Saturday, November 12, 2022

അറിഞ്ഞിരിക്കേണ്ട മറ്റു കാര്യങ്ങള്‍

ഇമാം ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ നമുക്ക് ഇങ്ങനെ കാണാം ഉമര്‍(റ), നബി(സ) യുടെ അടുക്കല്‍ വന്ന് മുശ്രികുകളെ ചീത്തവിളിച്ചു കൊണ്ട് പറഞ്ഞു നബിയേ, അസ്തമിക്കുന്നത് വരെ അസ്വ്റ് നമസ്കരിക്കാന്‍ കഴിഞ്ഞില്ലല്ലൊ  അപ്പോള്‍ നബി (സ)യും അത് തന്നെ പറയുകയും. ശേഷം സ്വഹാബികളേയും താഴ്ഭാഗത്തേക്ക് ഇറക്കി വുദുവെടുത്ത് ആദ്യം അസ്വറും (അസ്തമിച്ച ശേഷം) പിന്നീട് മഗ്രിബും നമസ് കരിച്ചു. പിന്നീട് ശത്രുക്കള്‍ക്ക് എതിരില്‍ പ്രാര്‍ത്ഥിച്ച വ നങ്ങള്‍ കാണുക മലഅല്ലാഹു അലൈഹിം ക്വുബൂറഹും വ ബുയൂത്വഹും നാറാ, കമാ ശഗലൂനാ അനി സ്വലാതില്‍ വുസ്ത്വാ ഹത്താ ഗാബതി ശ്ശംസ് (അസ്തമിക്കുന്നത് വരെ സ്വലാതുല്‍ വുസ്ത്വ(അസ്വര്‍ നമസ്കാരം) നിര്‍വ്വ ഹിക്കാന്‍ കഴിയാത്ത വിധം ഞങ്ങളെ അശ്രദ്ധയിലാക്കിയ വിഭാഗത്തിൻ്റെ വീടുകളും ഖബറുകളും നാഥാ നീ നരകം കൊണ്ട് നിറക്കേണമേ) നോക്കൂ സ്വന്തം ശരീരത്തിന് താങ്ങാന്‍കഴിയാത്ത കടുത്ത മര്‍ദ്ദനങ്ങള്‍ ഏല്‍പ്പിച്ച ശത്രുക്കള്‍ക്ക് പൊറുത്ത് കൊടുക്കാന്‍ പ്രാര്‍ത്ഥിച്ച പ്രവാചകന്‍(സ) നമസ്കാരം അശ്രദ്ധയിലാക്കിയവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതാകട്ടെ നരകം കൊടുക്കാന്‍. ഉറക്കമോ മറവിയോ കാരണം സമയം തെറ്റിയാലും ആദ്യത്തെ നമസ്കാരം നിര്‍വ്വഹിച്ചതിന് ശേഷമായിരിക്കണം പിന്നീട് ഉള്ള നമസ്കാരം നിര്‍വ്വഹിക്കേണ്ടത്. എന്ന കാര്യവും ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.

തുര്‍മുദി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ അബൂത്വല്‍ഹ(റ) പറയുന്നു ഞങ്ങള്‍ വിശപ്പ് സഹിക്കാനാവാതെ നബി (സ)യുടെ അടുക്കല്‍ ചെന്ന് വസ്ത്രം പൊക്കി വയര്‍ കാണിച്ചുകൊണ്ട് നബിയേ, കല്ല് വെച്ച് കെട്ടിയിട്ട് പോലും നില്‍ക്കാനാകുന്നില്ലെന്ന് പറഞ്ഞു. അന്നേരം പ്രവാചകന്‍ (സ) തൻ്റെ വസ്ത്രം പൊക്കി വയര്‍ കാണിച്ചപ്പോള്‍ നബി(സ)യുടെ വയറ്റത്ത് രണ്ട് കല്ലുകള്‍ വെച്ചുകെട്ടിയിരുന്നതായി ഞങ്ങള്‍ കണ്ടു. നോക്കൂ പ്രവാചകജീവിതത്തിലെ ഒാരോ സംഭവങ്ങള്‍.

 ഇമാം ബുഖാരി രേഖപ്പെടുത്തിയ മറ്റൊരു സംഭവം പ്രവാചകൻ്റെ വിഷമാവസ്ഥ മനസ്സിലാക്കിയ ജാബിറുബ്നു അബ്ദുല്ല(റ) ഒരു ആട്ടിന്‍ കുട്ടിയെ അറുക്കുകയും തൻ്റെ ഭാര്യയോട് അത് പാകം ചെയ്ത് പ്രവാചകന് നല്‍കാന്‍ പറഞ്ഞു. അവര്‍ അല്‍പം ഗോതമ്പ് കൊണ്ട് റൊട്ടിയുണ്ടാക്കി. നബി(സ)യോട് ഏതാനും ആളുകളെ മാത്രം കൂട്ടി തൻ്റെ വീട്ടിലേക്ക് വരാന്‍ പറഞ്ഞു. പ്രവ ചകന്‍(സ) യാകട്ടെ ഖന്‍ദഖിലുണ്ടായിരുന്ന ആയിര ത്തോളം വരുന്ന സ്വഹാബികളേയും കൊണ്ട് ചെന്നു. അവര്‍ എല്ലാവരും സുഭിക്ഷമായി അതില്‍ നിന്നും ഭക്ഷിച്ചു. എന്നിട്ടും കറിപ്പാത്രവും റൊട്ടിയുടെ പാത്രവും അതേ പോലെ തീരെ എടുക്കാത്ത വിധം നിറഞ്ഞുതന്നെ അവ ശേഷിക്കുകയും ചെയ്തു. നബി(സ)യുടെ മുഅ്ജിസത്ത് (അമാനുഷിക സംഭവം) പ്രകടമായ ഈ രൂപത്തിലുള്ള വേറേയും സംഭവം മറ്റ് ഗ്രന്ഥങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതേ ഖന്‍ദഖിലാണ് പ്രവാചകനും അനുയായികളും വിശപ്പ് കാരണം വയറ്റത്ത് കല്ലുകള്‍ കെട്ടിയിരുന്നതും. അപ്പോള്‍ ഒരുകാര്യം വ്യക്തം. അമാനുഷിക സംഭവങ്ങള്‍ പ്രവാചകാര്‍ക്ക് അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ അവര് ക്ക് തോന്നുന്ന വിധം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒന്നല്ല മറിച്ച് അല്ലാഹു ഉദ്ദേശിക്കുന്ന വിധം അവരിലൂടെ പ്രകടമാകുന്ന ഒന്നാണത് എന്ന് വ്യക്തം. ഖന്‍ദഖ് യുദ്ധത്തില്‍ മുറിവ് പറ്റിയ സ്വഹാബിയായ സഅദ്ബ്നു മുആദ്(റ) വിനെ നബി(സ) താമസിപ്പിച്ച് ചികില്‍സിച്ചിരുന്നത് പള്ളിയില്‍ പ്രതേ്യകം ടെന്‍റ് കെട്ടിക്കൊണ്ടായിരുന്നു. കാരണം പള്ളി ജനോപകാരപ്രദമായ ഏത് ആവശ്യങ്ങള്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ്. അദ്ദേഹത്തിൻ്റെ മുറിവില്‍ നിന്നും ഒരിക്കല്‍ അടുത്ത ടെന്‍റു കാരുടെ അടുത്തേക്ക് രക്തം ഒലിച്ചുവരുന്നത് ശ്രദ്ധയില്‍ പെട്ട് ചെന്ന് നോക്കിയപ്പോഴാണ് അദ്ദേഹം രക്തസാക്ഷിയായ വിവരം സ്വഹാബികള്‍ അറിഞ്ഞത്. അദ്ദേഹത്തെ സംബന്ധിച്ച് നബി(സ)പറഞ്ഞത് ഇമാം ബുഖാരി രേഖപ്പെടുത്തുന്നത് കാണുക  ഇഹ്തസ്സ അര്‍ശുര്‍റഹ് മാനി ലിമൗതി സഅദ് ബ്നു മുആദ്. (സഅദ് ബ്നു മുആദിൻ്റെ മരണം കാരണം അല്ലാഹുവിൻ്റെ സിംഹാസനം കുലുങ്ങുകയുണ്ടാറ്റായി.)

No comments:

Post a Comment

മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം

 മുഹമ്മദ് നബി (صَلَّى ٱللَّٰهُ عَلَيْهِ وَسَلَّمَ) ചരിത്ര സംഗ്രഹം തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അത...