക്കുവാനും പറഞ്ഞു. ഒരു രാത്രി വിശ്വാസികളോടൊപ്പം കഴിയാന്‍ അവസരം ലഭിച്ച അബൂ സുഫ്യാന്‍ വിശ്വാസികള്‍ക്കിടയിലെ പ്രവാചകൻ്റെ സ്ഥാനവും അദ്ദേഹത്തോട് അനുയായികള്‍ക്കുണ്ടായിരുന്ന സ്നേഹവും കണ്ട് അമ്പരന്ന് ഇങ്ങിനെ പറഞ്ഞു കിസ്റയുടേയും കൈസറിൻ്റെയും അടുക് ല്‍ പോലും കണ്ടിട്ടില്ലാത്ത വല്ലാത്ത സ്നേഹബന്ധം അല്‍ഭുതം തന്നെ.
അടുത്ത ദിവസം അബ്ബാസ് (റ) അബൂ സുഫ്യാനേയും കൊണ്ട് പ്രവാചകൻ്റെയടുക്കല്‍ ചെന്നു. പ്രവാചകന്‍ (സ) അദ്ദേഹത്തോട് അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് നിനക്ക് ബോധ്യമായോ എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു ഇത് വരേക്കും ഒരു ദൈവവും എന്നെ സഹായിച്ചിട്ടില്ല പിന്നീട് പ്രവാചകന്‍ ചോദിച്ചു ഞാന്‍ അല്ലാഹുവിൻ്റെ റസൂലാണ് എന്നതില്‍ നിനക്ക് ഇനിയും സംശയ മുണ്ട അതും അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടതായി അറിയിച്ചു. പിന്നീട് ഒട്ടും താമസമുണ്ടായില്ല ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരില്‍ ഒരു പാട് യുദ്ധങ്ങങ്ങള്‍ക്ക് നായകത്വം വഹിച്ച അദ്ദേഹം ശഹാദത്ത് ഉച്ചരിച്ച് ഇസ്ലാമിൻ്റെ കാവല്‍ ഭടനായി മാറി.
നബിയും അനുയായികളും സംഘം സംഘമായി മക്കയില്‍ പ്രവേശിച്ചു. ഖുറൈശികള്‍ ഭയവിഹ്വലരായി നോക്കി നില്‍ക്കുക മാത്രം ചെയ്തു. തടിച്ചുതിങ്ങി നില്‍ക്കുന്ന ജനങ്ങളെ നോക്കി അവര്‍ കാണത്തക്ക നിലയില്‍ അബൂ സുഫ്യന്‍ (റ) വിനെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് പ്രവാചകന്‍ വിളിച്ചു പറഞ്ഞു വല്ലവരും സ്വന്തം വീടുകളില്‍ കടന്ന് വാതില്‍ അടച്ചു നിന്നാല്‍ അവന് അഭയ മുണ്ട്, പള്ളിയില്‍ പ്രവേശിക്കുന്നവര്‍ക്കും അഭയമുണ്ട്, അ പ്രകാരം അബൂസുഫ്യാൻ്റെ വീട്ടില്‍ കയറി നില്‍ക്കുന്ന വര്‍ക്കും അഭയമുണ്ട്. പിന്നീട് പ്രവാചകനും അനുയായികളും കഅബയെ ലക്ഷ്യം വെച്ച് നീങ്ങി കഅബയെ ഏഴ് പ്രവശ്യം ത്വവാഫ് ചെയ്തു. കഅബക്ക് ചുറ്റുമായി സ്ഥാപിക്കപ്പെട്ടിരുന്ന മുന്നൂറില്‍ പരം വിഗ്രഹങ്ങളെ എടുത്തുമാറ്റി. അന്നേരം പ്രവാചകന്‍(സ) ജാഅല്‍ ഹഖ്ഖു വ സഹഖല്‍ ബാത്വി ലു ഇന്നല്‍ ബാത്വില കാന സഹൂഖാ (സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. നിശ്ചയം അസത്യം മാഞ്ഞുപോകുന്നതാകുന്നു എന്ന ഖുര്‍ആനിക വചനം (ഇസ്റാഅ് 81 ) ഉരുവിട്ടുകൊ ന്‍േള്ളയിരുന്നു.
ശേഷം കഅബ തുറക്കാനാവശ്യപ്പെടുകയും അതിലുണ്ടായിരുന്ന ഇബ്റാഹീം നബിയുടേയും ഇസ്മാഈല്‍ നബിയുടേയും അടക്കം എല്ലാ ബിംബങ്ങളും പുറത്തേക്ക് എടുത്തിട്ട് തൻ്റെ കയ്യിലുണ്ടായിരുന്ന വടികൊണ്ട് തല്ലിത്തകര്‍ത്തു. കഅബക്ക് അകത്ത് കയറി പ്രവാചകന്‍ രണ്ട് റക്അത്ത് നമസ്കരിച്ചു. മക്കക്കാര്‍ കഅബക്ക് ചുറ്റും തടിച്ചുകൂടി യിട്ടുണ്ട്. ഇനി എന്തായിരിക്കും സംഭവിക്കാന്‍ പോകുന്നത് എന്ന് വ്യാകുലചിത്തരായി നോക്കിനില്‍ക്കുകയാണ്. തങ്ങളുടെ എല്ലാ അടവുകളും പരാജയപ്പെട്ടതായി അവര്‍ ക്ക് ബോദ്ധ്യമായി. നബി(സ)യുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പിയവര്‍, കഴുത്തില്‍ മുണ്ടിട്ട് മുറുക്കി കൊല്ലാന്‍ ശ്രമിച്ചവര്‍, നാട്ടില്‍ നിന്നും ആട്ടിയോടിച്ചവര്‍, കൂക്കി വിളിച്ചവര്‍ എല്ലാവരും പ്രവാചകൻ്റെ മുഖത്തേക്ക് തുറിച്ചു നോക്കി, വിറപൂണ്ട മനസ്സുമായി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ പേടിച്ചു നില്‍ക്കുകയാണ്.
ഇന്ന് എന്തായാലും ഒരു അറുകൊലയുടെ ദിവസം തന്നെയായിരിക്കും എന്ന് കണക്ക് കൂട്ടി നില്‍ക്കുന്നവരോടായി പ്ര വാചകന്‍ (സ) അടുത്ത് ചെന്ന് ചോദിച്ചു ഞാന്‍ നിങ്ങ ളെ എന്ത് ചെയ്യുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത് അവര്‍ പറഞ്ഞു നല്ലത് മാത്രമായിരിക്കും താങ്കള്‍ പ്ര വര്‍ത്തിക്കുക. താങ്കള്‍ ഒരു മാന്യനാണ് മാന്യൻ്റെ പുത്ര നുമാണ്. അന്നേരം പ്രവാചകന്‍ (സ) പ്രഖ്യാപിക്കുക യാണ് എൻ്റെ മുന്‍ പ്രവാചകരില്‍ ഒരാളായ യൂസുഫ് (അ) തൻ്റെ സഹോദരങ്ങളോട് പറഞ്ഞ വാക്കുകളാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത് ലാ തഥ്രീബ അ ലൈക്കുമുല്‍ യൗമ, ഇദ്ഹബൂ അന്‍തുമു ത്ത്വുലഖാഅ് (ഇല്ല, നിങ്ങളോട് യാതൊരു പ്രതികാര നടപടികള്‍ക്കും മുതിരുന്നില്ല പൊയ്ക്കൊള്ളുക നിങ്ങളെയെല്ലാംവെറുതെ വിട്ടിരിക്കുന്നു). എന്തൊരു വിശാലമായ പൊതുമാപ്പ് കാരുണ്യത്തിൻ്റെ ദിനം. ചരിത്രത്തില്‍ തുല്യത കാണാത്ത ഒരു മാതൃക പിന്നീട് ബിലാല്‍ (റ)വിനോട് ബാങ്ക് വിളിക്കാന്‍ ആവശ്യപ്പെടുകയും അങ്ങിനെ അല്ലാഹു അക്ബര്‍ . . അശ്ഹദു അന്‍. . . ലാ ഇലാ ഹ ഇല്ലല്ലാഹു .. . . . അശ്ഹദുഅന്ന മുഹമ്മദന്‍ റസൂലുല്ലാഹ്. .. എന്ന ശബ്ദം അന്നു മുതല്‍ ഇന്നുവരേയും, ശേഷം അല്ലാഹു ഉദ്ദേശിക്കുന്നത്രയും കാലം അവിടെയും ലോകത്തിൻ്റെ മറ്റെല്ലാ ദിക്കുകളിലും മുഴങ്ങിക്കൊ ഞ്ചേബ്ലയിരിക്കുന്നു. ലോകത്തിൻ്റെ സമയഗണ നയിലെ വ്യത്യാസമനുസരിച്ച് എല്ലാ നേരവും ലോകത്ത് ബാങ്കിൻ്റെപദങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഹിജ്റ എട്ടാം വര്‍ഷം റമദാന്‍ 17ന് ആയിരുന്നു പ്രസ്തുത സംഭവം. 20ന് ആയിരുന്നു എന്നും അഭിപ്രായമുണ്ട്.
അങ്ങിനെ യാതൊരു രക്തച്ചൊരിച്ചിലുമില്ലാതെ കഅബയും അത് നിലകൊള്ളുന്ന പ്രദേശങ്ങളും തീര്‍ത്തും വിഗ്രഹങ്ങളില്‍ നിന്നും ശിര്‍ക്കില്‍ നി ന്നും മുക്തമായി. ഇന്നാ ഫതഹ്നാ ലക ഫത്ഹന്‍ മുബീനാ (തീര്‍ച്ചയായും താങ്കള്‍ക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു) (സൂറ ഫത്ഹ്) എന്ന അല്ലാഹുവിൻ്റെ പ്രഖ്യാപനം പുലരുക തന്നെ ചെയ്തു. പിന്നീട് നബി(സ) കഅബയുടെ താക്കോല്‍ നേരത്തെ അതിൻ്റെ കൈവശക്കാരനായിരുന്ന ഉഥ്മാനുബ്നുത്വല്‍ഹ(റ) വിനെ വിളിച്ച് തിരിച്ച് ഏല്‍പ്പിച്ചു. എന്നിട്ട് ഇപ്രകാരം പറഞ്ഞു ഇന്ന് നന്മയുടെയും കരാര്‍ പൂര്‍ത്തീകരണ ത്തിൻ്റെ യും ദിവസമാണ്. ശേഷം പ്രവാചകന്‍(സ) ഖുറൈശികളെ അഭിമുഖീകരിച്ച് ഒരു പ്രസംഗം നടത്തുകയുണ്ടായി. അതില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു പൂര്‍വ്വീകമായി നിലനിന്നു വരുന്ന ജാഹിലിയ്യത്തിൻ്റെ എല്ലാ വിധജാടകളും താന്‍ പോരിമയും അല്ലാഹു ഇതാ നീക്കി ക്കളഞ്ഞിരിക്കുന്നു. ശേഷം മനുഷ്യരേ, നിങ്ങളെ ഒരേ ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് നാം സൃഷ്ടിച്ചിരിക്കുന്നത് എന്ന ഖുര്‍ആനിക വചനം പ്രവാചകന്‍ പാരായണം ചെയ്തു.
അടുത്ത ദിവസവും പ്രവാചകന്‍ സമൂഹത്തെ അഭിമുഖീകരിച്ച് പ്രസംഗിച്ചു. അല്ലാഹു ആകാശ ഭൂമികളുടെ സൃഷ്ടിപ്പ് നാള്‍ തൊട്ട് പവിത്രമായി ആദരവ് കല്‍പ്പിച്ചിട്ടുള്ള പ്രദേശമാണ് മക്ക. അത് അന്ത്യ നാള്‍ വരെ പവിത്രതയോടെ നിങ്ങള്‍ കാത്ത് സൂക്ഷിക്കേണ്ടതുണ്ട് എന്ന് പ്രതേ്യകം ഉൗന്നിപ്പറഞ്ഞു. തുടര്‍ന്ന് പത്തൊമ്പത് ദിവസം പ്രവാചകനും അനുയായികളും മക്കയില്‍ താമസിച്ചു ശേഷം മദീനയിലേക്ക് തന്നെ തിരിച്ചു പോകുകയും ചെയ്തു. അതിന്നിടയില്‍ ധാരാളം സ്ത്രീ പുരുഷാര്‍ ഇസ്ലാമില്‍ പ്രവേശിച്ച് പ്രവാചകൻ്റെയടുക്കല്‍ വന്ന് ബൈഅത്ത് ചെയ്യുകയുണ്ടായി. അതോടെ മക്കയുടെ ആധിപത്യം പരിപൂര്‍ണ്ണമായും മുസ് ലിംകളുടെ കൈകളിലായിത്തീര്‍ന്നു.
No comments:
Post a Comment