മക്കം ഫത്ഹ്ന് ശേഷം അധികം കഴിയുന്നതിന് മുമ്പ് തന്നെ മുസ്ലിംകള്‍ക്ക് മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കേണ്ടതായി വന്നു. മക്ക മുസ്ലിംകള്‍ക്ക് കീഴ്പ്പെട്ടതോടുകൂടി പരിസര ഗോത്രങ്ങളെല്ലാം മുസ്ലിംകള്‍ക്ക് കീഴ്പ്പെട്ടുവെങ്കിലും ഹവാസിന്‍, ഥഖീഫ് ഗോത്രങ്ങള്‍ നബി (സ)ക്ക് കീഴടങ്ങാന്‍ തയ്യാറായില്ല എന്നുമാത്രമല്ല അവര്‍ ഒരു പ്രതികാര ബുദ്ധിയോടെ പ്രവാചകനും മുസ്ലിംകള്‍ക്കുമെതിരില്‍ തിരിയാന്‍ തീര്‍ച്ചപ്പെടുത്തുകയും അതിനാ യുള്ള ചരടുവലി ആരംഭിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ വേണ്ട തീരുമാനമെടുത്ത് എത്രയും പെട്ടന്ന് ഒരു യുദ്ധത്തിനായുള്ള പടയൊരുക്കാന്‍ മാലിക് ബ്നു ഒൗഫി നെ അവര്‍ ചുമതലപ്പെടുത്തുകയും ചെയ്തു. തന്ത്രശാലിയായ മാലികില്‍ നേതൃത്വം വന്നുചേര്‍ന്നതോടെ ഹുനൈനില്‍ മുസ്ലിംകള്‍ക്ക് പരിചയമില്ലാത്ത മലമ്പാത തിരഞ്ഞെടുത്തു. നബിയുടെ പോറ്റുമാതാവായിരുന്ന ഹലീമയുടെ ഗോത്രമായ ബനൂ സഅദ് അടക്കം പല ഗോത്രങ്ങളുടേയും സഹകരണവും സഹായവും ഇക്കാര്യത്തിലേക്ക് കയ്യിലെടുത്തുകഴിഞ്ഞ ശേഷമായിരുന്നു ഈ നീക്കങ്ങളെല്ലാം. പിന്തിരിഞ്ഞ് ഒാടാതിരിക്കാന്‍ സൈന്യത്തിൻ്റെ പുറകിലായി സ്ത്രീകളേയും കുട്ടികളേയും അണി നിരത്തുകയും ചെയ്തു.
ഈ നീക്കങ്ങള്‍ മനസ്സിലാക്കിയ പ്രവാചകന്‍ (സ) മക്കം ഫത്ഹിനായി തന്നോടൊപ്പം വന്നിരുന്ന 10,000 പേരും അതോടൊപ്പം മക്കയില്‍ നിന്നുള്ള
2000 പേരുമടങ്ങുന്ന പന്ത്രണ്ടായിരം പേരടങ്ങുന്ന ഒരു വമ്പിച്ച സൈന്യവുമായി ഹുനൈനിലേക്ക്പുറപ്പെട്ടു. ഹിജ്റ എട്ടാം വര്‍ഷം ശവ്വാല്‍ അഞ്ചിനായിരുന്നു അത്. നബി(സ), അമുസ്ലിമായിരുന്ന സ്വഫ്വാനുബ്നു ഉമയ്യയില്‍ നിന്ന് പോലും ഈ യുദ്ധത്തിന് വേണ്ടി വാളുകളും അങ്കികളും കടം വാങ്ങിയിരുന്നു എന്നത് ഇക്കാലത്ത് നാം പ്രതേ്യകം വിലയിരുത്തേണ്ട കാര്യമാണ്.
ഹുനൈനിലേക്കുള്ളയാത്രാമദ്ധെ്യ ഉണ്ടായ ഒരു സംഭവം പ്രതേ്യകം സ്മരണീയമാണ്. ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രസ്തുത സംഭവത്തിൻ്റെ ചുരുക്കം ഇപ്രകാരമാണ്ഖുറൈശികള്‍ക്ക് യുദ്ധത്തില്‍ വിജയവും ബര്‍ക്കത്തും (അനുഗ്രവും) ലഭിക്കുന്നതിനുവേണ്ടി യുദ്ധോ പകരണങ്ങള്‍ കൊളുത്തിയിട്ട് അവിടെ ഭജനമിരിക്കുകയും ബലിനടത്തുകയും ചെയ്യുന്നതിന് ദാതു അന്‍വത്വ് (കൊളുത്ത് മരം) എന്ന പേരില്‍ ഒരു മരമുണ്ടായിരുന്നു. ഇസ്ലാമിലേക്ക് വന്നിട്ട് അധികകാലമായിട്ടില്ലായിരുന്ന വിശ്വാസികളില്‍ ചിലര്‍ ഇത് കണ്ടപ്പോള്‍ പ്രവാചകനോട് ഇങ്ങനെ പറഞ്ഞു നബിയേ, അവര്‍ക്ക് (മുശ്രികുകള്‍ക്ക്) ദാത്വു അന്‍വാത്വ് ഉള്ളത്പോലെ നമുക്കും ഒരു ദാത്വ് അന്‍വാത്വ് നിശ്ചയിച്ചു തരൂ. ഇത് കേട്ട പ്രവാചകന്‍ (സ) പറഞ്ഞു അല്ലാഹു അക്ബര്‍ നിങ്ങള്‍ ഇപ്പോള്‍ ആവശ്യപ്പെട്ടത് മുമ്പ് പ്രവാചകനായ മൂസ(അ) യുടെ ജനത അവര്‍ക്ക് ഇലാഹുകള്‍ (ദൈവങ്ങള്‍) ഉള്ളത്പോലെ ഞങ്ങള്‍ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരൂ എന്ന് പറഞ്ഞതിന് തുല്യമാണ്.
നിശ്ചയം നിങ്ങള്‍ പൂര്‍വ്വീകരുടെ ചര്യ തുടരുക തന്നെയാണിത്. ഇവിടെ നമുക്ക് ഒരു കാര്യം ഇതിലൂടെ മനസ്സിലാക്കാം. അഭൗതികമായ നിലയില്‍ എന്തെങ്കിലും ഒരു വസ്തുവില്‍ നാം ഗുണം പ്രതീക്ഷിക്കുകയോ തിൻമയില്‍ നിന്ന് ശരണം തേടുകയോ ചെയ്താല്‍ അത് ആ വസ്തുവിനെ ഇലാഹാക്കലാണ്. ഇലാഹ് ആണ് എന്ന വിശ്വാസം ഇല്ലാതെ ചെയ്താല്‍ പോലും അത് ഇലാഹ് ആകുന്നതാണ്.
നേരത്തെ തന്നെ ഹുനൈനിലെത്തിയിരുന്ന ശത്രു സൈന്യം മലമടക്കുകളിലായി വഴിയോരങ്ങളില്‍ ഒളിച്ചു നില്‍ക്കുകയായിരുന്നു. പ്രവാചകനും അനുയായികളും തങ്ങളുടെ നേര്‍ക്ക് എത്തിയപ്പോള്‍ ശത്രുക്കള്‍ ഒറ്റക്കെട്ടായി വിശ്വാസികളുടെ നേര്‍ക്ക് ചാടിവീണ് ആക്രമണം നടത്തി. അപ്രതീക്ഷിതമായുണ്ടായ ഈ അക്രമണത്തില്‍ മുസ്ലിം സൈന്യം ചിന്നിച്ചിതറി. അവര്‍ ഭയന്ന് നാലു ഭാഗത്തേക്കും ചിതറിയോടി. ഈ അവസരത്തില്‍ പ്രവാചകന്‍ (സ) ധൈര്യപൂര്‍വ്വം ഉറച്ചു നിന്നു. അദ്ദേഹം ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു അന നബിയ്യുന്‍ ലാ കദിബ്, അനബ്നു അബ്ദുല്‍ മുത്വലിബ് (ഞാന്‍ നബിയാണ് കള്ളമല്ല പറയുന്നത്. ഞാന്‍ അബ്ദുല്‍ മുത്വലിബിൻ്റെ മകനാണ് നബിയോടൊപ്പം അബൂബക്കര്‍, ഉമര്‍, അലി, റബീഅ, ഫദ്വ്ല്, ഖുഥ്അം, ഉസാമ, അബ്ബാസ് (റ) തുടങ്ങിയ വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമായിരുന്നു ഉറച്ചു നിന്നത്. അന്നേരം അബ്ബാസ് (റ) നബി(സ)യുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ കാലങ്ങളില്‍ ലഭിച്ച വിജയങ്ങളേയും സഹായങ്ങളേയും ഒാര്‍മ്മപ്പെടുത്തിക്കൊണ്ട് അന്‍സ്വാറുകളോടും മുഹാജിറുകളോടും തിരിച്ചുവരാന്‍ ആഹ്വാനം ചെയ്തുകൊണ്ടിരുന്നു.
അന്‍സ്വാറുകളേ മുഹാജിറുകളേ, തിരിച്ചുവരൂ മുഹമ്മദ് നബി ജീവിച്ചിരിപ്പുണ്ട് . . . . ശബ്ദം കേട്ട ഭാഗത്തേക്ക് തോറ്റോടിയ പട തിരിച്ചുവന്നു. മുസ്ലിംകള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും വീണ്ടുകിട്ടി. പ്രവാചകന്‍ (സ) അവരെ അഭിനന്ദിച്ചു. അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്തു.ഇപ്പോള്‍ യുദ്ധം ചൂടുപിടിച്ചു അതോടുകൂടി യുദ്ധത്തിൻ്റെ ഗതിമാറി. അവര്‍ ശക്തമായി പൊരുതി. ശത്രുക്കള്‍ ചിതറിയോടി. അല്ലാഹുവിൻ്റെ അനുഗ്രഹത്താല്‍ മുസ്ലിംകള്‍ വിജയിക്കുകയും ചെയ്തു. ശത്രുനേതാവായിരുന്ന മാലികും കൂട്ടുകാരും ത്വാഇഫില്‍ അഭയം തേടുകയും ചെയ്തു. സ്ത്രീകള്‍ അടക്കം നിരവധിയാളുകള്‍ ബന്ധനസ്ഥരാക്കപ്പെട്ടു. കണക്കില്ലാത്ത സ്വത്തുക്കള്‍ മുസ്ലിംകള്‍ക്ക് ഗനീമത്തായി ലഭിക്കുകയും ചെയ്തു.
ഇരുപത്തിനാലായിരത്തോളം ഒട്ടകം, നാല്‍പ്പതിനായിരം ആടുകള്‍, നാലായിരം ഉൗഖിയ വെള്ളി എന്നിവയായിരുന്നു അതെന്ന് ചര ത്രം രേഖപ്പെടുത്തുന്നുണ്ട്. ഈ യുദ്ധത്തെ സംബന്ധിച്ച് അല്ലാഹു വ്യക്തമാക്കുന്നത് ഇപ്രകാരമാണ് തീര്‍ച്ചയായും ധാരാളം (യുദ്ധ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. ഹുനൈന്‍ (യുദ്ധ) ദിവസ ത്തിലും (സഹായിച്ചു). അതായത് നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ളാദം കൊള്ളിക്കുകയും, എന്നാല്‍ അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കാതി്രിക്കുകയും, ഭൂമി വിശാലമായിട്ടും നിങ്ങള്‍ക്ക് ഇടുങ്ങിയ താവുകയും, അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞ് ഒാടുകയും ചെയ്ത സന്ദര്‍ഭം. പിന്നീട് അല്ലാഹു അവൻ്റെ ദൂതനും സത്യ വിശ്വാസികള്‍ക്കും അവന്‍െറ പക്കല്‍ നിന്നുള്ള സമാധാനം ഇറക്കിക്കൊടുക്കുകയും, നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതത്രെ സത്യനിഷേ ധികള്‍ക്കുള്ള പ്രതിഫലം (തൗബ ,25,26 ) ആള്‍ബലം കൊ സ്റ്റേണ്ഡാ സന്നാഹങ്ങള്‍ കൊണ്ടല്ല മു സ്ലിംകള്‍ക്ക് ലഭിച്ച വിജയങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ ഹുനൈന്‍ യുദ്ധം മതിയായ തെളിവാണ്
No comments:
Post a Comment